Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

മാക്രോ മൈക്രോ സൂചികകൾ ഒരുപോലെ സൂചിപ്പിക്കുന്നത് ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എന്ന്; ഇന്ത്യയിൽ കൺസ്യൂമർ കോൺഫിഡൻസ് ഏറ്റവും താണ നിലയിലും; പുതിയ തൊഴിൽ സാധ്യതകളുമില്ല ഷെയർ മാർക്കറ്റും നഷ്ടത്തിൽ; ബജറ്റിലെ പ്രൊവിഷനുകൾക്കെതിരെ മോദിയുടെ വിശ്വസ്തർ രംഗത്ത് വന്നതും കാണാതെ പോകരുത്; അമേരിക്ക ചൈന ട്രേഡ് വാർ മുതലാക്കാൻ ഇന്ത്യ ഒന്നും ചെയ്യുന്നില്ല; പ്രവീൺ രവി എഴുതുന്നു

മാക്രോ മൈക്രോ സൂചികകൾ ഒരുപോലെ സൂചിപ്പിക്കുന്നത് ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് എന്ന്; ഇന്ത്യയിൽ കൺസ്യൂമർ കോൺഫിഡൻസ് ഏറ്റവും താണ നിലയിലും; പുതിയ തൊഴിൽ സാധ്യതകളുമില്ല ഷെയർ മാർക്കറ്റും നഷ്ടത്തിൽ; ബജറ്റിലെ പ്രൊവിഷനുകൾക്കെതിരെ മോദിയുടെ വിശ്വസ്തർ രംഗത്ത് വന്നതും കാണാതെ പോകരുത്; അമേരിക്ക ചൈന ട്രേഡ് വാർ മുതലാക്കാൻ ഇന്ത്യ ഒന്നും ചെയ്യുന്നില്ല; പ്രവീൺ രവി എഴുതുന്നു

പ്രവീൺ രവി

മോദിജിയുടെ രണ്ടാം വരവ് ..(സനാതന സോഷ്യലിസം)

ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുന്നു എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നു..മാക്രോ മൈക്രോ സൂചികകൾ എല്ലാം സൂചിപ്പിക്കുന്നത് അതാണ്.ഇന്ത്യയിൽ ആകട്ടെ കൺസ്യൂമർ കോൺഫിഡൻസ് ഏറ്റവും താഴ്ന്ന നിലയിൽ, പണം ഉള്ളവൻ ഇറക്കാതെ കൂട്ടി വച്ചിരിക്കുന്നു, ഓട്ടോമൊബൈൽ സെയിൽസ് ഏറ്റവും മോശം അവസ്ഥയിൽ, മാരുതിക്ക് മാത്രം 18 % ന്റെ കുറവാണ് ഈ പാദത്തിൽ സെയില്‌സില് ഉണ്ടായത്, പുതിയ തൊഴിൽ സാധ്യതകൾ ഒന്നും തന്നെ ഉയർന്നു വരുന്നില്ല. ഷെയർ മാർക്കറ്റിൽ മാത്രം പന്ത്രണ്ടു ലക്ഷം കോടിയുടെ നഷ്ടം ആണ് നിക്ഷേപകർക്ക് ഉണ്ടായത്. ഫിനാൻസ് മിനിസ്ട്രിയുടെ ഭാഗത്തു നിന്നും ഉണ്ടായ കടുത്ത നിലപാടുകൾ ആണ് പ്രശ്‌നം ഇത്രയും രൂക്ഷം ആക്കിയത്. മോദിജിയുടെ വിശ്വസ്ത സേവകർ പോലും ബഡ്ജറ്റിലെ പ്രൊവിഷനുകൾക്കെതിരെ മുന്നോട്ടു വന്നു. പുതിയ പദ്ധതികൾ ഒന്നും ഇല്ല, അമേരിക്ക -ചൈന ട്രേഡ് വാറിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ആകേണ്ടിയിരുന്ന ഇന്ത്യ അതിനു വേണ്ടി ഒരു ചുക്കും ചുണ്ണാമ്പും ചെയ്യുന്നില്ല.

Stories you may Like

മോദി സർക്കാരിന്റെ സോഷ്യൽ പൊളിറ്റിക്കൽ ഐഡിയോളജിയോടു വെറുപ്പുള്ളപ്പോൾ പോലും എക്കണോമിക്കലി ക്യാപിറ്റലിസ്‌റ് നയങ്ങൾ നടപ്പിലാക്കുന്ന രീതിയെ പ്രതീക്ഷയോടെ ആണ് ഉറ്റു നോക്കിയിരുന്നത്, എന്നാൽ നോട്ടു നിരോധനം, ജി എസ ടി നടപ്പിലാക്കിയതിലെ പാളിച്ചകൾ എല്ലാം ആ പ്രതീക്ഷക്ക് മങ്ങലേൽപ്പിച്ചു. രണ്ടാം വരവിൽ കൂടുതൽ സോഷ്യലിസ്‌റ് നയങ്ങൾ ആണ് ബിജെപി സർക്കാർ പിന്തുടരാൻ ഉദ്ദേശിക്കുന്നത് എന്ന് മനസിലാക്കുന്നു. ആദ്യ കാലത്തെ ജനസംഘം, ജയപ്രകാശ് മൂവ്‌മെന്റ് മുതൽ ബിജെപിയിലും ആർ എസ എസിലും നിരവധി കമ്മ്യൂണിസ്‌റ് സാമ്പത്തിക ശാസ്ത്രത്തിൽ വിശ്വസിക്കുന്നവർ ഉണ്ട്. ഇത്തരം ബിയൂറോക്രാട്ടുകളുടെ പിടിയിൽ ആണ് രാജ്യത്തെ സാമ്പത്തിക രംഗം, ഈ വിഡ്ഢി കുശ്മാണ്ഡങ്ങൾ പറഞ്ഞതനുസരിച്ചു ആണ് നോട്ടു നിരോധനം പോലെയുള്ള മണ്ടത്തരങ്ങൾ ബിജെപി സർക്കാർ നടപ്പിലാക്കിയത്. കള്ളന്മാരാണെങ്കിലും കോൺഗ്രസിന്റെ കൂടെ നിരവധി പ്രഗത്ഭരായ സാമ്പത്തിക ശാത്രജ്ഞന്മാർ ഉണ്ടായിരുന്നു, അന്ന് ചൊറിയും കുത്തി ഇരുന്ന ഉദ്യോഗസ്ഥരാണ് ഇന്ന് കാര്യങ്ങൾ നടപ്പിലാക്കുന്നത്. ഇവിടെയുള്ള സംഘികൾക്ക് ഈ മാതിരി കാര്യങ്ങളെ കുറിച്ചൊന്നും യാതൊരു ധാരണയും ഇല്ല, കമ്മ്യൂണിസ്റ്റു വിരോധം പറയുന്ന അവരറിയുന്നില്ല പിണറായി വിജയന്റെ കൂടെ ഉള്ളത് നല്ല ഒന്നാതരം ക്യാപിറ്റലിസ്‌റ് ശക്തികൾ ആണെന്നും അവരുടെ നിർദ്ദേശങ്ങൾ ആണ് ഇവിടെ നടപ്പിലാക്കുന്നത് എന്നും. ഗീത ഗോപിനാഥിനെ പോലെയുള്ള പ്രഗത്ഭരുടെ സേവനം ആണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ തേടിയത് . അതെ സമയം നിരന്തരം കമ്മ്യൂണിസ്‌റ് സാമ്പത്തിക ശാസ്ത്രത്തെ പുച്ഛിക്കുന്ന ഇവിടുത്തെ സംഘികളുടെ ആസ്ഥാന സഭയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് സോഷ്യലിസ്‌റ് ഐഡിയോളജി + നാഷണലിസം അരക്കി കലക്കി കുടിച്ച ഉദ്യോഗസ്ഥർ ആണ്. എന്നാൽ ഈ ഉദ്യോഗസ്ഥരുടെ ഒരു വിധ ഊളത്തരങ്ങളും അംബാനി അദാനി പോലെയുള്ള വൻകിട കോർപ്പറേറ്റുകളെ സ്വാധീനിക്കില്ല, അവർക്ക് ഇമ്മ്യൂണിറ്റി ഉണ്ട്. അതുകൊണ്ടു തന്നെ ഈ ഉദ്യോഗസ്ഥർ കുതിര കേറുന്നത് ഇവിടുത്തെ മിഡിൽ ക്ലാസിന്റെ നെഞ്ചത്ത് ആണ്. മിഡിൽ ക്ലാസിന്റെ കയ്യിൽ ഉള്ളത് ഊറ്റി പാവപ്പെട്ടവന് ദാനം കൊടുക്കുക എന്ന നയമാണ് ഈ സർക്കാരും ഉദ്യോഗസ്ഥരും നടപ്പിലാക്കുന്നത്. പുതിയ വരുമാന മാർഗ്ഗം ഉണ്ടാക്കാൻ ഒരു വഴിയും കാണാതെ കൃത്യമായി നികുതി അടക്കുന്ന, ഓഫ് ഷോർ അക്കൗണ്ട് ഇല്ലാത്ത മിഡിൽ ക്ലാസിന്റെ കയ്യിൽ നിന്നും വീണ്ടും വീണ്ടും ഊറ്റിയെടുത്താണ് ഇവിടെ കാര്യങ്ങൾ നടത്തുന്നത്..
ഈ സർക്കാർ അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാതെ നികുതി അടക്കുന്നവന്റെ തന്നെ അണ്ണാക്കിൽ കുത്തി വീണ്ടും നികുതി മേടിക്കുന്ന പരിപാടി അവസാനിപ്പിക്കണം
അടിയന്തിരമായി നമ്മുടെ ലേബർ ലോ റീഫോം ചെയ്യണം,
പൊതു പണം ഊറ്റി കുടിക്കുന്ന PSU കൾ ഒന്നുകിൽ വിക്കണം അല്ലങ്കിൽ ക്‌ളോസ് ചെയ്യണം
ഷെയർ മാർക്കറ്റിൽ നിന്നും LTCG പിൻവലിക്കണം ( കൂടുതൽ കാലം ഷെയർ ഹോൾഡ് ചെയ്യുന്നവർക്ക് അത് പ്രചോദനം ആകും )
പുതിയ നികുതി സ്രോതസ്സുകൾ കണ്ടെത്തണം
രാജ്യത്തെ നികുതി കുറക്കണം , കൃത്യമായി ഇൻകം ടാക്‌സ് കൊടുക്കുന്ന ഒരാൾ അയാളുടെ വരുമാനത്തിൽ 43 % ആണ് നികുതിയായി (ഇൻകം ടാക്‌സ് + GST + മറ്റു ടാക്സുകൾ ) ഒരു വര്ഷം സർക്കാരിലേക്ക് കൊടുക്കുന്നത്. യൂറോപ്പിൽ പോലും ഇല്ലാത്ത നിരക്കാണിത്, ഇനീം അവിടെ അങ്ങനെ കൊടുത്താലും അതിനനുസരിച്ചു ഉള്ള സോഷ്യൽ സെക്യൂരിറ്റി സർക്കാർ നൽകുന്നുണ്ട്. ഇവിടെയോ ?
എല്ലാ കർഷകരും പാവപ്പെട്ടവർ അല്ല എന്ന് മനസിലാക്കണം, അത്തരം നികുതിയിളവുകൾ പുനഃ പരിശോധിക്കണം
ശാസ്ത്രീയ കൃഷി രീതി പ്രോത്സാഹിപ്പിക്കണം
നമ്മുടെ വിദ്യാഭ്യാസ നിലവാരം വളരെ മോശമാണ്, അവിടെ കൂടുതൽ മുതൽ മുടക്കണം, എഡ്യൂക്കേഷണൽ ക്വളിറ്റി ഉറപ്പാക്കണം, വിദേശ യൂണിവേഴ്‌സിറ്റികൾക്ക് പൂർണ പ്രവർത്തനാനുവാദം നൽകണം.
ഇനിയുമുണ്ട്, ബാക്കി പുറകെ ...

സനാതന സോഷ്യലിസം എന്ന വിളിപ്പേരിൽ ആണ് ബിജെപിയുടെ ഇക്കണോമിക് പോളിസികൾ അറിയപ്പെടുന്നത്...

ലേഖകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ലിങ്ക് ചുവടെ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP