Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരളത്തിലെ ദളിതർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അമിതമായ മദ്യപാനാസക്തിയും ലോട്ടറി ഭ്രാന്തും; അച്ചടക്കത്തോടെ ആത്മവിശ്വാസത്തോടെ കിട്ടുന്ന അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തിയാൽ വലിയ മുന്നേറ്റങ്ങൾ നടത്താനാവുമെന്ന് തെളിയിച്ച് ദളിത് ക്രൈസ്തവരുടെ വിജയഗാഥ തെളിയിക്കുന്നു; സണ്ണി എം കപിക്കാടിന്റെ ആരാധകർ കോപിക്കുമെങ്കിലും ഉള്ളകാര്യം പറയാതിരിക്കാനാവില്ല: സജീവ് ആല എഴുതുന്നു

കേരളത്തിലെ ദളിതർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അമിതമായ മദ്യപാനാസക്തിയും ലോട്ടറി ഭ്രാന്തും; അച്ചടക്കത്തോടെ ആത്മവിശ്വാസത്തോടെ കിട്ടുന്ന അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തിയാൽ വലിയ മുന്നേറ്റങ്ങൾ നടത്താനാവുമെന്ന് തെളിയിച്ച് ദളിത് ക്രൈസ്തവരുടെ വിജയഗാഥ തെളിയിക്കുന്നു; സണ്ണി എം കപിക്കാടിന്റെ ആരാധകർ കോപിക്കുമെങ്കിലും ഉള്ളകാര്യം പറയാതിരിക്കാനാവില്ല: സജീവ് ആല എഴുതുന്നു

സജീവ് ആല

തിരുവനന്തപുരം: കേരളത്തിലെ സ്വതന്ത്രചിന്തകരുടെയും യുക്തിവാദികളുടെയും ഗ്രൂപ്പുകളിൽ ഇപ്പോൾ സജീവമായ ചർച്ചയാണ് ജാതി സംവരണവും പിന്നോക്കാവസ്ഥയും. കേരളത്തിൽ ഇപ്പോളും ജാതി വിവേചനം ശക്തമാണെന്നും പട്ടികജാതി വിഭാഗക്കാർക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുന്നുണ്ടെന്നും സണ്ണി കപിക്കാടിനെപോലുള്ളവർ ശക്തമായ വാദിക്കുന്നുണ്ട്. പക്ഷേ കേരളത്തിലെ ദളിതർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അമിതമായ മദ്യപാനാസക്തിയും ലോട്ടറി ഭ്രാന്തുമാണെന്നും, ബ്രാഹ്മണ്യത്തിനെതിരെ ലോകമഹായുദ്ധം നടത്താൻ പോകുന്ന നേരത്ത് അച്ചടക്കത്തോടെ ആത്മവിശ്വാസത്തോടെ കിട്ടുന്ന അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തിയാൽ വലിയ മുന്നേറ്റങ്ങൾ നടത്താനാവുമെന്നം ദലിത് ക്രൈസ്തവരുടെ അനുഭവം ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയാ ആക്റ്റീവിസ്റ്റ് സജീവ് ആല പ്രതികരിക്കുകയാണ്. സജീവിന്റെ പോസ്റ്റിനെ തുടർന്ന് ഫേസ്‌ബുക്കിൽ ഇതുസംബന്ധിച്ച് വലിയ സംവാദവും രൂപപ്പെട്ടിട്ടുണ്ട്.

ഫേസ്‌ബുക്ക്പോസ്റ്റ് ഇങ്ങനെ:

2011ലെ സെൻസസിന് എന്യൂമറേറ്ററായിരുന്ന ഭാര്യക്ക് കൂട്ടായി ഞാനും കൂടെപോയിരുന്നു.ആറന്മുള വില്ലേജിലെ ദളിതർ തിങ്ങിപ്പാർക്കുന്ന പ്രദേശത്തായിരുന്നു കാനേഷുമാരി .200ൽ പരം വീടുകൾ അതിൽ 150 ഹിന്ദു-ദളിതർ, ഏതാണ്ട് 25 പരിവർത്തിത ക്രൈസ്തവ കുടുംബങ്ങൾ.

ഹിന്ദു വിഭാഗത്തിൽപ്പെട്ട പട്ടികജാതിക്കാരുടെ ജീവിതം പരമദയനീയമായിരുന്നു.3 സെന്റിലെ പണിതീരാത്ത സർക്കാർ സഹായ വീട്.ചിലയിടങ്ങളിൽ തറ മാത്രം കെട്ടി പ്ളാസ്റ്റിക്ക് ഷീറ്റുകൊണ്ട് കുത്തിമറച്ച് താമസിക്കുന്നു.ഇരിക്കാൻ നല്ലൊരു കസേര പോലുമില്ല.
ഗൃഹനാഥന്മാർ മിക്കവരും കടുത്ത മദ്യോപാസകർ.പത്താം ക്ലാസോടെ പഠിത്തം അവസാനിപ്പിച്ച കുട്ടികൾ.ഗ്യാസ് കണക്ഷൻ അപൂർവ്വങ്ങളിൽ അപൂർവ്വം.സങ്കടങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞുകൊണ്ട് വീട്ടമ്മമാർ സ്നേഹപൂർവ്വം ഞങ്ങൾക്കായി കട്ടൻ കാപ്പി അടുപ്പിൽ ഊതിയൂതി തിളപ്പിച്ചു.

ദളിത് ക്രൈസ്തവരുടെ ഭവനങ്ങളിലെത്തിയപ്പോൾ സ്ഥിതി പാടേ മാറിമറിഞ്ഞു.ചെറുതെങ്കിലും സുന്ദരമായി പരിപാലിക്കപ്പെട്ടിട്ടുള്ള വീടുകൾ. അത്യാവശ്യ സൗകര്യങ്ങൾ എല്ലായിടത്തുമുണ്ട്.മദ്യപാനശീലമുള്ളവർ ഒരിടത്തുമില്ല.എല്ലാ അടുക്കളയിലും ഗ്യാസ് അടുപ്പുകൾ.ആധുനികതയെ ആത്മവിശ്വാസത്തോട് വരവേൽക്കുന്ന ചടുല മനോഹരദൃശ്യം

സണ്ണി എം കപിക്കാടിന്റെ ആരാധകർ കോപിക്കുമെങ്കിലും ഉള്ളകാര്യം പറയാതിരിക്കാനാവില്ല.കേരളത്തിലെ ദളിതർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അമിതമായ മദ്യപാനാസക്തിയും ലോട്ടറിഭ്രാന്തുമാണ്.ബ്രാഹ്മണ്യത്തിനെതിരെ ലോകമഹായുദ്ധം നടത്താൻ പോകുന്ന നേരത്ത് അച്ചടക്കത്തോടെ ആത്മവിശ്വാസത്തോടെ കിട്ടുന്ന അവസരങ്ങൾ പരമാവധി ഉപയോഗപ്പെടുത്തിയാൽ ജീവിതത്തിൽ വലിയ മുന്നേറ്റങ്ങൾ നടത്താനാവുമെന്ന് ദളിത് ക്രൈസ്തവരുടെ വിജയഗാഥ തെളീയിക്കുന്നു.

ഹിന്ദു പട്ടികജാതിക്കാർക്ക് ലഭിക്കുന്ന തൊഴിൽ സംവരണം ദളിത് ക്രൈസ്തവർക്ക് ലഭിക്കുന്നില്ലെന്ന് ഇവിടെ പ്രത്യേകം ഓർക്കേണ്ടതുണ്ട്.ഏറ്റവും ഉയർന്ന വിദ്യാഭ്യാസം നേടാനുള്ള അവസരം ലഭിച്ചിട്ടും ആത്മഹത്യയിൽ അഭയം തേടിയ രോഹിത് വെമൂലയെ പോലുള്ളവരെ വാഴ്‌ത്തി നടക്കാതെ എല്ലാ പ്രതികൂല സാഹചര്യങ്ങളേയും പഠിച്ച് തോല്പിച്ച് ഒന്നാമരിൽ ഒന്നാമനായ ഡോ. കുഞ്ഞാമന്റെ ധൈഷണിക പോരാട്ടവീര്യമാവണം കേരളത്തിലെ ദളിത് യുവതയുടെ വിളക്കുമരമായി മാറേണ്ടത്.

തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന ദളിത് ക്രൈസ്തവൻ എല്ലാതുറകളിലും മുന്നോട്ട് കുതിച്ചുപായുമ്പോൾ എന്തുകൊണ്ട് ഹിന്ദു- ദളിതർ മാത്രം പിന്നോക്ക പാതാളക്കുഴിയിൽ കിടക്കുന്നുവെന്നതിന്റെ കാരണമാണ് അന്വേഷിച്ച് കണ്ടെത്തേണ്ടത്.ഭൗതിക ജീവിതം മെച്ചപ്പെടുത്താനുതകുന്ന ഏത് മാറ്റത്തേയും (അത് മനംമാറ്റമായാലും മതംമാറ്റമായാലും) കയ്യടിച്ച് പ്രോത്സാഹിപ്പിക്കുക തന്നെ വേണം.

(ലേഖകൻ ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP