Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലിബിയയുടെയും മാലിദ്വീപിന്റെയും ജിഡിപി ഇന്ത്യയേക്കാൾ കൂടുതലാണ്; ഇത് ഒരിക്കലും മുഴുവൻ സാമ്പത്തിക വളർച്ചയേയും അടയാളപ്പെടുത്തുന്നില്ല; ഇന്ത്യയിലെ ഏറ്റവും ധനികരായ ഒരു ശതമാനം വിഭാഗമാണ് രാജ്യത്തെ ആകെ വരുമാനത്തിലെ 22 ശതമാനം കൈയടക്കിയിരിക്കുന്നത്; ജിഡിപിയിൽ വർധനയിൽ മാത്രം എല്ലാമായെന്ന് കരുതരുത്; പ്രൊഫസർ സുരേഷ് ജോർജ് എഴുതുന്നു

ലിബിയയുടെയും മാലിദ്വീപിന്റെയും ജിഡിപി ഇന്ത്യയേക്കാൾ കൂടുതലാണ്; ഇത് ഒരിക്കലും മുഴുവൻ സാമ്പത്തിക വളർച്ചയേയും അടയാളപ്പെടുത്തുന്നില്ല; ഇന്ത്യയിലെ ഏറ്റവും ധനികരായ ഒരു ശതമാനം വിഭാഗമാണ് രാജ്യത്തെ ആകെ വരുമാനത്തിലെ 22 ശതമാനം കൈയടക്കിയിരിക്കുന്നത്; ജിഡിപിയിൽ വർധനയിൽ മാത്രം എല്ലാമായെന്ന് കരുതരുത്; പ്രൊഫസർ സുരേഷ് ജോർജ് എഴുതുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യത്തെ മൊത്തം ആഭ്യന്തര ഉൽപാദനം( ജിഡിപി) നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 8.2 ശതമാനത്തിൽ എത്തിയെന്ന വാർത്തകൾക്ക് പിന്നാലെ നിരവധി വിശദീകരണങ്ങളും എത്തിയിരുന്നു. ഔദ്യോഗികമായി വന്ന കണക്കുകൾ സാമ്പത്തിക വളർച്ചയുടെ സൂചകങ്ങളല്ലെന്ന ആരോപണങ്ങളും ശക്തമായി ഉയർന്നിരുന്നു.

ഇതിനിടയിലാണ് സാമ്പത്തിക വിദഗ്ധനായ സുരേഷ് ജോർജ് ഇന്ത്യയിലെ ജിഡിപി നിരക്കുമായി ബന്ധപ്പെട്ട് വിശദ വിവരങ്ങൾ സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്.ജിഡിപിയുടെ വളർച്ച ദാരിദ്ര നിർമ്മാർജത്തിന്റെയൊ വികസനത്തിന്റെയോ സൂചകമായി എടുക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

സുരേഷ് ജോർജിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

ജിഡിപി 8.2 ലേക്ക് വർധിച്ചുവെന്നതിനെ പറ്റി ചില വസ്തുതകൾ

1. ജിഡിപി ഒരിക്കലും മുഴുവൻ സാമ്പത്തിക വളർച്ചയേയും അടയാളപ്പെടുത്തുന്നില്ല. സാമ്പത്തിക മേഖലയിലെ ചില പരിവർത്തനങ്ങൾ മാത്രമാണ് അത് ചൂണ്ടിക്കാട്ടുന്നത്. ഉദാഹരണമായി ലിബിയയ്ക്ക് 2018ൽ 21 ശതമാനം ജിഡിപി വളർച്ചയാണ് രേഖപ്പെടുത്തിയത്. എന്നാൽ മാലിദ്വീപിന് ഇത് 8.8 ആണ്. ഇത് ഇന്ത്യയേക്കാൾ കൂടുതലാണെന്നോർക്കണം.

2. വരുമാനത്തിലെ തുല്യതയോ അസമത്വമോ ജിഡിപിയിൽ രേഖപ്പെടുത്തുന്നില്ല.

3.രാജ്യത്തിന്റെ ജനസംഖ്യാ കണക്ക് ജിഡിപി വർധിക്കുന്നതിനേയോ കുറയുന്നതിനേയോ ബാധിക്കുന്നുണ്ട്്.

4.ജിഡിപി രേഖപ്പെടുത്തുന്ന മേഖലകൾ എല്ലാം സമ്പത്ത് വ്യവസ്ഥയെ ഗുണകരമായി ബാധിക്കുന്നവയല്ല. ഉദാഹരണത്തിന് പ്രതിരോധത്തിലും ഉൽപാദനത്തിലും ചെലവിടുന്നത്.

5. ഇന്ത്യയുടെ വിദേശ കടത്തിന്റെ ജിഡിപി അനുപാതം 20 ശതമാനമായി വർധിച്ചു.

6. ഗാർഹികമായ നിക്ഷേപം 2017ൽ 6.7 ശതമാനമായി കുറഞ്ഞു.

7. 450 ബില്യൺ ഡോളറിന്റെ ഇന്ത്യയുടെ വിദേശ നിക്ഷേപം ഈ മേഖലയിലെ രാജ്യങ്ങളെ വെച്ചുനോക്കുമ്പോൾ അധികമാണ്. എന്നാൽ ചൈനയുടേയും (3.6 ട്രില്യൺ ഡോളർ), സൗദി അറേബ്യയുടേയും(486 ബില്യൺ ഡോളർ), ഹോങ്കോങ്ങിന്റേയും (437 ബില്യൺ), ജപ്പാന്റേയും(1.2 ട്രില്യൺ ഡോളർ) നിക്ഷേപം നോക്കിയാൽ സാമ്പത്തിക കരുത്തുള്ള രാജ്യങ്ങൾ എത്രത്തോളം തുക വിദേശ നിക്ഷേപമായി കരുതുന്നുവെന്ന് അറിയാം. എണ്ണവില വർധിക്കുകയോ, രൂപയുടെ മൂല്യമിടിയുകയോ ചെയ്താൽ ഈ നിക്ഷേപം ഇല്ലാതാകുന്നതിന് കാരണമാകും.

8. ക്രൂഡ് ഓയിലിന്റെ വില വർധിക്കുന്നത് ജിഡിപിയിലെ വ്യതിയാനത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

9. സർക്കാരിന്റെ ധനക്കമ്മി വർധിച്ച് വരികയാണ്.

10. 2018-19ന്റെ ആദ്യ പാദത്തിൽ രാജ്യത്തെ തൊഴിൽ രഹിതരുടെ കണക്ക് 5.5 ശതമാനമാണ്. എന്നാൽ കഴിഞ്ഞ വർഷം ഇത് 4 ശതമാനമായിരുന്നു.

11. ജനസംഖ്യാ ഓഹരിയുടെ ഗുണം നേടുന്നതിൽ പല മേഖലകളും പരാജയപ്പെട്ടു.

12.ഇടത്തരക്കാരായ ആളുകളുടെ വളർച്ച പതുക്കെയാണെന്ന് മാത്രമല്ല പുത്തൻ സാധ്യതകളെ തുറക്കാൻ അവർക്ക് സാധിക്കുന്നുമില്ല.

13. രാജ്യത്ത് അസമത്വമെന്നത് നിലനിൽക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും ധനികരായ 1 ശതമാനം വിഭാഗമാണ് രാജ്യത്തെ ആകെ വരുമാനത്തിലെ 22 ശതമാനം കൈയടക്കിയിരിക്കുന്നത്. സ്വിറ്റ്സർലന്റിലെ ബാങ്കുകളിൽ പണക്കാരായ ഇന്ത്യക്കാർ 30 ബില്യൺ യുഎസ് ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്. 121 ൽ അധികം ശതകോടീശ്വരന്മാരാണ് ഇപ്പോൾ ഇന്ത്യയിലുള്ളത്. 2017നേക്കാൾ 19 എണ്ണമാണ് വർധിച്ചിരിക്കുന്നത്. 19 ശതകോടീശ്വരന്മാരെ ഇപ്പോഴത്തെ സമ്പത് വ്യവസ്ഥ സൃഷ്ടിക്കുമ്പോൾ 124 മില്യൺ ആളുകൾ ദാരിദ്ര്യത്തിലാണെന്നും ഓർക്കണം.

14. ചങ്ങാത്ത മുതലാളിത്തം യഥാർത്ഥത്തിലുള്ളതാണ്. രാജ്യത്തെ ഏറ്റവും വലിയ ഖനന കമ്പനികൾ വരെ നാലു ബില്യൺ ഡോളറിന്റെ നികുതി വെട്ടിപ്പ് നേരിടുകയാണ്. രാജ്യത്ത് മിത്രങ്ങളായ കമ്പനികൾ നടത്തുന്ന തട്ടിപ്പ് സംഭവങ്ങൾ വർധിച്ച് വരികയാണ്. രാജ്യത്തേക്ക് വരുന്ന വിദേശ നിക്ഷേപത്തിന്റെ പ്രധാന സ്രോതസ് മൗറീഷ്യസാണെന്ന് റിസർവ് ബാങ്ക് പറഞ്ഞപ്പോൾ ഏവരും ഞെട്ടിയോ.?

ചുരുക്കിപ്പറഞ്ഞാൽ, ഹ്രസ്വ കാലത്തെ ജിഡിപി നിരക്കിലെ വർധനയിൽ ശ്രദ്ധ ചെലുത്തുന്നത് ആഗോളവത്കരിക്കപ്പെട്ട സമൂഹത്തിൽ പ്രാധാന്യമർഹിക്കുന്ന കാര്യമല്ല.

( ഇംഗ്ലണ്ടിലെ പ്രശസ്മായ കാവൻട്രി സർവകലാശാലയിലെ പ്രൊഫസർ ആയ ലേഖകൻ ഫേസ്‌ബുക്കിൽ കുറിച്ചത്)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP