Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഗോവിന്ദന്റെ ഭാര്യ മുൻസിപ്പൽ ചെയർ പേഴ്‌സൺ; മന്ത്രിണി ഷൈലജയുടെ ഭർത്താവ് ഭാസ്‌കരേട്ടൻ മറ്റൊരു ചെയർമാൻ; പ്രതികളായ കാരയിമാർക്ക് സർക്കാർ വക ശമ്പളം കാർ; ഓഫീസ് ഓഡർലികൾ; പാർട്ടിയുടെ ഉന്നതർ ജീവിതം ആഘോഷമാക്കുന്നവർ; അല്ലാത്തവർ ഒക്കെ അടിമകൾ; പ്രതികരിക്കാൻ പോലും അവകാശം നിഷേധിക്കപ്പെട്ട ഏഴകൾ; കോമ്രാഡ് സൈമൺ ബ്രിട്ടോ മുതൽ എംവി ഗോവിന്ദൻ വരെ......; സാജൻ പാറയിലിന്റെ ദുരന്തത്തിനും മൂലകാരണം ആന്തൂർ എന്ന പാർട്ടി ഗ്രാമം; വിജയകുമാർ എഴുതുന്നു

ഗോവിന്ദന്റെ ഭാര്യ മുൻസിപ്പൽ ചെയർ പേഴ്‌സൺ; മന്ത്രിണി ഷൈലജയുടെ ഭർത്താവ് ഭാസ്‌കരേട്ടൻ മറ്റൊരു ചെയർമാൻ; പ്രതികളായ കാരയിമാർക്ക് സർക്കാർ വക ശമ്പളം കാർ; ഓഫീസ് ഓഡർലികൾ; പാർട്ടിയുടെ ഉന്നതർ ജീവിതം ആഘോഷമാക്കുന്നവർ; അല്ലാത്തവർ ഒക്കെ അടിമകൾ; പ്രതികരിക്കാൻ പോലും അവകാശം നിഷേധിക്കപ്പെട്ട ഏഴകൾ; കോമ്രാഡ് സൈമൺ ബ്രിട്ടോ മുതൽ എംവി ഗോവിന്ദൻ വരെ......; സാജൻ പാറയിലിന്റെ ദുരന്തത്തിനും മൂലകാരണം ആന്തൂർ എന്ന പാർട്ടി ഗ്രാമം; വിജയകുമാർ എഴുതുന്നു

വിജയകുമാർ

Com: സൈമൺ ബ്രിട്ടോ മുതൽ M V ഗോവിന്ദൻ വരെ.........

T V ചർച്ചകളിലും പൊതു ഇടങ്ങളിലും മൈക്ക് കിട്ടിയാൽ മാനവീകതയെക്കുറിക്ക് നല്ല വടിവൊത്ത പ്രൊലറ്റ്റിയൻ ഭാഷയയിൽ ഘടാഘടിയൻ പ്രഭാഷണം നടത്തുന്ന അസുരജന്മമാണ് ഈ M V ഗോവിന്ദൻ. എടുത്താൽ പൊങ്ങാത്ത ആദർശ്ശം വിളമ്പുന്നതിൽ എന്നും മുന്നിൽ. സ്വരാജിനെപ്പോലെ അച്ചടി ഭാഷയിൽ വലിയ തൊഴിലാളി വർഗ്ഗ പ്രത്യയശാസ്ത്രം പ്രസംഗിക്കുന്ന മറ്റൊരു അഹങ്കാരി. ആന്തൂരിൽ അയാളും ഭാര്യയുമടങ്ങുന്ന രക്തരക്ഷസുകളാണ് സാജൻ പാറയിൽ എന്ന പ്രവാസി സംരംഭകന്റെ ജീവനെടുത്തത് എന്ന ശ്ക്തമായ ആരോപണം നിലനിൽക്കുന്നു. വിഭാഗീയതയിൽ തരാതരം കളം മാറിച്ചവിട്ടി ഉയർന്നുവന്നവർ. ഏതാനും വ്യക്തികളുടെ പൂർണ്ണ നിയന്ത്രണത്തിലകപ്പെട്ടിട്ടുള്ള കേരളത്തിലെ പാർട്ടിയിലെ ആരാച്ചാർ സംഘത്തിലെ അംഗങ്ങളാണ് ഗോവിന്ദനും ഭാര്യ ശ്യാമളയും എന്ന് സാജന്റെ ജീവത്യാഗം ഒരോ മലയാളിയെയും ഓർമ്മിപ്പിക്കുന്നു.

പാർട്ടിയിലെ ഉന്നത സ്ഥാനിയർക്കും കുടുമ്പത്തിനും അവരുടെ ആശ്രിതർക്കും ജീവിതം സുന്ദര സുരഭിലം മധുര മനോജ്ഞം....ഗോവിന്ദന്റെ ഭാര്യ മുൻസിപ്പൽ ചെയർ പേഴ്‌സൺ, മന്ത്രിണി ഷൈലജയുടെ ഭർത്താവ് ഭാസ്‌കരേട്ടൻ മറ്റൊരു ചെയർമാൻ...ക്രിമിനൽകേസ് പ്രതികളായ കാരയിമാർക്ക് സർക്കാർ വക ശമ്പളം കാർ ഓഫീസ് ഓഡർലികൾ ...സൗജന്യ ചികിത്സ. ഇവർക്കൊക്കെ ഈ സ്ഥാനങ്ങൾ അട്ടിപ്പേറാണ് . പാർട്ടിയുടെ ഉന്നതർ എന്നാൽ ജീവിതം ആഘോഷമാക്കുന്നവർ. അല്ലാത്തവർ ഒക്കെ അടിമകൾ. പ്രതികരിക്കാൻ പോലും അവകാശം നിഷേധിക്കപ്പെട്ട ഏഴകൾ.

എന്നാൽ തിളയ്ക്കുന്ന യവ്വനത്തിൽ കോണഗ്രസ്സുകാരുടെ കുത്തേറ്റ് വീണ പാർട്ടി മരണം വരെയും 'ജീവിക്കുന്ന രക്തസാക്ഷി' വിശേഷണം ചാർത്തി ആഘോഷിച്ച സഖാവ് സൈമൺ ബ്ര്‌ട്ടോയുടെ കുടുംബം എങ്ങിനെ ജീവിച്ചുവെന്ന് ആരെങ്കിലും തിരക്കിയിട്ടുണ്ടൊ?? യാതനകളിൽ പൊരുതിയണ് ബ്രിട്ടോ ജീവിച്ചത്. കാരണം ബ്രിട്ടോ കമ്യുണിസ്റ്റായിരുന്നു. കോക്കസുകളുടെ ഭാഗമായിരുന്നില്ല. ബിനാമി ബിസിനെസ്സുകൾ ഉണ്ടായിരുന്നില്ല. ക്വട്ടേഷൻ സ്ംഘങ്ങളെ പരിപാലിച്ചിരുന്നില്ല. ബ്രിട്ടോയുടെ ജീവിത സായാഹ്നത്തിന്റെ പ്രത്യേകിച്ച് അഭിമന്യുവിന്റെ മരണത്തിനു ശേഷമുള്ള കാലം ആരെല്ലാം എങ്ങിനെയെല്ലാം ആ സഖാവിനെ വേട്ടയാടി എന്ന് മനസാക്ഷിയുള്ള കമ്യുണിസ്റ്റ് അനുഭാവികൾ അന്വേഷിക്കണം.....പഠന വിഷയമാക്കണം.

മിന്നുന്നതെല്ലാം പൊന്നല്ല. കമ്യുണിസ്റ്റ് ആരോഗ്യം ചർച്ച ചെയ്യുന്ന വർത്തമാനകാലത്ത് കമ്യുണിസ്റ്റ് ലേബലിൽ ആർഭാട ജീവിതം നയിക്കുന്ന നേതാക്കൾ എന്ന പരഹ്നഭോജികൾക്ക് ഇപ്പോൾ ആരുടെയും ജീവൻ പിടിച്ചുവാങ്ങാനും ഒരു കുടുംമ്പത്തെ തീർത്തുകളയാനും വേണ്ട കരുത്ത് നേടിയിരിക്കുന്നു. ഈ കരുത്ത് പകർന്നവരെയാണ് ഒരോന്നോരോന്നായി ഇവർ വക വരുത്തുന്നത്. പാമ്പിന് പാലുകൊടുത്ത് വളർത്തിയവരിൽ T P യും, ജിഷ്ണു പ്രണോയും, COT നസീറും സാജൻ പാറയിലും .... അങ്ങിനെ നീണ്ടു പോകുന്നു.

മനുഷ്യൻ മനുഷ്യനെ സംഗീതം പോലെ സ്‌നേഹിക്കാൻ പഠിപ്പിച്ച മാർക്‌സിന്റെ മറവിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവരെ വേട്ടയാടി രസിക്കുന്നവർക്കെന്താണ് സംഭവിച്ചത്?? 'ഈഗോ'യാണ് അടിമുടി നേതാക്കളെ അലട്ടുന്ന പ്രശ്‌നം. തങ്ങളുടെ ചെയ്തികളെ വിമ്മർശ്ശിക്കാനൊ തിരുത്തനോ എന്തിന് അപ്രീതി പോലും പ്രകടിപ്പിക്കാൻ പൊതുജനങ്ങൾക്ക് അവകാശം നിഷേധിക്കുന്ന ഇരുമ്പുമറകൾ 'പാർട്ടി ഗ്രാമങ്ങൾ' എന്ന ഓമനപ്പേരിൽ സൃഷ്ടിക്കപെട്ടുകഴിഞ്ഞു.

സർവ്വീസ് രംഗത്തും ആപത്കരമായ സ്ഥിതി തുടരുന്നു. മാഹാത്മാ ഗാന്ധി സർവ്വകലാശാല ഉദ്ദ്യോഗസ്ഥൻ Anilkumar AP ശാന്തിവനം സംരക്ഷണത്തിന്റെ ഭാഗായി Facebook പോസ്റ്റിട്ടത് S Sharma MLA യുടെ അപ്രീതിക്ക് കാരണമായി. അനിൽകുമാറിന്റെ ഉപജീവനം തടസ്സപെടുത്തി ഉടൻ സസ്‌പെൻഷനിലേയ്ക്ക് നയിച്ചു. വൈപ്പിൻ മുനമ്പം സ്വദേശി അനിലും ഭാര്യയും രണ്ടു കുട്ടികളും അധികം വൈകാതെ ആത്മഹത്യയുടെ മുനമ്പിൽ എത്തിപ്പെടും എന്ന ആശങ്ക അനുഷങ്കികാമായി ഇവിടെ രേഖപ്പെടുത്തട്ടെ. സർവ്വീസ് യൂണിയൻ അംഗമായിരുന്ന അനികുമാർ യൂണിയൻ നേതാവും ഇപ്പോൾ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗവുമായ ഒരു നേതാവിനെ വിമ്മർശ്ശിച്ചതും പകയ്ക്ക് ആക്കം കൂട്ടി എന്നത് unionകളും പാർട്ടിയും പുലർത്തുന്ന സമഗ്രാധിപത്യതിന്റെ അപകടം തിർച്ചറിയാൻ ഒരോ തൊഴിലാളിയെയും പ്രാപ്തരാക്കട്ടെ.

അതെ, സാജൻ പാറയിലിന്റെ ദുരന്തത്തിനും മൂലകാരണം ആന്തൂർ ഒരു പാർട്ടി ഗ്രാമമാണ് എന്നതാണ്. പാർട്ടിയാണ് അവിടെ മുൻസിപ്പാലിറ്റി പൊലീസ് പട്ടാളം കോടതി സദാചാരം ഒക്കെ കൈകാര്യം ചെയ്യുന്നത് അധികാര വികേന്ദ്രീകരണം എന്ന അപ്പക്കഷണം കാണിച്ച് അഴിമതി സാർവത്രികമാക്കി അധികാരം പാർട്ടിയിലേയ്ക്കും അങ്ങിനെ ചുരുക്കം ചിലരിലേയ്ക്കും കേന്ദ്രീകരിച്ചതാണ് സാജന്റെ ജീവൻ കവർന്നത്. ഇവിടെ കണ്ണൂർ പർട്ടിക്കകത്തെ വിഭാഗീയത അതിനെ അല്പം ത്വരിതപ്പെടുത്തി എന്ന് മാത്രം.

'സർവ്വവും പാർട്ടി' എന്ന ആശയം എൺപതുകളുടെ അവസാനം സോവിയറ്റ് രാജ്യങ്ങളിൽ തകർന്നടിഞ്ഞതാണ്. പ്രകോപിതരായ ജനങ്ങൾ മാർക്‌സിന്റെയും ലെനിന്റെയും പ്രതിമകൾ തകർത്തെറിഞ്ഞത് അന്ന് മലയാളിക്ക് മനസ്സിലായില്ല. സമീപകാലത്ത് ബംഗാളിലും ത്രിപുരയിലും നാം വീണ്ടും അത് ആവർത്തിച്ചു കണ്ടു. കാര്യങ്ങളു പൊരുളറിയാതെ അവരെ സഹായിക്കാൻ പണവും പിന്തുണയും നൽകി. എന്നാലിപ്പോൾ വ്യക്തമാകുന്നു മനുഷ്യനെ ജീവിക്കാൻ അനുവദിക്കാതെ വേട്ടയാടി രസിച്ചും മരണത്തിലേക്ക് തള്ളി വിട്ടും പക വീട്ടി ഈഗോയെ ശമിപ്പിച്ച ശ്യാമളമാർക്കെതിരെയാണ് അന്ന് ആ പ്രദേശങ്ങളിലെ ജനങ്ങൾ തെരുവിലിറങ്ങിയത്.

കേരളം ഇനിയും വൈകിയിട്ടില്ല. ജനങ്ങളുടെ അധികാരവും സ്വൈര്യജീവിതവും കവർന്നെടുക്കുന്ന ഈ നരഭോജികളെ പൊതു ഇടങ്ങളിൽ നിന്ന് ആട്ടിയോടിക്കുകയെ ഇനി മാർഗ്ഗമുള്ളു. അത് ഇന്നല്ലെങ്കിൽ നാളെ സംഭവിക്കും. പാർട്ടി ഇന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യും ശ്യാമളയെ ശാസിക്കും, കുറെ വിശദീകരണ യോഗങ്ങൾ നടത്തും വീണ്ടും വീണ്ടും മാനവീകത പ്രസംഗിക്കും ..... അത്ര തന്നെ.

എന്നാൽ ഒരു നാൾ വരും. അന്ന് ജനങ്ങൾ ഈ നേതാക്കളെ തെരെഞ്ഞ്പിടിച്ച് പേപിടിച്ച നായ്ക്കളെ കൈകാര്യം ചെയ്യുന്നതുപോലെ അടിച്ചുകൊന്ന് നാൽക്കവലകളിൽ കെട്ടിത്തൂക്കും. മുസോളനി മുതൽ ഗദ്ദാഫി വരെയുള്ളവരുടെ അനുഭവവും ലോക ചരിത്രം അതാണ് എന്ന് വിനയപൂർവ്വം ഇവിടെ രേഖപ്പെടുത്തുന്നു.

പ്രകൃതിയിലെ അനിവാര്യമായ ചില തിരുത്തലുകളാണ് ഇതൊക്കെ. സത്യം നീതി, ധാർമീകത, ജനാധിപത്യം സ്വാതന്ത്ര്യം ഈ മൂല്യങ്ങൾ പിൻപറ്റാത്ത് വ്യക്തികളേയും പ്രസ്ഥാനങ്ങളേയും മനസ്സിൽനിന്നും സമൂഹത്തിൽ നിന്നും പിഴുതെറിയാൻ ഒരോ പ്രവാസിയും പൊതുസമൂഹവും തയ്യാറാകണം എന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

(പ്രവാസി മലയാളിയായ വിജയകുമാർ ഫെയ്‌സ് ബുക്കിൽ കുറിച്ചതാണ് ഇത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP