Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുനെസ്‌കോയുടെ പൈതൃകസ്മാരകങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള ബൃഹദീശ്വര ക്ഷേത്രത്തിൽ രണ്ടായിരത്തോളംപേരുടെ മഹാധ്യാനം; യമുനാ നദിയുടെ പരിസ്ഥിതിലോല പ്രദേശത്ത് 'ലോകസാംസ്‌കാരിക' പരിപാടി നടത്തി മാലിന്യകൂമ്പാരമാക്കിയതുപോലുള്ള പരിപാടി തടഞ്ഞത് കോടതി; ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം അഥവാ ശ്രീ ശ്രീയുടെ ആർട്ട് ഓഫ് ലിവിങ്; രജീഷ് പാലവിള എഴുതുന്നു

യുനെസ്‌കോയുടെ പൈതൃകസ്മാരകങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള ബൃഹദീശ്വര ക്ഷേത്രത്തിൽ രണ്ടായിരത്തോളംപേരുടെ മഹാധ്യാനം; യമുനാ നദിയുടെ പരിസ്ഥിതിലോല പ്രദേശത്ത് 'ലോകസാംസ്‌കാരിക' പരിപാടി നടത്തി മാലിന്യകൂമ്പാരമാക്കിയതുപോലുള്ള പരിപാടി തടഞ്ഞത് കോടതി; ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം അഥവാ ശ്രീ ശ്രീയുടെ ആർട്ട് ഓഫ് ലിവിങ്; രജീഷ് പാലവിള എഴുതുന്നു

രജീഷ് പാലവിള

ജകൊടുങ്കാറ്റ് വിതച്ച കനത്ത നാശത്തിൽനിന്നും ഇനിയും കരകയറിയിട്ടില്ലാത്ത തഞ്ചാവൂർ ജില്ലയിൽ ചരിത്രപ്രസിദ്ധമായ ബൃഹദീശ്വര ക്ഷേത്രത്തിൽ രണ്ടായിരത്തോളം പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള മഹാധ്യാനം നടത്താനുള്ള ശ്രീ ശ്രീ രവിശങ്കറിന്റെ നീക്കം മദ്രാസ്സ് ഹൈക്കോടതിയുടെ കീഴിലുള്ള മധുരൈ ബഞ്ച് സ്റ്റേ ചെയ്തിരിക്കുകയാണ്. ഡിസംബർ 7 ,8 തീയതികളിൽ നടത്താൻ പദ്ധതിയിട്ട പരിപാടിക്ക് വേണ്ടി ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലുള്ള ക്ഷേത്രത്തിൽ കൂറ്റൻ ധ്യാനകേന്ദ്രമാണ് ശ്രീ ശ്രീയും കൂട്ടരും ബിജെപിയുടെ ഒത്താശ്ശയോടെ ഒരുക്കിയത്. പതിനൊന്നാം നൂറ്റാണ്ടിൽ ചോളന്മാർ നിർമ്മിച്ച ഈ ക്ഷേത്രം ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതും സംരക്ഷിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും പഴക്കമുള്ളതുമാണ്. യുനെസ്‌കോയുടെ പൈതൃകസ്മാരകങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ള ക്ഷേത്രം തഞ്ചാവൂരിന്റെ അഭിമാനസ്തംഭമാണ്.

അതീവസുരക്ഷ ആവശ്യമുള്ള ഒരു പൈതൃകസ്മാരകത്തിൽ സ്വകാര്യവ്യക്തികൾക്ക് ഇങ്ങനെ ഒരു പരിപാടി അവതരിപ്പിക്കാൻ എങ്ങനെ അനുവാദം കിട്ടി എന്ന അമ്പരപ്പിലാണ് പ്രദേശവാസികൾ. ചരിത്രകാരനായ ശ്രീ.ആർ.ശ്രീറാം ഉൾപ്പടെ അനേകംപേർ ആർക്കിയോളജിക്കൽ സർവ്വേയുടെ നിരുത്തരവാദപരമായ നടപടിയെ അപലപിച്ചുകൊണ്ട് രംഗത്ത് വന്നു. താനൊരിക്കൽ ഏതാണ്ട് നാൽപ്പതുപേരുമായി കർണ്ണാടകയിലെ ഹമ്പി എന്ന മറ്റൊരു പൈതൃകസ്ഥാനത്ത് പോയ അവസരത്തിൽ കൂട്ടത്തിൽ ഒരാൾ ഒരു പാട്ടുപാടിയപ്പോൾ ഇത്തരം സ്ഥലങ്ങളിൽ അതൊന്നും പാടില്ലെന്ന് പറഞ്ഞ് തടഞ്ഞ ആർക്കിയോളജിക്കൽ ഓഫ് ഇന്ത്യ ഇവിടെ രണ്ടായിരം പേരുടെ ധ്യാനപരിപാടിക്ക് ഇടം അനുവദിച്ചത് അതിവിചിത്രമായി തോന്നിയെന്ന് ശ്രീറാം കുറ്റപ്പെടുത്തി.

ശ്രീ ശ്രീ രവിശങ്കർ ഇതാദ്യമായല്ല ഇത്തരം വകതിരിവ്കേട് കാണിക്കുന്നത്. 2016ൽ യമുനാ നദിയുടെ പരിസ്ഥിതിലോല പ്രദേശത്ത് 'ലോകസാംസ്‌കാരിക' പരിപാടി നടത്തി പ്രദേശത്ത് അനേകം നാശനഷ്ടങ്ങളും മാലിന്യങ്ങളുമുണ്ടാക്കുകയും ദേശീയഹരിത ട്രൈബൂണൽ അതിന്റെ പേരിൽ അഞ്ചുകോടി രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. രാഷ്ട്രീയ സ്വാധീനവും സംഘപരിവാർ ശക്തിയുമുപയോഗിച്ച് ഇത്തരം ദിവ്യന്മാർ നിയമങ്ങളെ കാറ്റിൽ പറത്തുകയാണ്. അതിനുകൂട്ടുനിന്ന ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഡിപ്പാർട്ട്മെന്റ് ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്.

2018 നവംബർ 16 ന് തമിഴ്‌നാട്ടിൽ ഉണ്ടായ കടൽക്ഷോഭത്തിന്റെ ഫലമായി പതിനായിരക്കണക്കിന് മൽസ്യത്തൊഴിലാളികുടുംബങ്ങൾ വഴിയാധാരമാകുകയും അതിൽനിന്നും കരകയറുംമുമ്പേ കനത്തനാശം വിതച്ച് വീശിയടിച്ച ഗജകൊടുങ്കാറ്റിൽ ഏതാണ്ട് അറുപത്തിമൂന്നോളം പേർ കൊല്ലപ്പെടുകയും നാല് ലക്ഷത്തോളംപേർ ഭവനരഹിതരായി ദുരിതാശ്വാസക്യാമ്പുകളിൽ അഭയം തേടേണ്ടിയും വന്നു.

ഇപ്പോഴും ദുരിത്വാസപ്രവർത്തനങ്ങളും ദുരന്താനന്തര നിർമ്മാണപ്രക്രിയകളും നടക്കുന്ന ഇടത്തേക്കാണ് അതൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന നിലയിൽ ശ്വസോച്ഛാസകച്ചവടത്തിന്റെ തരികിടപരിപാടികളുമായി തമിഴ്‌നാടിന്റെ മർമ്മപ്രധാനമായ ഒരു പൈതൃകസ്മാരകം തേടി ശ്രീ ശ്രീയും കൂട്ടരും എത്തിച്ചേർന്നത്.ആത്മീയവ്യാപാരത്തിന്റെ കൂർത്തകരങ്ങൾ ഭൂതകാലനിർമ്മിതികളെയും പരിസ്ഥിതിലോലപ്രദേശങ്ങളെയും തേടിയെത്തുന്നത് അതീവ ഗൗരവത്തോടെ കാണുകയും തടയും ചെയ്യേണ്ടതുണ്ട്.അതിന് ഉത്തരവാദിത്വപ്പെട്ട വകുപ്പുകൾ 'കള്ളനെ താക്കോൽ ഏൽപ്പിച്ചത് പോലെയായി' എന്ന തരത്തിൽ ചൂഷകർക്ക് കൂട്ട് നിന്ന് കൃത്യവിലാപം ചെയ്യുമ്പോൾ അഭയമായി കോടതിയുണ്ട് എന്നത് ആശ്വാസമാണ്.രവിശങ്കറിന്റെയും ആർട്ട് ഓഫ് ലിവിംഗിന്റെയും ധിക്കാരത്തിന് കൂച്ചുവിലങ്ങിട്ട മദ്രാസ്സ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ചിനോട് നന്ദി അറിയിക്കുന്നു.

( എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുമായ രജീഷ് പാലവിള ഫേസ്‌ബുക്കിൽ കുറിച്ചത)

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP