Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇൻഷാ അല്ലാഹ് ഇൻക്വിലാബ് എന്ന പുതിയൊരു മുദ്രാവാക്യം ഉയർന്നു കേൾക്കുന്നുണ്ട്; ഖുർആൻ ഉയർത്തിപ്പിടിച്ചല്ല ഇന്ത്യൻ ഭരണഘടനയായിരിക്കണം ഈ സമരത്തിന്റെ പടവാൾ; ഇതൊരു ഹിന്ദു / മുസ്ലിം ദ്വന്ദയുദ്ധമാക്കാതെ ഡമോക്രസിയും ഫാസിസവും തമ്മിലുള്ള, സെക്കുലറിസവും കമ്യൂണലിസവും തമ്മിലുള്ള ദ്വന്ദമായി മനസ്സിലാക്കുക; പി ടി മുഹമ്മദ് സാദിഖ് എഴുതുന്നു

ഇൻഷാ അല്ലാഹ് ഇൻക്വിലാബ് എന്ന പുതിയൊരു മുദ്രാവാക്യം ഉയർന്നു കേൾക്കുന്നുണ്ട്; ഖുർആൻ ഉയർത്തിപ്പിടിച്ചല്ല ഇന്ത്യൻ ഭരണഘടനയായിരിക്കണം ഈ സമരത്തിന്റെ പടവാൾ; ഇതൊരു ഹിന്ദു / മുസ്ലിം ദ്വന്ദയുദ്ധമാക്കാതെ ഡമോക്രസിയും ഫാസിസവും തമ്മിലുള്ള, സെക്കുലറിസവും കമ്യൂണലിസവും തമ്മിലുള്ള ദ്വന്ദമായി മനസ്സിലാക്കുക; പി ടി മുഹമ്മദ് സാദിഖ് എഴുതുന്നു

പി ടി മുഹമ്മദ് സാദിഖ്

ൻഷാ അല്ലാഹ് ഇൻക്വിലാബ് എന്ന പുതിയൊരു മുദ്രാവാക്യം ഉയർന്നു കേൾക്കുന്നുണ്ട്. പോരാടാനുള്ള വീര്യത്തിന്റെ ഉറവിടം അല്ലാഹുവിലുള്ള വിശ്വാസമാണെന്നാണ് പറയുന്നത്. ഇസ്ലാമിക ചരിത്രത്തിലെ യുദ്ധകഥകൾ ഓർമിപ്പിച്ചു കൊണ്ടാണ് അവർ പ്രസംഗിക്കുന്നത്. പൗരത്വ നിയമത്തിനും എൻ.ആർ.സിക്കുമെതിരായ പ്രതിഷേധം ഇസ്ലാമും കുഫ്റും തമ്മിലുള്ള യുദ്ധമാക്കിയാണ് അവർ അവതരിപ്പിക്കുന്നത്. ഇത് അപകടമാണ്. ഫാസിസത്തിന്റെ ഭീകരത മനസ്സിലാക്കാതെയല്ല ഇക്കളി.

കൃത്യമായ രാഷ്ട്രീയ അജണ്ടകളുള്ള മതമൗലികവാദികളാണ് ഈ നാടകത്തിന് പിന്നിൽ. മതേതര ശക്തികൾ ആ കളി തിരിച്ചറിഞ്ഞുവെന്നതാണ് ആശ്വാസം. ഇടതു പക്ഷവും കോൺഗ്രസ് മുന്നണിയും മേലേതട്ടിലും കക്ഷിരാഷ്ട്രീയത്തിന് അതീതമായി വിദ്യാർത്ഥികൾ താഴേ തട്ടിലും ഒന്നിച്ചു നിൽക്കുമ്പോഴാണ് ഈ ഇൻ ഷാ അല്ലാഹ് ഇൻക്വിലാബുകാരുടെ രംഗപ്രവേശം. ഖുർആൻ ഉയർത്തിപ്പിടിച്ചല്ല ഈ സമരം നയിക്കേണ്ടത്. ഇന്ത്യൻ ഭരണഘടനയായിരിക്കണം പടവാൾ.

പൗരത്വ നിയമത്തിന്റെ വാൾ വന്നു വീഴുന്നത് വിശ്വാസത്തിന്റെ കഴുത്തിലല്ല. പൗരത്വത്തിന്റെ കഴുത്തിലാണ്. ഫാസിസത്തിനെതിരെയാണ് പോരാടുന്നതെങ്കിൽ ഫാസിസത്തെ എതിർക്കുന്നവരെല്ലാം ഒന്നിച്ചു നിൽക്കേണ്ട സമയമാണ്. സമുദായത്തിന്റെ മൊത്തക്കുത്തക ഏറ്റെടുത്ത് നാളെ മുന്നണി രാഷ്ട്രീയത്തിൽ പുതിയ വില പേശലുകൾ നടത്താനുള്ള മതമൗലികവാദികളുടെ കുതന്ത്രം തിരിച്ചറിയാൻ കൂടി ഭരണഘടനയിൽ വിശ്വസിക്കുന്ന പൗരന്മാർക്ക് ഒരു അവസരമാണിത്.

ഇതൊരു ഹിന്ദു / മുസ്ലിം ദ്വന്ദയുദ്ധമാക്കാതെ ഡമോക്രസിയും ഫാസിസവും തമ്മിലുള്ള, സെക്കുലറിസവും കമ്യൂണലിസവും തമ്മിലുള്ള ദ്വന്ദമായി മനസ്സിലാക്കുക. തീർച്ചയായും ഫണ്ടമെന്റലിസ്റ്റുകളുടെ ഒളിയജണ്ടകളെയും മനസ്സിലാക്കുക. സ്വർഗ്ഗം കിട്ടാൻ വേണ്ടിയല്ല ഗാന്ധിജിയും അംബേദ്കറുമൊക്കെ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയത്!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP