Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പെണ്ണ് കേസ് വന്നാൽ ഏത് സർക്കാരിന്റെ ക്രെഡിബിലിട്ടിയും അതിൽ തൂക്കി മാത്രം വിലയിരുത്താം എന്നതാണ് അവസ്ഥ; ഉമ്മൻ ചാണ്ടിയുടെ കാലത്തും ഇത് തന്നെ ആയിരുന്നു സ്ഥിതി; ക്ലിപ് വന്നോ എന്ന് ചോദിച്ചു അലമുറയിടുന്ന ആബാലവൃദ്ധം ജനങ്ങളും ഉള്ള നാട്ടിൽ ആണ് നമ്മൾ സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്നത്: പ്രവീൺ രവി എഴുതുന്നു

പെണ്ണ് കേസ് വന്നാൽ ഏത് സർക്കാരിന്റെ ക്രെഡിബിലിട്ടിയും അതിൽ തൂക്കി മാത്രം വിലയിരുത്താം എന്നതാണ് അവസ്ഥ;  ഉമ്മൻ ചാണ്ടിയുടെ കാലത്തും ഇത് തന്നെ ആയിരുന്നു സ്ഥിതി; ക്ലിപ് വന്നോ എന്ന് ചോദിച്ചു അലമുറയിടുന്ന ആബാലവൃദ്ധം ജനങ്ങളും ഉള്ള നാട്ടിൽ ആണ് നമ്മൾ സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്നത്: പ്രവീൺ രവി എഴുതുന്നു

പ്രവീൺ രവി

രു പെണ്ണ് ഒരു കേസിൽ പെട്ടാൽ പ്രത്യേകിച്ച് മലയാളിയുടെ സൗന്ദര്യബോധത്തിനകത്ത് നിൽക്കുന്ന ഒരു പെണ്ണാണ് എങ്കിൽ അവളുടെ ജാതകം വരെ തപ്പി അവനവന്റെ ലൈംഗിക ദാരിദ്ര്യം തീരുന്ന വരെ പരദൂഷണം പറയാതെ മലയാളിക്ക് ഒരു സമാധാനവും ഇല്ല. കേരളത്തിൽ ജീവിക്കുന്ന മലയാളികളാണ് ലോകത്ത് ഏറ്റവും ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന വർഗ്ഗം എന്ന് തോന്നുന്നു. പ്രായ ഭേദമില്ലാതെ എല്ലാവരും ഇതിന്റെ പുറകെ ആണ്. പെണ്ണ് കേസ് വന്നാൽ ഏത് സർക്കാരിന്റെ ക്രെഡിബിലിട്ടിയും അതിൽ തൂക്കി മാത്രം വിലയിരുത്താം എന്നതാണ് അവസ്ഥ. ..

കഴിഞ്ഞ ഉമ്മൻ ചാണ്ടിയുടെ കാലത്തും ഇത് തന്നെ ആയിരുന്നു സ്ഥിതി.. ക്ലിപ് വന്നോ എന്ന് ചോദിച്ചു അലമുറയിടുന്ന ആബാലവൃദ്ധം ജനങ്ങളും ഉള്ള നാട്ടിൽ ആണ് നമ്മൾ സ്ത്രീ സുരക്ഷയെ കുറിച്ച് സംസാരിക്കുന്നത് എന്നത് മറ്റൊരു വിരോധാഭാസം .. പെണ്ണ് കേസിൽ കുടുങ്ങിയാൽ എല്ലാം തീർന്നു എന്നു കരുതുന്ന രാഷ്ട്രീയക്കാർ, സിനിമക്കാർ.. എന്നാല് ഇതൊക്കെ വേണ്ടന്നു വക്കാൻ ആർക്കെങ്കിലും പറ്റുമോ, അതും ഇല്ല.. അമ്മയും പെങ്ങളും ഒഴിച്ച് ബാക്കി എല്ലാ പെണ്ണുങ്ങളും വെറും ചരക്കുകൾ ആണ് നമ്മൾക്ക്.. സ്വന്തം മനസ്സിൽ ഈ വിധം ചിന്തകൾ ഉള്ളതുകൊണ്ട് ആണ് സ്വന്തം വീട്ടിലെ പെണ്ണുങ്ങളോട് പുറത്തിറങ്ങുമ്പോൾ ഷാൾ ഇടണം ഇറക്കുമുള്ള സ്‌കേർട്ട് ഇടണം എന്നൊക്കെ പറഞ്ഞ് അലമുറയിടുന്നത്, മറ്റുള്ളവരും തന്നെ പോലെ ആണ് എന്ന് അറിയാവുന്ന മലയാളി പുരുഷു മണ്ടനല്ല.

സ്ത്രീകളെ നോക്കരുത് സൗന്ദര്യം ആസ്വദിക്കാൻ പാടില്ല എന്നൊന്നും അല്ല പറയുന്നത്.. പക്ഷേ എന്തിലും ഏതിലും എപ്പോഴും ലൈംഗികത മാത്രം കാണുന്നത് ഒരു മാനസിക രോഗം ആണന്നു തിരിച്ചറിയുക ആണ് വേണ്ടത്. സൗന്ദര്യമുള്ള നിങ്ങൾക്ക് ഇഷ്ടമുള്ള സ്ത്രീകളെ കണ്ടാൽ, അവരുടെ നഗ്നത കണ്ടാൽ ലൈംഗിക വികാരം ഉണ്ടാവാൻ സാധ്യതയുണ്ട്, അതിലും തെറ്റില്ല, പക്ഷേ നിങ്ങൾക്ക് ലൈംഗിക താത്പര്യം തോന്നിയതുകൊണ്ടു അവൾ മോശം ആണ് എന്ന് കരുതുന്ന നിലപാടാണ് പ്രശ്നം.. നിങ്ങൾക്ക് ഉണ്ടാകുന്ന വികാരത്തിന് അവള് തെറ്റുകാരി അല്ല.. നിങ്ങളുടെ പ്രശ്നം നിങ്ങളുടെ മാത്രം പ്രശ്നമാണ്..

ടീനേജ് കുട്ടികളുടെ കാര്യം ആണ് ഏറ്റവും കഷ്ടം. ലൈംഗിക താത്പര്യം ഏറ്റവും തീക്ഷ്ണമായി വരുന്ന സമയത്ത് എതിർ ലിംഗത്തിൽ പെട്ട ആരെങ്കിലും ആയി ഇടപെട്ടാൽ അപ്പൊൾ വരുന്ന സദാചാര പൊലീസും കോൺവെന്റ് സ്‌കൂൾ ചട്ടങ്ങളും കൂടി അവന്റെ അല്ലങ്കിൽ അവളുടെ ഏറ്റവും സ്വീറ്റ് ആയ കാലം നശിപ്പിക്കുന്നു. പിന്നീട് വലുതാകുന്ന ഇവനും ഇവളും ഏറ്റവും വലിയ സദാചാര പൊലീസ് ആയി അടുത്ത തലമുറയുടെ നെഞ്ചത്ത് കയറുന്നു.. റാഗിങ് പോലെ ഇതിങ്ങനെ തുടരുന്നു. ഇതിനൊക്കെ എന്നാണോ ഒരു പരിഹാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP