Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202220Saturday

കർഷകരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ മോദി മുട്ട് മടക്കി; പൊലിഞ്ഞ ജീവനുകൾക്ക് ആര് ഉത്തരം പറയുമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധു; നിയമങ്ങൾ പിൻവലിച്ചത് ബിജെപിയുടെ നിസ്സാഹയതകൊണ്ട്; കർഷകർക്ക് അഭിവാദ്യങ്ങളെന്നും കുറിപ്പ്

കർഷകരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ മോദി മുട്ട് മടക്കി; പൊലിഞ്ഞ ജീവനുകൾക്ക് ആര് ഉത്തരം പറയുമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധു; നിയമങ്ങൾ പിൻവലിച്ചത് ബിജെപിയുടെ നിസ്സാഹയതകൊണ്ട്; കർഷകർക്ക് അഭിവാദ്യങ്ങളെന്നും കുറിപ്പ്

അഡ്വ പഴകുളം മധു

കർഷകരുടെ നിരന്തരമായ പോരാട്ടത്തിന് ഒടുവിൽ കേന്ദ്രസർക്കാർ കർഷിക നിയമം പിൻവലിച്ചു. നിയമം പിൻവലിച്ചതിന് പിന്നാലെ പ്രതികരണവുമായി സജീവമാകുകയാണ് പ്രതിപക്ഷ പാർട്ടി നേതാക്കൾ.സമരം കർഷകർ ജയിച്ചുവെന്നത് ആഹ്ലാദ തന്നെ..പക്ഷെ സമരത്തിന്റെ പേരിൽ പൊലിഞ്ഞ ജീവനുകൾക്ക് ആര് ഉത്തരം പറയുമെന്നാണ് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പഴകുളം മധുവിന്റെ പ്രതികരണം.ബിജെപി യുടെ നിസാഹയത കൊണ്ടാണ് നിയമങ്ങൾ റദ്ദാക്കിയത്. പക്ഷെ അതിന് കൊടുക്കേണ്ടി വന്നത് നിരവധി ജീവനുകളും കുറെ പേരുടെ ചോരയുമാണ്. ഇതിനൊക്കെ ആര് ഉത്തരം പറയുമെന്നാണ് മധുവിന്റെ പ്രതികരണം.

നീണ്ട ഒരു വർഷക്കാലം സർക്കാരിന്റെ സകല അനീതികളെയും കരിനിയമങ്ങളെയും അതിജീവിച്ചുകൊണ്ട് പോരാടിയ കർഷകരുടെ ദൃഡനിശ്ചയത്തിന്റെയും അവർക്ക് ഈ രാജ്യവും കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിപക്ഷവും നല്കിയ ശക്തമായ പിന്തുണയുടെയും വിജയം തന്നെയാണ് ഇത്തരമൊരു നടപടിയിലേക്ക് നയിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

കുറിപ്പിന്റെ പൂർണ്ണരൂപം

രാജ്യത്തിന്റെ അഭിമാനമായ കർഷകർക്ക് അഭിവാദ്യം....

അവസാനം കർഷക സമരത്തിന് മുന്നിൽ മുട്ടു മടക്കി നരേന്ദ്ര മോദി.പക്ഷെ ഒരു വർഷത്തോളം കർഷകർ ചൊരിഞ്ഞ ചോരക്കും ജീവൻ നഷ്ടമായ 700 ൽ ഏറെ കുടുംബങ്ങളുടെ തീരാ നഷ്ടങ്ങൾക്കും എന്ത് പരിഹാരമാണ് നരേന്ദ്ര മോദിക്കുള്ളത്?അതറിയാനാണ് ജനങ്ങൾക്ക് താല്പര്യം.രാജ്യത്ത് 3 കർഷക നിയമങ്ങളും പിൻവലിക്കാൻ ബിജെപി ഗവണ്മെന്റ് തയ്യാറായത് അവരുടെ നിസഹായത കൊണ്ടാണ്.. അടുത്ത പാർലിമെന്റ് സെഷനിൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉണ്ടാകുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകിയിരിക്കുന്നു.ഒരിക്കലും വിശ്വസിക്കാനാകാത്ത ഒരു വിലയുമില്ലാത്ത ഉറപ്പ്..

നീണ്ട ഒരു വർഷക്കാലം സർക്കാരിന്റെ സകല അനീതികളെയും കരിനിയമങ്ങളെയും അതിജീവിച്ചുകൊണ്ട് പോരാടിയ കർഷകരുടെ ദൃഡനിശ്ചയത്തിന്റെയും അവർക്ക് ഈ രാജ്യവും കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിപക്ഷവും നല്കിയ ശക്തമായ പിന്തുണയുടെയും വിജയം തന്നെയാണ് ഇത്തരമൊരു നടപടിയിലേക്ക് നയിച്ചത്. കർഷകർക്കൊപ്പം അടിയുറച്ചുനിന്ന ശ്രീ രാഹുൽ ഗാന്ധിയുടെ നേതൃത്വവും ഈ മുട്ടുമടക്കലിന് പിന്നിലെ പ്രേരക ഘടകമാണ് .കർഷകരെ സഹായിക്കാൻ കോൺഗ്രസ്സ് നടത്തിയ ദേശീയ പ്രക്ഷോഭങ്ങൾക്കെല്ലാം പിന്നണിയിൽ എല്ലാ സന്നാഹവും ഒരുക്കി അതിന്റെ ശക്തി സ്രോതസായി പ്രവർത്തിച്ചത് മലയാളിയായ എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രെട്ടറി ശ്രീ കെ സി വേണുഗോപാൽ ആയിരുന്നു എന്നത് നമുക്കും അഭിമാനം നൽകുന്നു.
പക്ഷെ കർഷക സമരത്തി ൽ പങ്കെടുത്തതിന് ജീവൻ വെടിയേണ്ടി വന്ന 750-ഓളം കർഷകരെന്റെ ധീര രക്തസാക്ഷികളാണ്. അവരുടെ ജീവരക്തം കൊണ്ടാണ് ഈ ഏകാധിപതികളെ മുട്ടുകുത്തിച്ചത്.

പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി യുടെ നേതൃത്വത്തിൽ പഞ്ചാബിലെ കോൺഗ്രസ് ഗവണ്മെന്റ് നടപ്പാക്കുന്ന കർഷകർക്കുവേണ്ടിയുള്ള നടപടികളും ഈ വീണ്ടു വിചാരത്തിന് ബിജെപി യെ പ്രേരിപ്പിച്ചിട്ടുണ്ട്.കർഷക സമരത്തിൽ പങ്കെടുത്തവരുടെ എല്ലാ കേസുകളും ചന്നി സർക്കാർ പിൻവലിച്ചു.പക്ഷെ ബിജെപി ക്ക് സ്വയം ജയിക്കുക എന്നതിനേക്കാളുപരി കോൺഗ്രസിനെ പഞ്ചാബിൽ തോൽപിച്ചു 'കോൺഗ്രസ്- മുക്ത ഭാരതം' എന്ന അവരുടെ ലക്ഷ്യത്തിലേക്ക് അടുക്കുക എന്ന അജണ്ട തന്നെയാണ് പ്രധാനം.

അതിനിപ്പോൾ പഞ്ചാബിൽ ആപ്പ് ജയിച്ചാലും അവർക്ക് പ്രശ്‌നമുണ്ടാവില്ല.അതിന് വേണ്ടിയുള്ള നാണംകെട്ട ശ്രമം കൂടിയാണീ പിൻവാങ്ങൽ.പക്ഷെ പഞ്ചാബിലെ കോൺഗ്രസ് സർക്കാർ കർഷ രക്ഷക്കായി നിലകൊള്ളുന്നവരാണ്.പഞ്ചാബിൽ തട്ടിപ്പ് വിദ്യകൊണ്ട് ഒരു പ്രയോജനവും ബിജെപിക്ക് ഉണ്ടാവില്ല.മറ്റൊരു കാര്യം ഏകാധിപതിയായ മോദിയും ബിജെപി യും എടുക്കുന്ന തീരുമാനം തിരുത്തിക്കണമെങ്കിൽ ഏറ്റവും നല്ല സമര മാർഗ്ഗം അവരെ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുകയാണെന്നത് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുന്നു. പരാജയ ഭീതി അല്ലാതെ മറ്റൊന്നും അവരെ ബാധിക്കുന്ന കാര്യമല്ലാതെയായി.

മോദിയും ഷായും ഭയക്കുന്നത് തെരഞ്ഞെടുപ്പ് തോൽവി മാത്രമാണ്.ഈ അടുത്ത സമയത്തു നടന്ന തെരഞ്ഞെടു പ്പുകളിൽ ബിജെപിക്കുണ്ടായ തിരിച്ചടികൾ, കോൺഗ്രസ് നടത്തിയ മുന്നേറ്റം അവരുടെ കണ്ണ് തുറപ്പിച്ചിരിക്കണം.വിവാദ കർഷക നിയമങ്ങൾ പിൻവലിക്കാൻ അടുത്ത പാർലിമെന്റ് സെഷനിൽ നടപടി ഉണ്ടാകുമെന്നാണ്. ഇത് ബിജെപി ആണ്. തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് തോന്നുമ്പോൾ പെട്രോൾ വില കുറയ്ക്കുകയും തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ഇരട്ടിയായി വില വർധിപ്പിക്കുകയും ചെയ്യുന്ന വിശ്വസിക്കാൻ കൊള്ളാത്തവരുടെ പ്രസ്ഥാനം.

അതുകൊണ്ട് തന്നെ പൂർണ്ണമായി ആശ്വസിക്കാൻ വരട്ടെ. തിരഞ്ഞെപ്പുകൾക്ക് ശേഷം അവരുടെ ലക്ഷ്യം കണ്ട് കഴിഞ്ഞാൽ കർഷകനിയമമൊക്കെ തിരിച്ചു വരാനുള്ള സാധ്യത ഇപ്പോഴുമുണ്ട്.സമരത്തിൽ അടിയുറച്ചു നിന്ന കർഷകർക്കും അവർക്ക് ഒപ്പം പോരാടിയ ശ്രീ രാഹുൽഗാന്ധിക്കും അഭിവാദ്യങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP