Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇളയരാജയുടെ മകൻ കാശിന് വേണ്ടിയാണോ ഇസ്ലാം സ്വീകരിച്ചത്? സയ്റ വസിം എന്ന ബോളിവുഡ് നടി ഇസ്ലാമിലേക്ക് തിരികെ പോയത് പണത്തിന് വേണ്ടിയായിരുന്നോ? ഹാദിയ ഇസ്ലാമിൽ ഉറച്ചു നിന്നത് പണത്തിനു വേണ്ടിയായിരുന്നോ? രഞ്ജിത് ലാൽ മാധവൻ എഴുതുന്നു

ഇളയരാജയുടെ മകൻ കാശിന് വേണ്ടിയാണോ ഇസ്ലാം സ്വീകരിച്ചത്? സയ്റ വസിം എന്ന ബോളിവുഡ് നടി ഇസ്ലാമിലേക്ക് തിരികെ പോയത് പണത്തിന് വേണ്ടിയായിരുന്നോ? ഹാദിയ ഇസ്ലാമിൽ ഉറച്ചു നിന്നത് പണത്തിനു വേണ്ടിയായിരുന്നോ? രഞ്ജിത് ലാൽ മാധവൻ എഴുതുന്നു

രഞ്ജിത് ലാൽ മാധവൻ

ളയരാജയുടെ മകൻ കാശിന് വേണ്ടിയാണോ ഇസ്ലാം സ്വീകരിച്ചത്... അല്ല. അപ്പന്റെ കയ്യിൽ ആവശ്യത്തിന് കാശുണ്ട്. ഫുട്ബോൾ താരങ്ങളും ബോക്‌സിങ് താരങ്ങളും കാശിന് വേണ്ടിയാണോ ഇസ്ലാം സ്വീകരിച്ചത്? അല്ല. അവരൊക്കെ മില്യൺ കണക്കിന് ഡോളറുകൾ ഓരോ സീസണിലും സമ്പാദിക്കുന്നുണ്ട്..

വെള്ളിവെളിച്ചത്തിന്റെ പ്രൗഢിയിൽ നിൽക്കുമ്പോഴാണ് സയ്റ വസിം എന്ന ബോളിവുഡ് നടി ഇസ്ലാമിലേക്ക് തിരികെ പോയത്. ഇഷ്ടം പോലെ പണം കിട്ടുന്ന സിനിമ എന്ന മായാലോകത്തെ സുഖസൗകര്യങ്ങൾ ഒരൊറ്റ ദിവസം കൊണ്ട് ഉപേക്ഷിച്ചത് പണത്തിനു വേണ്ടിയായിരുന്നോ? അല്ല.

ഹാദിയ ഇക്കണ്ട ദുരിതങ്ങളെലാം അനുഭവിച്ചുകൊണ്ട് ഇസ്ലാമിൽ ഉറച്ചു നിന്നത് പണത്തിനു വേണ്ടിയായിരുന്നോ? അല്ല ഇസ്ലാമിലേക്ക് കടന്ന് വരാൻ ഓരോരുത്തർക്കും ഓരോരോ കാരണങ്ങളുണ്ട്. വാള് കൊണ്ടാണ് ഇസ്ലാം വളർന്നതെങ്കിൽ ഇവരെയൊക്കെ ആരാണ് വാള് കൊണ്ട് ഭീഷണിപ്പെടുത്തിയത് എന്നൊന്ന് പറഞ്ഞ് തരൂ.

പ്രലോഭനങ്ങളാണ് അവരെ ഇസ്ലാം സ്വീകരിക്കാൻ പ്രേരിപ്പിച്ചതെങ്കിൽ 100 മില്യൺ ഡോളർ ഒരു സീസണിൽ സമ്പാദിക്കുന്ന ഒരു കായികതാരത്തെ എന്ത് നൽകിയാണ് നിങ്ങൾക്ക് പ്രലോഭിപ്പിക്കാൻ കഴിയുക എന്നൊന്ന് പറഞ്ഞ് തരൂ.

ഹാദിയയെ നോക്കൂ.. അവൾക്ക് ആ അസാമാന്യ ധൈര്യം നൽകിയത് ആരാണ്. ഒരു മുറിക്കുള്ളിൽ പൂട്ടിയിടപെട്ടപ്പഴും ലൗ ജിഹാദ് എന്ന പച്ചക്കള്ളം അവൾടെ മേൽ അടിച്ചേല്പിക്കപ്പെട്ടപ്പോഴും ഒരു കടുക് മണിത്തൂക്കം അവളുടെ വിശ്വാസത്തിൽ നിന്ന് വ്യതിചലിക്കാതിരിക്കാൻ അവളെ പ്രേരിപ്പിച്ചത് എന്താണ് എന്നൊന്ന് പറഞ്ഞ് തരൂ...

കളിയാക്കാനും അവഹേളിക്കാനും അപമാനിക്കാനും ഒക്കെ എളുപ്പമാണ്. ചിന്തിക്കാനാണ് പാട്. ആലോചിച്ചു മനസിലാക്കാൻ നാം ഖുർആൻ എളുപ്പമുള്ളതാക്കിയിരിക്കുന്നു എന്നാൽ ആലോചിച്ചു മനസിലാകുന്നവരായി ആരെങ്കിലുമുണ്ടോ എന്നാണ് ഖുർആൻ ചോദിച്ചത്..

ഓരോ ഇസ്ലാം സ്വീകരണങ്ങളും ആ ചോദ്യത്തിനുള്ള ഉത്തരമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP