Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്നാം ഭാഗത്തിൽ മരിച്ചവരെ രണ്ടാം ഭാഗത്തിൽ എടുക്കില്ലെന്ന് അറിഞ്ഞിരുന്നെങ്കിൽ ബാഹുബലിയെ കട്ടപ്പ പിന്നിൽ നിന്ന് കുത്തിക്കൊല്ലില്ലായിരുന്നു; ഈ നിബന്ധന അറിഞ്ഞിരുന്നെങ്കിൽ രാജമൗലി ബാഹുബലിയുടെ രണ്ടാം ഭാഗം എടുക്കില്ലായിരുന്നു; പി ടി മുഹമ്മദ് സാദിഖ് എഴുതുന്നു

പി ടി മുഹമ്മദ് സാദിഖ്

ടവേള ബാബുവിന്റെ വിശദീകരണമാണ് കൂടുതൽ അബദ്ധമായത്.ട്വന്റി 20യിൽ ഭാവന അവതരിപ്പിക്കുന്ന അശ്വതി നമ്പ്യാർ എന്ന കഥാപാത്രം മരിച്ചിട്ടില്ല. കോമയിലാകുന്നേയുള്ളു. ഇന്ദ്രജിത് അവതരിപ്പിക്കുന്ന അരുൺകുമാർ മോർഫിൻ കത്തിവെച്ചതിനെ തുടർന്നാണ് അശ്വതി അബോധാവസ്ഥയിലാകുന്നത്.

മരിച്ച കഥാപാത്രങ്ങളെയൊക്കെ ഒഴിവാക്കാൻ തീരുമാനിച്ചാൽ ആദ്യം ഒഴിവാകുക ദിലീപാണ്. ദിലീപിന്റെ കാർത്തിയാണ് ആദ്യം മരിക്കുന്നത്. അയാളെ കൊന്ന ഇന്ദ്രജിത്തിന്റെ അരുൺകുമാറിനെ മോഹൻലാലിന്റെ ദേവൻ കൊല്ലുന്നു. കൂട്ടുപ്രതികളായ ഷമ്മി തിലകന്റെ കഥാപാത്രത്തെ ദേവനും മനോജ് കെ ജയന്റ കഥാപാത്രത്തെ മമ്മൂട്ടിയുടെ അഡ്വ. രമേശൻ നമ്പ്യാരും കൊല്ലുന്നു. അവരുടെ ബന്ധു സിദ്ദീഖിന്റെ മാധവനെ സുരേഷ് ഗോപിയുടെ എസ്‌പി ആന്റണി പുന്നക്കാടനും കൊല്ലുന്നു

അപ്പോൾ രണ്ടാം ഭാഗത്തിൽ ഇവരാരും കാണില്ലല്ലോ ല്ലേ?

ശരിക്കും മരിച്ചു പോയ ശ്രീവിദ്യയും ട്വന്റി 20യിലുണ്ട്. അഡ്വ. രമേശൻ നമ്പ്യാരുടെ മരിച്ചു പോയ അമ്മയായി (ചുമരിലെ പടം) ഒന്നാം ഭാഗത്തിൽ മരിച്ചവരെ രണ്ടാം ഭാഗത്തിൽ എടുക്കില്ലെന്ന് അറിഞ്ഞിരുന്നെങ്കിൽ ബാഹുബലിയെ കട്ടപ്പ പിന്നിൽ നിന്ന് കുത്തിക്കൊല്ലില്ലായിരുന്നു. ഈ നിബന്ധന അറിഞ്ഞിരുന്നെങ്കിൽ രാജമൗലി ബാഹുബലിയുടെ രണ്ടാം ഭാഗം എടുക്കില്ലായിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP