Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202024Saturday

കുലസ്ത്രീ ഭാര്യയുടെ സെർച്ച്‌ ഹിസ്റ്ററി തന്നിൽ ഉണ്ടാക്കിയ ഞെട്ടൽ ഇനിയും മാറുന്നില്ല എന്ന് ഒരു ഭർത്താവ്‌; മൊബൈലിൽ കൂടി ഭാര്യയ്ക്ക് ഒരാളുണ്ട് കാമുകനായി എന്ന് കണ്ടെത്തിയ ഭർത്താവ്‌ കൂടുതൽ അന്വേഷിച്ചപ്പോൾ മനസ്സിലായത് ഒന്നിലധികം ബന്ധങ്ങളെ; ഇനിയും മനസ്സിലാകാത്ത പെൺമനസ്സുകളുടെ വ്യവഹാരങ്ങളെ കുറിച്ച് സൈക്കോളജിസ്റ്റ് കല എഴുതുന്നു

കുലസ്ത്രീ ഭാര്യയുടെ സെർച്ച്‌ ഹിസ്റ്ററി തന്നിൽ ഉണ്ടാക്കിയ ഞെട്ടൽ ഇനിയും മാറുന്നില്ല എന്ന് ഒരു ഭർത്താവ്‌; മൊബൈലിൽ കൂടി ഭാര്യയ്ക്ക് ഒരാളുണ്ട് കാമുകനായി എന്ന് കണ്ടെത്തിയ ഭർത്താവ്‌ കൂടുതൽ അന്വേഷിച്ചപ്പോൾ മനസ്സിലായത് ഒന്നിലധികം ബന്ധങ്ങളെ; ഇനിയും മനസ്സിലാകാത്ത പെൺമനസ്സുകളുടെ വ്യവഹാരങ്ങളെ കുറിച്ച്  സൈക്കോളജിസ്റ്റ് കല എഴുതുന്നു

കല

അവൾ മാത്രമല്ല, അവനുമുണ്ട് ഈ ഭൂമിയിൽ..

രാവിലെ ഒന്ന് കൂടി " മഴ '' കണ്ടു..
മാധവിക്കുട്ടിയുടെ നഷ്‌ടപ്പെട്ട നീലാംബരിയെ ആസ്പദമാക്കി, ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സിനിമ..

കാണും തോറും എത്രയോ കാലമായി അറിയുന്ന ഭദ്രയോടു വല്ലാത്ത സ്നേഹം കൂടും..
വെട്ടി തിരുത്തി, വെട്ടിത്തിരുത്തി എഴുതി ഒടുവിൽ ചവിട്ട് കൊട്ടയിൽ എറിഞ്ഞു കളഞ്ഞ ചുക്കി ചുളിഞ്ഞ കടലാസ് ജീവിതം,
എത്ര എളുപ്പത്തിൽ ചിത്രീകരിച്ചു !

..സുന്ദരി ആണെന്ന് സ്വയം തോന്നാൻ ആണൊരുത്തൻ മനസ്സിൽ അസാധാരണ അഭിലാഷം ഉണ്ടാക്കി എടുക്കുന്നില്ല എങ്കിൽ,
ഒരു സ്ത്രീയുടെ ജന്മം പാഴാണെന്ന് എതിർലിംഗത്തോട് മാത്രം താല്പര്യം ഉള്ളവർ പറയും..
ആരേലും വേണം..,
ആണായാലും പെണ്ണായാലും, അസ്തിത്വ ദുഃഖം കൂടാതെ ഇരിക്കാൻ എങ്കിലും.. !

സ്ത്രീ എന്നാൽ ആണിന് സുഖം പകർന്നു കൊടുക്കേണ്ടവൾ എന്ന് പുരുഷാധിപത്യ സമൂഹം കല്പിക്കും..
ആദര്ശശീലയായ പെണ്ണുങ്ങൾ അതിനു അടിവരയിടും..
അവൾ, എന്നാൽ നിഷ്കളങ്ക സ്നേഹം തുളുമ്പുന്നവൾ മാത്രമാണ് എന്ന കാപട്യം പൊക്കി പിടിക്കാനാണ് സ്വച്ഛമായ ജീവിതം കൊണ്ട് പോകാനും നല്ലത്..

അവിഹിതം എന്നത് പുതിയ വാക്കല്ലാതായി.
മൊബൈൽ ആണ് അതിനു പിന്നിലെ വില്ലൻ എന്നും നിരന്തരം കണ്ടെത്തുന്നു..
പലപ്പോഴും, ഏകാന്തതയുടെ തടവുകാർ ആയത് ദാമ്പത്യം തുടങ്ങിയതിനു ശേഷമാണെന്ന് പറഞ്ഞിട്ടുള്ളവർ ധാരാളം..
അതിന്റെ പ്രതിഫലനം ആണ് വിവാഹേതര ബന്ധമെന്ന് പരാതി തുടരുന്നു..
ഇതൊക്കെ സ്ത്രീയുടെ ഭാഗത്തു നിന്നുള്ള അക്ഷരങ്ങൾ..
പുരുഷന്റെ വശം എഴുതാൻ ആരുമില്ലേ?

മൊബൈലിൽ, ഭർത്താവിനു നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് കണ്ടു പിടിക്കുന്ന ഭാര്യ,
ഒന്നിലും പരിഭവിക്കാതെ ഭാര്യാധർമ്മം അനുഷ്‌ഠിച്ചു പോകുക എന്നത് പലർക്കും ശീലമായി..
എന്നാൽ മറിച്ചോ?

കുലസ്ത്രീ ഭാര്യയുടെ സെർച്ച്‌ ഹിസ്റ്ററി തന്നിൽ ഉണ്ടാക്കിയ ഞെട്ടൽ ഇനിയും മാറുന്നില്ല എന്ന് ഒരു ഭർത്താവ്‌..
മനോവൈകല്യത്തിന് ഇരയാണോ അവൾ?

താനത് അറിഞ്ഞു എന്നവൾക്ക് അറിയില്ല..വിവാഹം കഴിഞ്ഞു മുപ്പത് വർഷങ്ങൾ ഇത്രത്തോളം കഴിഞ്ഞു, എന്നിട്ടും അറിയാൻ കഴിഞ്ഞത് വളരെ ചെറിയ ഒരംശം ആണല്ലോ.
അമ്മായിഅമ്മ പോരും നാത്തൂൻ പൊരുമൊക്ക സഹിച്ചു ജീവിച്ച പെണ്ണ്..
മക്കളുടെ അമ്മ..
കൊച്ചുമകളുടെ അമ്മുമ്മ...

മനസ്സ് കൊണ്ട് പോലും സ്വതന്ത്രമായ നിലപാടിൽ നില്കുന്നവൾ അല്ല എന്നതായിരുന്നു അവളെ കുറിച്ചുള്ള തന്റെ വിലയിരുത്തൽ...
പക്ഷെ മറ്റൊരുവൾ അവളിലുണ്ട്.. അന്വേഷിച്ചു, കണ്ടെത്തിയില്ല എന്ന് പറയാനാകില്ല.. താൻ ആഗ്രഹിച്ചതാണ് അവളെന്നെ ധാരണയിൽ ആയിരുന്നു..

പുരുഷ ലൈംഗികതയുടെ അഹങ്കാരം മാറ്റി വെച്ചു, ഭാര്യയുടെ മനോനിലയെ കുറിച്ച് അറിയാൻ താല്പര്യം കാണിച്ച ഭർത്താവിനോട് മതിപ്പ് തോന്നി.. എന്തുകൊണ്ട് നിങ്ങൾക്ക് ഇടയിലൊരു തുറന്നു സംസാരം ഉണ്ടായിക്കൂടെ എന്നൊരു ചോദ്യം ഉൾക്കൊണ്ടു അദ്ദേഹം..

ഭർത്താവിന്റെ സെർച്ച്‌ ഹിസ്റ്ററി, തലവേദന കൂട്ടുന്ന ഭാര്യമാർ എടുക്കുന്നതിലും ഉത്തരവാദിത്വത്തോടെ കാര്യങ്ങൾ മനസ്സിലാക്കി, ആ ഭർത്താവായ
പുരുഷൻ എന്നത് എത്ര വലിയ സമാധാനം ആയിരുന്നു കൗൺസിലർ എന്ന നിലയ്ക്ക് എനിക്കുണ്ടായത്..
അതേ പോലെ,
മൊബൈലിൽ കൂടി ഭാര്യയ്ക്ക് ഒരാളുണ്ട് കാമുകനായി എന്ന് കണ്ടെത്തിയ ഭർത്താവ്‌ കൂടുതൽ അന്വേഷിച്ചപ്പോൾ,
ഒന്നിലധികം ബന്ധങ്ങളെ കണ്ടെത്തി..
Borderline personality ആയ അവർക്ക് ചികിത്സ നൽകി,
ജീവിതം നഷ്‌ടപ്പെടുത്താതെ ചേർത്ത് പിടിച്ച മറ്റൊരാളെ, ഇനിയൊരു ഭർത്താവിനെ ഞാൻ വീണ്ടും ഓർത്തു പോയ്‌..
കല, കൗൺസലിങ് സൈക്കോളജിസ്റ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP