വരാൻ പോകുന്ന നൂറ്റാണ്ടുകളിൽ നരേന്ദ്രഭായ് മോദി എന്ന നാമം ഇന്ത്യയുടെ പാർലിമെന്ററി ജനാധിപത്യത്തിൽ എന്നന്നേക്കുമായി കുറിക്കപ്പെടാൻ പോകുന്നു;ചരിത്ര പുസ്തകങ്ങളിൽ ഇടം ഉറപ്പിച്ചു നരേന്ദ്ര മോദി; പി ബി ഹരിദാസൻ എഴുതുന്നു

ഹരിദാസൻ പി ബി
പുതിയ പാർലിമെന്റ് മന്ദിരത്തിന്റെ ഉൽഘാടനം പ്രധാന പ്രതിപക്ഷ പാർട്ടികൾ എല്ലാവരും ബഹിഷ്‌കരിച്ചിരിക്കുന്നു. തൃണമൂൽ കൊണ്‌ഗ്രെസ്സും എഎപിയും കമ്മ്യൂണിസ്റ്റ് പാർട്ടികളും കോൺഗ്രസ്സും അടക്കം 19 പാർട്ടികൾ ഉൽഘാടനം ബഹിഷ്‌ക്കരിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പുതിയ പാർലിമെന്റ് ഉത്ഘാടനം എന്തുകൊണ്ട് പ്രെസിഡൻഡ്‌നെ കൊണ്ട് ചെയ്യുക്കുന്നില്ല എന്നതാണ് ശ്രീ രാഹുൽ ഗാന്ധിയുടെ ചോദ്യം. ആ ശ്രേഷ്ഠകർമ്മം ചെയ്യേണ്ടത് രാജ്യതലവൻ സ്ഥാനത്തിരിക്കുന്ന രാഷ്ട്രപതിയാണെന്ന് ഒരു വിഭാഗം വാദിക്കുന്നു.
'തറക്കല്ലിട്ടതും ദേശീയ ചിഹ്നം സ്ഥാപിച്ചതും ഇപ്പോൾ ഉദ്ഘാടനം നിർവഹിക്കുന്നതുമെല്ലാം പ്രധാനമന്ത്രിതന്നെയാണ്. ആദിവാസി സമൂഹത്തിൽനിന്നുള്ള രാഷ്ട്രപതി നമുക്കുണ്ട്. ർലമെന്റിന് തറക്കല്ലിടേണ്ടതും ഇപ്പോൾ ഉദ്ഘാടനം നിർവഹിക്കേണ്ടതുമെല്ലാം രാഷ്ട്രപതിയായിരുന്നു'' എന്ന് ശ്രീ യെച്ചൂരി പറയുന്നു. മാധ്യമങ്ങൾ മുഴുവൻ പക്ഷം ചേർന്നുകൊണ്ട് മുൻകാല സമാന രീതികൾ ഉദ്ധരിച്ചുകൊണ്ട് അവരവരുടെ നിലപാടുകൾ എഴുതുന്നു. എന്നാൽ ഇതൊന്നുമല്ല അടിസ്ഥാന കാരണം. ''എന്തുകൊണ്ടാണ് നിങ്ങൾ ഇത്തരം ഹർജികൾ നൽകുന്നതെന്ന് ഞങ്ങൾക്കറിയാം' സുപ്രീം കോടതി നിരീക്ഷിച്ചു. ഇവിടെ കാതലായ, അന്തർലീനമായ എല്ലാവരും പറയാതെ പറയുന്ന അടിസ്ഥാന കാരണം, ശ്രീ നരേന്ദ്ര മോദി സൻസദ് ഭവൻ ഉൽഘാടനം ചെയ്യുന്നതിനോടുള്ള എതിർപ്പുകൾക്ക് കാരണം വേറൊന്നാണ്.
ഇവരെല്ലാവരും ഇവിടെ പറയാതെ പറയുന്ന അടിസ്ഥാന കരണമെന്തെന്നാൽ അത് ശ്രീ നരേന്ദ്ര ദാമോദർദാസ് മോദി ഇന്ത്യയുടെ ചരിത്രത്തിൽ അദ്ദേഹത്തിന്റേതായ ഇടം ആർക്കും മായ്ച്ചുകളയാൻ കഴിയാത്തവണ്ണം ആലേഖനം ചെയ്ത് ഉറപ്പിക്കുന്നു എന്നതാണ്. അത് ഉൾകൊള്ളാൻ പലർക്കും കഴിയുന്നില്ല. വരാൻ പോകുന്ന പതിറ്റാണ്ടുകളിൽ നൂറ്റാണ്ടുകളിൽ നരേന്ദ്രഭായ് മോദി എന്ന നാമം ഇന്ത്യയുടെ പാർലിമെന്ററി ജനാധിപത്യത്തിൽ എന്നന്നേക്കുമായി കുറിക്കപ്പെടാൻ പോകുന്നു. അതിനോടുള്ള കെറുവിക്കലാണ്, അതിന്റെ പ്രതിഫലനങ്ങളാണ് ഈ കേൾക്കുന്നതെല്ലാം.
Constitutional impropriety എന്നതൊക്കെ ഒരു പേച്ചു് മാത്രം. പക്ഷെ എന്തുചെയ്യാം വെതർ യു ലൈക്ക് ഇറ്റ് ഓർ നോട്ട് ഗുജറാത്തിൽ നിന്ന് വരുന്ന ഒരു ഒബിസിക്കാരൻ, പലരും ശ്രീകൃഷ്ണനോട് സാമീപ്യപെടുത്തി സംസാരിക്കുന്ന ഒരു ഗുജറാത്തി ഒബിസിക്കാരൻ, ഇന്ത്യയുടെ ചരിത്രത്തിൽ തഴഞ്ഞു മാറ്റാൻ കഴിയാത്ത വിധം ഇടം പിടിച്ചുകഴിഞ്ഞു. ഇവിടെ ബയസുകളില്ലാതെ നിരീക്ഷിച്ചാൽ മനസ്സിലാക്കേണ്ട കാര്യമെന്തെന്നാൽ പുതിയ സൻസദ് ഭവൻ മാത്രമല്ല മോദിയുടെ നാമം ചരിത്രത്തിൽ ആലേഖനം ചെയ്യപ്പെടാനായി അദ്ദേഹം ചെയ്തിരിക്കുന്നത്.
2014 ൽ അധികാരമേറ്റെടുത്തതിനുശേഷം ശേഷം അദ്ദേഹം വിജയകരമായി നടത്തിയെടുത്ത ഒരു പറ്റം ഭരണ നിർവ്വഹണങ്ങൾ അദ്ദേഹത്തിന്റെ പേരിൽ കുറിക്കപ്പെട്ടിരിക്കുന്നു. വരും തലമുറകൾ ശ്രീ നരേന്ദ്ര ദാമോദർദാസ് മോദിയെ ഇന്ത്യയുടെ പ്രമുഖരായ രാഷ്ട്ര നിർമ്മാതാക്കളിൽ ഒരാളായി, ചരിത്ര പുരുഷൻ മാരിൽ ഒരാളായി മാനിക്കാൻ പര്യാപ്തമായ തീരുമാനങ്ങളാണ്, ഭരണ പാടവങ്ങളാണ് അവയിൽ പലതും.. അവ വഴിയേ വിശദമാക്കാം.
പുതിയ സൻസദ് ഭവൻ നിർമ്മാണവും സെൻട്രൽ വിസ്റ്റാ പ്രോജക്ട് ഉം മാത്രമല്ല ശ്രീ നരേന്ദ്ര മോദിയെ ഇന്ത്യയുടെ പ്രമുഖ ചരിത്ര പുരുഷന്മാരിൽ ഒരാളായി വളർത്തിയിരിക്കുന്നത്. അതിനോടൊപ്പമോ അതിൽ കൂടുതലോ ആയി ഇന്ത്യക്കാർ ചരിത്രത്തിൽ അദ്ദേഹത്തെ മാനിക്കാൻ പോകുന്നത് അയോദ്ധ്യയിലെ രാമക്ഷേത്രത്തെ പ്രതി ആയിരിക്കും. രാമക്ഷേത്രം അവിടെ നിർമ്മിക്കുന്നതിന്റെ സാധുതകൾ, ശരിതെറ്റുകൾ നമുക്ക് ഘോരഘോരം ചർച്ചചെയ്യാം. എന്നാൽ സാധാരണക്കാരായ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഇന്ത്യക്കാരോട് ചരിത്രം ചെയ്ത അവമാനികാരണത്തെ തിരുത്തിയ വ്യക്തി എന്ന നിലക്കാണ്
അവർ മോദിയെ കാണുന്നത്. ഒരു പക്ഷെ ഇന്ത്യക്കാരുടെ വത്തിക്കാൻ ആയി മാറാൻ പോകുന്ന അയോദ്ധ്യ എന്ന അവരുടെ രാമന്റെ ജന്മ ഭൂമിയിൽ, ഭൂമി പൂജ നടത്തിയത് ശ്രീ നരേന്ദ്ര ദാമോദർദാസ് മോദിയാണ്, മോദിയുടെ കൈകൊണ്ടുതന്നെ ആ ക്ഷേത്രത്തിന്റെ ഗർഭ ഗൃഹത്തിന്റെ ഉത്ഘാടനവും മൂർത്തിയുടെ പ്രതിഷ്ഠയും വരുന്ന ജനുവരിയിൽ നടക്കാൻ പോകുന്നു. അതായത് വരുന്ന 2024 തിരഞ്ഞെടുപ്പിൽ മോദി പരാജയപെടുകയാണെങ്കിൽ പോലും രാമക്ഷേത്ര പുനർനിർമ്മാണം മോദിയുടെ അക്കൗണ്ടിൽ തന്നെ രേഖപ്പെടുത്താൻ പോകുന്നു. അവിടെ ഉയരുന്ന, ഉയർന്നുകൊണ്ടിരിക്കുന്ന അമ്പലത്തിന്റെ തലയെടുപ്പിൽ കൂടി ആയിരിക്കും.
നൂറ്റാണ്ടുകളായി ഹിന്ദുക്കളെ അവമാനീകരിച്ചുകൊണ്ടിരിക്കുന്നതെന്ന് അവർകരുതുന്ന അവരുടെ ദേവന്റെ ഭൂമിയിൽ തലയെടുപ്പോടെ ഒരു ദേവാലയം പുനരുജ്ജീവനം ചെയ്യപ്പെടാൻ പോകുന്നത്. ഇനി ദശകങ്ങളോളം അല്ലെങ്കിൽ ഒരു പക്ഷെ നൂറ്റാണ്ടുകളോളം വരും തലമുറകൾ രാമക്ഷേത പുനരുദ്ധാവായി ഓർക്കാൻ പോകുന്നത് ശ്രീ നരേന്ദ്ര ദാമോദർദാസ് മോദി എന്ന നാമം ആയിരിക്കും. അന്നത്തെ തലമുറ പള്ളി പൊളിക്കലും നീണ്ടുനിന്ന കോടതി കാര്യങ്ങളുമൊക്കെ ഓർക്കാൻ പോകുന്നത് ചില തടസ്സങ്ങളായും ആ തടസ്സങ്ങളെ തരണം ചെയ്ത് ഹിന്ദുക്കൾക്ക് അവരുടെ ദേവന്റെ രാമക്ഷേത്രം നേടിത്തന്ന വ്യക്തി എന്ന നിലക്കും ആയിരിക്കും. നിങ്ങൾ മോദി ഭക്തനായാലും കൊള്ളാം മോദി വിരുദ്ധനായാലൂം കൊള്ളാം, നിങ്ങൾ തുറന്ന മനസ്സോടെ കാര്യങ്ങളെ വായിക്കാമെങ്കിൽ ചരിത്രം ഇങ്ങനെയല്ല വായിക്കപ്പെടുകയുള്ളു ? അന്നത്തെ ഹൈ സ്‌കൂൾ വിദ്യാർത്ഥികൾ ഇതാണ് പഠിക്കാൻ പോകുന്നത്. കെറുവിക്കാം. പക്ഷെ വരാൻ പോകുന്ന ചരിത്ര പുസ്തകം പക്ഷെ ഇങ്ങനെയായിരിക്കും.
മോദി വിരോധികൾക്ക് തടയാൻ ഇനി കഴിയാത്തതും സൻസദ് ഭവൻ നിർമ്മാണത്തിന് പുറമെ മോദിയുടെ നാമം ചരിത്രത്തിൽ ആലേഖനം ചെയ്യപെട്ടതുമായ ഇനിയൊരു പ്രധാന പദ്ധതി മോദിയുടെ കാശി വിശ്വനാഥ് ധാം ഡെവലപ്‌മെന്റ് ആയിരിക്കും. കാശി വിശ്വനാഥ് ധാം കൊറിഡോർ പ്രോജെക്ട്. കാശിയുടെ ചരിത്രത്തിൽ അഹല്യാഭായ് ഹോൾക്കാർ പേരിനൊപ്പം വരും തലമുറ നരേന്ദ്രഭായി മോദി എന്ന പേരും ഇനി ചേർത്തുതന്നെ പറയും. കാശി എന്താണ് ആ സ്ഥലത്തിനു ഇന്ത്യക്കാർ കൽപ്പിക്കുന്ന പ്രാധാന്യം എത്രയോ അത്രയും കാലം ചരിത്രത്തിൽ ഈ രണ്ടു നാമങ്ങളും ഇനി ആവർത്തിക്കപ്പെടും. .ഇവിടെ പറയേണ്ട പ്രധാന കാര്യമെന്തെന്നാൽ നിങ്ങളൊരു നിരീശ്വര വാദി ആയിരുന്നാലും കൊള്ളാം മോദിയെ എതിർക്കുന്ന വിശ്വാസി ആയാലും കൊള്ളാം പ്രതിപക്ഷ രാഷ്ട്രീയക്കാരനായിരുന്നാലും കൊള്ളാം, നിങ്ങളുടെ വിലയിരുത്തലുകൾ, ബയാസുകൾ ഇല്ലാത്തതാണെങ്കിൽ, ഈ പ്രോജെക്ട് വിജയിപ്പിച്ചെടുത്ത മാനേജീരിയൽ എഫിഷ്യൻസി മാനിച്ചേ മതിയാകൂ.
വാരണാസി ഒരു തവണയെങ്കിലും സന്ദർശിച്ചവർക്കറിയാം; ഇതൊക്കെ എങ്ങനെ നടപ്പാക്കി എടുത്തു. കാശി വിശ്വനാഥനെ കാണാൻ ചെല്ലുന്നവർക്ക് കാശി വിശ്വനാഥനെ കണ്ടുതൊഴുത് അവരുടെ പവിത്ര ഗംഗയിൽ ഇറങ്ങണമെങ്കിൽ ചുറ്റിവളഞ്ഞു വരണമായിരുന്നു. ഗംഗയിൽ മുങ്ങി നേരെ കാശി വിശ്വനാഥനെ ദർശിക്കുക എന്ന അവസ്ഥ ഇല്ലായിരുന്നു. ഇടുങ്ങിയ ഗലികൾ. പൂജാരി - പൂജാസാമഗ്രി കച്ചവടക്കാരുടെയും, പൊലീസ് ഔട്‌പോസ്റ്റ്, സെകുരിറ്റിക്കാർ , മുതലായ തിക്കും തിരക്കുമാണെങ്ങും. ഇന്നാവസ്ഥ മുഴുവൻ മാറി. അമ്പലം ഇന്ന് 500000 സ്‌ക്വയർ ഫീറ്റിൽ വിശാലമായി കിടക്കുന്നു. വെറും 3000 സ്‌ക്വയർ ഫീറ്റ് സ്ഥലം മാത്രം ഉണ്ടായിരുന്ന അമ്പലമാണ്. നേരിട്ട് ഗംഗയിലേക്കിറങ്ങാവുന്ന വൃത്തിയും മെനയുമുള്ള അന്തരീക്ഷം.
300 ഓളം സ്ഥാവര വസ്തുവകകകളെ ആണ് ഒഴിപ്പിച്ചെടുത്തത്. ഇതിനിടയിൽ ആരും ശ്രദ്ധിക്കാതെ കിടന്നിരുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള 40 ഓളം ചെറു ക്ഷേത്രങ്ങൾ ചുമരുകൾ മൂടി വീടുകൾ മൂടി കിടപ്പുണ്ടായിരുന്നു . എല്ലാം റെസ്റ്റോർ ചെയ്യപ്പെട്ടു. 1400 ചെറുകിട കച്ചവടക്കാരെ, കുടികിടക്കാരെ ഒഴിപ്പിച്ചു. കാലാകാലങ്ങളായി അവിടെ ജീവിച്ചുവരുന്ന മനുഷ്യർ, കുടുംബങ്ങൾ. ഇവരെയെല്ലാം പുനരധി വസിക്കപ്പെടണമായിരുന്നു. എന്നിട്ടോ ഒരു കോടതി കേസ് പോലും ഫയൽ ചെയ്യപ്പെട്ടില്ല. കോടതി ഇടയിൽ വന്നിരുന്നു എങ്കിൽ ഒരു പക്ഷെ രാമജന്മ ഭൂമി കേസ് പോലെ പതിറ്റാണ്ടുകൾ എടുത്തേനേ. ഈ പ്രോജക്ട് മോദിയുടെ കാലത്ത് നടക്കുമായിരുന്നില്ല. അസാധാരണ എഫിഷ്യന്‌സിയോടെ ചുരുങ്ങിയ കാലത്തിനകത്താണ് ഈ പദ്ധതി വിജയിപ്പിച്ചെടുത്തത്. ഹിന്ദുക്കളുടെ അഞ്ചായിരം വർഷത്തെ പഴക്കം അവകാശപ്പെടുന്ന കാശിയെ വൃത്തിയും വെടിപ്പുമുള്ള ഇടമാക്കി മാറ്റി. (വ്യക്തിപരമായി ഞാനീ പുതിയ വാരാണാസിയെ ഇഷ്ടപ്പെടുന്നില്ല.
ചിട്ടയും മെനയും ഇല്ലാത്ത, അലസരായ കാവി ധാരികളും, കഞ്ചാവ് സാമികളും, ഇരുപത്തിനാലുമണിക്കൂറും ശവ ദഹനങ്ങൾ നടക്കുന്ന ഘാട്ടുകളും, കലപില നടക്കുന്ന മനുഷ്യരും അവിടത്തെ ഇടുങ്ങിയ ഗലികളിൽ നിന്ന് ഇഡ്ഡലിയും കഴിച്ചു് കല്പടവുകളിലൂടെ അലസമായി നടക്കാനും, കല്പടവുകളിൽ വെറുതെയൊന്നു കിടക്കാനും ആണ്, ആ കാശിയാണ് എനിക്കിഷ്ടം. ഇപ്പോൾ അവിടം ഒരു പിക്നിക്ക് അന്തരീക്ഷവും ടൂറിസ്റ്റ് ഡെസ്റ്റിനേഷനും ആയി കാണപ്പെടുന്നു). കെറുവിച്ചിട്ട് കാര്യമില്ല. അഹല്യാഭായ് ഹോൾക്കാർ പേരിനൊപ്പം, ഗുജറാത്തിൽ ജനിച്ച ഒരു നരേന്ദ്ര മോദിയുടെ നാമം പക്ഷെ കാശിയുടെ പേരിനൊപ്പം ചരിത്രത്തിൽ ഇനി പറയപ്പെടുക തന്നെ ചെയ്യും.
മോദി ഭക്തർക്ക് നിരത്താൻ നേട്ടങ്ങൾ പലതുണ്ട്. അവർ 60 കോടി ബാങ്ക് അക്കൗണ്ട് കൾ തുടങ്ങിയ വിജയങ്ങൾ പറയും, പ്രധാൻ മന്ത്രി ആവാസ് യോജനയെ കുറിച്ച് പറയും, പ്രധാൻ മന്ത്രി ആയുഷ്മാൻ ഭാരത് യജനയെ കുറിച്ച് പറയും, കോവിഡ് കാലത്തെ വാക്‌സിൻ വിജയത്തെ കുറിച്ച് പുകഴ്‌ത്തും, 5 കിലോ ധാന്യങ്ങൾ എല്ലാവര്ക്കും വിതരണം ചെയ്യുന്നതിനെക്കുറിച്ചു പറയും, കര്ഷകര്ക്ക് 6000 രൂപ വെച്ച് DBT ഡിറക്ട് ബെനിഫിറ്റ് ട്രാൻസ്‌ഫെർ നേട്ടങ്ങളെ കുറിച്ച് സംസാരിക്കും. എന്നാൽ ഇതൊന്നും ചരിത്രത്തിൽ ഓർക്ക പെടണമെന്നില്ല. അടുത്ത തിരഞ്ഞെടുപ്പിനെ സഹായിക്കുമായിരിക്കും. എന്നാൽ കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് വരാൻ പോകുന്ന ദശകങ്ങളിൽ രാഷ്ട്ര മീമാംസകർക്ക് അത്ര പെട്ടന്നങ്ങനെ ഒഴിഞ്ഞു മാറി സംസാരിക്കാൻ കഴിയുന്നതല്ല.
ഒരു ചരിത്ര നേട്ടമായി തന്നെ അത് കുറിക്കപെടും. അതൊരു അറ്റെൻഷൻ ട്ടു ഡീറ്റൈൽ വിജയകരമായ നടപ്പാക്കൽ തന്നെ ആയിരുന്നു. പതിവ് പോലെ കല്ലേറുകളുണ്ടായില്ല മനുഷ്യ ജീവനുകൾ ഭയന്ന പോലെ നഷ്ടമായില്ല. ഒരു പൂ പറിക്കുന്ന ലാഘവത്തോടെ അമിത് ഷാ ആർട്ടിക്കിൾ 370 എടുത്തു കളഞ്ഞു. ആർട്ടിക്കിൾ 370 യെ എടുത്തു കളഞ്ഞതിനെ ആരൊക്കെ എതിർത്ത് സംസാരിച്ചാലും കൊള്ളാം ലഡാക്കിലെ ജനത ദശാബ്ദങ്ങളോളം അവരെ ശക്തിപ്പെടുത്തിയതിന് അവർ നന്ദി പറയും.. ആർട്ടിക്കിൾ 370 യെ നിരോധിച്ചതിനെ പ്രതി 'Concerned' അമേരിക്കയോ, 'the voices of the people of Kashmir be heard' ആവശ്യപ്പെടുന്ന Amnesty International ലോ ഇന്ത്യയിലെ ബുദ്ധിജീവികളോ ആരും തന്നെ ലഡാക്കിലെ ജനതയുടെ ജീവിതത്തിൽ ഇതുണ്ടാക്കാൻ പോകുന്ന മാറ്റത്തെ കുറിച്ച് പഠിച്ചവരല്ല, സംസാരിച്ചിട്ടില്ല.
കേരളത്തിൽ അധികo ശ്രദ്ധിക്കാതെയിരിക്കുന്ന ഗഹനമായ വേറൊരു പദ്ധതികൂടി മോദിയുടെ നാമത്തോടൊപ്പം കൂട്ടി ചേർക്കപ്പെടും. അത് ഗുജറാത്തിലെ ഗാന്ധി നഗറിൽ വികസിച്ചു് വരുന്ന ഗിഫ്റ്റ് സിറ്റി ആണ് (Gujarat International Finance Tec-City (GIFT) at Gandhinagar). 2008 ൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോൾ ശ്രീ മോദി തുടങ്ങിയതാണെങ്കിലും ആ പദ്ധതി അരിച്ചു നീങ്ങുകയായിരുന്നു. 2014 ൽ പ്രധാന മന്ത്രിയായതോടുകൂടി ഈ പദ്ധതിക്ക് കുറച്ചു് ജീവൻ വെച്ച്‌നീങ്ങി തുടങ്ങി. ഇപ്പോഴും മുഴുവൻ സാദ്ധ്യതകൾക്കനുസരിച്ചു് ഈ പദ്ധതി പുരോഗമിച്ചിട്ടില്ല. ഇത് പടിപടിയായി അതിന്റെ സാധ്യതകൾക്കനുസരിച്ചു് വളരുമ്പോൾ ഇന്ത്യക്കകത്തൊരു സിംഗപ്പൂർ പോലെ , ഒരു പുതിയ സ്പെഷ്യൽ ഇക്കണോമിക് സോൺ ആയാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്.
ഒരു ഫിനാൻഷ്യൽ സിറ്റി. സിംഗപ്പൂരിന് സമാനമായ, സിംഗപ്പൂരിലും ഹോങ്കോങ്ങിലും ലണ്ടനിലുമൊക്കെ നടക്കുന്ന പോലെ ഒരു ഫിനാൻഷ്യൽ ഹബ്. . Banking, Finance, IT & ITES, Fintech, Capital Market എന്നീ ബിസിനസ്സ് കളെ ആണ് ലക്ഷ്യം വെക്കുന്നത് . Trading Exchange, Depositories, Clearing Corporations, FME, Insurance, Insurance Intermediaries, International Bullion Exchange, Bullion Vault , Aircraft Leasing എന്നീ മേഖലകളിൽ ഉള്ള ലോക കമ്പനികളെ ഇവിടേക്ക് കൊണ്ടുവരികയാണ് ഉദ്ദേശം. മൗറീഷ്യസിലൂടെയും സിംഗപ്പൂരിലൂടെയും ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്ന സാമ്പത്തിക ഇടപാടുകൾ ഗിഫ്റ്റ് സിറ്റിയിൽ കൂടി നടത്താനൊക്കും. സിംഗപ്പൂരിനൊരു ഒരു കിട. India International Bullion Exchange (IIBX), ബുള്ളിയൻ എക്‌സ്‌ചേഞ്ച്, ഗിഫ്റ്റ് സിറ്റിയിൽ തുടങ്ങി കഴിഞ്ഞു. ബിഗ് ഫോർ അടക്കമുള്ള പല ആഗോള ഭീമന്മാരും എത്തിക്കഴിഞ്ഞു. നേരിട്ട് ഇവിടെ USD, ഫോറിൻ എക്‌സ്‌ചേഞ്ച്, വിനിമയം സാധ്യമാകും. ഫോറിൻ ക്യാപിറ്റൽ ഇന്ത്യയിലേക്ക് ഒഴുകി തുടങ്ങും. രണ്ടാമത്തെ ലോക സാമ്പത്തിക ശക്തിയായി വളരാൻ പോകുന്ന ഇന്ത്യയുടെ സാമ്പത്തിക വളർച്ചക്കു ഒരു മുതൽക്കൂട്ടായി ഈ ഫിനാൻഷ്യൽ സിറ്റി വളരും.
ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന ഡിജിറ്റൽ വിപ്ലവo മോദിയുടെ നേട്ടമായാണ് ലോകo വിലയിരുത്തുന്നത്. India saw record of ?149.5 trillion UPI, card transactions in 2022. This figure is reportedly 4 times the combined total of digital transactions in the United States, the United Kingdom, Germany, and France. ഓരോ വർഷവും അത് 40 ശതമാനം വെച്ച് വളർന്നുകൊണ്ടിരിക്കുന്നു. ഇന്റർനെറ്റ് ഡാറ്റ ഉപയോഗത്തിലേക്കു വരികയാണെങ്കിൽ ലോകത്തെ തന്നെ ഇന്റർനെറ്റ് ഉപയോഗത്തിന്റെ വലിയ ഭാഗം ഇന്ത്യയിൽ ആണ് നടക്കുന്നത്. 'data is the new oil' എന്ന് മുകേഷ് അംബാനി. ഇതൊക്കെ സാധ്യമായത് ഒരു കൂട്ടം തീരുമാനങ്ങളിലൂടെ ആണ്.
നന്ദൻ നീലക്കനിയുടെ ആധാർ വിപ്ലവവും, ജൻ ധൻ യോജനയിലൂടെ സാധാരണക്കാർ തുറന്ന ബാങ്ക് അക്കൗണ്ടുകളും, മൊബൈൽ ഫോൺ വ്യാപ്തിയും, അംബാനിയുടെ 4 ജി മുതലായവയിലൂടെ ലോകത്തെതന്നെ ചിലവുകുറഞ്ഞ മൊബൈൽ ഡാറ്റ ലഭ്യതയും, ഇവ തമ്മിലുള്ള ഏകീകരണവും ഏകോപനവും അദ്വിദീയമായ ഒരു ഡിജിറ്റൽ വിപ്ലവം ഇന്ത്യയിൽ ഉണ്ടാക്കി. ബിൽ ഗേറ്റ്‌സ് അടക്കമുള്ള പല ടെക് ഭീമന്മാരും ഇന്ത്യയുടെ ആധാർ അടക്കമുള്ള ഡിജിറ്റൽ നേട്ടത്തെ അഭിനന്ദിച്ചു സംസാരിക്കാറുണ്ട്. ഇതിലെ വിരോധാഭാസമെന്തെന്നാൽ ആധാർ പദ്ധതി മോദി തുടങ്ങിവെച്ചതല്ല. കണ്ണടച്ച് മോദിയെ എതിർക്കുക എന്ന നയത്തിൽ ആധാറിന്റെയും GST യുടെയും പ്രാവർത്തികമാക്കലിനെ എല്ലാവരും തലങ്ങും വിലങ്ങും എതിർത്തു. എല്ലാ ടിവി ചർച്ചകളിലും ആധാറിനെയും GST യെയും എതിർത്തുകൊണ്ടാണ് ബുദ്ധിജീവികൾ അവരുടെ 'ഇടതു പക്ഷ' ലിബറൽ കുപ്പായം തയ്‌പ്പിച്ചുറപ്പിച്ചു കൊണ്ടിരുന്നത്. ഫലത്തിൽ മേല്പറഞ്ഞ ഡിജിസ്റ്റൽ നേട്ടങ്ങളെ പ്രതിപക്ഷം ഒരു താലത്തിലാക്കി മോദിയുടെ പേരിൽ അരക്കിട്ടുറപ്പിച്ചു കൊടുത്തു. ഫലം ഇന്ന് ഇന്ത്യയുടെ ഡിജിറ്റൽ വിപ്ലവങ്ങളുടെ ദീർഘദൃഷ്ടാവായി മോദിയെ ലോകം കൊണ്ടുനടക്കുന്നു. ഇനി കെറുവിച്ചിട്ട് കാര്യമില്ല.
മുകളിൽ പറഞ്ഞ അയോദ്ധ്യ ക്ഷേത്ര നിർമ്മാണവും മൂർത്തി പ്രതിഷ്ഠയും, പുതിയ പാർലിമെന്റ് സമുച്ചയങ്ങളും, കാശി വിശ്വനാഥ് ധാം കൊറിഡോർ പ്രോജെക്ട് ഉം മാത്രം മതി നരേന്ദ്ര ദാമോദർദാസ് മോദി എന്ന നാമം ചരിത്രത്തിൽ അടയാളപ്പെടുത്താൻ. പക്ഷപാതിത്തങ്ങളില്ലാതെ, പാർട്ടി ചായ്വുകളുടെ ഭാരമില്ലാതെ, കാര്യങ്ങളെ വിലയിരുത്തുന്ന, ചരിത്രം വിലയിരുത്തുന്ന ആർക്കും ഇത് സ്പഷ്ടമായിരിക്കും. ഇനി 2024 തിരഞ്ഞെടുപ്പിൽ മോദി വിജയിക്കുക ആണെങ്കിലോ ഇന്ത്യ എന്ന സാമ്പത്തിക സൂപ്പർ പവർ വളർത്തിയെടുത്ത വ്യക്തി എന്ന നിലയിലായിരിക്കും മോദി വിലയിരുത്തപ്പെടുക. ഇന്ത്യ ഒരു ലോക സൂപ്പർ പവർ ആയികൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് ഇപ്പോൾ നാം എത്തിനിൽക്കുന്നത്.
അടുത്ത അഞ്ചു പത്തു വർഷങ്ങൾ ഇന്ത്യയുടെ ഭാഗദേയം മാറി മറിയാൻ പോകുന്ന സന്ദിഗ്ദ്ധ ഘട്ടത്തിലാണ് ഇന്ത്യ ഇപ്പോൾ എത്തിനിൽക്കുന്നത്. ലോക ജിയോ പൊളിറ്റിക്സ്, ലോക സാമ്പത്തിക ഉൽപാദന ഇക്കോ സിസ്റ്റം ഇപ്പോൾ ഇന്ത്യക്കു അനുകൂലമാണ്. ഈ അനുകൂലസന്ദർഭം ദശാബ്ദങ്ങളിൽ ഒരിക്കൽ ആകസ്മികമായി വീണുകിട്ടുന്നതാണ്. ഈ അവസരങ്ങൾ നഷ്ടപെടുത്തിക്കൂടാ. മോദിയുടെ മിടുക്കളിലൊന്ന് സമർത്ഥരായ മന്ത്രിമാരെ, ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്ത് ഒരു നല്ല ടീം ഉണ്ടാക്കുന്നു എന്നതും കൂടിയാണ്. അവരവരുടെ മേഖലകളിൽ സ്വതന്ത്രരായി ഇടപെടലുകളില്ലാതെ അവരെ പ്രവർത്തിക്കാൻ മോദി അനുവദിക്കുന്നു. അതാണ് EAM ജയശങ്കർ, അതാണ് കുഴമറിഞ്ഞു കിടന്നിരുന്ന ടെലികോം മിനിസ്ട്രിയിൽ മാറ്റങ്ങൾ കൊണ്ടുവന്ന Dr Ashwini Vaishnaw,, അതാണ് ഇൻഫ്രാ മേഖലയിൽ, നാഷണൽ ഹൈവേ പ്രോജക്ടുകളിൽ അത്ഭുതങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന നിതിൻ ഗഡ്കരി എന്നിവരടങ്ങുന്ന ടീം.
ഇവരെല്ലാവരും ചേർന്ന് ബിസിനെസ്സ് ഹൗസുകളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു അവരുടെ സമയം നഷ്ടപ്പെടുത്താതെ പരിഹാരങ്ങൾ യെസ് ഓർ നോ ആയി നടത്തികൊണ്ടുക്കുന്നു. ബിസിനസ്സ് ഹൗസുകൾ ഹാപ്പിയാണ്. വ്യവസായികൾ സന്തുഷ്ടരാണ്. അന്തരീക്ഷം വളർച്ചയുടെയാണ്. ഇത് വരാൻ പോകുന്ന വർഷങ്ങളിൽ അതി പ്രധാനമാണ്. അതോടുകൂടി ഇന്ത്യ ഒരു ലോക സൂപ്പർ പവർ നിലയിലേക്ക് നമ്മുടെ മക്കളുടെ കാലത്തു തന്നെ വളരുന്നതായിരിക്കും. ഇനി വരാൻ പോകുന്നത് ഇന്ത്യയുടെ വളർച്ചയുടെ ദശാബ്ദങ്ങളാണ്. 2030 ൽ ഇന്ത്യയുടെ ജിഡിപി 10 ട്രില്ല്യണിൽ എത്തും. ഇന്ത്യ അന്ന് ലോകത്തെ രണ്ടാമത്തെ / മൂന്നാമത്തെ സാമ്പത്തിക ശക്തിയായിരിക്കും. 2050 ഓടെ ഇന്ത്യൻ ജിഡിപി 35 ട്രില്ല്യണിൽ എത്തും. 'India getting back to the age of controlling one-fourth of global economy'. ചില പഠനങ്ങൾ പറയുന്നത് ഇന്ത്യ 'This leap would produce an Indian economy of $85 trillion (around ? 5,250 trillion) in purchasing power parity (PPP)'. അന്നേക്ക് യൂറോപ്പും ചൈനയും വയസ്സന്മാരുടെ രാജ്യങ്ങളായിരിക്കും.
ഇപ്പോൾ ഇന്ത്യൻ യുവാക്കളുടെ 50 ശതമാനവും 30 വയസ്സിൽ താഴെ ഉള്ളവരാണ്. ഈ ഡെമോഗ്രാഫിക് ഡിവിഡൻഡ് 2070 വരെയെങ്കിലും ഇന്ത്യക്കുണ്ട്. ലോക രാഷ്ട്രങ്ങളെ നയിക്കുന്ന എൻജിൻ ആയി ഇന്ത്യൻ ഇക്കണോമി വളരും. ഇതൊന്നും ദേശാഭിമാനി സ്‌കൂൾ ഓഫ് ഇക്കണോമിക്സിലെ അറിവ് പ്രസംഗിച്ചു നടക്കുന്ന മലയാളം പ്രൊഫസ്സർ മാർ പറയുന്ന 'തമ്പേറുകളല്ല'. ലോക ഭീമന്മാർ PWC , Citigroup തുടങ്ങി ഐഎംഫ് , ലോക ബാങ്ക്, പല ഇൻവെസ്റ്റ്മെന്റ് മാനേജേഴ്സ് മുതലായവരുടെ, പഠനങ്ങളാണ്, വിലയിരുത്തലുകളാണ്. ഇവിടെ ഇതൊക്കെ പറയുന്നതെന്തിനെന്നാൽ 2024 ലെ തിരഞ്ഞെടുപ്പിൽ ശ്രീ മോദി വിജയിക്കുന്ന പക്ഷം ഈ നേട്ടങ്ങളുടെയെല്ലാം അടിത്തറയിട്ടവൻ എന്ന കീർത്തി ശ്രീ മോദിയുടെ പേരിലാണ് എഴുതപ്പെടുക. ഇന്ത്യയുടെ ചരിത്രം ഇന്ത്യ മോദിക്കുമുമ്പ് ഇന്ത്യ മോദിക്കുശേഷം എന്ന തലത്തിൽ ആലേഖനം ചെയ്യപ്പെടും.
നിങ്ങൾ ഇഷ്ടപെട്ടാലും ഇല്ലെങ്കിലും ഇങ്ങനെയൊക്കെയാണ് വസ്തുതകൾ. ഇവിടെ ഓർക്കേണ്ട വേറൊരു കാര്യം, പുതിയ പാർലിമെന്റ് ഉൽഘാടനം എതിർക്കുന്നവരെ നിരന്തരം അലോസരപ്പെടുത്തുന്ന ഇനിയൊരു കാര്യം, ആ ഭവനിൽ ഇരുന്നുകൊണ്ടുവേണം ഇനിമേൽ അവർക്ക് സത്യപ്രതിജ്ഞകൾ ചൊല്ലാൻ. അവിടെയിരുന്നു കൊണ്ട് വേണം നിയമനിർമ്മാണങ്ങളിൽ ഏർപ്പെടേണ്ടത്. പുതിയ സൻസദ് ഭവൻ ബഹിഷ്‌ക്കരണം അമ്പതു വർഷങ്ങൾക്കുശേഷം തിരിഞ്ഞു വായിക്കുമ്പോൾ എങ്ങെനെയായിരിക്കും വിലയിരുത്തപ്പെടുക ?
മോദിയെന്ന കർമ്മനിരതനെ അന്നത്തെ പ്രതിപക്ഷ പാർട്ടികൾ എല്ലാവരും ചേർന്നെതിർത്തിട്ടും ഈ നേട്ടങ്ങളെല്ലാം അദ്ദേഹത്തിന് ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു എന്നോ മറ്റോ ആയിരിക്കും. അതുകൊണ്ട് പ്രതിപക്ഷത്തിന്റെ ഈ പ്രവർത്തികളുടെ ഫലം ശ്രീ നരേന്ദ്ര ദാമോദർദാസ് മോദി എന്ന പേരിന് മഹിമ കൂട്ടുക എന്നത് മാത്രമായിരിക്കും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- മകളെ ശല്യം ചെയ്തത് വിലക്കിയതിന് ജനലിലൂടെ മുറിയിലേക്ക് വിഷപാമ്പിനെ എറിഞ്ഞ് ഗൃഹനാഥനെ കൊലപ്പെടുത്താൻ ശ്രമം; പുറത്തിറങ്ങിയിട്ടും കലയടങ്ങിയില്ല; ഗുണ്ട് റാവു വീണ്ടും പരാക്രമം നടത്തി; എടുത്തിട്ടു കുടഞ്ഞ് കാട്ടാക്കടയിലെ നാട്ടുകാർ
- ഓഹരി വിപണിയിൽ 100 കോടിയിലേറെ രൂപയുടെ നിക്ഷേപം; ട്രൗസർ മാത്രമിട്ട് തനി ഗ്രാമീണനായി ജീവിച്ച് ഒരു ശതകോടീശ്വരൻ; ആളെക്കണ്ട് മൂക്കത്ത് വിരൽവെച്ച് സോഷ്യൽ മീഡിയ
- എല്ലാ രേഖകളും ഇഡി കൊണ്ടു പോയി; നിക്ഷേപം തിരികെ നൽകാനോ സ്വർണ്ണ വായപ ക്ലോസ് ചെയ്യാനോ കഴിയാത്ത അവസ്ഥ! ഇഡി കൊണ്ടുപോയ ഫയലുകൾ ആയുധമാക്കി തന്ത്രമൊരുക്കൽ; കരുവന്നൂരും അയ്യന്തോളിനുമൊപ്പം കണ്ണന്റെ ബാങ്കിലും പുതു നീക്കം
- വെളക്കാൻ തേച്ചത് പാണ്ടല്ല, കിഡ്നി രോഗമാവുന്നു! ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിട്ടും ഫെയർനെസ്സ് ക്രീമുകളിൽ മെർക്കുറി; ഒൻപത് ദിവസം കൊണ്ട് ബ്രിട്ടീഷുകാരെപ്പോലെ വെളുക്കുമെന്ന പ്രചാരണം; മലപ്പുറത്തെ അപൂർവ്വ രോഗത്തിന് പിന്നിൽ
- ഓണാഘോഷത്തിന് രാജ്ഭവനെ കൂടെ നിർത്തിയത് കേന്ദ്ര ഏജൻസികളുടെ കടുത്ത നടപടികളിൽ നിന്നും രക്ഷ പ്രതീക്ഷിച്ച്; കരുവന്നൂരിൽ അരവിന്ദാക്ഷൻ അകത്തായതോടെ ഇഡിയുടെ ലക്ഷ്യം വ്യക്തം; ഗവർണ്ണർക്കെതിരായ നിയമ പോരാട്ടം പിണറായിയുടെ തിരിച്ചടി സന്ദേശം
- ഗ്രീഷ്മ പുറത്തിറങ്ങി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്; പാസ്പോർട്ടു കണ്ടുകെട്ടിയില്ല...വിദേശത്തേയ്ക്കു കടന്നേക്കാം; ഹൈക്കോടതിയിൽ വീഴ്ച പറ്റിയെന്നു ഷാരോണിന്റെ കുടുംബം; 'കഷായ ഗ്രീഷ്മ' പുറത്തിറങ്ങി വിലസുമ്പോൾ!
- അഭിഭാഷക സ്ഥാപനത്തിന്റെ വക്കീൽ നോട്ടീസിൽ മലക്കം മറിച്ചിലുമായി സിഎൻ മോഹനൻ; അധിക്ഷേപിച്ച് കീഴ്പെടുത്താൻ ശ്രമിക്കുന്നത് സിപിഎം ശൈലിയെന്ന് മാത്യു കുഴൽനാടനും; മൂവാറ്റുപുഴ എംഎൽഎ മുഴുവൻ സമയ രാഷ്ട്രീയക്കാരൻ അല്ലെന്ന് മോഹനൻ
- ജീവനു വേണ്ടി പടപൊരുതിയ ഇന്ത്യൻ പെൺകുട്ടിയുടെ ഹൃദയഭേദകമായ കുറിപ്പുകൾ പുറത്ത്; ചികിത്സിച്ച ഹോസ്പിറ്റലിന്റെ പേര് വെളിപ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങൾക്കായി അപൂർവ്വ രോഗത്താൽ മരണപ്പെട്ട 19 കാരിയുടെ കുടുംബം നിയമ പോരാട്ടത്തിൽ
- കരുവന്നൂർ ബാങ്കിനെ തകർത്തത് ഭരണസമിതിയിൽ രാഷ്ട്രീയ പാർട്ടികൾക്കും വ്യക്തികൾക്കുമുള്ള ദുഃസ്വാധീനം; സഹകരണബാങ്കിലെ പണം കടത്താൻ ചരടുവലിച്ചതു അരവിന്ദാക്ഷൻ; മൊയ്തീന്റെ അറസ്റ്റ് ഇഡി ആലോചനയിൽ; സിപിഎമ്മിനെ വെട്ടിലാക്കി 17 കണ്ടെത്തലുകൾ
- പേനകളേയും പുസ്തകങ്ങളേയും സ്നേഹിച്ച സഖാവ്; ഒൻപതാം ക്ലാസിലെ ഫോട്ടോ മുതൽ ചികിത്സാ സമയത്തെതടക്കം ഇരുനൂറോളം ചിത്രങ്ങൾ; കോടിയേരിയെ അടുത്തറിയാൻ വീട്ടിൽ ഗാലറിയുമായി വിനോദിനി; 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- നിജ്ജാറിന്റെ കൊലപാതകം ഷോക്കായി; പ്രാണഭയത്തിൽ ഖലിസ്ഥാനി നേതാക്കൾ! ഖലിസ്ഥാനി നേതാക്കൾക്ക് മുന്നറിയിപ്പു നൽകി എഫ്.ബി.ഐയും; ഫോണിൽ വിളിക്കുകയും നേരിട്ട് വന്ന് കാണുകയും ചെയ്തുവെന്ന് വെളിപ്പെടുത്തൽ
- 'അന്ന് വഴിയിൽ വെച്ച് കണ്ടപ്പോൾ ഒരു പാട്ട് തരാമോ എന്ന് ചോദിച്ചു; ജീവിതത്തിലേക്ക് കൈപിടിച്ചു'; സൽമ കെ.ജി ജോർജിന്റെ ജീവിതസഖിയായി; അവസാന കൂടിക്കാഴ്ചയുടെ ഓർമ്മയിൽ സൽമ
- പുറത്ത് ഡിഎഫ്ഐ എന്ന് എഴുതാൻ പറഞ്ഞതായാണ് എനിക്കു തിരിഞ്ഞത്; അങ്ങനെയല്ല ആദ്യത്തെ അക്ഷരം പി എന്ന് എഴുതാൻ പറഞ്ഞു; കടയ്ക്കലിൽ സൈനികൻ ഷൈൻ കുമാറിനെ കുടുക്കിയത് സുഹൃത്തിന്റെ ഈ മൊഴി
- ജി-20 ഉച്ചകോടിക്കിടെ, അതീവസുരക്ഷയുള്ള പ്രസിഡൻഷ്യൽ സ്യൂട്ടിൽ താമസിക്കാൻ വിസമ്മതിച്ച് ജസ്റ്റിൻ ട്രൂഡോ; എയർ ബസ് വിമാനം കേടായപ്പോൾ എയർ ഇന്ത്യ വൺ നൽകാമെന്ന് പറഞ്ഞിട്ടും സ്വീകരിച്ചില്ല
- 'കപിൽ ദേവിന്റെ കൈകൾ പിന്നിൽ കെട്ടി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ; വായ തുണികൊണ്ട് കെട്ടിയ നിലയിൽ'; ദൃശ്യങ്ങൾ പങ്കുവച്ച് ഗൗതം ഗംഭീർ; ആരാധകർ അമ്പരപ്പിൽ
- 'കെ ജി ജോർജിന്റെ മൃതദേഹം ദഹിപ്പിച്ചത് അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം; പള്ളിയിൽ അടക്കരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു; സിനിമയിൽ നിന്നും കാശൊന്നും സമ്പാദിച്ചിരുന്നില്ല; സുഖവാസത്തിനല്ല ഗോവയിൽ പോയത്'- വിമർശനങ്ങൾക്ക് മറുപടിയുമായി സൽമാ ജോർജ്
- കരുവന്നൂരിലെ 300കോടിയുടെ തട്ടിപ്പിന്റെ പേടിയിൽ നിക്ഷേപകർ; സഹകരണ ബാങ്കുകളിൽ പണം പിൻവലിക്കാനെത്തുന്നവരുടെ തിരക്ക്; ലോക്കർ ഉപേക്ഷിക്കുന്നവരും ഒട്ടേറെ; ബാങ്ക് അധികൃതർ ഉറപ്പുകൊടുത്തിട്ടും ജനങ്ങളുടെ ഭീതി അകലുന്നില്ല
- കുമ്പളത്ത് ഇഡിയെ തടയാനെത്തി പോപ്പുലർ ഫ്രണ്ട് മുൻ പ്രവർത്തകർ; സിആർപിഎഫ് തോക്കെടുത്തപ്പോൾ പിന്മാറ്റം; റെയ്ഡിൽ ലക്ഷ്യമിട്ടത് വിദേശത്ത നിന്നുള്ള ഫണ്ട് വരവിന്റെ വഴി കണ്ടെത്തൽ; നിരോധിത സംഘടനയുടെ സ്ലീപ്പർസെല്ലുകൾ സജീവം; റെയ്ഡ് തുടരും
- അമ്മുവിനെ ഒരുതവണ മാത്രമേ നോക്കിയുള്ളൂ, പിന്നെയതിന് കഴിഞ്ഞില്ല; വിഷ്ണുപ്രിയ വധക്കേസിന്റെ വിചാരണവേളയിൽ ശബ്ദമിടറി കണ്ണുനിറഞ്ഞ് സഹോദരി വിജിനയുടെ സാക്ഷിമൊഴി; ശോകമൂകമായി കോടതി മുറി
- ഇളയാരാജയുടെ അഹങ്കാരം തകർത്തത് റഹ്മാൻ എന്ന ചിന്നപ്പയ്യൻ; ഓസ്ക്കാറിന്റെ നെറുകയിൽ എത്തിയ ആ അത്ഭുതത്തെ പിന്തള്ളിയതു കൊലവെറിപ്പാട്ടിലൂടെയെത്തിയ അവതാരം; 10 കോടി പ്രതിഫലം വാങ്ങി ഇന്ത്യയിലെ ഏറ്റവും വിലപിടിച്ച മ്യൂസീഷ്യനാവുന്നത് രജനീകാന്തിന്റെ ബന്ധു; ഇന്ത്യൻ സംഗീതലോകത്ത് റഹ്മാനിയക്ക് പകരം ഇനി അനിരുദ്ധ് മാനിയ!
- നാല് തലമുറ വരെ മാതാപിതാക്കളും മക്കളുമടക്കം പരസ്പരം പ്രത്യൂദ്പാദനം നടത്തി രഹസ്യ ജീവിതം നയിച്ച ലോകത്തിലെ ഏറ്റവും വലിയ 'ഇൻബ്രെഡ്' കുടുംബം പിടിയിൽ; ഓസ്ട്രേലിയയിലെ കോൾട്ട് വംശത്തെ പിടികൂടിയത് കളിച്ചു കൊണ്ടിരുന്ന കുട്ടി കുടുംബത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ കൂട്ടുകാരെ അറിയിച്ചപ്പോൾ
- ശുശ്രൂഷ ചെയ്യാനുള്ള ലൈസൻസും തിരിച്ചറിയൽ കാർഡും സഭ തിരിച്ചെടുത്തു; എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനത്തിൽ നിന്നും പിന്നോട്ടില്ല; ഇരുമുടിക്കെട്ടേന്തി പതിനെട്ടാംപടി കടന്ന് അയ്യനെ കാണാൻ ഫാദർ മനോജ്
- പത്തനംതിട്ട സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലേക്ക് വോട്ട് ചെയ്യാനെത്തിച്ചത് ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്നുള്ളവരെ: എന്നിട്ടും പെട്ടി പൊട്ടിച്ചപ്പോൾ സിപിഎം പൊട്ടി: തോൽവി ഉറപ്പിച്ച് വീട്ടിലേക്ക് മടങ്ങിയ യുഡിഎഫ് നേതാക്കൾ ഞെട്ടി: ക്ലൈമാക്സിൽ ട്വിസ്റ്റ്
- ഗണേശ് കുമാറിന്റെ വസതിയിൽ അവർ കണ്ടുമുട്ടി; പരാതിക്കാരി ഗർഭിണിയായി; ഗണേശിന്റെ അമ്മയിൽ നിന്ന് ലഭിച്ച ഉറപ്പിന്റെ അടിസ്ഥാനത്തിൽ അവർ ഗർഭം അലസിപ്പിക്കേണ്ടന്ന് തീരുമാനിച്ചു! സിബിഐ റിപ്പോർട്ടിലെ രഹസ്യം പുറത്തു വിട്ട് ജ്യോതികുമാർ ചാമക്കാല
- അമ്പതിനായിരം ആർട്ടിസ്റ്റ് ഫീസും പതിനായിരം രൂപ ഡീസൽ ചാർജ്ജും; സ്വന്തം നാട്ടിലെ എൻ എസ് എസ് പരിപാടിക്ക് ലക്ഷമി പ്രിയയെ വിളിച്ച് പുലിവാല് പിടിച്ച് ബിജെപി നേതാവ്; ഉടായിപ്പ് കാണിച്ചുവെന്ന് വരുത്താൻ ശ്രമിക്കുന്ന 'ആങ്ങളമാർക്കായി' സത്യം വിശദീകരിച്ച് സന്ദീപ് വാചസ്പതി
- നാൽപതിനായിരം അടി ഉയരത്തിൽ വിമാനം ആടിയുലഞ്ഞു; യാത്രക്കാർ നിരനിരയായി ഛർദ്ദിച്ചു; എയർഹോസ്റ്റസുമാർ നിലതെറ്റി വീണു; ഉയർന്ന് പൊങ്ങി താഴെ വീണ ട്രോളിയിൽ നിന്നും ഭക്ഷണ പാനീയങ്ങൾ പുറത്തെക്ക് തെറിച്ചു; ഒരു വിമാനം ആകാശ ഗർത്തത്തിൽ വീണപ്പോൾ സംഭവിച്ചത്
- ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പ്രണയമായി; മലയാളി യുവാവിനും സൗദി യുവതിക്കും വിവാഹത്തിലൂടെ ഒന്നിക്കാൻ തടസ്സമായി നിയമങ്ങൾ; കുടുംബങ്ങളുടെ എതിർപ്പും പ്രതിസന്ധി
- 'സർ തെറ്റിദ്ധരിക്കരുത്; ഇത് ഓർമപ്പെടുത്തൽ മാത്രമാണ്; ഇവന് ഇത് അകത്തിരുന്ന് പറഞ്ഞാൽ പോരേ എന്ന് അങ്ങേക്ക് തോന്നിയേക്കാം; ഇത്രയും പേരുടെ മുന്നിൽ വെച്ച് പറയുമ്പോൾ താങ്കളും ഇതിനെ സീരിയസ് ആയിട്ട് എടുക്കും എന്ന വിശ്വാസത്തിലാണ് ഇത് പറയുന്നത്'; ജയസൂര്യയെ അതിഥിയാക്കി പണി വാങ്ങി മന്ത്രി രാജീവ്; കളമശ്ശേരിയിൽ നടൻ താരമായപ്പോൾ
- ഓപ്പറേഷൻ ബ്ലൂസ്റ്റാറിന് പ്രതികാരമായ കനിഷ്ക്ക വിമാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് 329 പേർ; എന്നിട്ടും ആസുത്രകർ പിടിക്കപ്പെട്ടില്ല; ഇപ്പോൾ ലാദൻ വേട്ടപോലെ ഖലിസ്ഥാൻ ഭീകരരെ 'റോ' കൊന്നൊടുക്കുന്നു; സിഖ് തീവ്രവാദത്തിന്റെ സാമ്പത്തിക നാഡി ഈ രാജ്യത്ത്; ഇന്ത്യാ-കാനഡ ബന്ധം വഷളായതിന്റെ യാഥാർത്ഥ്യം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍