Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു രൂപ പോലും ശമ്പളം പറ്റാതെയാണ് എം വി ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്തത്; എം. കെ. ദാമോദരൻ ഗീത ഗോപിനാഥ് രമൺ ശ്രീവാസ്തവ ജോൺ ബ്രിട്ടാസ് എന്നിവരും സർക്കാർ ശമ്പളം പറ്റിയിട്ടില്ല; വി എസ് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ ഒന്നര ലക്ഷം രൂപ അധികം പറ്റുന്നുമില്ല; നുണ വ്യാപാരം: രാധാകൃഷ്ണൻ പട്ടാനൂർ എഴുതുന്നു

ഒരു രൂപ പോലും ശമ്പളം പറ്റാതെയാണ് എം വി ജയരാജൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്തത്; എം. കെ. ദാമോദരൻ ഗീത ഗോപിനാഥ് രമൺ ശ്രീവാസ്തവ ജോൺ ബ്രിട്ടാസ് എന്നിവരും സർക്കാർ ശമ്പളം പറ്റിയിട്ടില്ല; വി എസ് ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ ഒന്നര ലക്ഷം രൂപ അധികം പറ്റുന്നുമില്ല; നുണ വ്യാപാരം: രാധാകൃഷ്ണൻ പട്ടാനൂർ എഴുതുന്നു

രാധാകൃഷ്ണൻ പട്ടാനുർ

നുണ വ്യാപാരം

നുണ പ്രചരിപ്പിക്കാനുള്ള ചിലരുടെ വിരുത് അപാരമാണ്. നുണയാണെന്നു ഉത്തമ ബോധ്യമായിട്ടും അത് പ്രചരിപ്പിക്കുന്നത് പരാജിത മനസ്സിന്റെ ഉടമകളാണ്. ഷജിനേഷ് പി. എന്ന പേരിൽ ഒരാൾ ഇന്നലെ ഫേസ് ബുക്കിൽ സി. പി. എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം. വി. ജയരാജനെതിരെ പ്രചരിപ്പിച്ച പോസ്റ്റ് വായിക്കാൻ ഇടയായതാണ് ഈ കുറിപ്പിന് അടിസ്ഥാനം. എം. വി. ജയരാജനും ഞാനും തമ്മിൽ മുപ്പത്തഞ്ചു വർഷത്തെ അടുപ്പമുണ്ട്. രാഷ്ട്രീയത്തിൽ എന്റെ മുതിർന്ന സഹ പ്രവർത്തകൻ. എം. വി. ജയരാജൻ ഡി. വൈ. എഫ്. ഐ. കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെ, കുറച്ചുകാലം ഞാൻ ആ ജില്ലാ കമ്മിറ്റി അംഗമായിരുന്നു. അപ്പോഴാണ് ദേശാഭിമാനിയിൽ ചേരുന്നത്.

മുഖ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ ജയരാജൻ ഒന്നേ കാൽ ലക്ഷം ശമ്പളം പറ്റിയെന്നും ആർത്തി പണ്ടാരമായ അദ്ദേഹം കള്ള് ഷാപ്പിലെ ചാക്കണ തൊഴിലാളിയായിരുന്നു എന്നുമാണ് ഫേസ് ബുക്ക് പോസ്റ്റിൽ. ഈ പോസ്റ്റ് ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞതിന് ശേഷമാണ് ഞാൻ നോക്കി

ബി. എസ്. സി യും നിയമ ബിരുദവുമുള്ള എം. വി. ജയരാജൻ രണ്ട് തവണ എംഎൽഎ. കൂടിയായിരുന്നു. എസ്. എഫ്. ഐ സംസ്ഥാന നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സമയത്ത് ക്ലാസിൽ പോകാതിരുന്നിട്ടും ബി. എസ്. സി. ക്ക് പഠിക്കുമ്പോൾ സ്റ്റാറ്റിസ്റ്റിക്‌സിലും മറ്റും നൂറിൽ നൂറു മാർക്കായിരുന്നു. ഒരു രൂപ പോലും ശമ്പളം പറ്റാതെയാണ് 2017 മാർച്ച് മുതൽ 2019 മാർച്ച് വരെ ജയരാജൻ മുഖ്യ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്തത്. എംഎൽഎ. പെൻഷൻ അദ്ദേഹത്തിനുണ്ട്. രാഷ്ട്രീയ അന്ധത ബാധിച്ചാൽ എന്തും പ്രചരിപ്പിക്കാം എന്നതാണ് സ്ഥിതി.

മുഖ്യ മന്ത്രിയുടെ കുറേ ഉപദേശകർ ലക്ഷങ്ങൾ കൈപ്പറ്റുന്നു എന്നാണ് വേറൊരു പ്രചരണം. എം. കെ. ദാമോദരൻ, ഗീത ഗോപിനാഥ് എന്നിവർ ഒരു രൂപ പോലും ശമ്പളം പറ്റിയിരുന്നില്ല.രമണ് ശ്രീവാത്തവയും. മാധ്യമ ഉപദേഷ്ടാവായ ജോൺ ബ്രിട്ടാസും സർക്കാർ ശമ്പളം പറ്റുന്നില്ല. കൈരളിയിൽ നിന്നുള്ള ശമ്പളം മാത്രം.മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളിൽ നല്ലൊരു വിഭാഗം വിരമിച്ച ഉദ്യോഗസ്ഥരാണ്.

ഇവർക്ക് പെൻഷൻ തുക കഴിച്ചേ ശമ്പളം കൊടുക്കുന്നുള്ളൂ.മറ്റൊരു പ്രചാരമാണ്, വി. എസ്. അച്യുതാനന്ദൻ ഭരണ പരിഷ്‌കാര കമ്മീഷൻ ചെയർമാൻ എന്ന നിലയിൽ ഒന്നര ലക്ഷം രൂപ അധികം പറ്റുന്നു എന്നത്. എംഎൽഎ. എന്ന നിലയിൽ കിട്ടുന്ന തുകയാണ് വി. എസ്. കൈപ്പറ്റുന്നത്. ആരും മറുപടി പറയാത്തതിനാൽ ഈ നുണകൾ കോവിഡ് വൈറസ്സിനെക്കാളും വേഗത്തിൽ പറക്കുന്നു. നുണ കേട്ട് സഹികെട്ടാണ് എനിക്ക് കൃത്യമായി അറിയുന്ന കാര്യങ്ങൾ ഇവിടെ കുറിക്കുന്നത്.

മുൻ എം. പി. എ. സമ്പത്തിനെ ഡൽഹി കേരള ഹൗസിൽ ക്യാബിനറ്റ് പദവിയോടെ നിയമിച്ചതാണ് വേറൊരു വിവാദം. ക്യാബിനറ്റ് പദവി ഇല്ലെങ്കിൽ സർക്കാരിന് വേണ്ടി ഓഫീസുകളിൽ പോകാനോ ഒപ്പ് വെക്കണോ കഴിയില്ല. ചുരുക്കത്തിൽ ആരും മൈൻഡ് ചെയ്യില്ല. മറ്റു പല സംസ്ഥാനനൾക്കും ഇത്തരം പദവിയുള്ള ആൾ ഡൽഹിയിൽ ഉണ്ട്.മന്ത്രി മന്ദിരങ്ങളിൽ തൂവാല വാങ്ങിയതാണ് ഇപ്പോൾ വേറൊരു വിവാദം. മന്ത്രിമന്ദിരങ്ങളിലും സർക്കാർ ഓഫിസുകളിലും അവശ്യമുള്ള സാധനങ്ങൾ വാങ്ങുന്നതിന് നിലവിൽ നടപടി ക്രമങ്ങളുണ്ട്. സാധനത്തിന്റെ ഗുണ നിലവാരത്തെകുറിച്ചും.

തൂവാല വാങ്ങിയത് പൊതു മേഖല സ്ഥാപനത്തിൽ നിന്നാണ്. അതിനു പകരം റോഡ് സൈഡിൽ നിന്ന് 20രൂപക്ക് കിട്ടുന്ന തോർത്ത് മന്ത്രി മന്ദിരങ്ങളിൽ വാങ്ങില്ല. വാങ്ങിയെങ്കിൽ അതായിരിക്കും വിവാദം. കോവിഡ് ആയാലും പ്രളയം ആയാലും അതൊക്കെ ആ വഴിയിൽ നടക്കും. യു. ഡി. എഫ്. കാലത്തും ഇങ്ങിനെ തന്നെയാണ് നടന്നത്.ഇതൊക്കെ വരുന്നത് ഒരു തരം കുശുമ്പിൽ നിന്നും അസൂയയിൽ നിന്നുമാണ്.അവരിങ്ങനെ ഭരിച്ചു സുഖിക്കുന്നു. നമ്മളിങ്ങനെ വെയിലത്തു വെറുതേ കൈയിലും കുത്തി നടക്കുന്നു.... ഭരിക്കാൻ പിറന്നവർ ഞങ്ങളാണ്.. ഇപ്പോൾ ഭരണമുണ്ടെങ്കിൽ എന്തെല്ലാം സൗകര്യങ്ങൾ......

( എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ രാധാകൃഷ്ണൻ പട്ടാനൂർ ഫേസ്‌ബുക്കിൽ കുറിച്ചത്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP