Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുഞ്ഞാലികുട്ടി സാഹിബേ താങ്കൾ തയ്യാറുണ്ടോ? ഖായിദെ മില്ലത്തിന്റെ നേർ അവകാശികളായ മധ്യ തിരുവിതാംകൂറിലെ റാവുത്തർ മുസ്ലീങ്ങൾക്ക് രാഷ്ട്രീയ പിന്തുണ കൊടുക്കുവാൻ? അവർ രാഷ്ട്രീയ യത്തീമുകൾ അല്ലാ എന്ന നിലവിലെ ധാരണ മാറ്റുവാൻ: റമീസ് മുഹമ്മദ് എഴുതുന്നു

കുഞ്ഞാലികുട്ടി സാഹിബേ താങ്കൾ തയ്യാറുണ്ടോ? ഖായിദെ മില്ലത്തിന്റെ നേർ അവകാശികളായ  മധ്യ തിരുവിതാംകൂറിലെ റാവുത്തർ മുസ്ലീങ്ങൾക്ക് രാഷ്ട്രീയ പിന്തുണ കൊടുക്കുവാൻ? അവർ രാഷ്ട്രീയ യത്തീമുകൾ അല്ലാ എന്ന നിലവിലെ ധാരണ മാറ്റുവാൻ: റമീസ് മുഹമ്മദ് എഴുതുന്നു

റമീസ് മുഹമ്മദ്

ലബാറിലെ മാപ്പിള മുസ്ലീങ്ങളിൽ പലർക്കും അറിയാത്ത കാര്യമാണ് മുസ്ലിം ലീഗ് സ്ഥാപിച്ചത് തിരുനെൽവേലിക്കാരൻ മുഹമ്മദ് ഇസ്മായിൽ റാവുത്തർ എന്ന് മുസ്ലിം ലീഗുകാർ ആവേശത്തോടെ പറയുന്ന ഖായിദെ മില്ലത്ത് ഒരു ഹനഫി മുസ്ലിം റാവുത്തർ ആണ് എന്നുള്ളത് .
ഇന്ന് ഖായിദെ മില്ലത്ത് ജീവിച്ചിരുന്നെങ്കിൽ കേരളത്തിലെ ഭാഷാ ന്യൂനപക്ഷമായ റാവുത്തർ മുസ്ലിങ്ങൾ ഈ വിധം കേരളത്തിൽ രാഷ്ട്രീയ യത്തീമുകൾ ആകില്ലായിരുന്നു. മുസ്ലിം ലീഗ് കേവലം മലബാറിലെ 'ശാഫി' മാപ്പിള വിഭാഗങ്ങളുടെ മാത്രം പാർട്ടി ആയി മുദ്ര കുത്തപ്പെടില്ലായിരുന്നു .

പ്രിയ കുഞ്ഞാലി കുട്ടി സാഹിബേ: മാപ്പിള എൽപി സ്‌കൂളിലും മാപ്പിള യൂപി സ്‌കൂളിലും പിന്നെ മാപ്പിള കോളജുകളിലും പിന്നെ മുസ്ലിം ലീഗിന്റെ രാഷ്ട്രീയ തണലിലും, ശക്തിയിലും പടർന്നു പന്തലിച്ചു പല പല മേഖലകളിലും ഇന്ന് കത്തി ജ്വലിച്ചു നിൽക്കുന്ന രാഷ്ട്രീയ മുഖങ്ങളിൽ തിളങ്ങി നിൽക്കുന്ന മലബാറിലെ ഷാഫി മുസ്ലീങ്ങളെ മാനത്തെ അമ്പിളി അമ്മാവനെ പോലെ കണ്ണ് തള്ളി നോക്കി നിൽകുവാനെ ഞങ്ങൾക്കു ഇന്ന് സാദ്ധ്യമുള്ളൂ. കാരണം നിങ്ങൾ അത്രത്തോളം രാഷ്ട്രീയമായി ശക്തരാണ്. ഞങൾ വോട്ട് അടിമകളായ സമുദായമായി ഇങ്ങനെ കയ്യ് വിരലിൽ മഷി തേക്കുവാൻ വിരൽ ഉയർത്തി പിടിച്ചു നില്കുന്നു.

എന്റെ സമുദായത്തിന് എൽപി, യൂപി സ്‌കൂളുകളോ കോളജുകളോ നിങ്ങളുടെ സമുദായത്തെ പോലെ എംഎൽഎ മാരോ എംപി മാരോ മന്ത്രി മാരോ ആരും ഞങ്ങൾക്കിടയിൽ ഇല്ല. പലപ്പോഴും ഒറ്റപെട്ടു താഴെ വീണു പോകുന്ന സമുദായ അംഗങ്ങൾക്ക് രാഷ്ട്രീയ തണലേകുവാൻ മറ്റു പ്രസ്ഥാനങ്ങളുമില്ല. അന്നും എന്നും ചെവിയിൽ മുഴങ്ങി കേൾക്കുന്ന ആ നാമം. അതെ സ്വന്തം പരിശ്രമം ഒന്ന് മാത്രം കൊണ്ട് ഉയർന്നു വന്ന ജസ്റ്റിസ് ഫാത്തിമാ ബീവി എന്ന ആ മഹദ് വനിതയെ ഒഴിച്ച് നിർത്തിയാൽ. രാഷ്ട്രീയപരമായി ഉള്ള വ്യക്തിത്വങ്ങൾ ഇടതിലോ, വലതിലോ ഇല്ല എന്നുള്ളതാണ് പകൽ പോലെ സത്യം.

കേരളാ രാഷ്ട്രീയം സസൂക്ഷ്മം വീക്ഷിക്കുന്ന താങ്കൾക്കു ഒരു കാര്യം കഴിഞ്ഞ തിരഞ്ഞെടുപ്പോടെ മനസ്സിലായി ക്കാണും. അതെ, സംഘപരിവാർ അവരുടെ പാരമ്പര്യ ശക്തി മണ്ഡലമായ മലബാറിനെ ഏറെക്കുറെ ഒഴിവാക്കി തുടങ്ങി. പകരമായി അവർ പുതു മേച്ചിൽ പുറങ്ങൾ തേടി ഇറങ്ങി ഇരിക്കുന്നത് തൃശൂർ മുതലുള്ള കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളെയാണ്. വിശിഷ്യാ പത്തനംതിട്ട, ഇടുക്കി, കോട്ടയം മേഖലകളെ. സംഘപരിവാർ ഈ ഇടങ്ങളിൽ താവളം ഉറപ്പിക്കുവാൻ കാരണം ഒരു പക്ഷെ മുസ്ലീങ്ങൾ ന്യൂനപക്ഷമായ ഇടങ്ങൾ എന്നതിനാലാവണം. അതല്ല എന്നതാണ് സത്യം.

അങ്ങയോടു കുറച്ചു ചോദ്യങ്ങൾ? അപകടമാവിധം വളർന്നു കഴിഞ്ഞ മധ്യതിരുവിതാം കൂറിലെ ബിജെപി രാഷ്ട്രീയത്തിൽ ഭയന്ന് ഇരിക്കുന്ന ഇവിടങ്ങളിലെ ഭാഷാ ന്യൂനപക്ഷമായ റാവുത്തർ മുസ്ലീങ്ങൾക്കു എന്തുകൊണ്ട് നിങ്ങൾക്ക് സഹോദര സമുദായം എന്ന നിലയിൽ രാഷ്ട്രീയ പിന്തുണ കൊടുത്തു ആ വിഭാഗത്തെ വിശ്വാസത്തിൽ എടുക്കുവാൻ കഴിയുന്നില്ല? എന്റെ സമുദായത്തെ വെറും വോട്ടു അടിമകൾ ആക്കി മാറ്റിയ നിങ്ങളുടെ മുഖ്യ ഘടകകക്ഷിയെ ചില രാഷ്ട്രീയ മര്യാദയുടെ പേരിൽ ഇവിടെ പരാമർശിക്കുന്നില്ല. ഖായിദെ മില്ലത്തിന്റെ സമുദായം ഇത്തരത്തിൽ അവഗണിക്കപെടേണ്ടതാണോ?

ചിലരെങ്കിലും ഇത് കണ്ടു കുറ്റപെടുത്തിയേക്കാം കേരളത്തിൽ എന്തിനാണ് ജാതി -മത അടിസ്ഥാനത്തിൽ രാഷ്ടീയ വീതം വെപ്പ് എന്ന്. സ്‌നേഹിതരേ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഏതു സമുദായമാണ് ഏതു ജാതിയാണ് രാഷ്ട്രീയപരമായി അവകാശങ്ങൾ നേടി എടുക്കാൻ ശ്രമിക്കാഞ്ഞത് ആർക്കാണ് ആ മുന്നേറ്റങ്ങളിൽ തങ്ങൾക്ക് ആവശ്യമുള്ളത് നേടി എടുക്കാൻ കഴിയാഞ്ഞത് ? ഏറെക്കുറെ എല്ലാ സമുദായവും അതിൽ വിജയിച്ചു എന്ന് തന്നെ പറയാം നേരിട്ടും അല്ലാതെയും. നാം ഇക്കാര്യത്തിൽ മാതൃക ആക്കേണ്ടത് SNDP എന്ന പ്രസ്ഥാനത്തെയാണ് ഇടത്തിൽ ശക്തമായ രീതിയിലും വലതിൽ മോശമല്ലാത്ത രീതിയിലും സ്വാധീനമുള്ള ഈഴവ വിഭാഗത്തെ കേ്ര്രന്ദ ഭരണ പാർട്ടിയുടെ തണലിൽ കൂടുതൽ ശക്തരാക്കി മാറ്റുവാൻ അവർ ബിഡിജെഎസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിച്ചു. ബിജെപി യുമായി ചേർന്ന് നിന്ന് പ്രവർത്തിക്കുന്നു ആ ഒരു ബാന്ധവം വഴി ഈഴവ സമുദായ അംഗങ്ങൾക്ക് കൂടുതൽ രാഷ്ട്രീയ അധികാരങ്ങൾ ലഭിക്കുമോ എന്ന് കാലം തെളിയിക്കേണ്ടി ഇരിക്കുന്നു.

എന്തുകൊണ്ട് നമ്മുടെ രാജ്യം ദളിത്, ഹരിജൻ വിഭാഗൾക്കു സംവരണ പരിഗണ കൊടുത്തു ആ സഹോദരർക്കു വേണ്ടി എംഎൽഎ, എംപി സീറ്റുകൾ എന്തിനു നീക്കി വയ്ക്കുന്നു? അതെ, വളരെ തെളിവായി പറഞ്ഞാൽ അതെ സമുദായത്തിലെ അംഗങ്ങൾ തന്നെ അവരെ പ്രതിനിധീകരിച്ച് അവർക്കുള്ളിലെ വിഷയങ്ങൾ മുഖ്യ ധാരയിൽ കൊണ്ട് വന്നു ഭരണഘടനാപരമായി പരിഹരിച്ച് ആ സമുദായത്തെ മുന്നിലേക്ക് എത്തിക്കുവാൻ വേണ്ടി മാത്രമാണ്.

സാഹിബേ: ഈ ഒരു നീതി മാത്രമേ ഞങ്ങളും ആഗ്രഹിക്കുന്നുള്ളു പ്രതീക്ഷിക്കുന്നുള്ളു. അടുത്ത് വരുവാൻ പോകുന്ന കേരളാ നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടു നിങ്ങളുടെ കൈവശം ഉള്ള മലബാറിലെ തോൽക്കുന്ന മൂന്നു സീറ്റുകൾ വച്ച് മാറിയോ അല്ലെങ്കിൽ പുതിയ മൂന്നു സീറ്റുകൾ പകരം ആവശ്യപ്പെട്ടുകൊണ്ടോ മധ്യ തിരുവിതാം കൂറിൽ ഒരു രാഷ്ട്രീയ പരീക്ഷണത്തിന് ഹരിശ്രീ കുറിക്കുവാൻ താങ്കൾ മുൻകൈ എടുക്കുമോ ? അങ്ങെനെ എങ്കിൽ ഒരു പോരാട്ടം നടത്തുവാനുള്ള അഞ്ചു മണ്ഡലങ്ങൾ നിങ്ങൾക്ക്മുന്നിൽ വയ്ക്കുന്നു.

1: പത്തനാപുരം:യുഡിഎഫ് സ്ഥിരമായി തോൽക്കുന്ന മണ്ഡലം ഇപ്പോൾ ഗണേശ് കുമാർ എംഎൽഎ ആയി നിൽക്കുന്ന അതെ മണ്ഡലം. ശബരിമല വിഷയത്തിൽ രണ്ടു തട്ടിലായി നിൽക്കുന്ന പിള്ളയും സുകുമാരൻ നായരും. കഴിഞ്ഞ തവണത്തെപോലെ വോട്ടുകൾ ഇക്കുറി ഗണേശന് ഏകീകരിക്കുവാൻ കഴിയാത്ത സാഹചര്യം നിലവിൽ കോൺഗ്രസിന് അത്ര ശക്തരായ നേതാക്കന്മാർ ഇല്ലാത്ത മണ്ഡലം. അതെ സമയം 35 നായിരത്തോളം റാവുത്തർ മുസ്ലിം വോട്ടുകൾ ഉള്ള തക്കതായ ക്രിസ്ത്യൻ വോട്ടുകളുമുള്ള മണ്ഡലം.

2 : പിസി ജോർജിനെതിരെ മണ്ഡലത്തിലെ ജനങ്ങൾ മുഴുവൻ പ്രതിഷേധങ്ങളുമായി നിൽക്കുന്ന പൂഞ്ഞാർ മണ്ഡലം. യുഡിഎഫ് ഇൽ മാണി കോൺഗ്രസിന്റെ മണ്ഡലം സ്ഥിരമായി നിന്നു തോൽക്കുന്നു എന്നതൊഴിച്ചു നിർത്തിയാൽ, കാര്യമായി ഒരു മത്സരം പോലും നടക്കാത്ത മണ്ഡലം. 45 അയ്യായിരത്തോളം മുസ്ലിം ന്യൂനപക്ഷങ്ങൾ ഉള്ള മണ്ഡലം ഇരാറ്റുപേട്ടയും, എരുമേലിയും, മുണ്ടക്കയവും അടങ്ങുന്ന മണ്ഡലം.

3: ആറന്മുള: യുഡിഎഫിൽ കോൺഗ്രെസ്സിന്റെ സീറ്റ്. നിലവിൽ വീണ ജോർജ് എംഎൽഎ ആയ മണ്ഡലം. 30 നായിരത്തൊളം മുസ്ലിം ന്യൂനപക്ഷം ഉള്ള ശക്തമായ മണ്ഡലം. പക്ഷെ സീറ്റ് ചർച്ചകളിൽ ഒരിക്കൽ പോലും കോൺ്ഗ്രസ്സ് വഴങ്ങി തരുവാൻ സാധ്യത ഇല്ലാത്ത മണ്ഡലം.

4: തൊടുപുഴ: ഒരു പക്ഷെ പിജേ.ജോസഫ് ഇനി ഇവിടെ മത്സരിക്കുന്നത് എൽഡിഎഫ് പക്ഷത്താവും. ജയിക്കുവാൻ സാധ്യത ഇല്ലാത്ത മണ്ഡലത്തിന് വേണ്ടി കോൺ്ഗ്രസ് ബലം പിടിക്കാൻ സാധ്യത ഇല്ലാത്ത മണ്ഡലം. 35 അയ്യായിരത്തോളം മുസ്ലിം ന്യൂനപക്ഷ ഉള്ള മണ്ഡലം.

5: ചർച്ചകൾ നടത്തിയാൽ പോലും കിട്ടുവാൻ സാധ്യത ഇല്ലെങ്കിലും പുനലൂർ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, കൊട്ടാരക്കര, കായംകുളം തുടങ്ങിയ സ്ഥലങ്ങളിൽ ശക്തമായി നിലകൊണ്ടാൽ ഭാവിയിൽ ഒരു രാഷ്ട്രീയ ശക്തിയാകുവാൻ ഉള്ള സാധ്യത തള്ളിക്കളയുവാൻ കഴിയില്ല.

കോട്ടയം, പത്തനംതിട്ട, ഇടുക്കി ഇവിടങ്ങളിലെ നിലവിലുള്ള നേതൃത്വത്തെയും സംഘടനാ മെല്ലെപ്പോക്കും വെച്ച് ഒരു രാഷ്ട്രീയ നീക്കു പോക്കും നടത്തിയിട്ടു കാര്യമില്ല റമദാൻ മാസത്തെ 30 ദിവസത്തെ നോമ്പ് കഞ്ഞി കുടിക്കലും ചെറിയ പെരുന്നാളിനും, വലിയ പെരുന്നാളിനും മട്ടൻ ബിരിയാണി കഴിച്ചു പിരിയാം എന്നതിലുപരി ഇവിടങ്ങളിലെ പാർട്ടി നേതൃത്വം ഒരു ചലനവും വരും നാളുകളിലും ഉണ്ടാക്കുവാൻ പോകുന്നില്ല.

ചില പുതിയ രാഷ്ട്രീയ മാറ്റത്തിനു നിങ്ങൾ തയ്യാറെങ്കിൽ ഒരു ജനത ഇവിടെ രാഷ്ട്രീയ പാകപ്പെടുത്തലിനു തയ്യാറായി വരുന്നു. വരും ദിനങ്ങളിൽ കൂടുതൽ ചർച്ചകൾക്ക് ഇത് വഴി വയ്ക്കട്ടെ എന്ന നല്ല ഉദ്ദേശത്തോടെ കൂട്ടത്തോടെ പുതിയ സംവാദത്തിനു തയ്യാറെടുക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP