Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോൺഗ്രസിലെ പട്ടിക ജാതി സ്ഥാനാർത്ഥികളുടെ സ്ഥിരം മുഖം കണ്ട് വോട്ടർമാർക്ക് മടുത്തു; ദളിത് മേഖലയിൽ കോൺഗ്രസ് അപ്രത്യക്ഷമാകുന്നതിന് വേറെ കാരണവും തേടണ്ട; മൂന്ന് ദശാബ്ദക്കാലത്തിനിടയിൽ നിരവധി ദളിത് നേതാക്കളെ വളർത്തിയെടുത്ത് ഇടത് പക്ഷം; കോൺഗ്രസ് പ്രാതിനിധ്യം വിരലിലെണ്ണാവുന്നവർ മാത്രം; ദളിത് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ കോൺഗ്രസ് എന്തുകൊണ്ട് പുനർചിന്ത നടത്തണം

കോൺഗ്രസിലെ പട്ടിക ജാതി സ്ഥാനാർത്ഥികളുടെ സ്ഥിരം മുഖം കണ്ട് വോട്ടർമാർക്ക് മടുത്തു; ദളിത് മേഖലയിൽ കോൺഗ്രസ് അപ്രത്യക്ഷമാകുന്നതിന് വേറെ കാരണവും തേടണ്ട; മൂന്ന് ദശാബ്ദക്കാലത്തിനിടയിൽ നിരവധി ദളിത് നേതാക്കളെ വളർത്തിയെടുത്ത് ഇടത് പക്ഷം; കോൺഗ്രസ് പ്രാതിനിധ്യം വിരലിലെണ്ണാവുന്നവർ മാത്രം; ദളിത് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ കോൺഗ്രസ് എന്തുകൊണ്ട് പുനർചിന്ത നടത്തണം

രമേശ് മാത്യു

സംവരണ വിഭാഗങ്ങളില് നിന്നും, പ്രിത്യേകിച്ചും പട്ടിക ജാതി പട്ടിക വർഗ വിഭങ്ങളില് നിന്ന് തെരഞ്ഞെടുപ്പില് വിജയം നേടിയ നേതാക്കളില് ബഹുപൂരിപക്ഷവും ഇതിനോടകം സാമ്പത്തികമായി വളരെയധികം ഉന്നമനം നേടിയിട്ടുണ്ട് എന്നുള്ളത് നഗ്‌നമായ സത്യമാണ്. ഒരു പക്ഷെ സമൂദായ താല്പര്യങ്ങളെക്കാൾ സ്വന്തം താല്പര്യങ്ങള്ക്ക് അവരൊക്കെ കൂടുതൽ മുൻതൂക്കം നൽകിയതുകൊണ്ടാവാം ഇത്രയേറെ അഭിവൃദ്ധി പലരും നേടി എടുത്തത്. ഒരു പക്ഷെ ഇടതുപക്ഷ പാര്ട്ടികളില് ഒഴികെ മറ്റെല്ലാ മുഖ്യധാരാ പാര്ട്ടികളില്മു നിന്നും വന്നിട്ടുള്ള സംവരണ വിഭാഗങ്ങളില് നിന്നുള്ള നേതാക്കൾ ഒക്കെ സ്വന്തം സാമ്പത്തിക നില അതീവ ഭദ്രം ആക്കിയത് അല്ലാതെ അവരുടെ സമുദായ അംഗങ്ങൾക്ക് രാഷ്ട്രീയ രംഗത്ത് കാര്യമായ നേട്ടങ്ങൾ എന്തെങ്കിലും കിട്ടിയിട്ടുണ്ടോ എന്ന് കാണേണ്ടതുണ്ട്.

കേരളത്തില് കോൺഗ്രസ് പാർട്ടിക്ക് സംവരണ വിഭാഗങ്ങളില് കാര്യമായ യാതൊരു പിന്തുണയും കിട്ടാതെ പോയതും അവരുടെയിടയിൽ നിന്നും വന്നിട്ടുള്ള നേതാക്കളുടെ ഇത്തരം പ്രവണത ഒരു പ്രധാന കാരണം തന്നെ യാണ്. കേരളത്തില് അത്തരം വിഭങ്ങളില് അഞ്ചു ശതമാനം പിന്തുണ പോലും ഇന്ന് കോണ്‌സഗ്രെസ്സ് പാർട്ടിക്ക് ഉണ്ടോ എന്ന് സംശയമാണ്. അതിനു കാരണക്കാർ പാർട്ടി നേതൃത്വം തന്നെ യാണ്. എന്നും ഒരേ ആളുകൾ തന്നെ ആണ് എക്കാലത്തും കോൺഗ്രസ് പാര്ട്ടിയില് ഇത്തരംവിഭാഗങ്ങള് നിന്നും സ്ഥാനാർത്ഥികൾ ആകുന്നതു. അവരെല്ലാം തന്നെ സാമ്പത്തികമായി ഇതിനോടകം വളരെ ഉയർച്ച നേടിയവരും.

1989 ലെ തെരഞ്ഞെടുപ്പില് കേരളത്തിന്റെ തെക്കൻ പ്രദേശത്തെ ഒരു പാര്‌ലമെന്റ് സീറ്റില് ജയിച്ച ഒരു സ്ഥാനാർത്ഥിയുടെ വീടിന്റെ ചിത്രം ഒരു പ്രമുഖ പത്രത്തില് അടിച്ച വന്നപ്പോള് പലരും അന്ന് അയാളോട് സഹതപിച്ചു. ദൈവമേ ഇത്തരം പാവങ്ങൾ ഒക്കെ ആണ് രാഷ്ട്രീയത്തില് വരേണ്ടതെന്നു പലരും അന്ന് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. പക്ഷെ ഇന്ന് ആ വ്യക്തിയുടെ നില എന്ന്തന്നെന്നു നേരിട്ട് അറിയേണ്ടത് തന്നെ . ഇന്നും അവരൊക്കെ സ്ഥാനാനാർത്ഥി ആകാനും കച്ചകെട്ടി ഇറങ്ങുന്നു. പിന്നെ കോൺഗ്രസ് പാർട്ടിക്ക് എങ്ങനെ അവരുടെയിടയില് വളർച്ചയുണ്ടാകും? കേരളാ സംസ്ഥാനത്തു നിന്നുമുള്ള തെരെഞ്ഞെടുപ്പുകളുടെ ചരിത്രം എടുത്താൽ കാണാൻ കഴിയും കഴിഞ്ഞ ഒരു മുപ്പത്തി അഞ്ചു വര്ഷത്തിനിടയില് കോൺഗ്രസ് പാര്ട്ടിയില് ഇങ്ങനെ ഉള്ള വിഭാഗങ്ങളില് നിന്നുള്ള നേതാക്കൾ വളരെ വിരളം ആയി മാത്രമേ വന്നിട്ടുള്ളൂ.


കഴിഞ്ഞ 40 വര്ഷത്തിനിടയില് കോൺഗ്രസ് പാർട്ടി നയിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി ഇടതുപക്ഷത്തിനൊപ്പം സംവരണ സീറ്റുകളിലെ വിജയ നിലയില് തുല്യത വരുത്തിയത് 2001 ലെ തെരെജെടുപ്പില് മാത്രം ആയിരുന്നു. അന്ന് ഇരുമുന്നണികളും ഒപ്പത്തിനൊപ്പം ആകയുള്ള പതിനാലു സീറ്റുകൾ പങ്കിട്ടു. ഇപ്പോള് സംവരണ സീറ്റുകളില് പന്ത്രണ്ടും ഇടതുപക്ഷത്തിനൊപ്പം. കോൺഗ്രസിന്റെ കൈവശം നിലനിൽക്കുന്നത് ആകെ വണ്ടൂരും സുല്ത്താന്ബത്തേരിയും മാത്രം.

ഒരു നാല്പതു വര്ഷം മുൻപുള്ള ചരിത്രം നോക്കിയാൽ സംവരണ വിഭാഗത്തിലുള്ള സ്ഥാനാർത്ഥിയെ ജനറൽ സീറ്റില് നിർത്തി ജയിപ്പിച്ച ചരിത്രം വരെ ഉണ്ട് കോൺഗ്രസ് പാർട്ടിക്ക്. അതിനെ ഏറ്റവും വലിയ ഉദാഹരണം 1980 യിലെ ലോക് സഭ തെരഞ്ഞെടുപ്പില് കണ്ണൂർ ജനറൽ സീറ്റില് ജയിച്ച അന്നത്തെ ഇടതുമുന്നണിയില് മത്സരിച്ച കോൺഗ്രസ് (എ) സ്ഥാനാർത്ഥി ഗ കുഞ്ഞമ്പു. അന്നത്തെ ഇന്ദിര കോൺഗ്രസില് പട്ടിക ജാതി വിഭാഗങ്ങളി നിന്നും വന്ന കെ ബാലകൃഷ്ണൻ, വെള്ളഈച്ചരൻ, ടീ കെ സീ വടുതല, എം പീ തമി ,പീ കെ വേലായുധൻ, കിട്ടാപ്പ നാരായണ സ്വാമി, രാഘവൻ മാസ്റ്റർ, T K അച്യുതൻ, തുടങ്ങിയ നേതാക്കൾ ഒക്കെ സജീവമായിരുന്നു

എൺപതുകളുടെ തുടക്കത്തില് വന്ന ഡോക്ടർ M A കുട്ടപ്പൻ, പന്തളം സുധാകരൻ (അന്നത്തെ യുവ നേതാക്കളില്‌നേ നിന്ന്താ വന്ന സുധാകരൻ മാത്രം ഇപ്പോഴും സജീവമായി ഇടപെടലുകൾ നടത്തുന്നുണ്ട്) തുടങ്ങിയവർ രംഗത്തുണ്ടായിരുന്നു . പക്ഷപാതമേറ്റ കുട്ടപ്പൻ ഇപ്പോള് കാര്യമായി ചിത്രത്തിൽ ഇല്ല, . ഇങ്ങനെ ഒരു കാലഘട്ടത്തില് ഇത്രയേറെ സംവരണ വിഭാഗങ്ങളില് നിന്നുള്ള നേതാക്കൾ കോൺഗ്രസില് ഉയർന്നു വന്നെങ്കില് എണ്പതുകൾക്ക് ശേഷം ഒരേ ആളുകൾക്ക് തന്നെ സീറ്റ് നൽകി കോൺഗ്രസ് പാർട്ടി ഈ വിഭാഗങ്ങളുടെ ഇടയില് നിന്നും തുടച്ചു നീക്കപ്പെടുകയാണ് ഉണ്ടായത്. ഇപ്പോഴും സുധാകരൻ തെരെഞ്ഞെടുപ്പ് രംഗത്ത് ഉണ്ട്. കൊടിക്കുന്നിൽ സുരേഷ് ഒൻപതാമത് തെരെജെടുപ്പിനു ഒരുങ്ങുന്നു.

തൊണ്ണൂറുകളില് രംഗത്ത് വന്നനേതാക്കളില് ആകെ സജീവമായി നില്കുന്നത് മുന്നാറിലെ എ കെ മണി എ പി അനിൽകുമാർ, പി സജീന്ദ്രൻ എന്നിവർ മാത്രം. പക്ഷെ ഇവരൊക്കെ പിന്നെയും പിന്നെയും നില്കുന്നതലാതെ പാർട്ടി അവരുടെ മണ്ഡലങ്ങളില് ഒന്നും മറ്റു നേതാക്കളെ ഇതുവരെ ഉയർത്തി കാണിച്ചിട്ടില്ല, ഫലമോ കോൺഗ്രസ് പാർട്ടിക്ക് അവരുടെ ഇടയില് കടന്നു ചെല്ലുവാൻ പോലും കഴിയുന്നില്ല.
തൊണ്ണൂറുകളുടെ തുടക്കത്തില് കടന്നു വന്ന പുന്നല ശ്രീകുമാർ പൊതുവെ നല്ല നേതൃത്വ പാടവം ഒക്കെ ഉള്ള നേതാവായിരുന്നിട്ടും എന്തുകൊണ്ട് കോൺഗ്രസ് പാർട്ടി അദ്യേഹത്തിനെ വേണ്ട രീതിയില് ആയാ കാലത്തു ഉയർത്തി എടുത്തില്ല എന്നുള്ളത് ഒരു ചോദ്യ ചിഹ്നമായി ഇന്നും നിലനിൽക്കുന്നു. ഒരു പക്ഷെ ആ സാഹചര്യത്തില് ആയിരിക്കാം പിന്നീട് അദ്യേഹം പാർട്ടി വിട്ടതും ഇപ്പോള് ഇടതുപക്ഷത്തോട് കൂടുതൽ ആഭിമുഖ്യം കാണിക്കുന്നതും.

രണ്ടായിരത്തിനു ശേഷം ഒരുപക്ഷെ കോൺഗ്രസ് പാര്ട്ടിയില് പെട്ട ഒരു ദളിത് എം എൽ എ കുന്നത്തൂർ എം എൽ എ ആയിരുന്ന എഴുകോൺ നാരായണൻ മാത്രം ആയിരിക്കും.

എന്നാൽ ഇടതുപക്ഷ പാർട്ടികൾ ഇതിനോടകം എത്രെയോ നേതാക്കളെ ദളിത് ചെറുപ്പക്കാരുടെ ഇടയില് നിന്നും രംഗത്തുകൊണ്ടുവന്നു. എണ്ണിയാൽ തീരാത്ത അത്ര പേരെ ഇടതു പാർട്ടികൾ അവതരിപ്പിച്ചു കഴിഞ്ഞു. മുൻ സ്പീക്കർ കെ രാധാകൃഷ്ണൻ, അടൂർ എം എൽ എ യും ഇപ്പോള് മാവലിക്കരയിലെ ഇടതുമുന്നണിയുടെ നിയുക്ത സ്ഥാനാർത്ഥിയുമായ ചിറ്റയം ഗോപകുമാർ , ആലത്തൂർ എം പീ പി കെ ബിജു, അജിത് (മുൻ വൈക്കം എംഎൽഎ ), ഇപ്പോഴത്തെ വൈക്കം എംഎൽഎ സികെ ആശാ, വയനാട്ടിലെ എംകെ കേളു എം എൽ എ , ഇടുക്കിയില് നിന്നും സുന്ദര മാണിക്യം, എസ് രാജേന്ദ്രൻ, കിളിമാനൂർ എംഎൽ എഎൻ രാജൻ, കുന്നത്തൂർ എംഎൽഎ കോവൂർ കുഞ്ഞുമോൻ , മുൻ കുന്നത്തൂർ എംഅൽഎ നാണു മാസ്റ്റർ എക്‌സ് എംപി ചെങ്ങറ സുരേന്ദ്രൻ , ഇപ്പോൾ ചിറയിൻകീഴ് എംഎൽഎ ശശി, മാവേലിക്കര എം എൽഎ ആർ രാജേഷ്, ഇപ്പോഴത്തെ ചേലക്കര എംഎൽഎ യൂആർ പ്രദീപ് അങ്ങനെ എത്രെയോ പേര്. കോൺഗ്രസ് പാർട്ടിയുടെ നിലവാരം വച്ച് നോക്കിയിരുന്നു എങ്കില് ഏറിയാൽ മൂന്നോ നാലോ പേരു എം എൽ എ ആയേനെ എന്താനാൽ ഒരിക്കൽ എംഎൽഎയോ എംപി യോ ആകുന്നവനെ തന്നെ ഒരു ജന്മം മുഴുവൻ ആ സ്ഥാനത്തേക്ക് പരിഗണിക്കുകയാണല്ലോ പാർട്ടി ചെയ്തു കൊണ്ടിരിക്കുന്നത്.

അത് മൂലം ദളിത് വിഭാഗത്തിൽ നിന്നും വന്ന നല്ല കഴിവ് തെളിയിച്ച തുളസി ശ്രീകണ്ഠൻ പോലെയുള്ള നേതാക്കൾ ഒന്നും ഇതുവരെ ഒരു ജനപ്രതിനിധി ആക്കാൻ കോൺഗ്രസ് പാർട്ടിക്ക് കഴിഞ്ഞിട്ടില്ല,.2001 ലെ തെരെജെടുപ്പില് തുളസി ചേലക്കര നിയോജകമണ്ഡലത്തില് ഭാഗ്യ കുറവ് കൊണ്ട് മാത്രം വളരെ കുറഞ്ഞ ഭൂരിപക്ഷത്തിനു പരാജയപെട്ടതു ഇപ്പോഴും ഓർമയുണ്ട്. 2011ലെ തെരെഞെടുപ്പില് മാത്രം ജയിച്ചിട്ടും ഏക കോൺഗ്രസ്മ വനിതാ എന്ന നിലയില് മന്ത്രി ആകാൻ സാധിച്ച ജയലക്ഷ്മിക്ക് പാർട്ടി യിലേക്ക് കൂട്ടത്തിലുള്ള ആളുകളെ ആകർഷിക്കാൻ കഴിഞ്ഞില്ല എന്ന് തന്നെയല്ല ഉള്ളവരെ മറുകണ്ടം എത്തിക്കാൻ മാത്രമേ സാധിച്ചുള്ളൂ എന്നാണു പിന്നീട് മനസ്സിലായത്.

ഇതിനോടകം ആറു വട്ടം എം പി ആയി കഴിഞ്ഞു അദ്യേഹം. ചോദിക്കുമ്പോൾ പാർട്ടി നേതൃത്വത്തിൽ ഉള്ള പലരും പറയുന്ന മറുപടി ഭവേറെ ആരും നില്കാനില്ല '. അങ്ങനെ എങ്കില് രാഹുൽ ഗാന്ധി ഇത്രയും കാലം ദളിതർക്കും മറ്റു അധഃകൃത വര്ഗങ്ങള്ക്കും വേണ്ടി ഒഴുക്കിയത് മുഴുവൻ മുതല കണ്ണീർ ആയിരുന്നോ. ഇതൊക്കെ കാണിക്കുന്നത് കോൺഗ്രസ് പാർട്ടിയില് ദളിത് വിഭാഗത്തില് നിന്നുള്ള സ്ഥാനാർത്ഥികളുടെ കാര്യത്തില് ഒരു പുനർചിന്ത വേണം എന്ന് തന്നെയാണ്. . അല്ലാത്ത പക്ഷം പാർട്ടിക്ക് ആ വിഭാഗങ്ങളില് നിന്നും ബാക്കി ഉള്ള നാമമാത്ര പിന്തുണ കൂടി ഇല്ലാതായി കോൺഗ്രസ് വട്ടപ്പൂജ്യം ആകുമെന്നുള്ളതാണ്. കേരളത്തിലെ പോലെ വളരെ ചെറിയ വിത്യാസത്തില് തെരെജെടുപ്പില് വിജയപരാജയം നിശ്ചയിക്കുന്ന സാഹചര്യത്തില് മുൻപ് പറഞ്ഞ കാര്യം മുഖവിലക്കു എടുക്കാതെ ഇരുന്നാൽ കോൺഗ്രസ് പാർട്ടി വലിയ വില നൽകേണ്ടി വരുമെന്നാണ് മനസിലാക്കേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP