Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പള്ളികളിലെ വിളക്ക് സ്വർഗത്തിലേക്ക്; നിലവിളക്ക് നരകത്തിലേക്കും! ഹറാമായ വിളക്ക് ഏത്?! ലീഗും സമസ്തയും ഫത്‌വ ഇറക്കുമോ? ഇസ്‌ലാം നിഷിദ്ധമാക്കിയ പലിശയും ലോട്ടറിയും മദ്യവരുമാനവുമെല്ലാം ഉപേക്ഷിക്കുമോ? ഈ മുഖംപൊത്തിക്കളി ആർക്കു വേണ്ടി?

പള്ളികളിലെ വിളക്ക് സ്വർഗത്തിലേക്ക്; നിലവിളക്ക് നരകത്തിലേക്കും! ഹറാമായ വിളക്ക് ഏത്?! ലീഗും സമസ്തയും ഫത്‌വ ഇറക്കുമോ? ഇസ്‌ലാം നിഷിദ്ധമാക്കിയ പലിശയും ലോട്ടറിയും മദ്യവരുമാനവുമെല്ലാം ഉപേക്ഷിക്കുമോ? ഈ മുഖംപൊത്തിക്കളി ആർക്കു വേണ്ടി?

കെ സി റിയാസ്

നിലവിളക്കു കത്തിച്ചാലുമില്ലെങ്കിലും അതേക്കുറിച്ചുള്ള വിവാദം ഇത്ര പച്ചക്കു വേണ്ടെന്നാണ് മുസ്‌ലിംലീഗിന്റെ ഏറ്റവും ഒടുവിലത്തെ നിലപാട്. പക്ഷേ, അണികൾക്കിടയിൽ പാർട്ടി നേതാക്കൾ വസ്‌വാസുണ്ടാക്കിയ പ്രത്യേക സാഹചര്യത്തിൽ, സ്വർഗത്തിൽ പോകേണ്ട കാര്യത്തിൽ അന്തിമ തീരുമാനം പറയാതെ ഇത്ര പെട്ടെന്നങ്ങു വിഷയം അവസാനിപ്പിക്കാമോ എന്നൊന്നും ചോദിക്കരുത്. മന്ത്രിമാരെ മാത്രമല്ല മാസപ്പിറവിയും പ്രഖ്യാപിക്കുന്ന പാർട്ടി പ്രസിഡന്റിനു എന്താ നിലവിളക്കിൽ അഭിപ്രായം പറഞ്ഞാൽ?! ഇത് പാർട്ടിയുടെ ചോദ്യംചെയ്യപ്പെടാത്ത 'ദൈവം' പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മുതൽ ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമൻ വരെ നേതാക്കളായുള്ള പാർട്ടിയാണ്. അത്തരമൊരു പാർട്ടി, ഒരു ബഹുമത സമൂഹത്തിൽ എല്ലാറ്റിനും ഖുർആനും സുന്നത്തുമനുസരിച്ച് ഫത്‌വ പുറപ്പെടുവിക്കാൻ തുടങ്ങിയാൽ എന്തായിരിക്കും സ്ഥിതി? പാർട്ടിയുടെ ചോദ്യംചെയ്യപ്പെടാത്ത 'ദൈവം' പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ മുതൽ ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമൻ വരെ നേതാക്കളായുള്ള പാർട്ടിയാണ്. അത്തരമൊരു പാർട്ടി, ഒരു ബഹുമത സമൂഹത്തിൽ എല്ലാറ്റിനും ഖുർആനും സുന്നത്തുമനുസരിച്ച് ഫത്‌വ പുറപ്പെടുവിക്കാൻ തുടങ്ങിയാൽ എന്തായിരിക്കും സ്ഥിതി?

പലിശയും ലോട്ടറിയും മദ്യവുമെല്ലാം സർക്കാറിന്റെ വരുമാന മാർഗമാണെങ്കിലും ഇസ്‌ലാം ഹാറാമാക്കിയ (നിഷിദ്ധം) അത്തരം മേഖലകളിൽനിന്നുള്ള വരുമാനം കൂടി തങ്ങളുടെ പോക്കറ്റിലേക്കു ആഴ്ന്നിറങ്ങുന്നത് ഗവേഷണ വിഷയമാക്കിയാൽ വിവാദങ്ങൾ ഇവിടംകൊണ്ട് തീരില്ലെന്നു കട്ടായം. അതിനാൽ വിളക്കു കത്തുകയോ കത്താതിരിക്കുകയോ ചെയ്യട്ടെ. തൽക്കാലം വിവാദം ഹിന്ദുത്വത്തെ സഹായിക്കാനെ ഉപകരിക്കൂവെന്നും പാർട്ടിയിൽ നിലവിളക്കു വിഷയത്തിൽ ഭിന്നതയില്ലെന്നും പറഞ്ഞ് വിവാദം അവസാനിപ്പിച്ചേക്കുക. അത്ര തന്നെ. വിവാഹപ്രായത്തിലും കുട്ടിക്കടത്തിലുമെല്ലാം അഭിപ്രായം പറഞ്ഞ പാർട്ടി പക്ഷേ, സ്ത്രീകളുടെ പൊതുപ്രവേശത്തിലോ എന്തിനേറെ അവരുടെ മൗലികാവകാശമായ ആരാധനാ സ്വാതന്ത്ര്യത്തിന്റെ വിഷയത്തിൽ പോലും മൗനം പാലിക്കും. അതായത് കുറച്ച് മതമാകാം; കുറച്ച് കച്ചവടവുമാകാം. അതാണ് ലീഗ്. അതിനെ കോണി സ്വർഗത്തിലേക്കും നിലവിളക്ക് നരകത്തിലേക്കുമെന്നൊക്കെയുള്ള ഫത്‌വയായി ചിലർ വ്യാഖ്യാനിക്കും. പക്ഷേ, കാര്യങ്ങൾ അങ്ങനെയൊന്നുമല്ല കെട്ടോ. രാജ്യം മോദിയാണ് ഭരിക്കുന്നതെങ്കിലും ഇത് ജനാധിപത്യ രാജ്യമാണ്. ഇഷ്ടമുള്ളവർക്ക് വിശ്വാസിക്കാനും വിശ്വസിക്കാതിരിക്കാനും സ്വാതന്ത്ര്യമുള്ളതുപോലെ നിലവിളക്കിനെയും അതിന്റെ വഴിക്കു വിടാൻ ലീഗിനവകാശമുണ്ട്.

മുസ്‌ലിം സമുദായത്തിലെ കാക്കത്തൊള്ളായിരം സംഘടനകളുടെയും മഹല്ലുകളുടെയും ഖാദിമാർ കൂടിയാകുമ്പോൾ ലീഗ് പ്രസിഡന്റിനുള്ള പരിമിതികൾ മനസ്സിലാവും. പാണക്കാട് തങ്ങന്മാരുടെ മറപിടിച്ച് ലീഗിൽ ചില കളികളും കച്ചവടവുമെല്ലാം നടക്കുന്നുണ്ട്. പാർട്ടി ചെലവിലുള്ള ആ കച്ചവടത്തിനിടയിൽ ചിലരെ ഒതുക്കാനും ചിലരെ വളർത്താനും അങ്ങനെ താൽപര്യങ്ങൾ പലതാണ്. നിലവിളക്കിലും അതുണ്ടെന്നു പറയുന്നു. എന്തായാലും, ഒരു ഭാഗത്ത് ലീഗ് എം എൽ എമാരായ കെ എം ഷാജിയും അഡ്വ. കെ എൻ എ ഖാദറും അബ്ദുറഹ്മാൻ രണ്ടത്താണിയും വിളക്കു കത്തിക്കുന്നു. മറുഭാഗത്ത് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ വിളക്കു ഊതിക്കെടുത്തുന്നു. ഗ്രൂപ്പു വ്യത്യാസങ്ങളില്ലാതെ സമസ്തയും മുജാഹിദും ജമാഅത്തെ ഇസ്‌ലാമിയും അടക്കമുള്ള മുസ്‌ലിം സംഘടനകൾ അതിന് കൈയൊപ്പ് ചാർത്തുന്നു. അപ്പോഴും കൊടുങ്ങല്ലൂരിലെ ചേരമാൻ പെരുമാൾ പള്ളിയിലും പൊന്നാനിയിലെ പള്ളിയിലും മറ്റു ചില പള്ളികളിലും നിലവിളക്കു തെളിയുന്നു. ആ വിളക്കിന് പ്രശ്‌നമില്ലെന്നും ഫത്‌വ വരുന്നു. അപ്പോൾ ഏതാണ് ഹറാമായ വിളക്ക്?! ഇതാണ് മനസ്സിലാവേണ്ടത്? മക്കയിലോ മദീനയിലോ അങ്ങനെ ഏതെല്ലാം പള്ളികളിലാണ് ഇത്തരം നിലവിളക്കു കൊളുത്തൽ നടക്കുന്നത്.


നിലവിളക്കു കൊളുത്തുന്നത് വിശ്വാസത്തിന്റെ ഭാഗമായി തെറ്റാണെന്നു പറയുന്ന ഇസ്‌ലാം മതവിശ്വാസികളോട് ആർക്കും എതിർപ്പുണ്ടാവേണ്ട കാര്യമില്ല. പക്ഷേ, മനസ്സിലാകാത്തത് അതൊന്നുമല്ല, നിലവിളക്കിൽ ഹിന്ദു വിളക്ക്, മുസ്‌ലിം വിളക്ക് എന്ന വകതിരിവ് എന്തിനാണെന്നതാണ്. ഇവിടെ ഹിന്ദു രക്തവും മുസ്‌ലിം രക്തവും ക്രിസ്ത്യൻ രക്തവും എന്നൊന്നില്ലല്ലോ? മനുഷ്യരക്തമേയുള്ളൂ. ഹൈന്ദവ വീടുകളിലും പൊതുചടങ്ങുകളിലും സന്ധ്യാസമയങ്ങളിലും നട്ടുച്ചക്കു പോലും കത്തിക്കുന്ന വിളക്കു ചടങ്ങുകൾ മതവിരുദ്ധമാകുന്ന മുസ്‌ലിംകൾക്ക് കേരളത്തിലെ ആദ്യത്തെ പള്ളിയായ കൊടുങ്ങല്ലൂരിലെത്തുമ്പോൾ അത് പ്രശ്‌നമല്ല; ബഹുദൈവാരാധന, വിശ്വാസത്തിന്റെ ഭാഗമാവുന്നു. ഈ വൈരുധ്യമാണ് മനസ്സിലാവാത്തത്. ദീപാരാധനയക്കു ഇസ്‌ലാം എതിരാണെന്നു പറയുമ്പോഴും പല പള്ളികളിലും ദർഗകളിലും ചന്ദനത്തിരി തെളിയിക്കലും നിലവിളക്കു തെളിയിക്കലുമെല്ലാം അഭംഗുരം തുടരുമ്പോഴാണ് ഒരു സുഹൃത്തിന്റെ ഫേസ്‌ബുക്ക് വിവരണം. 'മുസ്‌ലിം പള്ളികളിൽ വിളക്കു കത്തിക്കുന്നത് വലതു കൈ കൊണ്ടാണ്. അത് കത്തിക്കുമ്പോൾ ഇടതു കൈ താങ്ങുന്നില്ല. എന്നാൽ ഹിന്ദുക്കൾ കത്തിക്കുന്നത് അങ്ങനെയല്ല.' അപ്പോൾ വിളക്കിലും ഇടതും വലതും രാഷ്ട്രീയം കൂടിയുണ്ടെന്നു ചുരുക്കം.വിവാഹപ്രായത്തിലും കുട്ടിക്കടത്തിലുമെല്ലാം അഭിപ്രായം പറഞ്ഞ പാർട്ടി പക്ഷേ, സ്ത്രീകളുടെ പൊതുപ്രവേശത്തിലോ എന്തിനേറെ അവരുടെ മൗലികാവകാശമായ ആരാധനാ സ്വാതന്ത്ര്യത്തിന്റെ വിഷയത്തിൽ പോലും മൗനം പാലിക്കും. അതായത് കുറച്ച് മതമാകാം; കുറച്ച് കച്ചവടവുമാകാം. അതാണ് ലീഗ്. അതിനെ കോണി സ്വർഗത്തിലേക്കും നിലവിളക്ക് നരകത്തിലേക്കുമെന്നൊക്കെയുള്ള ഫത്‌വയായി ചിലർ വ്യാഖ്യാനിക്കും. പക്ഷേ, കാര്യങ്ങൾ അങ്ങനെയൊന്നുമല്ല കെട്ടോ. രാജ്യം മോദിയാണ് ഭരിക്കുന്നതെങ്കിലും ഇത് ജനാധിപത്യ രാജ്യമാണ്. 

കിഴക്ക് നോക്കി നിലവിളക്ക് കത്തിച്ചാൽ ദുഃഖങ്ങൾ തീരുമെന്നും പടിഞ്ഞാറ് നോക്കി കത്തിച്ചാൽ കടബാധ്യത തീരുമെന്നും വടക്കു നോക്കിയാണെങ്കിൽ സമ്പത്ത് വർധിക്കുമെന്നൊക്കെയുള്ള വിശ്വാസത്തിന്റെ ഭാഗം തന്നെയാണോ ഇതും. അതോ വെറും വെളിച്ചത്തിനു വേണ്ടിയെന്നാണോ? അങ്ങനെയെങ്കിൽ ഈ ആത്യാധുനിക യുഗത്തിൽ അതിന്റെ പരിഷ്‌കരിച്ച വേർഷൻ ആയിക്കൂടേ?
വിളക്കിന് ചുവപ്പ് തിരിയെങ്കിൽ വിവാഹ തടസ്സം നീങ്ങുമെന്നും മഞ്ഞയെങ്കിൽ മാനസിക ദുഃഖനിവാരണമുണ്ടാവുമെന്നും പറയുമ്പോൾ തന്നെ, ഒറ്റ തിരി മഹാവ്യാധിയെയും രണ്ടു തിരി ധനലാഭവും മൂന്നു തിരി അജ്ഞതയെയും നാലു തിരി ദാരിദ്ര്യത്തെയുമെല്ലാം സൂചിപ്പിക്കുമ്പോൾ ഇതെല്ലാം ടിപ്പടി ചെയ്യാൻ വിശ്വാസം അനുവദിക്കാത്തവരെ പാക്കിസ്ഥാനിലേക്കു പോകേണ്ടവരെന്നു പറഞ്ഞു മുദ്രയടിക്കേണ്ട കാര്യമെന്ത്? ഒപ്പം വെറുമൊരു നാട്ടാചാരമായി ആ വെളിച്ചത്തെ കാണുന്ന ഇതര വിശ്വാസികളെ എന്തിനു കല്ലെറിയണം?

നമുക്ക് വിഷയത്തിന്റെ മർമത്തിലേക്കു വരാം. സത്യത്തോടും നീതിയോടും പുറംതിരിഞ്ഞു നിൽക്കുന്നവർക്ക് വെളിച്ചത്തോടും അതാകാവുന്നതാണ്. ഒരാൾക്ക് മതവിശ്വാസിയാകാൻ എത്ര സ്വാതന്ത്ര്യമുണ്ടോ അത്ര തന്നെ മറ്റൊരാൾക്ക് ഒരു മതത്തിലും വിശ്വാസമില്ലാതെയും ജീവിക്കാൻ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നു. ഈ മൗലികാവകാശം ആർക്കും നിഷേധിക്കാനാവില്ലതന്നെ. ഇഷ്ടമുള്ളവർ പുഷ്പാർച്ചനയോ നിലവിളക്കു കത്തിക്കുകയോ ചെയ്യട്ടെ. ഖുർആൻ പാരായണം ചെയ്തും ദുആ മജ്‌ലിസ് നടത്തിയും ചടങ്ങ് തുടങ്ങേണ്ടവർ അങ്ങനെ ചെയ്യട്ടെ. ഇനി വെഞ്ചിരിപ്പ് നടത്തണമെന്നുള്ളവർക്ക് അതാകാം. കേക്കും റിബ്ബണും മുറിക്കേണ്ടവർക്ക് അങ്ങനെയും. ഇനി അതൊന്നും വേണ്ടാ എന്നുള്ളവരാണെങ്കിൽ അങ്ങനെയും ചെയ്യട്ടെ. ഇതിലൊക്കെ എന്തിനാണിത്ര കടുംപിടുത്തം? ഓരോരുത്തരും അവരവരുടെ വിശ്വാസം അനുസരിച്ച് ചെയ്യുകയോ ചെയ്യാതിരിക്കുകയോ ആവട്ടെ. ചുരുക്കിപ്പറഞ്ഞാൽ ഒരാൾക്ക് വിളക്കു കത്തിക്കാൻ എത്രമാത്രം സ്വാതന്ത്ര്യമുണ്ടോ അത്രതന്നെ വിളക്കു കത്തിക്കാതിരിക്കാനും സ്വാതന്ത്ര്യമുണ്ട്. വിശ്വാസത്തിന്റെ ഭാഗമായാലും അല്ലേലും. അത്രേയുള്ളൂ കാര്യം.നിലവിളക്കിൽ ഹിന്ദു വിളക്ക്, മുസ്‌ലിം വിളക്ക് എന്ന വകതിരിവ് എന്തിനാണെന്നതാണ്. ഇവിടെ ഹിന്ദു രക്തവും മുസ്‌ലിം രക്തവും ക്രിസ്ത്യൻ രക്തവും എന്നൊന്നില്ലല്ലോ? മനുഷ്യരക്തമേയുള്ളൂ. ഹൈന്ദവ വീടുകളിലും പൊതുചടങ്ങുകളിലും സന്ധ്യാസമയങ്ങളിലും നട്ടുച്ചക്കു പോലും കത്തിക്കുന്ന വിളക്കു ചടങ്ങുകൾ മതവിരുദ്ധമാകുന്ന മുസ്‌ലിംകൾക്ക് കേരളത്തിലെ ആദ്യത്തെ പള്ളിയായ കൊടുങ്ങല്ലൂരിലെത്തുമ്പോൾ അത് പ്രശ്‌നമല്ല 

പ്രത്യേകിച്ചും ഒരു മതനിരപേക്ഷ സമൂഹത്തിൽ വിശ്വാസങ്ങളും ആചാരങ്ങളും അടിച്ചേൽപ്പിക്കാൻ എന്തിനാണിത്ര വാശി? വിളക്കു കത്തിച്ചവരെല്ലാം മുസ്‌ലിം വിരുദ്ധരും കത്തിക്കാത്തവരെല്ലാം ഇസ്‌ലാമിന്റെ ശത്രുക്കളെന്നും ഫത്‌വ പുറപ്പെടുവിക്കാൻ ആരാണിവർ? വിശ്വാസത്തിന് എതിരായ ഒരു കാര്യം സൗഹൃദത്തിന് വേണ്ടി ഒരാൾ ചെയ്തുവെന്നിരിക്കട്ടെ, അതിന്റെ മതവിധി ബോധ്യമാകാത്തവനെ നിർബന്ധിച്ചു മതവിരുദ്ധനാക്കാൻ ആരാണ് നിങ്ങളെ ചുമതലപ്പെടുത്തിയത്?! രാഷ്ട്രപതി എ പി ജെ അബ്ദുൽകലാം മരിച്ചപ്പോൾ എന്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആരും മയ്യിത്തു നമസ്‌കരിക്കാത്തതിന് വിമർശിക്കാതിരുന്നത്? കലാമിന്റെ പാപങ്ങൾ പൊറുക്കാനും സ്വർഗ പ്രവേശത്തിനുമുള്ള ആ പ്രാർത്ഥനയിൽ മോദി പങ്കെടുക്കാത്തതിനാൽ ആരെങ്കിലും അവരെ കലാമിനോട് സ്‌നേഹമില്ലാത്തവരായി ചിത്രീകരിച്ചോ? ഇല്ലല്ലോ. അതേ, അതാണ് വിശ്വാസം. 'എനിക്കു എന്റെ മതം. നിങ്ങൾക്കു നിങ്ങളുടെ മതം. മതത്തിൽ യാതൊരു ബലാൽക്കാരവുമില്ല.

ഇഷ്ടമുള്ളവർക്ക് വിശ്വസിക്കാം. ഇഷ്ടമില്ലാത്തവർക്കു അവിശ്വസിക്കാം.' (വിശുദ്ധ ഖുർആൻ). അത്രേയുള്ളൂ കാര്യം. മതനിരപേക്ഷ രാജ്യത്ത് ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയുമെല്ലാം കാര്യത്തിൽ ഇത്രയേയുള്ളൂ. പിന്നെന്തിനാണ് വിവാദം? ആർക്കെങ്കിലും എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ ഓരോ വ്യക്തിയുടെയും സമുദായത്തിന്റെയും വിശ്വാസവും മാനവും കപ്പലുകേറാതെ കാക്കുക. സത്യത്തിന്റെ ഏകത്വത്തിൽ വിശ്വസിക്കുമ്പോൾതന്നെ സത്യബോധ്യങ്ങളുടെ ബഹുസ്വരതയെ മാനിക്കാനുള്ള ഹൃദയവിശാലതയുണ്ടാവുക. അതില്ലാതിരുന്നാൽ എത്ര വിളക്കു കത്തിച്ചാലും കൂരിരുട്ടായിരിക്കും ഫലം.ഇഷ്ടമുള്ളവർക്ക് വിശ്വസിക്കാം. ഇഷ്ടമില്ലാത്തവർക്കു അവിശ്വസിക്കാം.' (വിശുദ്ധ ഖുർആൻ). അത്രേയുള്ളൂ കാര്യം. മതനിരപേക്ഷ രാജ്യത്ത് ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയുമെല്ലാം കാര്യത്തിൽ ഇത്രയേയുള്ളൂ. പിന്നെന്തിനാണ് വിവാദം? ആർക്കെങ്കിലും എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ ഓരോ വ്യക്തിയുടെയും സമുദായത്തിന്റെയും വിശ്വാസവും മാനവും കപ്പലുകേറാതെ കാക്കുക. 

ഡോ. എം എൻ കാരശ്ശേരിയുടെ ഒരു ചോദ്യമുണ്ട്. അത് ഇങ്ങനെയാണ്: അഭിപ്രായം സ്വാതന്ത്ര്യം ജീവിച്ചിരിക്കെ ഏത് മതം മരിച്ചുപോകും? അഭിപ്രായസ്വാതന്ത്ര്യം മരിച്ച് ഏത് മതം ജീവിച്ചിരിക്കും. (ചേകനൂർ അകവും പുറവും).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP