Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

വാരിയംകുന്നനെ ചെഗുവേരയാക്കിയ കെഇഎൻ, എർദോഗാനെ ഫിദൽ കാസ്ട്രോ ആക്കുമോ? ലീഗടക്കമുള്ള മുഴുവൻ ഇസ്ലാം മതവാദികളും ഹാഗിയ സോഫിയയ്ക്കു പിന്നിൽ അണിനിരന്നു കഴിഞ്ഞു; തുർക്കിയിലെ അയോദ്ധ്യയും ബുജികളുടെ വാചാലമൗനവും: രാജഗോപാൽ വാകത്താനം എഴുതുന്നു

വാരിയംകുന്നനെ ചെഗുവേരയാക്കിയ കെഇഎൻ, എർദോഗാനെ ഫിദൽ കാസ്ട്രോ ആക്കുമോ? ലീഗടക്കമുള്ള മുഴുവൻ ഇസ്ലാം മതവാദികളും ഹാഗിയ സോഫിയയ്ക്കു പിന്നിൽ അണിനിരന്നു കഴിഞ്ഞു; തുർക്കിയിലെ അയോദ്ധ്യയും ബുജികളുടെ വാചാലമൗനവും: രാജഗോപാൽ വാകത്താനം എഴുതുന്നു

രാജഗോപാൽ വാകത്താനം

ഹാഗിയ സോഫിയ: തുർക്കിയിലെ അയോദ്ധ്യയും ബുജികളുടെ വാചാലമൗനവും

1920ൽ തുർക്കിയിൽ മഴ പെയ്തപ്പോൾ ഇവിടെ കുട പിടിച്ച് ഖിലാഫത്തുണ്ടാക്കിയവർ ഒരു നൂറ്റാണ്ടിനു ശേഷം തുർക്കി ഖിലാഫത്തായപ്പോൾ മൗനവ്രതത്തിലാണ്ടിരിക്കുന്നു. യൂറോപ്യൻ ചരിത്രത്തെത്തന്നെ അട്ടിമറിച്ച 1453 ലെ കോൺസ്റ്റാന്റിനോപ്പിൾ അധിനിവേശത്തെ തുടർന്നാണ് ഓർത്തഡോക്സ് പള്ളിയായ ഹാഗിയ മുസ്ലിം പള്ളിയായത്. 1923 മുതൽ 38 വരെ പ്രസിഡണ്ടായിരുന്ന കമാൽ അത്താതുർക്ക് മതത്തെ ഒഴിച്ചു നിർത്തി തുർക്കിയെ ജനാധിപത്യവൽക്കരിക്കുകയും വിദ്യാഭ്യാസ പരിഷ്‌ക്കരണങ്ങളിലുടെ ആധുനികവൽക്കരിക്കുകയും ചെയ്തു. ഹാ ഗിയ സോഫിയയെ ആഗോള മ്യൂസിയമാക്കി മാറ്റിയത് മതേതര ഭരണത്തിന്റെ മാതൃകയായിരുന്നു

എന്നാൽ എർദോഗാൻ എന്ന തീവ്രവാദി തുർക്കി ജനാധിപത്യത്തെ കശാപ്പുചെയ്ത് പ്രസിഡൻഷ്യൽ ഏകാധിപത്യത്തിലേക്ക് കുതിക്കുകയാണ്.നിയമ വ്യവസ്ഥകളെ കാറ്റിൽ പറത്തിയ എർദോഗാന് ഈസ്റ്റാം ബുൾ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെ നേരിടാൻ ഇസ്ലാമിക തീവ്രതയെ കൂട്ടുപിടിക്കുകയായിരുന്നു.നരേന്ദ്ര മോദിക്ക് അയോദ്ധ്യ പോലെ എന്നതിനേക്കാൾ കടുപ്പമാണ് എർദോഗാന് ഹാഗിയ സോഫിയ

ഹൈന്ദവ ഫാസിസത്തിനെതിരെ കണ്ഠക്ഷോഭംചെയ്യുന്ന ഒരു ബുജിയേയും സംഘങ്ങളെയും വഴിയിലും സമൂഹ മാധ്യമത്തിലും കാണുന്നില്ല. ലീഗടക്കമുള്ള മുഴുവൻ ഇസ്ലാം മതവാദികളുംഹാഗിയ സോഫിയയ്ക്കു പിന്നിൽ അണിനിരന്നു കഴിഞ്ഞു. ഇസ്ളാമോഫോബിയ പറഞ്ഞ് യുക്തിവാദികളെ ആക്രമിക്കുന്നവരെ വഴിയോരത്തു പോലും കാണാനില്ല. മതമേതായാലും ഫാസിസമാണെന്ന യുക്തിവാദികളുടെ നിലപാട് ചരിത്രം സാക്ഷ്യപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു. ജനാധിപത്യത്തിൽ നിന്ന് മതത്തെ മാറ്റി നിർത്തിയില്ലെങ്കിൽ ഇതല്ല, ഇതിലുമപ്പുറം സംഭവിക്കും

PS: ചെറിയൊരു ഭയമുണ്ട്.വാരിയംകുന്നനെ ചെഗുവേരയാക്കിയ കെ.ഇ.എൻ.എർദോഗാനെ ഫിദൽ കാസ്ട്രോ ആക്കുമോ,ആവോ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP