Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിങ്ങളീ മാധ്യമ പ്രവർത്തകർക്ക് ഒരു ചുക്കുമറിയില്ല; പാവം ഊർമിള ഉണ്ണിയെ എത്ര കരുണാരഹിതമായാണ് നിങ്ങൾ ഭേദ്യം ചെയ്തത്; കണ്ട് കണ്ണ് നിറഞ്ഞു പോയി ന്റെ കുട്ട്യേ; ഓണസദ്യയ്ക്ക് അച്ചാർ വിളമ്പിയിട്ടാണോ അവിയൽ വിളമ്പുന്നത് അതോ അവിയൽ വിളമ്പിയിട്ടാണോ അച്ചാർ വിളമ്പുന്നത്? ഊർമിള ഉണ്ണിയോട് ചില പോസിറ്റീവ് ചോദ്യങ്ങളുമായി ആർജെ സലീം

നിങ്ങളീ മാധ്യമ പ്രവർത്തകർക്ക് ഒരു ചുക്കുമറിയില്ല; പാവം ഊർമിള ഉണ്ണിയെ എത്ര കരുണാരഹിതമായാണ് നിങ്ങൾ ഭേദ്യം ചെയ്തത്; കണ്ട് കണ്ണ് നിറഞ്ഞു പോയി ന്റെ കുട്ട്യേ; ഓണസദ്യയ്ക്ക് അച്ചാർ വിളമ്പിയിട്ടാണോ അവിയൽ വിളമ്പുന്നത് അതോ അവിയൽ വിളമ്പിയിട്ടാണോ അച്ചാർ വിളമ്പുന്നത്? ഊർമിള ഉണ്ണിയോട് ചില പോസിറ്റീവ് ചോദ്യങ്ങളുമായി ആർജെ സലീം

ആർജെ സലീം

നിങ്ങളീ മാധ്യമ പ്രവർത്തകർക്ക് ഒരു ചുക്കുമറിയില്ല. ആ പാവം ഊർമിള ഉണ്ണിയെ എത്ര കരുണാരഹിതമായാണ് നിങ്ങൾ ഭേദ്യം ചെയ്തത്. കണ്ട് കണ്ണ് നിറഞ്ഞു പോയി ന്റെ കുട്ട്യേ..

അതുകൊണ്ടു വരൂ, നമുക്ക് ഊർമ്മിളാ ഉണ്ണിയോട് കുടുംബത്തിൽ പിറന്ന ചില 'പോസിറ്റീവ് ' ചോദ്യങ്ങൾ ചോദിക്കാം. ഓക്കേ.

1. ഓണസദ്യയ്ക്ക് അച്ചാർ വിളമ്പിയിട്ടാണോ അവിയൽ വിളമ്പുന്നത് അതോ അവിയൽ വിളമ്പിയിട്ടാണോ അച്ചാർ വിളമ്പുന്നത് ? ഉപ്പേരി ഇലയുടെ ഇടത്താണോ അതോ വലത്താണോ വിളമ്പേണ്ടത് ?

2. സദ്യക്ക് ഇലയിടുമ്പോൾ തെക്കു നിന്നും പടിഞ്ഞാട്ടു നോക്കിയാണോ അതോ വടക്കു നിന്നും തെക്കോട്ട് നോക്കിയാണോ ഇല ഇടേണ്ടത് ? പരിപ്പിനു മുൻപ് സാമ്പാർ ഒഴിക്കുന്ന ചില തെണ്ടികളെക്കുറിച്ചു എന്താണ് അഭിപ്രായം ? അവരെ പപ്പടം വെച്ച് തച്ചു കൊല്ലേണ്ടതാണ് എന്ന ജനഹിതത്തെ മാനിക്കുന്നുണ്ടോ ?

3. അടപ്രഥമനിൽ തേങ്ങാപ്പാൽ ചേർക്കുന്നതാണോ ഉത്തമം അതോ പശുവിൻ പാലോ ? ആട്ടിൻ പാലിനെക്കുറിച്ചുള്ള ഭവതിയുടെ അഭിപ്രായം എന്താണ് ?

4. സാമ്പാറിലെ മുരിങ്ങയ്ക്കാ ചെരിച്ചാണോ അതോ കിടത്തിയാണോ മുറിക്കേണ്ടത് ? ഉപ്പിടുമ്പോൾ ഡപ്പിയിൽ രണ്ടു തവണയാണോ അതോ മൂന്നു തവണയാണോ തട്ടേണ്ടത് ? അങ്ങനെ ഓണത്തിന്റെ മറ്റു ടിപ്പണികൾ എന്തെല്ലാമാണ് ?

5. ഇക്കയുടേം എട്ടന്റേം എത്ര പടം ഭവതി ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടിട്ടുണ്ട് ? ബാൽക്കണി ആയിരുന്നോ അതോ ഫസ്റ്റ് ക്ലാസ്സോ ? അബ്രഹാമിന്റെ സന്തതികളുടെ ടോറന്റ് എന്നാണ് റിലീസാവുന്നത് ?

6.. വലം പിരി ശംഖിന് എന്തുകൊണ്ടാണ് ഒരു ഇടത്തേ പിരി ഇല്ലാത്തതു ? ഭാവതിക്കും അത് ബാധകമാണോ ?

7. കഴിഞ്ഞ 'അമ്മ മീറ്റിങ്ങിൽ ചർച്ച ചെയ്ത പോസിറ്റിവ് കാര്യങ്ങൾ താങ്കളുടെ ജീവിതത്തിൽ കൊണ്ട് വന്ന പോസിറ്റിവ് മാറ്റങ്ങൾ ഒന്ന് പങ്കു വയ്ക്കാമോ ?

8. 'പ്രായമെത്തിയപ്പോൾ' ജീവിതം പഠിപ്പിച്ച ഒന്ന് രണ്ടു വിലപ്പെട്ട പാഠങ്ങൾ ഒന്ന് പങ്കു വയ്ക്കാമോ ? അങ്ങനെ പ്രായം കൂടുന്തോറും മനുഷ്യനെ ഊളയാക്കുന്ന എന്തുയന്ത്രമാണ് അമ്മയുടെ ഭാരവാഹികളുടെ പക്കലുള്ളത് ? അതിന്റെ എത്ര പതിപ്പുകൾ താങ്കളുടെ കൈവശമുണ്ട് എന്നറിയാൻ കൗതുകമുണ്ട്.

9. ദിലീപിനെ തിരിച്ചെടുക്കണം എന്ന് ധൈര്യമായി, ഒറ്റക്കെഴുന്നേറ്റു, ആരാധ്യ പുരുഷന്മാരുടെ മുഖത്ത് നോക്കി ആജ്ഞാപിക്കാനുള്ള താങ്കളുടെ കഴിവ് അപാരം തന്നെ. എത്ര വലം പിരി ശംഖു വാനിറ്റിയിൽ കരുതിയാലാണ് നമുക്ക് ഈ ലെവൽ പിടിക്കാൻ പറ്റുന്നത് ?

10. അങ്ങനെ ദിലീപിനെ മാത്രം ഇങ്ങനെ തിരിച്ചെടുക്കാൻ അദ്ദേഹം എത്ര വലം പിരി ശംഖിന്റെ ഓർഡറാണ് തന്നിട്ടുള്ളത് ?

അവസാനമായി ഒരു ചോദ്യം കൂടി

11. ഒരൽപം ഉളുപ്പുണ്ടാക്കാനുള്ള വലം പിരി ശംഖു വല്ലതും സ്റ്റോക്കിലുണ്ടെങ്കിൽ ഒരെണ്ണം വാങ്ങി വെയ്ക്കരുതോ ? അല്ല, വെറുതെയെങ്കിലും...

ആ പിന്നെയൊരു കാര്യം, ആ വരാൻ വൈകിയ ജോലിക്കാരിയില്ലേ, ഊർമ്മിള മാമിന്റെയൊരു നിലവാരം കണ്ട് അവർ ജീവനുംകൊണ്ട് ഓടി രക്ഷപെട്ടതാകാനാണ് സാധ്യത. അതിന്റെ പേരിലിനി അവരെ അമ്മയിലൊന്നും എടുത്തേക്കല്ലേ..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP