Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആർഎസ്എസുകാർക്ക് ജീവിക്കാൻ അവകാശമില്ലല്ലോ? അവരെ തല്ലിക്കൊല്ലണം, മുക്കിക്കൊല്ലണം. ചത്തില്ലെങ്കിൽ എറിഞ്ഞ് താഴ്‌ത്തിക്കൊല്ലണം. അപ്പോഴേ നീതി നടപ്പാകൂ.... ജനാധിപത്യം പുലരൂ.....ഓർക്കുവാൻ ഓർക്കുന്നതല്ലിതൊന്നും ഓർത്തു പോകുന്നോർമ്മ ബാക്കിയെന്നും എന്ന് കടമ്മനിട്ട എഴുതിയത് ഓർമ്മപ്പെടുത്തൽ; പരുമല പമ്പാ കേസിന്റെ വിധിയെ കുറിച്ച് ആർ സന്ദീപ് എഴുതുന്നു

ആർഎസ്എസുകാർക്ക് ജീവിക്കാൻ അവകാശമില്ലല്ലോ? അവരെ തല്ലിക്കൊല്ലണം, മുക്കിക്കൊല്ലണം. ചത്തില്ലെങ്കിൽ എറിഞ്ഞ് താഴ്‌ത്തിക്കൊല്ലണം. അപ്പോഴേ നീതി നടപ്പാകൂ.... ജനാധിപത്യം പുലരൂ.....ഓർക്കുവാൻ ഓർക്കുന്നതല്ലിതൊന്നും ഓർത്തു പോകുന്നോർമ്മ ബാക്കിയെന്നും എന്ന് കടമ്മനിട്ട എഴുതിയത് ഓർമ്മപ്പെടുത്തൽ; പരുമല പമ്പാ കേസിന്റെ വിധിയെ കുറിച്ച് ആർ സന്ദീപ് എഴുതുന്നു

 

ഓർക്കുവാൻ ഓർക്കുന്നതല്ലിതൊന്നും 

ഓർത്തു പോകുന്നോർമ്മ ബാക്കിയെന്നും...... (കടമ്മനിട്ട)
.................................
'In this case, a Sessions Court can do nothing except to shed tears along with the parents of the deceased persons and to record condolence to the bereaved members of their respective families. But the police should not forget that they are guardians of the law and not of politicians.'
'ഈ കേസിൽ മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാർക്കൊപ്പം കണ്ണീർ പൊഴിക്കാനും സന്തപ്ത കുടുംബങ്ങളെ ആദരാഞ്ജലികൾ അറിയിക്കാനും മാത്രമേ കോടതിക്കും കഴിയുന്നുള്ളൂ. പക്ഷേ അപ്പോഴും പൊലീസുകാർ നിയമ സംരക്ഷകരാണ് രാഷ്ട്രീയക്കാരുടെ സംരക്ഷകരല്ലെന്ന് മറക്കരുതെന്നും ഓർമ്മിപ്പിക്കുന്നു'
...........................
പരുമല പമ്പാകോളേജിൽ മൂന്ന് ABVP പ്രവർത്തകർ കൊല്ലപ്പെട്ട കേസിലെ 14 പ്രതികളെയും വെറുതെ വിട്ടുകൊണ്ട് 2000 ജൂൺ 28 ന് പത്തനംതിട്ട അഡീഷണൽ സെഷൻസ് കോടതി പുറപ്പെടുവിച്ച വിധിയിലെ ഒരു ഭാഗമാണ് മേൽ ഉദ്ധരിച്ചത്. കോടതി ഇങ്ങനെ തുടരുന്നു....
'......It is a case where the prosecution has suppressed the material piece of evidence and genesis of occurrence. The start is suppressed, its continuation is concealed and the terminal point is shut out with the result that no reasonable person is able to find out the truth of the case. Investigating officers are changed within hours one after another. Accused persons in the original FIR are deleted and others are newly included.'
'The investigating agency did not extend the scope of inquiry as to how DYFI sympathisers gained entry into college premises. Timely interference by the police and honest investigation from the start could have brought some of the accused students to the grip of conviction. Lot of public money is spent so as to create a make believe appearance that the prosecution agency has proceeded in the right path.'
കേരള ചരിത്രത്തിൽ ഒരു കൊലക്കേസിലും ഇതുപോലൊരു വിധി ഉണ്ടായിട്ടില്ല. ഇത്രയും നെറികെട്ട രീതിയിൽ ഒരു കേസും അട്ടിമറിക്കപ്പെട്ടിട്ടുമുണ്ടാവില്ല. എഫ്‌ഐആർ, മഹസർ, പോസ്റ്റ് മോർട്ടം, കുറ്റപത്രം എല്ലാം നുണക്കഥകൾ കൊണ്ട് നിറഞ്ഞു. കോൺസ്റ്റബിൾ മുതൽ ആഭ്യന്തരമന്ത്രി വരെ നെറികേടിന് കൂട്ടുനിന്നു.
'മദ്യപിച്ച് ആറ്റിൽച്ചാടി ചത്തതിന് കമ്മ്യൂണിസ്റ്റുകൾ എന്തു പിഴച്ചു?' ഇന്നത്തെ കമ്മ്യൂണിസ്റ്റ് മിശിഹ വി എസ് മൃതദേഹത്തെപ്പോലും പരിഹസിച്ചു.
'പാന്റ്‌സിന്റെ പോക്കറ്റിൽ വെള്ളംകയറി ചത്തതാണെന്ന്' പറഞ്ഞ് നായനാർ പൊതുബോധത്തെ നോക്കി കൊഞ്ഞനംകുത്തി.
'എബിവിപിക്കാർ ചത്താൽ തനിക്കെന്താ ചേതമെന്ന്' ചോദിച്ച് സബ്മിഷൻ അവതരിപ്പിച്ച ടി എം ജേക്കബിന്റെ മുഖത്താട്ടിയതും 'നിഷ്‌കളങ്കനായ' അതേ നായനാരായിരുന്നു.
അപ്പീലുമായി ഹൈക്കോടതിയിലെത്തിയെങ്കിലും പ്രാഥമിക ഘട്ടത്തിൽ തന്നെ അട്ടിമറിക്കപ്പെട്ട കേസിൽ ഒന്നും ചെയ്യുവാൻ ജസ്റ്റിസ് ജെ ബി കോശിയും ജസ്റ്റിസ് എം ശശിധരൻ നമ്പ്യാരും അടങ്ങിയ ഡിവിഷൻ ബഞ്ചിനും കഴിയുമായിരുന്നില്ല. അനുവിന്റേയും കിമ്മിന്റേയും അച്ഛനമ്മമാർ ഏകമകന്റെ ഘാതകരെ കണ്ടെത്താൻ കഴിയാതെ നീറിയൊടുങ്ങി. സുജിത്തിന്റെ കുടുംബം ഇന്നും നീതി തേടി അലയുന്നു.

നരാധമന്മാരായ കൊലയാളികൾ മാന്യന്മാരായി നാട്ടിലും വിദേശത്തുമായി വിലസുന്നു.

ഒരു മനുഷ്യാവകാശ പ്രവർത്തകനും നീതിയുറപ്പാക്കാൻ എത്തിയില്ല. സാഹിത്യ നായകർ അവാർഡുകൾ തിരികെ കൊടുത്തില്ല. എന്തിന് നാലു തുള്ളി മഷി ചെലവാക്കി ഒരു മുതലക്കണ്ണീർ കവിതയോ ലേഖനമോ എഴുതിയില്ല. കാരണം ആർഎസ്എസുകാർക്ക് ജീവിക്കാൻ അവകാശമില്ലല്ലോ?.
അവരെ തല്ലിക്കൊല്ലണം, മുക്കിക്കൊല്ലണം. ചത്തില്ലെങ്കിൽ എറിഞ്ഞ് താഴ്‌ത്തിക്കൊല്ലണം. അപ്പോഴേ നീതി നടപ്പാകൂ.... ജനാധിപത്യം പുലരൂ.....

(ആർ സന്ദീപ് ഫേസ് ബുക്കിൽഎഴുതിയ കുറിപ്പ്)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP