Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

18,87,12,50,00,00,00,000 രുപ! ലോകത്തിന്റെ മൊത്തം കടം ഇത്രയാണ്; അമേരിക്കയും ചൈനയും യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും കടത്തിനുമേൽ കടവുമായി നോട്ടടിച്ച് കൂട്ടിയാണ് പിടിച്ചുനിൽക്കുന്നത്; ഗ്ലോബൽ ഇക്കോണമി തകർച്ചയിലേക്ക് ; പക്ഷേ കാരണം കോവിഡല്ല; പി ബി ഹരിദാസൻ എഴുതുന്ന ലേഖന പരമ്പര രണ്ടാംഭാഗം

ഹരിദാസൻ പി ബി

ലോകമാകെ നിശ്ലമാക്കിയ കോവിഡിന് പിന്നാലെ ലോക സമ്പദ് വ്യവസ്ഥ തകർച്ചയിലേക്ക് നീങ്ങുകയാണ്. പക്ഷേ ഇത് കോവിഡ് കൊണ്ടുമാത്രം ഉണ്ടായതല്ല. 2008ലെ സാമ്പത്തിക പ്രതിസന്ധി നോട്ടടിച്ചുകൂട്ടി എങ്ങനെയൊക്കെയോ മാറ്റിവെക്കയാണ് ലോക രാഷ്ട്രങ്ങൾ ചെയ്തത്. അവർ എല്ലാം എന്ന് കടത്തിന് മുകളിൽ കടത്തിലാണ്. അതിനു പിന്നാലെയാണ് കോവിഡ് എത്തുന്നത്. ലോകം ഇനി എന്നെങ്കിലും പഴയപോലെ ആവുമോ. സാമ്പത്തിക വിദഗധ്ൻ പി ബി ഹരിദാസൻ എഴുതുന്ന ലേഖന പരമ്പരയയുടെ രണ്ടാം ഭാഗം.

ഈ ക്രൈസിസ്നോട് ബന്ധപ്പെട്ട വേറൊരു ബബിൾ കൂടി വിശദീകരിക്കേണ്ടതുണ്ട് ഫിനാൻഷ്യൽ എക്കണോമിയിലെ ഒരു product /instrument കൂടി വിശദീകരിക്കേണ്ടതുണ്ട്. Warren Buffett, WMD (Weapon of Mass Destruction) എന്ന് വിശേഷിപ്പിച്ച Derivative Market . അദ്ദേഹം അശ്രദ്ധമായി പറഞ്ഞ വാക്കല്ലിത്. അദ്ദേഹം വേവലാതിയോടെ ഉപയോഗിച്ച വാക്കാണിത്. Derivative Market നെ ഏകദേശം ഇങ്ങനെ വിശദീകരിക്കാം. വേറൊരു ആസ്തിയിൽ നിഷ്പന്നമായതിൽ നിന്നും (underlying asset), ഉരുത്തിരിഞ്ഞിരിക്കുന്ന (derived) ഒരു ധന പ്രമാണം. അതായത് സ്റ്റോക്ക് മാർക്കറ്റ് , ബോണ്ട് മാർക്കറ്റ് , കറൻസി മാർക്കറ്റ്, കൊമ്മോദിറ്റി മാർക്കറ്റ്, മുതലായ മാർക്കറ്റ് കളിലെ ആസ്തികളിലെ വില വേലിയേറ്റങ്ങൾ പ്രതീക്ഷിച്ചു നടത്തുന്ന നിക്ഷേപങ്ങൾ. അല്ലെങ്കിൽ അവയിലെ ഉപഉല്പന്നങ്ങളായ market indexes കളിലെ വില വേലിയേറ്റങ്ങൾ പ്രതീക്ഷിച്ചു നടത്തുന്ന നിക്ഷേപങ്ങൾ.

കോടാനുകോടി വാതുവെപ്പുകൾ

കമ്പ്യൂട്ടർ എന്ന മെഷീന്റെ വരവിനുശേഷം ഇത് ഇപ്പോൾ ഒരു മഹാസാഗരം പോലെ പരന്നു കിടക്കുന്ന ഒരു വലിയ മാർക്കറ്റ് ആകുന്നു. അതിലെ പ്രധാന കളിക്കാർ വികസിത രാജ്യങ്ങളിലെ ബാങ്കുകളും Hedge fund IÂ investment consultant കമ്പനികൾ മുതലായവർ ആകുന്നു . അവിടെ ദിനം തോറും നടക്കുന്നത് ഒരു തരം വാതുവെയ്‌പ്പ് ഇടപാടുകൾ ആണ്. മിക്കവാറും ഒരു വാതുവെയ്‌പ്പ് രീതിയിലാണ് നടക്കപെടുന്നത്. ഇതൊരു വെറും പേപ്പർ ബേസ്ഡ് സാമ്പത്തിക ഉല്പന്നമാണ്. ഇന്നത്തെ ഡെറിവേറ്റീവ് മാർക്കറ്റ് ലെ തുറന്നു കിടക്കുന്ന (open position), Notional Value USD $ 542.4 ട്രില്യൺ ആണെന്നാണ് Bank for International Settlements കണക്ക്. എന്നുവച്ചാൽ ലോക റിയൽ എക്കണോമിയുടെ പല മടങ്ങ്. (ലോക റിയൽ എക്കണോമി, ലോക GDP, $ 80 ട്രില്യൻ മാത്രമാകുന്നു). മേല്പറഞ്ഞ $ 540 ട്രില്യൻ ലോകത്തെ പ്രധാനപ്പെട്ട എല്ലാ ബാങ്കുകളെയും എല്ലാ രാജ്യങ്ങളെയും ഒരു എട്ടുകാലിയുടെ വലയിൽ എന്ന പോലെ പരസ്പരം ബന്ധിക്കപ്പെട്ടിട്ടാണ് കിടക്കുന്നത്. ഇതിലെ ഏതെങ്കിലും ഒരു കണ്ണി പൊട്ടിയാൽ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്ന ഒരുപാട് കണ്ണികളെ, ഒരു കടലാസു കൊട്ടാരം പോലെ താഴെ വീഴ്‌ത്തും.

ഒന്ന് കൂടി വിശദീകരിക്കാം . ദേശി ഭാഷയിൽ വിശദമാക്കാൻ ശ്രമിക്കാം. നാട്ടിലെ മാവുകൾ ഡിസംബർ ആകുമ്പോഴേക്കും പൂക്കും. നാട്ടിലെ റാവുത്തർ മാങ്ങ അന്വേഷിച്ചു വരും. എന്താ മാങ്ങ കൊടുക്കുന്നോ ? ഇല്ല നീ കള്ളനാണ്. കഴിഞ്ഞ വർഷം നീ എന്നെ പറ്റിച്ചു എന്നു മുത്തശ്ശി. പക്ഷെ മുത്തശ്ശിക്ക് നിവൃത്തിയില്ല. വേറെ ആരെക്കാളും പരിചയക്കാരനായ റാവുത്തർക്ക് കൊടുക്കുന്നതാണ് അഭികാമ്യം. വിലയുറപ്പിക്കുന്നു. ഉറപ്പിച്ച വിലയുടെ പകുതിയോ മുഴുവനുമോ തരാതരംപോലെ അപ്പോൾ തന്നെ കൈമാറുന്നു. അറിയുക മാവിൽ ഇപ്പോൾ പൂ മാത്രമെഉള്ളു. മാങ്ങ പറിക്കാൻ ഏപ്രിൽ വരെ കാത്തിരിക്കണം. ഇതിനിടക്ക് മഴ വന്ന് പൂ കൊഴിയാം അല്ലെങ്കിൽ മുത്തശ്ശി കണക്കുകൂട്ടിയതിന്റെ ഇരട്ടി കായഫലം ഉണ്ടാകാം. അതിന്റെ ലാഭ നഷ്ടം റാവുത്തർക്കാണ്. ഇതാണ് Futures contract. ഈ റാവുത്തർ വലിയങ്ങാടിയിൽ ചെന്ന് അപ്പോൾ തന്നെ അതു, 10 ചാക്ക് മാങ്ങ, വിൽക്കുന്നു. അതാണ് Hedging. ഓർക്കുക മാവിൽ ഇപ്പോൾ പൂ മാത്രമെ ഉള്ളു. ആ വലിയങ്ങാടിയിലെ മാങ്ങ ഏജന്റ്, ഇങ്ങനെ പല ഇടപാടുകൾ നടത്തുന്ന മാങ്ങ എജെന്റിന്റെ നീക്കിയിരിപ്പ് കഴിയുന്നു. അദ്ദേഹം അതിന്റെ പണമിടപാട്, ഒരു ഇൻവെസ്റ്റർക്ക് വൽ്ക്കുന്നു. അതാണ് swap. ആ ഇൻവെസ്റ്റർ അതൊരു ഒരു ഇഷൂറൻസ് കമ്പനിയിൽ പ്രൊട്ടക്ഷൻ പോളിസിയായി എടുക്കുന്നു അതാണ്-- Credit Default Swap. ഇതിന്റെയൊക്കെ ആകെ തുകയാണ് മേൽപ്പറഞ്ഞ മാർക്കറ്റ്. Derivative Market നകത്തു തന്നെ വേറെയും പല വകതിരിവുകളുണ്ട് . Mortgage Based Debt Securities, Exchange Traded Derivative contracts, OTC Over The Counter Derivative Contracts, Interest rate Derivative, Inflation Derivative, Exotic Derivative, Weather Derivative. എന്നിങ്ങനെ.

ഭരണാധികാരികൾക്കും സാധാരണക്കാരായ നമുക്കും മനസ്സിലാകാത്തതും ഒരു disclosure norms പാലിക്കപെടാതെ, ബാങ്കുകൾ തമ്മിൽ ദിവസേന ബില്ല്യൻ കണക്കിനു തുകക്കുള്ള ക്രയവിക്രയം നടക്കുന്നതുമായ developed എക്കോണമി എന്നു നമ്മൾ വിളിക്കുന്ന രാജ്യങ്ങളിൽ നടക്കുന്ന ക്രയവിക്രയമാണ് മുകളിൽ വിശദീകരിച്ചത്. കമ്പ്യൂട്ടർ എന്ന മാജിക് യന്ത്രത്തിന്റെ സഹായത്തോടുകൂടി പല ബാങ്കുകളും മറ്റു സ്ഥാപനങ്ങളും ആവശ്യത്തിന് വെളിപ്പെടുത്തലുകൾ നടത്താതെ, പൊതുജനത്തിൽ നിന്ന് മറച്ചു വെച്ചുകൊണ്ട് , അതായത് ബാലൻസ്ഷീറ്റുകളിൽ യഥാവിധി ഡിസ്‌ക്ലോഷൻ നടത്താതെ, രാഷ്ട്രീയ നേതൃത്വങ്ങൾക്ക് മനസ്സിലാകാത്ത ഇത്തരത്തിലുള്ള പല ഫിനാൻഷ്യൽ വാതു വെയ്പുകൾ, കോടാനുകോടി വാതു വെയ്പുകൾ, ദിവസേന നടത്തുന്നു. അതാണ് മേല്പറഞ്ഞ USD 540 trillion. ഒരു ദിവസം 74 മില്യൺ ഡീലുകൾ ഇതിൽ നടക്കുന്നു. ലോകത്തെ എല്ലാ പ്രധാന ബാങ്കുകളും ഇതിലെ ഭാഗഭാഗികളാണ്. അതാണ് ഇതൊക്കെ ചേർന്നതാണ് ഇന്നത്തെ Financial Economy. ഈ അവസ്ഥയിലേക്കാണ് കൊറോണ കടന്നുവരുന്നത്.

കടത്തിൽമേൽ കടവുമായി ലോകം

മേല്പറഞ്ഞ അവസ്ഥകളുടെ കൂടെ ലോകരാജ്യങ്ങൾ അകപ്പെട്ടിരിക്കുന്ന കടത്തിന്റെ കൂമ്പാരം, കടത്തിന്റെ കയം, കൂടി കണക്കിലെടുക്കുക. അ decade of easy money has left the world with a record $250 trillion of government, corporate and household debt. That's almost three times global economic output (Bloomberg Dec 2019). അതായത് 18,87,12,50,00,00,00,000.00 Indian Rupee. പൂജ്യങ്ങൾ എണ്ണി കഴക്കുന്ന ഒരു സംഖ്യ. ഈ കടക്കൂമ്പാരത്തിലാണ് ലോക രാഷ്ട്രങ്ങൾ. ( എന്നുവച്ചാൽ ഇന്ന് ലോകത്തു ജീവിച്ചിരിക്കുന്ന ഓരോ പൗരനും, ആൻഡമാനിലെ Sentinels അടക്കം, രൂപ 22, 75 , 000 വെച്ച് ( $32,500 ) കടത്തിലാണ്. (Sentinels എങ്ങനെയാണ് ഈ കടം അടക്കുന്നത്. അവരുടെ കടലിനടുത്ത് നീന്തി നടന്നിരുന്ന മത്സ്യ സമ്പത്തുമുഴുവൻ കോരിയെടുക്കപെടുന്നു. അവരുടെ മാത്രമായിരുന്ന ചെറിയൊരു കരഭാഗം കടൽ കയ്യേറിക്കൊണ്ടിരിക്കുന്നു).

ഓരോ അമേരിക്കൻ പൗരനും 50 40 000 രൂപ കടത്തിലാണ് ($ 72 000 ). പക്ഷെ അമേരിക്കക്കാരന്റെ കടം റിയൽ ആൻഡ് immediate ആകുന്നു. അമേരിക്കക്കാരൻ അവന്റെ രാജ്യം ഈ കടം മുടക്കുമ്പോൾ , default ചെയ്താൽ, അമേരിക്കക്കാരൻ ഇൻഫ്‌ളേഷൻ എന്ന കടക്കയത്തിൽ പെടും. അതിലേക്കു പിന്നീട് വരാം. ഈ കടക്കയം ഉണ്ടാക്കാനിടയുള്ള പ്രതിസന്ധികൾ വഴിയേ വിശദമാക്കാം

ചൈനയും യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും ഈ കട ബാദ്ധ്യതയിൽ ഞെരുങ്ങുന്നവരാണ്. 2008 ലെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ ചൈന നോട്ടടി എന്ന artificial money പ്രിന്റിങ് ലൂടെ ആണ് അവരുടെ സാമ്പത്തിക വ്യവസ്ഥയെ പിടിച്ചുനിർത്തിയത് എന്ന് വിദഗ്ദ്ധർ പറയുന്നു. അന്നത്തെ, രണ്ടായിരത്തി ഏട്ടിലെ, ക്രൈസിസ് നുശേഷം ചൈന അവരുടെ ജിഡിപി യുടെ 300 ശതമാനം കടം ഉണ്ടാക്കികൂട്ടി എന്ന് അനാലിസ്റ്റുകൾ കണക്കാക്കുന്നു. അവരുടെ ബാങ്കിങ് വ്യവസ്ഥക്കകത്ത് പല മടങ്ങു് വെളിപ്പെടുത്തപ്പെടാത്ത, സുതാര്യത ഇല്ലാത്ത അസ്സറ്റുകൾ കിട്ടാകടങ്ങൾ
( N P A ) ഉണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. മാത്രമല്ല യൂറോപ്പിലെ എല്ലാ പ്രധാന രാജ്യങ്ങളും വെൽഫേർ സ്റ്റേറ്റ് നിലനിർത്താനായി ജനാധിപത്യത്തിൽ നിലനിൽക്കുന്ന പൗര പ്രീണനത്തിനായി വൻ കടബാധ്യതകൾ വരുത്തിവെച്ചവരാണ്. അവരുടെ ജിഡിപി യുടെ പല മടങ്ങു് കടം ഉണ്ടാക്കിവെച്ചിരിക്കുകയാണ് . യുണൈറ്റഡ് കിങ് ഡിജിഡിപി യുടെ 313 %, ഫ്രാൻസ് 200 , പോർച്ചുഗൽ 216 , ഗ്രീസ് 228 . ഐഎംഎഫിന്റെ ഒരു പഠനം പറയുന്നത് ഒരു രാജ്യത്തിന്റെ കടം അവരുടെ ജി ഡി പി യുടെ 77 % ത്തിൽ കൂടുതലായാൽ ആ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ അത് ബാധിക്കുമെന്നാണ്. ഈ കടങ്ങളൊക്കെ കാലാകാലങ്ങളിൽ, രാജ്യത്തെ സാമ്പത്തിക ദൈനം ദിന പ്രവർത്തനശക്തിയിൽ നിന്ന് wealth creation നിലൂടെ നികത്തേണ്ട കടങ്ങളാണ്.

ആധുനിക ക്യാപിറ്റലിസ്റ്റ് വ്യവസ്ഥ എന്നാൽ ഒരു സൈക്കിലിങ് പോലെയാണ്. ചവിട്ടിക്കൊണ്ടേയിരിക്കണം. നിർത്തിയാൽ വീഴും. ഇക്കോണമി ചെറിയ തോതിലെങ്കിലും വളർന്നുകൊണ്ടേയിരിക്കണം. അത് നിന്നാൽ വീഴും.മേൽവിവരിച്ച സിസ്റ്റങ്ങൾക്കകത്തേക്കാണ് നമ്മുടെ കൊറോണ കയറിവരുന്നത്. മാർക്കറ്റിനെ അടച്ചുകൊണ്ടു സോഷ്യൽ ഡിസ്റ്റൻസിങ് നിഷ്‌കർഷിച്ചുകൊണ്ട് രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളെ നിശ്ശേഷം നിഴ്ചലമാക്കികൊണ്ട് കേറിവരുന്നത്.

കോവിഡിൽ വരുന്നത് അതി ഭീകര പ്രതിസന്ധി

കോവിഡിന്റെ പുറകിൽ കേറി വരുന്ന ഈ പുതിയ പ്രതിസന്ധിയുടെ പ്രത്യേകത എന്തെന്നാൽ ലോകത്തെ രാഷ്ട്രീയ നേതൃത്വത്തിനോ സാമ്പത്തിയ വിദഗ്ദ്ധർക്കോ ഇതു ആസന്നമാണോ നീണ്ടുനിൽക്കുമോ എങ്ങനെ കൈകാര്യം ചെയ്യാം എന്നീ കാര്യങ്ങളിൽ വകതിരിവ് കിട്ടുന്നില്ല എന്നതാണ് . മാത്രമല്ല ഇന്നേവരെ ഇതുപോലൊരു പ്രതിസന്ധി ആരും പരിചയപ്പെട്ടിട്ടില്ല. കംപ്ലീറ്റ് സ്റ്റോപ്പ് ആയ ഒരു ഇക്കോണമി അവർക്കു പുത്തരിയാണ്. രണ്ടു ലോകമഹായുദ്ധ കാലത്തുപോലും മുഴുവനായി ഇക്കണോമിക് ആക്ടിവിറ്റി തടസപ്പെടുക എന്ന അവസ്ഥ ഉണ്ടായിട്ടില്ല. എങ്ങനെ സപ്ലൈ സൈഡ് കോൺടാക്ഷൻ നേരിടാം ഡിമാൻഡ് ക്രീയേഷൻ എങ്ങനെ ഉണ്ടാക്കാം, expenditure വികാസം, മോണിറ്ററി സ്റ്റിമുലസ് മുതലായ, രാവിലെ വാഴ കുഴി കുത്തിക്കുക വൈകുന്നേരം അതുമൂടിക്കുക, കൂലി കൊടുക്കുക അങ്ങനെ സാധാരണക്കാരന്റെ കൈവശം പർച്ചെസിങ് പവർ ഉണ്ടാക്കി വ്യവസ്ഥയെ ഉത്തേജിപ്പിക്കുക മുതലായ, എന്നിങ്ങനെയുള്ള, ഫോർമുലകൾ മാത്രമേ അവർക്കു പ്രയോഗിച്ചു പരിചയമുള്ളൂ. Keynesian economics ആണ് പ്രധാനമായും അവർക്കു പരിചയം. കൊറോണ പക്ഷെ ഒരു ടോട്ടൽ ഇക്കോണമി സ്റ്റോപ്പ് ആണ് ഉണ്ടാക്കിയിരിക്കുന്നത്. ഒരു ഫിനാൻഷ്യൽ കൊടുങ്കാറ്റ് കാർമേഘം മുകളിൽ നിൽക്കുന്നു. പല വിദഗ്ധരും ഹതാശയരായി കൈമലർത്തുന്നു. Paper based ഇക്കണോമിയെ എങ്ങനെ കൈകാര്യം ചെയ്യാം. കംപ്ലീറ്റ് നിഴ്ചലാവസ്ഥയായ റിയൽ ഇക്കോണമിയെ എങ്ങിനെ നേരിടും ? മൈനിങ്, എണ്ണ, ട്രാൻസ്‌പോർട്, ഉത്പാദനം സർവീസ് സെക്ടർ ബാങ്കിങ് എല്ലാം നിഴ്ചലമാണ് . Financial Economy യെ താങ്ങി നിർത്തുന്ന റിയൽ ഇക്കോണമിയുടെ പില്ലറുകളെല്ലാം പ്രതിസന്ധിയിലാണ്.

ലോകത്തെ പ്രധാന എയർ ലൈൻസ് മുഴുവനായും നിഴ്ചലാവസ്ഥയിലാണ്. അവയിൽ മിക്കവയും അല്ലാതെതന്നെ സാമ്പത്തികമായി ബലമുള്ള കൂട്ടത്തിലല്ല. ഇവയിൽ ഏതൊക്കെ ബാങ്കറപ്‌സിയിലേക്ക് പോകുമെന്നറിയില്ല. അമേരിക്ക അവരുടെ എയർ ലൈൻ മേഖലക്ക് USD $ 50 ബില്യൺ ലിക്വിഡിറ്റി പ്രഖ്യാപിച്ചുകഴിഞ്ഞു. ഹോട്ടൽ ഇൻഡസ്ടറി നിഴ്ചലാവസ്ഥയിലാണ്. കോവിഡ് നു മുൻപ് തന്നെ അമേരിക്കയിലെയും ചൈനയിലെയും കമ്പനികൾ പലതും ' zombie ' സോംബി കമ്പനികളാണെന്ന് വിദഗ്ദ്ധർ Bloomberg, Fortune magazine, പറയുന്നു. Bank of America Merrill Lynch estimates that there are 548 of these zombies in the OECD club of mostly rich nations. സോംബി കമ്പനി എന്നു വച്ചാൽ അതാതു വർഷത്തെ പലിശപോലും തിരിച്ചടക്കാൻ കഴിയാത്ത, cash flow അതിനു മാത്രം പോലും തികയാത്ത, എല്ലാവർഷവും പുതിയ പുതിയ കടങ്ങൾ ഉയർത്തി മുന്നോട്ടുപോകുന്ന കമ്പനികൾ എന്നർത്ഥം. OECD, F¶m Organization for Economic Cooperation and Development എന്ന സാമ്പത്തിക മായി മുന്നിൽ നിൽക്കുന്ന കുറെ രാജ്യങ്ങളുടെ കൂട്ടുകെട്ട്. ഒരു കംപ്ലീറ്റ് സാമ്പത്തിക നിഴ്ചലാവസ്ഥയിൽ ഈ കമ്പനികളുടെ കാര്യം എന്താവും ഇവയും മറ്റു പല മേഖലകളിലുമുള്ള കമ്പനികളിൽ പലവയും ബാങ്കറപ്‌സിയിലേക്ക് പോയാൽ അതെല്ലാം കൂടി വീഴുന്നത് ബാങ്കുകളുടെ മുകളിലാണ്. എത്ര ബാങ്കുകളുടെ ആസ്തിബാദ്ധ്യതകളുടെ പട്ടികയിൽ (ബാലൻസ് ഷീറ്റിൽ ) ഓട്ടവീഴും. ബാങ്ക് റൺ ഉണ്ടായാൽ ഒരു എക്കണോമിക്കും പിടിച്ചുനിൽക്കാനാവില്ല.

ലോകം ഇനി ഒരിക്കലും പഴയതുപോലാവില്ല

ഇതെല്ലാം മുൻകൂട്ടി കാണാൻ കഴിവുള്ള, തൃക്കണ്ണുള്ള ഒരു അപാര ജീവിയാണ് ആണ് സ്റ്റോക്ക് മാർക്കറ്റ്. ഇന്ത്യയുടെ തടക്കം ലോക സ്റ്റോക്ക് മാർക്കറ്റ് ഇപ്പോൾ തന്നെ 30 ശതമാനത്തിൽ കൂടുതൽ വീണുകഴിഞ്ഞു. വളരെ ചെറിയൊരു കാലത്തിനകത്ത് ഇത്രയും വലിയൊരു വീഴ്ച ഇതിനുമുൻപ് ഉണ്ടായിട്ടില്ല. 68 ട്രില്യൺ മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ഉണ്ടായിരുന്ന ലോക സ്റ്റോക്ക് മാർക്കറ്റ് വാല്യൂവിന്റെ 30 ശതമാനം പുക പോലെ ഇല്ലാതായി. ഇത് നേരെ ബാധിക്കുന്നതു നേരത്തെ പറഞ്ഞ Derivative Market നെയാണ്. Weapon of Mass Destruction നെയാണ്. അത് ഡിസ്റ്പ്റ്റഡ് ആയാൽ, അസന്തുലിതമായാൽ ലോകത്തെ വൻ ബാങ്കുകളിൽ വലിയ ഋണബാധ്യത വന്നു വീഴും . അത് താങ്ങി നിർത്താനുള്ള, അങ്ങനത്തെ അവസ്ഥയിൽ ലിക്വിഡിറ്റി സപ്പോർട്ട് കൊടുക്കാൻ മാത്രം, ഇന്നത്തെ പല രാജ്യങ്ങൾക്കും കഴിവില്ല.

ലോക സാമ്പത്തിക വ്യവസ്ഥ ചലിക്കുന്നതാണ്. ഇക്കോണമി ചെറിയ തോതിലെങ്കിലും വളർന്നകൊണ്ടേയിരിക്കണം. അത് നിന്നാൽ പല രാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതി ക്രൈസിസ് ലേക്ക് നീങ്ങും. അത് തുടങ്ങുന്നത് default ലൂടെയും തൊഴിലില്ലായ്മയിലൂടെയുമാണ്. എന്താണ് Default. . ട്രഷറിബോണ്ടുകൾ, കടപ്പത്രങ്ങൾ, രാജ്യാന്തര ബാധ്യതകൾ ഇവ വട്ടം കൂടി വരുമ്പോൾ (matured ), അടക്കാൻ കഴിയാതെ വരുക. അതോടുകൂടി ആ രാജ്യത്തിന്റെ, അവരുടെ ഇക്കോണമിയോടുള്ള, വിശ്വാസ്യത ഇല്ലാതാകുന്നു. പുതിയ കടങ്ങൾ എടുക്കാൻ പറ്റാതെ വരുന്നു, പലിശ വർദ്ധിക്കുന്നു, ഇൻഫ്‌ളേഷൻ ക്രമാതീതമായി വർദ്ധിക്കുന്നു, തൊഴിലില്ലായ്മ പെരുകുന്നു, രാജ്യം പട്ടിണിയിലേക്കും പങ്കപ്പാടിലേക്കും വൈകാതെ എത്തിപ്പെടുന്നു. ഏതൊക്കെ രാജ്യങ്ങളാണ് ഡിഫാൾട്ടിന്റെ വക്കിൽ ?

ലക്ഷോപലക്ഷം മനുഷ്യരുടെ mutual fund, pension fund മുതലായവയിലുള്ള ആയുഷ്‌കാല നിക്ഷേപങ്ങളാണ് default ഉണ്ടായാൽ പുകയായി പോകുക. പലരാജ്യങ്ങളും ഇന്നോളം വളർത്തിയെടുത്ത ജീവിത നിലവാരം പുറകിലേക്ക് യാത്രതുടരും. World will never be the same ag-ain.

( തുടരും)

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP