Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

സ്വപ്നങ്ങളെ മരിക്കാൻ അനുവദിക്കരുത്.. സാധാരണക്കാരന് ഒരു പ്രായം കഴിയുമ്പോൾ സ്വപ്നങ്ങളില്ല..! മരണഭയം മാത്രം..! പ്രായമായവരിലെ മാനസിക പ്രശ്നങ്ങളെ കുറിച്ച് സൈക്കോളജിസ്റ്റ് കല എഴുതുന്നു

സ്വപ്നങ്ങളെ മരിക്കാൻ അനുവദിക്കരുത്.. സാധാരണക്കാരന് ഒരു പ്രായം കഴിയുമ്പോൾ സ്വപ്നങ്ങളില്ല..! മരണഭയം മാത്രം..! പ്രായമായവരിലെ മാനസിക പ്രശ്നങ്ങളെ കുറിച്ച് സൈക്കോളജിസ്റ്റ് കല എഴുതുന്നു

കല

അടുത്ത സ്നേഹിതയുടെ അച്ഛന് സുഖമില്ല ...അവൾ നാട്ടിൽ എത്തും ഉടനെ എന്ന് പറഞ്ഞിരുന്നു..

കഴിഞ്ഞ ദിവസം വിളിച്ചിട്ടു , കരച്ചിലോടെ വരുന്നില്ല....
മോളേം കൊണ്ട് വരാൻ പറ്റുന്ന സാഹചര്യം അല്ല എന്ന് പറഞ്ഞു..
പ്രായം ആയപ്പോൾ ഉണ്ടായ മറവി പ്രശ്നം ..
അത് പക്ഷെ ഇപ്പോൾ വേറെ ഒരു തലത്തിൽ !
അച്ഛന്റെ സ്വഭാവം ആകെ മാറി..
inappropriate sexual behaviour ആണ് ഇപ്പോൾ..!
മോളെയും കൊണ്ട് വന്നു നില്ക്കാൻ ബുദ്ധിമുട്ട്...!
ഭാര്തതാവ് വിടുന്നില്ല...
വിദ്യാസമ്പന്നനായ ആയതിനാൽ എന്റെ കൂട്ടുകാരി ഇങ്ങനെ പറഞ്ഞു..
അതില്ലാത്ത ഒരുവൾ ആയിരുന്നേൽ,
അച്ഛന് വയസ്സായി വരും തോറും മഹാ വൃത്തികെട്ട സ്വഭാവം ആണെന്ന് പറയാൻ മാത്രമേ അറിയൂ..!
"പണ്ടിങ്ങനെ ഒന്നും ആയിരുന്നില്ല...
പ്രായം ആയപ്പോൾ ഓരോരോ ഞരമ്പ് എന്നും പറയാം.""
ഞാൻ
സൈക്കിയാട്രിസ്റ് അല്ല.
എന്നോട് ഇതിനു എന്തെങ്കിലും സഹായം ചെയ്യാമോ എന്ന് ചോദിച്ചു
..കൗൺസിലിങ് സൈക്കോളജിസ്റ് ആയ ഞാൻ
ഇത്തരം കേസുകൾ എടുക്കില്ല..
അച്ഛന്റെ അവസ്ഥ
മറ്റുള്ളവർ അറിഞ്ഞാൽ ഉള്ള പ്രശ്നം..
ഇരുചെവി അറിയാതെ പരിഹരിക്കുക..
എനിക്ക് വല്ലാതെ സങ്കടം തോന്നി..
ഇത് ഒരു ഒറ്റപെട്ട പ്രശ്നം അല്ല..
പ്രായം ആയവരിൽ പലതരം പ്രശനങ്ങൾ കാണപ്പെടാറുണ്ട്..
ശാരീരികവും മാനസികവും..
ഡിമെൻഷ്യ അഥവാ മറവി ...
alzheimer's disease ഇതിന്റെ ഒരു ഭാഗം ആണ്...
അതിനോട് അനുബന്ധിച്ചു ചില പുരുഷന്മാരിൽ കാണപ്പെടുന്ന ഒരു അവസ്ഥ ആണ് ഉചിതമല്ലാത്ത , സ്വീകാര്യമല്ലാത്ത ലൈംഗിക ചേഷ്‌ടകൾ..
കൊച്ചു മക്കൾ എന്നോ മക്കൾ എന്നോ തിരിച്ചറിയാതെ , വസ്ത്രമില്ലാതെ നിൽക്കുക , സ്വന്തം ശരീര ഭാഗങ്ങൾ സ്പർശിക്കുകയും അവരോടും അതേ പോലെ പ്രവർത്തിക്കാൻ തുടങ്ങുക , സംസാരത്തിൽ അത്തരം കാര്യങ്ങൾ കലർത്തുക ഇതൊക്കെ ലക്ഷണങ്ങൾ ആണ്..
കുടുംബത്തിൽ ഉള്ള പ്രായം ആകുന്നവരിൽ നിന്നും പ്രവൃത്തികൾ ഉടലെടുക്കുമ്പോൾ എന്ത് ചെയ്യണം എന്നറിയാതെ പലരും ആശങ്കപ്പെടും...
ഇവരുടെ പങ്കാളികൾക്ക് പെട്ടന്ന് ഇത്തരം ഒരു മാറ്റം ഉൾകൊള്ളാൻ ബുദ്ധിമുട്ടുണ്ടാകാം..
അവരും പ്രായം ചെയ്യുക ആണല്ലോ..
അതൊക്കെ സമചിത്തതയോടെ നേരിടാൻ ഉള്ള പ്രാപ്തി കൂടെ ഉള്ളവരിൽ ഇല്ല എങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകാത്തതെ ഉള്ളു..
രോഗാവസ്ഥയിൽ ഉള്ളവർക്ക് അല്ല കൗൺസിലിങ് നൽകുക..
അവരെ നോക്കുന്നവർക്കാണ്
..ഇത്തരം അവസ്ഥകൾ കൈകാര്യം ചെയ്യാൻ പ്രാപ്തർ മെഡിസിൻ കൊടുക്കുന്ന ഡോക്ടർ ആണ്..
വിശദവിവരങ്ങൾ പറഞ്ഞു തരണമല്ലോ..
ഉൾകാഴ്ച ഇല്ലാത്ത കുഞ്ഞു പിള്ളേരോട് എന്തെങ്കിലും പറഞ്ഞാൽ അവർക്കു മനസ്സിലാകുമോ..?
അതേ പോലെ ഇവരുടെ അവസ്ഥയും അംഗീകരിക്കുക...
അടുത്ത ബന്ധുക്കളോട് ഇത്തരം അവസ്ഥകൾ പങ്കു വെയ്ക്കുന്നതിൽ ഒരു തെറ്റുമില്ല..
ഒറ്റയ്ക്ക് ഇത്തരം പ്രതിസന്ധികൾ തരണം ചെയ്യാൻ പങ്കാളികൾക്ക് ഉൾക്കരുത്ത് ഇല്ല എങ്കിൽ അതവരുടെ മാനസിക നില കൂടി വഷളാക്കും..
കുറച്ചു നാൾ മുൻപ് , കടയ്ക്കൽ ഒരു വൃദ്ധയായ സ്ത്രീയെ പീഡിപ്പിച്ച വാർത്ത വന്നു.
അന്ന് മനോരമ ചാനൽ എന്നെയും ചർച്ചയ്ക്കു വിളിച്ചു..
ആ അമ്മുമ്മയുടെ മാനസികാവസ്ഥ പരിശോധിച്ച ശേഷം കാര്യങ്ങൾ വിലയിരുത്തണം എന്ന് ഞാൻ ചർച്ചയിൽ പറഞ്ഞു..
പിറ്റേന്നത്തെ വാർത്ത , അത് തന്നെ ആയിരുന്നു..
കുറ്റം ആരോപിക്കപ്പെട്ട പ്രതി മരിച്ചിട്ടു നാളുകൾ ആയിരുന്നു..
ഇത്തരം പല പ്രശ്നങ്ങൾ കാണാറുണ്ട്..{ഡെല്യൂഷൻസ്}
അടുത്ത വീട്ടിലെ മുത്തശ്ശി സ്ഥിരമായി വീട് വിട്ടു ഇറങ്ങി പോകുമായിരുന്നു
ഡിമെൻഷ്യ ചികിൽസിച്ചു മാറാവുന്ന തരവും പറ്റാത്ത തരവും ഉണ്ട്..
alzheimer's ബാധിച്ച ഒരാളെ പൂർണമായും സാധാരണ ജീവിതത്തിലോട്ടു കൊണ്ട് വരിക സാധ്യം അല്ല..
ആളിന്റെ കൂടെ ഉള്ളവരുടെ ക്ഷമയും സഹിഷ്ണതയും കൊണ്ട് മോശപ്പെട്ട സാഹചര്യങ്ങൾ ഒഴിവാക്കി ജീവിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുക എന്നത് മാത്രമാണ് ..
അത്രയും ദയ അവർക്കു നൽകണം..
സൈക്കിയാട്രിസ്റ് ആണ് ഇത് കൈകാര്യം ചെയ്യേണ്ടത്...
മനുഷ്യന്റെ തലച്ചോറ് നാലായി തരം തിരിച്ചിരിക്കുന്നു..
ഒരു ഭാഗത്തിനും ഓരോ പ്രവർത്തനം ആണ്..
നെറ്റിയുടെ ഭാഗത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾ ഉൾകാഴ്ച ഇല്ലാത്ത ഇത്തരം പെരുമാറ്റ ചേഷ്‌ടകൾക്കു കാരണം ആകാറുണ്ട്..
പ്രോസ്റ്റേറ്റ് ഗന്ധിയുടെ പ്രശ്നങ്ങൾക്ക് എടുക്കുന്ന മരുന്നുകൾ ചിലരിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി കാണാറുണ്ട്..
ആയുസ്സു കൂടുന്നു , ആരോഗ്യം ക്ഷയിക്കുന്നു എന്ന അവസ്ഥ ആണ് ഇന്ന് കൂടുതലും..!
അതുകൊണ്ട് തന്നെ..,
ഇത്തരം ചില മാനസികാവസ്ഥയെ കുറിച്ച് ,സാമാന്യ ബോധം എങ്കിലും എല്ലാവരിലും ഉണ്ടാകണം..
മദ്ധ്യവയസ്സിൽ തന്നെ അതിനുള്ള മാർഗ്ഗം സ്വീകരിക്കാം..
മനസ്സ് എപ്പോഴും പ്രവർത്തനം ആകട്ടെ..
എഴുതാം, വായിക്കാം...
ഓർമ്മകളെ പുതുക്കി എടുക്കാം...
എന്തൊക്കെ ചെയ്യാം..!!
എന്നും ചെയ്യുന്ന കാര്യങ്ങൾ എഴുതി വെയ്ക്കാം..
കിടക്കും മുൻപ് അന്നത്തെ ദിവസം എങ്ങനെ തുടങ്ങി , എവിടെ അവസാനിച്ചു എന്ന് ഓർത്തെടുക്കാം..
അവനവനു ഒരു ഹോം വർക്ക്...!
സ്വപ്നങ്ങളെ മരിക്കാൻ അനുവദിക്കരുത്..
ഇരുപത്തിനാലു മണിക്കൂർ ഉള്ളല്ലോ എന്ന് ആകുലപെടാതെ ,
ഇരുപത്തിനാലു മണിക്കൂർ ഉണ്ടല്ലോ എന്ന് ചിന്തിച്ചാൽ മതി..
നമ്മുടെ പ്രിയങ്കരനായ രാഷ്ട്രീയ നേതാക്കന്മാരെ നോക്കിയാൽ മതി..
അധികാര ലഹരി എങ്കിൽ അത് ..!
മുറുക്കി പിടിക്കുന്നതുകൊണ്ട് മാത്രമാണ്....
കൂർമ്മ ബുദ്ധിയോടെ ഇന്നും ചുറുചുറുക്കോടെ നിലനിൽക്കുന്നത്...
സാധാരണക്കാരന് ഒരു പ്രായം കഴിയുമ്പോൾ
സ്വപ്നങ്ങളില്ല..!
മരണഭയം മാത്രം..!
അമിതമായ ഉത്കണ്ഠ കൊണ്ട് മറവി വരാം, ശ്രദ്ധ കുറവ് കൊണ്ടും വരാം..
എന്നാൽ ആവർത്തിച്ച് കാര്യങ്ങൾ നിരന്തരമായി മറന്നു പോകുന്ന അവസ്ഥ..
അടുത്ത കാലത്ത് ചെയ്ത കാര്യങ്ങളാണ് ആദ്യം മറന്നു പോകുന്നത്..
അഞ്ചു വയസ്സിലെ കാര്യങ്ങൾ വരെയും ഓർത്തിരിപ്പുണ്ട്...
പക്ഷെ ഭക്ഷണം കഴിച്ചു കഴിഞ്ഞ് അടുത്ത നിമിഷം എനിക്കൊന്നും തന്നില്ലെന്ന് പറയും.
പുതിയ വിവരങ്ങളെ സ്വീകരിക്കുക, അല്ലേൽ registration നടക്കാതെ ആകുക ആണ് ആദ്യം സംഭവിക്കുക..
ചില നിത്യോപയോഗ സാധനങ്ങളുടെ പേര് മറന്നു പോകുക, ഒക്കെ ആദ്യ ലക്ഷണങ്ങൾ ആണ്...
എന്താണ് തിരയുന്നത് എന്ന് വീട്ടുകാർ ചോദിക്കും, തിരയുന്ന സാധനത്തിന്റെ പേര് വ്യക്തിക്ക് ഓർമ്മ വരില്ല..
ഇതൊക്കെ ആണ് മറവി രോഗത്തിന്റെ ആദ്യ ലക്ഷണങ്ങൾ...
അപ്പോൾ തന്നെ ഡോക്ടറുടെ സഹായം തേടുക...
അനുസ്മരണചികിത്സ എന്നൊരു രീതി ഉണ്ട്.. ഇവരുടെ പഴയ കാലം ഓർമ്മിപ്പിക്കുന്ന ആൽബങ്ങൾ, ഫോട്ടോ, വീഡിയോ, ഇഷ്‌ടമുള്ള പാട്ട് കേൾപ്പിക്കുക...
ഇതൊക്കെ പഴയ ഓർമ്മകളെ ചെറിയ രീതിയിൽ ഉത്തേജിപ്പിക്കാൻ സാധിച്ചേക്കും..

കല, കൗൺസലിങ് സൈക്കോളജിസ്റ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP