Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദളിത് എന്ന മറയിൽ നിന്നുകൊണ്ട് ഹിന്ദുത്വ ദേശീയത നടപ്പാക്കുന്ന മൃദുലദേവി ശശിധരനെ തിരിച്ചറിയേണ്ടതുണ്ട്; അയ്യൻകാളിയുടെയും നാരായണ ഗുരുവിന്റെയും ദർശനങ്ങളെ മുൻനിർത്തി സാമൂഹ്യ ജീവിയായിക്കൊണ്ടിരിക്കുന്ന ജനങ്ങളിൽ വംശീയത കുത്തിവച്ചു ബഹിഷ്‌ക്കരിക്കുന്ന നിലയിലേക്ക് അവരെത്തുന്നു; മൃദുലയെ പട്ടികവിഭാഗങ്ങളിലെ വിദ്യാസമ്പന്നർ തിരിച്ചറിയും: അഖില താഷിയുടെ വിമർശനം

ദളിത് എന്ന മറയിൽ നിന്നുകൊണ്ട് ഹിന്ദുത്വ ദേശീയത നടപ്പാക്കുന്ന മൃദുലദേവി ശശിധരനെ തിരിച്ചറിയേണ്ടതുണ്ട്; അയ്യൻകാളിയുടെയും നാരായണ ഗുരുവിന്റെയും ദർശനങ്ങളെ മുൻനിർത്തി സാമൂഹ്യ ജീവിയായിക്കൊണ്ടിരിക്കുന്ന ജനങ്ങളിൽ വംശീയത കുത്തിവച്ചു ബഹിഷ്‌ക്കരിക്കുന്ന നിലയിലേക്ക് അവരെത്തുന്നു; മൃദുലയെ പട്ടികവിഭാഗങ്ങളിലെ വിദ്യാസമ്പന്നർ തിരിച്ചറിയും: അഖില താഷിയുടെ വിമർശനം

അഖില താഷി

മൃദുലാ ദേവി ശശിധരന്റെ പേര് വച്ചു നോട്ടീസ് അടിച്ചിട്ടും എന്തുകൊണ്ട് പ്രോഗ്രാമിൽ നിന്നും ഒഴിവാക്കി എന്നു വിശദീകരിക്കുവാനാണ് ഈ പോസ്റ്റ്. ഒപ്പം മൃദുലാ ദേവി ശശിധരൻ മുന്നോട്ടു വയ്ക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ അജണ്ടയെക്കുറിച്ചും. 2018 ജൂൺ 18 നു അയ്യൻ കാളി പരിനിർവാണദിനത്തിൽ ചാരുംമൂട് കേന്ദ്രീകരിച്ചു ഇടം സാംസ്‌കാരിക സംഘടന നടത്തിയ പൊതു പരിപാടിയിൽ ' ദളിതർ ഏതു മതം, സ്ത്രീ ഏതു മതം ' എന്ന വിഷയത്തിന്മേൽ സംസാരിക്കുവാനാണ് മൃദുലാ ദേവിയെ എന്റെ നിർദേശപ്രകാരം കമ്മറ്റിയുടെ തീരുമാനത്തിൽ ക്ഷണിക്കുന്നത്. വിഷയം റഫർ ചെയ്തു വരണമെന്ന് ഞാൻ ആവശ്യപ്പെട്ടെങ്കിലും 'മുന്നറിവ്' വച്ചു പറയാം എന്ന അവരുടെ നിസാരവത്കരണത്തെ തുടർന്ന് സംഘടനയുടെ ചീഫ് കോർഡിനേറ്റർ ആയ ഞാൻ കോർഡിനേറ്റർ രാജേഷിനെ മൃദുലയുമായി സംസാരിക്കുവാൻ ചുമതലയേല്പിച്ചു. തുടർന്നു രാജേഷ് വിളിക്കുകയും ലൗഡ്സ് സ്പീക്കറിൽ സംസാരിക്കുകയും ചെയ്തു.

ഹിന്ദു മത - ജാതിയ അസമത്വത്തിന്റെ മർദ്ദനങ്ങൾ ഏറ്റുവാങ്ങുന്ന അനേകം മനുഷ്യരിൽ ഒരാളെന്ന നിലയിൽ ദളിതെന്ന നിലയിൽ ഒരു ഹിന്ദു പട്ടിക ജാതിക്കാരിയായ മൃദുലയുടെ വാക്കുകൾ നിലപാടുകൾ എനിക്കോ മറ്റുള്ളവർക്കോ ഉൾക്കൊള്ളാനായില്ല. അവർ പറഞ്ഞ ചില കാര്യങ്ങൾ അക്കമിട്ടെഴുതുകയാണ്.

1. മൃദുലാ : 'ഞാൻ ഒരു മതം കൊള്ളാമെന്നൊ മറ്റൊരു മതം മോശമാണെന്നോ പറയില്ല. അങ്ങനെ പറഞ്ഞാൽ അവർ എന്നെ പഞ്ഞിക്കിടില്ലേ?'ഹിന്ദുമതത്തിലെ അസമത്വത്തെയും അനീതിയെയും ചോദ്യം ചെയ്യാതെ, അവര് പഞ്ഞിക്കിടുമെന്ന ഭീരുത്വം പേറുന്ന, സ്വയം രക്ഷിച്ചു നിർത്തുന്ന ഇവർ എങ്ങനെ ബ്രാഹ്മണ മതത്തിന്റെ മർദ്ദനമേറ്റുവാങ്ങുന്ന ദളിത് ജനതയെ വിമോചിപ്പിക്കും ?

2. 'ഹിന്ദു മതത്തെ പരിഷ്‌കരിക്കാം എന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഞാൻ ഒരു കൾച്ചറൽ ആക്ടിവിസ്റ്റാണ്. '

ഇവർ പറയുന്ന കൾച്ചറൽ ആക്ടിവിസം ഹിന്ദു മതത്തെ പരിഷ്‌കരിക്കലാണ്. ബ്രിട്ടീഷുകാർക്ക് രാജ്യത്തെ ഒറ്റിക്കൊടുത്ത സവർക്കർ നെ വീർ സവർക്കർ എന്നു സംബോധന ചെയ്ത, RSS ന്റെ നേതൃത്വത്തിലുള്ള പറയി പെറ്റ പന്തിരു കുലത്തിലെ വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ആക്റ്റീവ് മെമ്പർ ആയ ഇവർ ഹിന്ദു റിവൈവലിസ്റ്റാകുന്നതിലും ലേഡി വിവേകാനന്ദ ആകുന്നതിലും തെറ്റില്ല. ഹിന്ദു കൾച്ചറൽ ആക്ടിവിസ്റ്റാണല്ലോ ശ്രീമതി മൃദുലാ ദേവി.

3. 'നിങ്ങൾ ഇത് റെക്കോർഡ് ചെയ്യുന്നുണ്ടോ ? ഞാൻ ഒരു അദ്ധ്യാപികയും നിങ്ങൾ ഒരു പൊലീസ്‌കാരനും ആണെങ്കിലും ഞാൻ ഒരു പൊലീസ് കാരനായും നിങ്ങൾ ഒരു അദ്ധ്യാപകനായും ആണ് സംസാരിക്കുന്നതെന്ന് എനിക്കറിയാം.'
ഈ ഹിന്ദു മത കൾച്ചറൽ ആക്ടിവിസ്‌റ് ഒന്ന് മനസിലാക്കണം. മൃദുലയുടെ സ്വാർത്ഥ താൽപര്യങ്ങൾക്കനുസരിച്ചു വളച്ചൊടിക്കാൻ കഴിയുന്നതല്ല മർദിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും രാഷ്ട്രീയം.

4.'ശാസ്ത്രം കാരണം എന്തെല്ലാം നാശങ്ങളാണ് ലോകത്തുണ്ടായത് '
ശാസ്ത്രത്തിനെക്കുറിച്ചുള്ള ധാരണ ഇത്തരത്തിൽ ആയിരുന്നു. ശാസ്ത്രം മനുഷ്യനെ വഴി തെറ്റിച്ചു എന്നു പറയുന്ന ഇവർ ചാണകത്തിൽ പ്ലൂട്ടോണിയം ഉണ്ടെന്നു തന്നെയല്ലേ അവകാശപ്പെടുന്നത് ?

6.'നിങ്ങൾ അംബേദ്കറിസ്‌റ് ആണോ' എന്ന ചോദ്യത്തിന് എന്തിനാണ് ഇങ്ങനെ വിശദീകരിച്ചു ചോദിക്കുന്നത് എന്ന മറുചോദ്യവും ഒപ്പം
'ഞാൻ ഒരു അംബേദ്കറിസ്റ്റല്ല. പല കാര്യങ്ങളിലും എനിക്കു അംബേദ്കർ നോട് എനിക്കു വിയോജിപ്പാ ണുള്ളത്. അദ്ദേഹം തെക്കു - കിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ച് ഒന്നും തന്നെ പറഞ്ഞിട്ടില്ല '
എന്നുമായിരുന്നു മറുപടി.

തീർത്തും ശാസ്ത്ര വിരുദ്ധവും, ആധുനികത വിരുദ്ധവും, സ്ത്രീ - സാമൂഹിക വിഷയങ്ങളെക്കുറിച്ചു ശരിയായ പഠനമില്ലാത്തതും അംബേദ്കർ വിരുദ്ധവുമായ നിലപാടുകളും ഉള്ള മൃദുലയെ കമ്മറ്റിയുടെ തീരുമാനപ്രകാരം ഒഴിവാക്കുകയുമാണ് ചെയ്തത്.

ഇനി നമുക്ക് ശബരിമല വിഷയത്തിലുള്ള കഴിഞ്ഞ ഒരു വർഷക്കാലത്തെ മൃദുലയുടെ നിലപാടുകൾ ഒന്ന് നോക്കാം.

RSS നെതിരെ എന്നു നമുക്ക് തോന്നുമ്പോഴും RSS നെ പൊതിഞ്ഞു പിടിക്കുകയും എന്തുകൊണ്ടാണ് ഞങ്ങളോട് ചേർന്നു നിൽക്കാത്തതെന്നു പരിഭവിക്കുകയും ചെയ്യുന്ന തന്ത്രമാണ് ഇവർ പബ്ലിക് പോസ്റ്റുകളിലൂടെ പങ്കു വയ്ക്കുന്നത്.

1.ജിഷ മുതൽ കെവിൻ, മധു തുടങ്ങിയവരുടെ മരണത്തിൽ ഹിന്ദുക്കൾക്ക് നാട്ടുകാരെ ബോധിപ്പിക്കാൻ ഒരു കവല പ്രസംഗമെങ്കിലും നടത്തമായിരുന്നില്ലേ എന്നു ഇവർ ചോദിക്കുന്നുണ്ട്'

2. ദളിത് ഹർത്താൽ ഹിന്ദുക്കൾ ഏറ്റെടുക്കേണ്ടതായിരുന്നു എന്നാണ് ഇവർ പറയുന്നത്. ഏറ്റെടുത്തിരുന്നെങ്കിൽ അയ്യപ്പനെ രക്ഷിക്കാൻ ഹിന്ദുക്കളുടെ ഒപ്പം നിൽക്കുമായിരുന്നു എന്നും പറയുന്നു.

3.ദീപാ രാഹുൽ ഈശ്വർ നോട് ആദിവാസി സ്ത്രീയോട് കരുണ കാണിച്ചിരുന്നെങ്കിൽ ഒപ്പം നിൽക്കുമായിരുന്നു എന്നു ഇവർ പറയുന്നുണ്ട്.

ഇന്ന് അംബേദ്കർ പ്രതിമകൾ രാജ്യത്തെമ്പാടും വയ്ക്കുന്നത് RSS ആണ് . അതാണ് പ്രശ്‌നവും. കുമ്മനം കൈകൾ കെട്ടി പത്തു വട്ടം റിഹേഴ്സലും നടത്തുന്നുണ്ട്. ഇതിനു പിന്നിലെ ഹിന്ദുത്വ അജണ്ടയിൽ നിന്നുകൊണ്ട് ദളിതുകളെ സമാശ്വസിപ്പിക്കാൻ RSS കാരെ ക്ഷണിക്കുന്ന ജാഗ്രതയില്ലായ്മയാണ് മൃദുലയുടെ രാഷ്ട്രീയം.

നിങ്ങൾ പറയു, ഇനിയും നിശബ്ദമായിരുന്നാൽ മർദിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും വിമോചന സ്വപ്നങ്ങളെ ഹിന്ദു മത റിക്രൂട്ടിങ് ഏജൻസിയായി പ്രവർത്തിക്കുന്ന മൃദുലാ ദേവി ശശിധരൻ തകർത്തു കളയും എന്നതിൽ തർക്കമില്ല. ഇന്ന് RSS നെതിരെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ നടൻ വിനായകന് എതിരെ യാതൊരു വിധ വിശദീകരണമോ വ്യക്തതയോ നൽകാതെ പൊതുജനങ്ങളെ വിഡ്ഢികളാക്കുന്ന തരത്തിൽ പ്രസ്ഥാവന നടത്തിയ മൃദുല സ്ത്രീകൾ നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങളുടെ സത്യസന്ധതയെ തന്നെ ഇല്ലാതാക്കുന്നു. നുണകളുടെ മുകളിൽ കെട്ടിപ്പൊങ്ങിയ ഇവർ തികഞ്ഞ ഹിന്ദുത്വ ജാതി വാദിയും സംഘ പരിവാർ സംഘടനകളുടെ റിക്രൂട്ടിങ് എജെൻസിയുമാണ്.

'വാ ' തുറക്കില്ല ശ്രീമതിമൃദുല ദേവി ശശിധരൻ. കാരണം പറയുന്നതെല്ലാം സത്യമാണെന്നു അവർക്കു ബോധ്യമുണ്ട്. ഫാൻസ് അസോസിയേഷൻകാരെല്ലാം അല്പമൊന്നു മാറി നിന്നാൽ ഉപകാരമായിരുന്നു.
ഞാൻ പറഞ്ഞു വന്നത് ദളിത് എന്ന മറയിൽ നിന്നുകൊണ്ട് ഹിന്ദുത്വ ദേശീയത നടപ്പാക്കുന്ന മൃദുല ദേവി ശശിധരനെ തിരിച്ചറിയേണ്ടതുണ്ട് എന്നാണ്. സമൂഹത്തിൽ നിന്നും ബഹിഷ്‌കരിക്കപ്പെട്ട ജനതയെ സമൂഹത്തിന്റെ ഭാഗമാക്കി മാറ്റിയ മഹാത്മാ അയ്യൻ കാളിയുടെയും നാരായണ ഗുരുവിന്റെയും ദർശനങ്ങളെ മുൻ നിർത്തി സാമൂഹ്യ ജീവിയായിക്കൊണ്ടിരിക്കുന്ന ജനങ്ങളിൽ വംശീയത കുത്തിവച്ചു അവരെ വീണ്ടും സമൂഹത്തിൽ നിന്നും സ്വയം ബഹിഷ്‌ക്കരിക്കുന്നതിലേക്കു നയിക്കുന്ന ഈ വംശീയ വാദിയെ പട്ടിക വിഭാഗങ്ങളിലെ വിദ്യാ സമ്പന്നരായ മനുഷ്യർ തിരിച്ചറിയുന്ന ദിവസം വരും.

(പിന്നെ, 365 ദിവസമൊന്നും ഒരു കാലയളവല്ലല്ലോ തുറന്നു പറച്ചിലുകൾക്ക് ??, ഈ പറഞ്ഞ കാര്യങ്ങൾ തെളിയിക്കാൻ ഒരു റെക്കോർഡിങ്സും ഇല്ല. ഇങ്ങനെയൊരു സംഭാഷണം നടന്നിട്ടില്ലെന്ന് മൃദുല സമ്മതിച്ചാൽ മാത്രം മതി. നുണ പ്രചരണം നടത്തുന്നവരാണ് ഞങ്ങളെന്നു പൊതു സമൂഹം ധരിച്ചോട്ടെ !).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP