Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'1971ലെ ബംഗ്‌ളാദേശ് യുദ്ധകാലത്ത് ഹിന്ദുവാണെന്ന് പറഞ്ഞ് പാക്കിസ്ഥാൻ പട്ടാളം സുധാമയിന്റെ ജനനേന്ദ്രിയം ഛേദിച്ച് കളഞ്ഞു; ബാബറി മസ്ജിദ് തകർത്തപ്പോൾ ഉണ്ടായ ലഹളകളിൽ മകളെ തട്ടിക്കൊണ്ടുപോയിട്ടും അദ്ദേഹം ജന്മനാട് വിട്ടു പോയില്ല; ഒടുവിൽ ലജ്ജകൊണ്ട് തലകുനിഞ്ഞ് അദ്ദേഹം നാടുവിടുകയാണ്'; ഇതാണ് തസ്ലീമ നസ്രീന്റെ ലജ്ജ എന്ന നോവൽ; പക്ഷേ ലജ്ജ എന്ന നോവലിന്റെ രണ്ടാം ഭാഗം വായിച്ചാൽ ഇന്ത്യാക്കാരും ലജ്ജിക്കേണ്ടിവരും; സജീവ് ആല എഴുതുന്നു

'1971ലെ ബംഗ്‌ളാദേശ് യുദ്ധകാലത്ത് ഹിന്ദുവാണെന്ന് പറഞ്ഞ് പാക്കിസ്ഥാൻ പട്ടാളം സുധാമയിന്റെ ജനനേന്ദ്രിയം ഛേദിച്ച് കളഞ്ഞു; ബാബറി മസ്ജിദ് തകർത്തപ്പോൾ ഉണ്ടായ ലഹളകളിൽ മകളെ തട്ടിക്കൊണ്ടുപോയിട്ടും അദ്ദേഹം ജന്മനാട് വിട്ടു പോയില്ല; ഒടുവിൽ ലജ്ജകൊണ്ട് തലകുനിഞ്ഞ് അദ്ദേഹം നാടുവിടുകയാണ്'; ഇതാണ് തസ്ലീമ നസ്രീന്റെ ലജ്ജ എന്ന നോവൽ; പക്ഷേ ലജ്ജ എന്ന നോവലിന്റെ രണ്ടാം ഭാഗം വായിച്ചാൽ ഇന്ത്യാക്കാരും ലജ്ജിക്കേണ്ടിവരും; സജീവ് ആല എഴുതുന്നു

മറുനാടൻ മലയാളി ബ്യൂറോ

സുധാമായ് ദത്ത എംബിബിഎസ് ഡോക്ടറായിരുന്നു.പിറന്ന് വീണത് ഹിന്ദു കുടംബത്തിലായിരുന്നുവെങ്കിലും അദ്ദേഹം നാസ്തികനും അവിശ്വാസിയുമായിരുന്നു. വിഭജനകാലത്ത് പോലും കിഴക്കൻ പാക്കിസ്ഥാൻ വിട്ട് ഇന്ത്യയിലേക്ക് പോകാൻ തയ്യാറാകാതിരുന്ന കുടുംബത്തിലെ കണ്ണിയായിരുന്നു ദത്ത. 1971ലെ ബംഗ്ളാദേശ് യുദ്ധക്കാലത്ത് ഹിന്ദുവാണെന്ന് പറഞ്ഞ് പാക്കിസ്ഥാൻ പട്ടാളം സുധാമയിന്റെ ജനനേന്ദ്രിയം ഛേദിച്ച് കളഞ്ഞു.ജീവിതം മാറാപ്പിലാക്കി പതിനായിരങ്ങൾ ഇന്ത്യയിലേക്ക് പലായനം ചെയ്ത അക്കാലത്തും ജനിച്ച് വളർന്ന മണ്ണ് വിട്ടുപോരാൻ അദ്ദേഹം തയ്യാറായില്ല.

ബംഗ്ളാദേശിന്റെ മണ്ണും വെള്ളവും കാറ്റും കഥകളും ചെമ്പരത്തിപ്പൂക്കളും അദ്ദേഹത്തിന് അത്രത്തോളം പ്രിയപ്പെട്ടതായിരുന്നു.ബാബറിമസ്ജിദ് തകർത്തതിനെ തുടർന്ന് ബംഗ്ളാദേശിൽ ന്യൂനപക്ഷവേട്ട നടന്നപ്പോൾ സുധാമയ് തളർവാതം പിടിച്ച് കിടപ്പിലായിരുന്നു.ലഹളക്കാർ വീടാക്രമിച്ച് മകൾ മായയെ തട്ടിക്കൊണ്ടുപോയി.

ബാക്കിയായ ജീവനുകളെങ്കിലും രക്ഷിക്കാനായി നാടുവിട്ട് പോകാൻ മകനും ഭാര്യയും നിർബന്ധിച്ചപ്പോഴും സുധാമയ് വിസ്സമിതിച്ചു.അദ്ദേഹത്തിന് ബംഗ്ളാദേശ് വിട്ട് വേറൊരു നാടില്ലായിരുന്നു ജീവിതമില്ലായിരുന്നു..!എന്നാൽ ഒരു ദിവസം രാവിലെ ഭാര്യയുടെ ചുമലിൽ താങ്ങിനടന്ന് സുധാമയ് ഉറങ്ങിക്കിടന്ന മകൻ സുരഞ്ജയനെ വിളിച്ചുണർത്തി.

നമുക്ക് ഈ നാട്ടിൽനിന്ന് പോകാം. എങ്ങോട്ട്..?ഇന്ത്യയിലേക്ക് പരാജിതനായി സുധാമയ് പറഞ്ഞു.അപ്പോൾ ലജ്ജകൊണ്ട് അദ്ദേഹത്തിന്റെ ശിരസ്സ് കുനിഞ്ഞു താണിരുന്നു.ഇതായിരുന്നു തസ്ലീമാ നസ്റീന്റെ ലജ്ജ.സ്വന്തം രാജ്യത്ത് ഇസ്ളാമിക മതമൗലികവാദികൾ ലഹളകൾ സൃഷ്ടിച്ച് ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്നത് കണ്ടപ്പോളുണ്ടായ വിങ്ങലും വേദനയും രോഷവും എല്ലാം പേനത്തുമ്പിലൂടെ പൊട്ടിയൊലിച്ചപ്പോൾ 'ലജ്ജ' പിറന്നു.അതോടെ തസ്ലീമ ബംഗ്ളാദേശിന്റെ ശത്രുവായി.

ജമാമത്തെ ഇസ്ളാമിയുടെ നേതൃത്വത്തിൽ ഫണ്ടമെന്റലിസ്റ്റുകൾ മതനിന്ദപ്രകാരം തസ്ലീമയെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് ധാക്കയിലെ തെരുവുകളിലൂടെ വിഷപ്പാമ്പുകളുമായി അലറി നീങ്ങി.വാതിൽതുറന്നിട്ട പാശ്ചാത്യലോകത്തേക്ക് ജീവനും കൊണ്ട് പാഞ്ഞ തസ്ലീമയ്ക്ക് ഇഷ്ടം ബംഗ്ളാദേശിന്റെ കൂടപ്പിറപ്പായ നമ്മുടെ ബംഗാളായിരുന്നു.അവർക്ക് രാഷ്ട്രീയ അഭയം നൽകുന്നതിനെതിരായി ഇവിടുത്തെ മതഭ്രാന്തർ പഠിച്ച പണി പലതും പയറ്റി.വോട്ട് ബാങ്ക് പൊളിറ്റിക്സിന് മുന്നിൽ തല കുമ്പിട്ട ബുദ്ധദേവ് ഭട്ടാചാര്യയുടെ കമ്മ്യൂണിസ്റ്റ് സർക്കാർ തസ്ലീമയെ കൽക്കത്തയിൽ നിന്ന് പുറത്താക്കി. ഇന്ത്യയിൽ താമസമാക്കിയതിന് ശേഷം തസ്ലീമ 'ലജ്ജ' നോവലിന്റെ രണ്ടാം ഭാഗം എഴുതി പൂർത്തിയാക്കി

വീണ്ടും ലജ്ജിക്കുന്നുഅതായിരുന്നു ആ കൃതിയുടെ തലക്കെട്ട്.ഈ നോവൽ വായിക്കുന്ന ഓരോ ഭാരതീയനും ലജ്ജ കൊണ്ട് തലകുനിച്ച് പോകും.മാതൃരാജ്യം ഉപേക്ഷിച്ച് ഇന്ത്യയിൽ അഭയം തേടിയ സുധാമായ് ദത്ത ജീവിതത്തിന് മുന്നിൽ തോറ്റ് അവസാനം ആത്മഹത്യയിൽ അഭയം കണ്ടെത്തുന്നു.

മതാത്മകതയുടെ പിടിയലകപ്പെട്ട ഒരു സമൂഹത്തിൽ മനുഷ്യനായി ജീവിക്കാനുള്ള ശ്രമം എത്രത്തോളം വെല്ലുവിളി നിറഞ്ഞതാണെന്ന് ലജ്ജയും വീണ്ടും ലജ്ജിക്കുന്നുവും ഓർമ്മപ്പെടുത്തുന്നു.

ഏതെങ്കിലുമൊരു മതഭ്രാന്തന്റെ കത്തിമുന ഏതുനിമിഷവും തന്റെ നേരെ നീളുമെന്നുറപ്പായിട്ടും ഇന്നും തികഞ്ഞ പോരാളിയായി തസ്ലീമ ജീവിക്കുന്നു.അയൽരാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി വാദിച്ച എഴുത്തുകാരി എങ്ങനെ ഈ നാട്ടിലെ ന്യൂനപക്ഷങ്ങളുടെ ശത്രുവായി മാറുന്നു..?

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP