ഒരേ പോസ്റ്റ് സ്ത്രീകളും പുരുഷന്മാരും ഇട്ടാൽ കിട്ടുന്ന ലൈക്കും ഷെയറും തമ്മിൽ വലിയ അന്തരം ഉണ്ട്; ലൈക്കും ഷെയറും കൂട്ടാൻ എളുപ്പവഴികൾ എന്ത്? സോഷ്യൽ മീഡിയയിൽ അൽഗോരിതങ്ങൾക്കപ്പുറം ആളെക്കൂട്ടുന്ന വിദ്യ; അൽഗോരിതത്തിന്റെ അപ്പൻ: മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
അൽഗോരിതത്തിന്റെ അപ്പൻ
ഒരാഴ്ച്ച ഇവിടെ ആളുകൾ കുത്തിട്ടു കളി ആയിരുന്നല്ലോ. അവരുടെ പോസ്റ്റുകൾ ആളുകൾ കാണുന്നില്ല, അതിന് കാരണം സുക്കറണ്ണന്റെ അൽഗോരിതം ആണ് എന്നതൊക്കെയായിരുന്നു പരാതികൾ.
പത്തായത്തിൽ നെല്ലുണ്ടെങ്കിൽ ഏലി പുഴ നീന്തിയും വരുമെന്നും, നല്ല പോസ്റ്റിട്ടാൽ ആളുകൾ ശറപറാന്ന് വരുമെന്നും അൽഗോരിതം ഒന്നും അതിന് ഒരു തടസ്സവും അല്ലെന്നും ആണ് എന്റെ സുഹൃത്ത് Basheer Vallikkunnu പറഞ്ഞത്.
എന്റെ അഭിപ്രായവും അത് തന്നെ യാണ്.
പക്ഷെ ബഷീറിക്ക ഒരു കാര്യം കൂടി പറഞ്ഞു. അൽഗോരിതം അല്ല അൽഗോരിതത്തിന്റെ അപ്പൻ വന്നാലും അതിലപ്പുറം പണി അറിയാവുന്ന ആളാണ് രണ്ടാമൻ എന്ന്. ഈ അൽഗോരിതങ്ങൾക്കപ്പുറം ആളെക്കൂട്ടുന്ന വിദ്യ പോസ്റ്റുജനങ്ങൾക്ക് ആയി കുറിച്ചിടണമെന്നും അദ്ദേഹത്തിന്റെ നിർദ്ദേശം ഉണ്ടായി.
അതുകൊണ്ടു അൽഗോരിതത്തെ പറ്റിക്കാനുള്ള കുറച്ചു വഴികൾ പറയാം.
1. അൽഗോരിതം ഏറ്റവും കൂടുതൽ പ്രമോട്ട് ചെയ്യുന്നത് ഫേസ്ബുക്ക് വീഡിയോ ആണ്. എഴുതുന്ന പോസ്റ്റുകളിലും പത്തിരട്ടി റീച്ച് കിട്ടും വീഡിയോ ചെയ്താൽ. എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ വീഡിയോ ഇടുന്നതാണ് ആളുകൾ അറിയാൻ ഏറ്റവും നല്ലത്. മൂന്നോ നാലോ കൊല്ലം കഴിഞ്ഞാൽ പത്തിൽ ഒൻപത് പോസ്റ്റും വീഡിയോ ആകും എന്നാണ് പറയപ്പെടുന്നത്. എല്ലാവരും വീഡിയോ ചെയ്ത് പഠിക്കുന്നതാണ് ബുദ്ധി.
2. അതേ സമയം ഫേസ്ബുക്കും യുട്യൂബും പരസ്പര സഹായ സഹകരണം അല്ല. നിങ്ങൾ വീഡിയോ യുട്യൂബിൽ ഇട്ടിട്ട് ഫേസ്ബുക്കിൽ ലിങ്കിട്ടാൽ പത്തിലൊന്ന് വ്യൂസ് പോലും കിട്ടില്ല.
3. നിങ്ങൾ ഒരു പോസ്റ്റ് എഴുതി എവിടെ എങ്കിലും പ്രസിദ്ധീകരിച്ചു അതിന്റെ ലിങ്കിട്ടാലും സ്ഥിതി അതുപോലെ തന്നെയാണ്. ബി ബി സി യെ പ്രമോട്ട് ചെയ്യുക എന്നത് ഫേസ്ബുക്കിന്റെ താത്പര്യമല്ല.
4. നിങ്ങൾ ഒരു പോസ്റ്റ് ഇട്ടു കഴിഞ്ഞാൽ നിങ്ങളുടെ എല്ലാ സുഹൃത്തുക്കളുടെയും ഫോളോവേഴ്സിന്റെയും മുന്നിൽ ഒറ്റയടിക്ക് അത് കാണിക്കുകയല്ല ഫേസ്ബുക്ക് അൽഗോരിതം ചെയ്യുന്നത്. ആദ്യം ഒരു പത്തു ശതമാനത്തിന്റെ മുന്നിൽ അത് കാണിക്കും. അതിൽ ആളുകൾ താല്പര്യം കാണിക്കുന്നുണ്ടെങ്കിൽ ഉടൻ അടുത്ത ഇരുപതിനെ കാണിക്കും. അതുകൊണ്ട് തന്നെ നമ്മുടെ പോസ്റ്റുകളിൽ ആദ്യ മണിക്കൂറുകളിൽ തന്നെ നല്ല ആൾസഞ്ചാരം ഉണ്ടാകണം എന്നത് പ്രധാനം ആണ്.
5. ഇതുകൊണ്ട് തന്നെ ഏത് സമയത്ത്, ഏത് ദിവസം, ഏത് സാഹചര്യത്തിൽ നിങ്ങൾ പോസ്റ്റ് ചെയ്യുന്നു എന്നത് വളരെ പ്രധാനമാണ്. ഉദാഹരണത്തിന് ഒരു സംഭവം ഉണ്ടായി ഉടൻ തന്നെ, അല്ലെങ്കിൽ ഒരു വിവാദം കത്തി നിൽക്കുമ്പോൾ അതിനെ പറ്റി എഴുതുന്നതിന് ആളുകളിൽ നിന്നും ഉടൻ പ്രതികരണം കിട്ടും, അൽഗോരിതം അതിനെ ഏറെ പ്രമോട്ട് ചെയ്യുകയും ചെയ്യും. അതേ വിഷയത്തിൽ ഒരാഴ്ച കഴിഞ്ഞു കൂടുതൽ ഗഹനമായി പോസ്റ്റിട്ടാൽ അൽഗോരിതത്തിന്റെ പട്ടി പോലും തിരിഞ്ഞു നോക്കില്ല.
6. സാധാരണ പ്രവർത്തി ദിവസങ്ങളിൽ ഇന്ത്യയിൽ വൈകിട്ട് ഒമ്പത് മണി ആകുമ്പോൾ പോസ്റ്റ് ഇടുന്നതാണ് ഏറ്റവും കൂടുതൽ പ്രമോട്ട് ചെയ്യപ്പെടാൻ പറ്റിയത്. കാരണം കേരളത്തിൽ പരമാവധി ആളുകൾ ശ്രദ്ധിക്കുന്ന സമയം ആണ്. കേരളത്തിൽ ആളുകൾ ഉറങ്ങുമ്പോഴേക്കും ഗൾഫിൽ പീക്ക് ടൈം ആകും, അത് കഴിഞ്ഞാൽ യൂറോപ്പ്, പിന്നെ അമേരിക്ക എന്നിങ്ങനെ. രാവിലെ പോസ്റ്റിടുന്നത് മൊത്തം ഫ്ളോപ്പ് ആവാൻ ഉള്ള റെസിപ്പി ആണ്.
7. ഇന്ത്യയിലേയും ഗൾഫിലേയും അവധി ദിവസങ്ങൾ ഇതുപോലെ 'ഇനിഷ്യൽ പുൾ' കുറക്കുന്ന സംഭവം ആണ്.
8. പോസ്റ്റിന്റെ കൂടെ ഒരു പടം ഇട്ടാൽ അതിന് റീച്ച് കൂടും, പക്ഷെ ആ പടം ഫേസ്ബുക്ക് മെസ്സഞ്ചറിലൂടെ ഒക്കെ അയച്ചു വന്ന പടം ആണെങ്കിൽ (അതിന്റെ പേരുകണ്ടാൽ അൽഗോരിതത്തിന് പിടി കിട്ടും), പണി പാളും. ഒറിജിനൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യണം, അല്ലെങ്കിൽ പേര് മാറ്റി ഒറിജിനൽ പോലെ തോന്നിപ്പിക്കണം.
9. കൂടുതൽ ഫോളവേര്സ് ഉള്ള ആളുകൾ നിങ്ങളുടെ പോസ്റ്റ് ലൈക്ക് ചെയ്താൽ അത്രയും ആളുകളുടെ മുന്നിൽ അൽഗോരിതം നിങ്ങളുടെ പോസ്റ്റ് എത്തിക്കും.
10. അതേ സമയം ഒരു വാക്ക് പോലും പറയാതെ ആരെങ്കിലും, എത്ര വലിയ സെലിബ്രിറ്റി ആണെങ്കിലും, നിങ്ങളുടെ പോസ്റ്റ് ഷെയർ ചെയ്യുന്നത് വേണ്ടത്ര ഗുണം ചെയ്യില്ല. ഒന്നുകിൽ നിങ്ങളുടെ പോസ്റ്റിനെ പറ്റി രണ്ടു വാക്ക് പറയുക, അല്ലെങ്കിൽ അത് കോപ്പി പേസ്റ്റ് ചെയ്ത് നിങ്ങളെ ടാഗ് ചെയ്യുക (ഇതാണ് ബെസ്റ്റ്).
ഇതൊക്കെ അൽഗോരിതത്തിന്റെ കാര്യം. ആളുകളുടെ മുന്നിൽ പോസ്റ്റ് എത്തിക്കുക എന്നതാണ് അൽഗോരിതത്തിന്റെ ജോലി, പിന്നെ പക്ഷെ പോസ്റ്റുകൾ ഹിറ്റ് ആക്കുന്നത് പോസ്റ്റുമായി ആളുകൾ ഇന്ററാക്ട് ചെയ്യുമ്പോൾ ആണ് എന്ന് പറഞ്ഞല്ലോ. അത് ലൈക്കോ, കമന്റോ ഷെയറോ ആകാം. എങ്ങനെയാണ് കൂടുതൽ ആളുകളെ കൊണ്ട് നമ്മുടെ പോസ്റ്റുമായി ഇന്ററാക്റ്റ് ചെയ്യിക്കുന്നത് ?
1. നമ്മൾ എഴുതുന്ന വിഷയത്തിൽ കാമ്പ് ഉണ്ടാവുക എന്നത് തന്നെയാണ് കൂടുതൽ ആളുകളെ ആകർഷിക്കാൻ ഏറ്റവും വേണ്ട കാര്യം. അതാണ് പ്രോഡക്ട്, ബാക്കി എല്ലാം പാക്കേജിങ്ങ് ആണ്. പാക്കേജ് കൊണ്ട് ആദ്യം ആളുകളെ ആകർഷിക്കാം, കുറച്ചു നാൾ ഒക്കെ പിടിച്ചു നിൽക്കാം, പക്ഷെ ആത്യന്തികമായി നല്ല കാമ്പുള്ള പോസ്റ്റ് അല്ലെങ്കിൽ ഏറെ നാൾ ഈ ഫീൽഡിൽ പിടിച്ചു നിൽക്കാൻ ബുദ്ധിമുട്ടാണ്.
2. എഴുതുന്ന കാര്യങ്ങൾ ആത്മാർത്ഥതയോടെ എഴുതുക എന്നതും പ്രധാനമാണ്. കൃത്രിമമായ ഭാഷയും കൃത്രിമമായ വ്യക്തിത്വം പോലെ ആദ്യം ആകർഷകം ആണെങ്കിലും വേഗത്തിൽ തിരിച്ചറിയപ്പെടും.
3. വായനക്കാരുമായി സംവദിക്കുന്നത് ആളുകൾ നമ്മുടെ പോസ്റ്റിന് താഴെ കമന്റിടുന്നത് ഏറെ കൂട്ടും.
4. നമ്മുടെ വായനക്കാർ ഭൂരിഭാഗവും എഴുത്തുകാർ അല്ലെങ്കിലും അവരുടെ ഫേസ്ബുക്കിലും എന്തെങ്കിലും ഒക്കെ ചെയ്യുന്നവർ ആണ്. അവർ ചെയ്യുന്നത് എന്ത് തന്നെ ആണെങ്കിലും (കുട്ടികളുടെ പടം തൊട്ട് പ്രയോജനപ്രദം ആയ ലിങ്ക് വരെ) അവിടെ പോയി ഒരു ലൈക്ക് ഇടുന്നതും, പറ്റിയാൽ കമന്റ് ഇടുന്നതും ഏറെ ഗുണം ചെയ്യും. ലൈക്ക് ഇട്ടു ലൈക്ക് വാരാം. സുഹൃത്തുക്കളുടേയും ഫോളോവേഴ്സിന്റെയും എണ്ണം കൂടുമ്പോൾ ഇതിനൊക്കെ പ്രായോഗിക പരിമിതികൾ ഉണ്ട്, പക്ഷെ ശ്രമിച്ചു കൊണ്ടേ ഇരിക്കണം.
5. ഒരേ പോസ്റ്റ് സ്ത്രീകളും പുരുഷന്മാരും അവരുടെ ഫേസ്ബുക്കിൽ ഇട്ടാൽ കിട്ടുന്ന ലൈക്കും ഷെയറും തമ്മിൽ വലിയ അന്തരം ഉണ്ട്. ഇതിൽ നമുക്ക് ഒന്നും ചെയ്യാനില്ലെങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
6. കേരളത്തിലെ സാഹചര്യത്തിൽ നിങ്ങൾക്ക് ലൈക്ക് കൂട്ടാൻ ചില എളുപ്പ വഴികൾ ഉണ്ട്. (a). ഫേസ്ബുക്കിൽ ആക്റ്റീവ് ആയ ഗ്രൂപ്പുകൾക്ക് (ഇടത്, വലത്, മത തീവ്രവാദം, കപട വൈദ്യം), ഇഷ്ടപ്പെടുന്ന പോസ്റ്റുകൾ തുടരെ എഴുതുക. പോസ്റ്റിന് റീച്ച് ഉണ്ടാക്കുന്ന കാര്യം അവർ നോക്കിക്കോളും (b) കേരളത്തിന് ഒരു പൊതുബോധം ഉണ്ട്, അതിന് അനുകൂലമായി എഴുതുക. ഉദാഹരണത്തിന് പച്ചക്കറിക്ക് വില കിട്ടാതെ കർഷകൻ ആത്മഹത്യ ചെയ്യുന്ന ദിവസം വിളകൾക്ക് വിലകിട്ടാത്ത പിടിപ്പില്ലാത്ത സർക്കാരിനെ പറ്റി ആഞ്ഞടിക്കുക. അടുത്ത ദിവസം പച്ചക്കറിക്ക് വിലകൂടിയതിനാൽ വീട്ടമ്മമാർ സമരം ചെയ്യുന്നുവെങ്കിൽ 'നിത്യോപയോഗസാധനങ്ങൾക്ക് വില കൂട്ടിയ പിടിപ്പില്ലാത്ത സർക്കാരിനെതിരെ ആഞ്ഞടിക്കുക. ഇവ തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നതൊന്നും കാര്യമാക്കേണ്ട. ഒരു ദിവസത്തിൽ കൂടുതൽ ഓർമ്മ ഒന്നും ആളുകൾക്ക് ഈ കാര്യത്തിൽ ഇല്ല. സത്യം പറയുന്നവരേക്കാൾ ലൈക്ക് കിട്ടുന്നത് പ്രിയം പറയുന്നവർക്ക് തന്നെയാണ്. 'ന ബ്രൂയാത് സത്യമപ്രിയം' എന്ന് ഒരു ദേശത്തിന്റെ കഥയിൽ വായിച്ചിട്ടില്ലേ, അത് എല്ലാ കാലത്തും എല്ലാ ദേശത്തും നിലനിൽക്കുന്ന സത്യമാണ്. (c) മറ്റുള്ളവർക്കെതിരെ പരദൂഷണം പറയുക, വിമർശിക്കുക ഇവയൊക്കെ കാലത്തിനും ദേശത്തിനും അതീതമായി ജനപ്രിയം ആണ്. മറ്റുള്ളവരുടെ കുറ്റങ്ങളിൽ സന്തോഷിക്കുന്ന എന്തോ ഒന്ന് , മനുഷ്യന്റെ മനസ്സിൽ ഉണ്ട്. സമൂഹം എത്ര ബഹുമാനിക്കുന്നവരെ പറ്റിയാണോ പറയുന്നത് അത്രയും റീച്ച് കൂടും. അതിൽ പിടിച്ചു കയറാം.
ഇനി ഒരു കാര്യം കൂടി പറഞ്ഞു നിർത്താം. ലോകത്തെ മറ്റുള്ളവരെ പോലെ തന്നെ സെലിബ്രിറ്റികളുടെ പുറകേ ചുമ്മാ പോകുന്ന ആളുകൾ ആണ് മലയാളികളും (അങ്ങനെ അല്ല എന്നൊരു ചിന്ത ഒക്കെ നമുക്കുണ്ടെങ്കിലും). ഒരു ലക്ഷം ഫോളവേര്സ് എന്നത് ഫേസ്ബുക്കിൽ എഴുതുകൊണ്ട് മാത്രം ആളുകൾ അറിയുന്നവർക്ക് ഏറെ ബുദ്ധിമുട്ടാണ്, പക്ഷെ ഏതെങ്കിലും ഒരു സിനിമയിൽ മുഖം കാണിച്ചിട്ടുള്ളവർക്ക് നിസ്സാരമായി കിട്ടുന്നതും ആണ്. നമ്മുടെ ഏറ്റവും നല്ല എഴുത്തുകാരുടെ ഏറ്റവും നല്ല പോസ്റ്റുകൾക്ക് ഒരു സിനിമാ താരത്തിന്റെ കുട്ടിയുടെ പടം പോസ്റ്റ് ചെയ്താൽ കിട്ടുന്നതിന്റെ പത്തിലൊന്ന് റീച്ച് കിട്ടില്ല. അവരെ ഫോളോ ചെയ്യുന്നവരും നമ്മളെ വായിക്കുന്നവരും രണ്ടു ക്ളാസ്സ് ആണ്, ഗുണമാണ്, എണ്ണമല്ല പ്രധാനം എന്നൊക്കെ വേണമെങ്കിൽ പറയാം. പക്ഷെ എല്ലാവർക്കും ഒരേ വോട്ടുള്ള ഒരു സമൂഹത്തിൽ ആണ് നാം ജീവിക്കുന്നത് എന്നോർക്കണം. അതുകൊണ്ട് ഈ ലൈക്കും ഷെയറും ഒന്നും കാര്യമായി എടുക്കേണ്ട. ഒരു സെലിബ്രിറ്റിയുടെ പട്ടിയുടെ പടത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് കിട്ടുന്ന ലൈക്കും ഷെയറും കണ്ടാൽ തീരുന്ന അഹംഭാവമേ നമ്മുടെ പോസ്റ്റ് സംരംഭത്തിന് ഇപ്പോൾ ഉള്ളൂ.
(മുരളി തുമ്മാരുകുടി ഫേസ്ബുക്കിൽ കുറിച്ചത്)
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്