Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി സ്വാതന്ത്ര്യ ദിനം വർഷങ്ങളോളം വഞ്ചനാ ദിനമായിട്ടാണല്ലോ ആ ചരിച്ചു പോന്നത്; ബ്രിട്ടിഷുകാരിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചു വെന്ന് വിശ്വസിക്കാൻ വൈക്ലബ്യമുള്ള ഒരു തലമുറയിൽപ്പെട്ട കമ്യൂണിസ്റ്റ് നേതാവായിരുന്നു ജ്യോതി ബസു; മുഖ്യമന്ത്രിയായി അധികാരമേറ്റതിന്റെ പതിമൂന്നാം വർഷത്തിലാണ് അദ്ദേഹം റൈറ്റേഴ്‌സ് ബിൽഡിംഗിൽ ദേശീയ പതാക ഉയർത്തിയത്; കമ്യൂണിസ്റ്റ് പാർട്ടിയും രാജ്യസ്‌നേഹവും; റോയ് മാത്യു എഴുതുന്നു

മറുനാടൻ ഡെസ്‌ക്‌

തിർത്തിയിലെ ചൈനീസ് അക്രമണ ത്തെക്കുറിച്ച് ഇനിയും കൃത്യമായ പറയാതിരി ക്കുകയും, വീരമൃത്യു വരിച്ച നമ്മുടെ സൈനികർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആദരാജ്ഞലി അർപ്പിക്കാത്തതിനെ ചൊല്ലി സാമൂഹ്യ മാധ്യമ ങ്ങളിലും പുറത്തും വൻ വിവാദം നടക്കയാണ്.ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ രാജ്യസ്‌നേഹ ത്തെക്കുറിച്ച് ഒട്ടേറെ വിവാദങ്ങളും ചരിത്ര സത്യങ്ങളും നില നിൽക്കുന്നുണ്ട്.

പല ചരിത്രപരമായ മണ്ടത്തരങ്ങളും നന്ദികേടും ഈ പാർട്ടി കാണിച്ചിട്ടുണ്ടെന്ന സത്യം മറച്ചു വെച്ചിട്ട് കാര്യമില്ല - 1942 ലെ ക്വിറ്റിന്ത്യാ സമരം, 1947ലെ സ്വാതന്ത്ര്യ ദിനം, തെലുങ്കാന സമരം, പുന്നപ്ര വയലാർ ഇങ്ങനെ നിരവധി വിഷയങ്ങളിലെ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാടും അതിലവരുടെ വ്യാഖ്യാനങ്ങളുമൊക്കെ സാമാന്യ ബുദ്ധിക്ക് നിരക്കാത്തവയാണ്. ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി സ്വാതന്ത്ര്യ ദിനം വർഷങ്ങളോളം വഞ്ചനാ ദിനമായിട്ടാണല്ലോ ആ ചരിച്ചു പോന്നത്. വഞ്ചനാ ദിനാചരണത്തിൽ നിന്ന് ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആദ്യമായി വഴി മാറി സഞ്ചരിച്ചതിന്റെ ചരിത്ര സാക്ഷ്യം ഇതാ:-

ഇന്നേക്ക് 43 വർഷം മുമ്പ് - അതായത് 1977 ജൂൺ 21 നാണ് സിപിഎമ്മിന്റെ സ്ഥാപക നേതാവും രാജ്യത്ത് ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി പ്രവർത്തിച്ച ജ്യോതി ബാസു ബംഗാൾ മുഖ്യമന്ത്രിയായി ആദ്യവട്ടം സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. പിന്നിട് 1982, 87, 91, 96 വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിലും അദ്ദേഹം മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2000 നവംബർ 6 വരെ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നു.

ഇന്ത്യക്ക് ബ്രിട്ടിഷുകാരിൽ നിന്ന് സ്വാതന്ത്ര്യം ലഭിച്ചു വെന്ന് വിശ്വസിക്കാൻ വൈക്ലബ്യമുള്ള ഒരു തലമുറയിൽപ്പെട്ട കമ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയായി അധികാരമേറ്റതിന്റെ പതിമൂന്നാം (13) വർഷത്തിലാണ് അതായത് 1990 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട് ബംഗാളിന്റെ ഭരണ സിരാ കേന്ദ്രമായ റൈറ്റേഴ്‌സ് ബിൽഡിംഗിൽ ആദ്യമായി ജ്യോതി ബസു ദേശീയ പതാക ഉയർത്തുന്നത്. കൊൽക്കത്തയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന ടെലിഗ്രാഫ് പത്രം പിറ്റേന്ന് ( ഓഗ - 16 ന് ) വലിയ പ്രാധാന്യത്തോടെയാണ് ഈ പടം പ്രസിദ്ധീകരിച്ചത്. ഈ പത്ര കട്ടിങ് വർഷങ്ങളായി ഞാൻ സൂക്ഷിച്ചു വരികയായിരുന്നു.

ഓഗസ്റ്റ് 15 വഞ്ചനാ ദിനം എങ്ങനെ ആചരിക്കണമെന്ന് കാണിച്ച് 1954 ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി തിരു- കൊച്ചി സ്റ്റേറ്റ് കമ്മറ്റി കീഴ്ഘടകങ്ങൾക്കയച്ച സർക്കുലർ ഇതാ -ഓഗസ്റ്റ് 15 നെ നമ്മുടെ സ്വാതന്ത്ര്യ ദിനമായി നാം അംഗീകരിക്കുന്നില്ല. നേരെ മറിച്ച് ദേശീയ വിമോചനത്തിനു വേണ്ടിയുള്ള സമരത്തെ കോൺഗ്രസ് നേതൃത്വം വഞ്ചിച്ച ദിനമായിട്ടാണ് നാം കണക്കാക്കുന്നത്. അതുകൊണ്ട് ആ ദിനത്തെ നാം ആഘോഷിക്കുക എന്ന പ്രശ്‌നമേയില്ല. പക്ഷേ, ഇതിന്റെ അർത്ഥം അന്നത്തെ ദിവസം വഞ്ചനാദിന മായി കരിങ്കൊടിയും മറ്റും ഉയർത്തി ആഘോഷിക്കണമെന്നല്ല. അത് ചെയ്യരുതെന്ന് പി ബി സർക്കുലർ പ്രത്യേകം അനുശാസിക്കുന്നുണ്ട്. അതിന് കാരണം ഓഗസ്റ്റ് 15 ന് വഞ്ചനാ ദിനമാണെന്ന് നമുക്കെത്ര തന്നെ ബോധ്യമുണ്ടെങ്കിലും ജനങ്ങൾക്ക് പരക്കെയത് ബോധ്യമാകാത്ത കാലത്തോളം അവരുടെ ബോധത്തിന് കടകവിരുദ്ധമായ പ്രകടനങ്ങൾ നാം സംഘടിപ്പിച്ചാൽ നാം സ്വയമേ ഒറ്റപ്പെടുകയേയുള്ളു എന്നതാണ്.

മേൽപ്പറഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തിൽ പഞ്ചായത്തു കളിലും മുനിസിപ്പാലിറ്റികളിലും നമ്മുടെയാളുകൾ എടുക്കേണ്ട നയം താഴെക്കാണുന്ന പ്രകാരം ആയിരിക്കണമെന്നു സ്റ്റേറ്റ് കമ്മറ്റി നിർദ്ദേശിക്കുന്നു.

1, നാം ഓഗസ്റ്റ് 15 ആഘോഷിക്കുകയില്ല. അന്നേ ദിവസം ദേശിയക്കൊടി ഉയർത്തുന്നത് എത്ര അനാർഭാടമായാണെങ്കിലും ഔപചാരികമായ ആഘോഷമാകും എന്നതുകൊണ്ട് അന്നേ ദിവസം ദേശീയക്കൊടിയും നാം ഉയർത്തുകയില്ല.

2. പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ഉള്ള നമ്മുടെ പാർട്ടി മെമ്പന്മാർ മേൽ പറഞ്ഞ കാര്യത്തിനു വേണ്ടി വാദിക്കണം.
3. പാർട്ടി മെമ്പറന്മാർ ഭുരിപക്ഷമുള്ള സ്വയം ഭരണ സ്ഥാപനങ്ങളിൽ ഓഗസ്റ്റ് 15 ആഘോഷിക്കുകയോ അന്നേ ദിവസം ദേശീയക്കൊടി ഉയർത്തുകയോ പാടില്ല. (സ്വതവേ നിത്യവും ദേശീയക്കൊടിയുള്ള സ്ഥാപനത്തിന്റെ കാര്യത്തിൽ അതു ബാധകമല്ല)
ഡോ. കുര്യാസ് കുമ്പളക്കുഴി എഴുതിയ വിമോചന സമരം എന്ന പുസ്തകത്തിൽ നിന്ന്

സ്വാതന്ത്ര്യ ദിനം വഞ്ചനാദിനമായി ആചരിച്ച പാർട്ടി ഇങ്ങനെയെങ്കിലും ഇപ്പോഴും ഇവിടെ നിലനിൽക്കുന്നത് ജനങ്ങളുടെ ജനാധിപത്യ സഹിഷ്ണുത ഒന്നു കൊണ്ട് മാത്രമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP