'ഇപ്പോഴത്തെ ഹോട്ടൽ ഇൻസ്പെക്ഷനും അടയ്ക്കലും ഒന്നും കണ്ട് സമാധാനപ്പെടേണ്ട; അടുത്ത അപകടം ബോട്ടിലാണെങ്കിൽ എല്ലാവരും കൂടി ബോട്ട് ഇൻസ്പെക്ഷന് പൊക്കോളും; നമ്മൾ സൂക്ഷിച്ചാൽ നമുക്ക് കൊള്ളാം': മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
ഹോട്ടൽ, ഭക്ഷണം, ആരോഗ്യം
കോതമംഗലത്ത് പഠിക്കുന്ന സമയത്ത് ഒരിക്കൽ ആളുകൾ ഒക്കെ മുനിസിപ്പൽ ഓഫിസിലേക്ക് പോകുന്നത് കണ്ട് ഞാനും ആ വഴിക്കു പോയി. അവിടെ ചെന്നപ്പോൾ കോതമംഗലത്തെ വിവിധ ഹോട്ടലിൽ നിന്നും പിടിച്ച പഴകിയ ഭക്ഷണ സാധനങ്ങൾ ആയിരുന്നു പ്രദർശിപ്പിച്ചിരുന്നത്. കണ്ടാൽ അറയ്ക്കുകയും ശർദ്ദിക്കാൻ തോന്നുകയും ചെയ്യും.
ഞാൻ സ്ഥിരമായി കഴിച്ചുകൊണ്ടിരുന്ന ഹോട്ടലുകൾ ആയിരുന്നു പലതും. കുറച്ചു നാളത്തേക്ക് ഹോട്ടലിൽ പോക്ക് നിറുത്തി. പിന്നെ ഇതേ കാഴ്ച, ഇതേ വാർത്തകൾ എത്രയോ കണ്ടു. ഒരു മാറ്റവുമില്ല. ഇത് ഹോട്ടലിലെ ഭക്ഷണത്തിന്റെ കാര്യമാണ്. ഇനി ഹോട്ടലുകളുടെ അടുക്കളയുടെ കാര്യം എടുക്കാം.
കോവിഡിന് തൊട്ടു മുൻപുള്ള കാലത്ത് മൈഗ്രെഷനെ പറ്റി മനസ്സിലാക്കുന്നതിന് ഭാഗമായി ഞാൻ കേരളത്തിലെ അനവധി ഹോട്ടലുകളുടെ അടുക്കളയിൽ പോയിട്ടുണ്ട്.സോസേജിനെയും നിയമത്തേയും പറ്റി ഇംഗ്ലീഷിൽ ഒരു ചൊല്ലുണ്ട്. ''If you like laws and sausages, you should never watch either one being made.' കേരളത്തിലെ ഹോട്ടൽ ഭക്ഷണത്തിന്റെ കാര്യവും ഏതാണ്ട് അതുപോലെ ആണ് എന്ന് മനസ്സിലായി. ഹോട്ടൽ ഭക്ഷണം ഇഷ്ടമാണെങ്കിൽ അവരുടെ അടുക്കള പോയി നോക്കാതിരിക്കുന്നതാണ് ഭംഗി.
ഇത് എല്ലാ ഹോട്ടലുകാരെയും ഒരുമിച്ച് ആക്ഷേപിക്കുന്നതല്ല കേട്ടോ. നന്നായി നടത്തുന്ന ഹോട്ടലുകൾ ഒക്കെയുണ്ട്. പക്ഷെ പൊതുവെ പറഞ്ഞാൽ നമ്മുടെ ഹോട്ടലുകളിലെ ആരോഗ്യ സംവിധാനത്തിൽ പോരായ്മകൾ ഉണ്ട്. അത് പരിശോധിച്ച് നിയന്ത്രിക്കേണ്ട സംവിധാനത്തിൽ അതിലേറെ. അതാണ് രോഗമായി മരണമായി ഇടക്കിടക്ക് നമ്മെ അലട്ടുന്നത്.
ഇത് ഇടക്കിടക്ക് കുറച്ചു പരിശോധയും പൂട്ടലുമായി സർക്കാർ ശരിയാക്കും എന്നൊരു പ്രതീക്ഷ എനിക്കില്ല. എത്ര നാളായി കാണുന്നതാണ്. ഇക്കാര്യത്തിൽ കേരളത്തിലെ ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ആണ് മുൻകൈ എടുക്കേണ്ടത്. കോവിഡിന് ശേഷം കേരളത്തിൽ ആളുകൾ പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നത് ഏറെ കൂടിയിട്ടുണ്ട്. ഇതൊരു നല്ല കാര്യമാണ്.
പണം നൽകുന്നവർക്ക് ആരോഗ്യകരമായ ഭക്ഷണം നൽകുക എന്നത് നിയമപരമായ ഉത്തരവാദിത്തം മാത്രമല്ല നല്ല ബിസിനസ്സ് കൂടിയാണ്.തൽക്കാല ലാഭം നോക്കി ചെറിയ ഷോർട്ട് കട്ട് എടുത്താൽ ദീർഘകാലം ബിസിനസ്സിന് നിലനിൽക്കാൻ പറ്റില്ല. പകരം ആരോഗ്യകരമായി ഭക്ഷണം ഉണ്ടാക്കുന്നതിനുള്ള പരിശീലനം ഹോട്ടലിൽ ജോലി ചെയ്യുന്ന എല്ലാവർക്കും നൽകണം. അങ്ങനെ അല്ലാത്തവരെ ഹോട്ടലിൽ ജോലിക്ക് വെക്കില്ല എന്ന് എല്ലാവരും കൂടി തീരുമാനിക്കണം. അങ്ങനെ പരിശീലനം നല്കാൻ സംവിധാനം ഉണ്ടാക്കണം, ഈ സർട്ടിഫിക്കറ്റ് ഓരോ വർഷവും പുതുക്കണം. ഇതൊന്നും സർക്കാർ സർട്ടിഫിക്കറ്റ് ആക്കി അഴിമതി കൂട്ടേണ്ട കാര്യമില്ല. ഹോട്ടൽ സംഘടനകൾ തന്നെ ചെയ്താൽ മതി.
ഓരോ ദിവസവും ഹോട്ടലിൽ വരുന്ന കസ്ടമർമാരിൽ ആവശ്യപ്പെടുന്നവർ ഉൾപ്പടെ ഒരു അഞ്ചു പേരോട് അടുക്കള ഒന്ന് വിസിറ്റ് ചെയ്ത് അവിടുത്തെ സ്ഥിതിയെപ്പറ്റി ഒന്ന് കമന്റ് ചെയ്ത് പബ്ലിക്ക് ആക്കി വക്കണം. എങ്ങനെയാണ് ആരോഗ്യകരമായി ഹോട്ടൽ നടത്തേണ്ടത് എന്നറിയുന്നവർ കേരളത്തിൽ ഏറെ ഉണ്ട്, പ്രത്യേകിച്ചും അതിനുള്ള പ്രത്യേക പരിശീലനം ഒക്കെ ഉള്ളവർ. അവരുടെ സഹായം എടുക്കണം.
ഇതൊക്കെ അറിയാമെങ്കിലും യാത്ര ചെയ്യുമ്പോൾ പുറമെ നിന്നും ഭക്ഷണം കഴിക്കാതെ മാർഗ്ഗമില്ല. അപ്പോൾ ഞാൻ എന്നോട് തന്നെ പറയുന്ന ചില കാര്യങ്ങൾ ഉണ്ട്.
ഇപ്പോഴത്തെ ഹോട്ടൽ ഇൻസ്പെക്ഷനും അടക്കലും ഒന്നും കണ്ട് സമാധാനപ്പെടേണ്ട. തൊള്ളായിരത്തി എൺപതിലെ കോതമംഗലം ഇൻസ്പെക്ഷൻ കഴിഞ്ഞിട്ട് കാലം എത്രയായി. അടുത്ത അപകടം ബോട്ടിലാണെങ്കിൽ എല്ലാവരും കൂടി ബോട്ട് ഇൻസ്പെക്ഷന് പൊക്കോളും. മാധ്യമങ്ങളും. നമ്മൾ സൂക്ഷിച്ചാൽ നമുക്ക് കൊള്ളാം.
ഹോട്ടലുകളുടെ വൃത്തിയും ഭക്ഷണത്തിന്റെ വിലയും തമ്മിൽ ഒരു ബന്ധവും ഇല്ല. വൃത്തിയുള്ളതും ഇല്ലാത്തതും എല്ലാ റേഞ്ചിലും ഉണ്ട്. കുടുംബശ്രീ ഹോട്ടലുകൾ ഇതുവരെ എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല. ഹോട്ടലിന്റെ ഉമ്മറത്തെ വൃത്തിയും പിന്നാമ്പുറത്തെ വൃത്തിയും തമ്മിൽ ഒരു ബന്ധവുമില്ല. കാണാവുന്ന അടുക്കള ഉള്ളത് പൊതുവെ നല്ല ചിഹ്നം ആണ്.
സ്ഥിരമായി പോകുന്ന ഹോട്ടൽ ആണെങ്കിൽ അവരുടെ അടുക്കള ഒന്ന് പോയി നോക്കണം. തനിക്കു താനും പുരക്ക് തൂണും എന്നാണല്ലോ. ഹോട്ടലിൽ കുപ്പിവെള്ളം കുടിക്കുന്നതിലും ചൂട് വെള്ളം കുടിക്കുന്നതാണ് ബുദ്ധി (ഇവിടെ തന്നെ തിളപ്പിച്ച് ആറ്റുന്നതിന് പകരം കുറേ തണുത്ത വെള്ളത്തിലേക്ക് കുറച്ചു ചൂട് വെള്ളം ഒഴിച്ച് കുടിക്കാനുള്ള ചൂടുവെള്ളം ഉണ്ടാക്കുന്ന സംവിധാനം ഉണ്ട്, പക്ഷെ അല്പം ചൂടാണ് ഒട്ടും ചൂടില്ലാത്തതിലും നല്ലത്). കട്ടൻ ചായ ഒരു പോംവഴിയാണ്. ഐസ് ഇട്ട് ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കുന്നതാണ് ബുദ്ധി. സാലഡ് കഴിക്കുന്നത് ഒരിക്കലും ബുദ്ധിയല്ല.
ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ തുടങ്ങുമ്പോൾ എന്തെങ്കിലും പഴകിയതാണോ മോശമാണോ എന്ന് തോന്നിയാൽ ഉടൻ കഴിക്കൽ നിർത്തണം. പഴകിയതാണോ എന്ന് ഹോട്ടലുകാരോട് ചോദിക്കുകയൊന്നും വേണ്ട, അങ്ങനെ ഒന്നും അവർ സമ്മതിച്ച ചരിത്രം ഇല്ല. നിങ്ങളുടെ ചിന്ത ശരിയാവാനാണ് സാധ്യത, ഇല്ലെങ്കിലും കാശല്ലേ പോകൂ, ജീവൻ ഉണ്ടാകുമല്ലോ. തൽക്കാലത്തെ സ്ഥിതി തുടരും, അതുകൊണ്ട് കേരളത്തിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിന് മുൻപ് ആരോഗ്യ ഇൻഷുറൻസും ലൈഫ് ഇൻഷുറൻസും ഉണ്ടായിരിക്കുന്നത് നല്ലതാണ്.
മുരളി തുമ്മാരുകുടി
Stories you may Like
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- മുരളി തുമ്മാരുകുടിയുടെ പരാതി, കെഎസ്ഇബി സ്ഥാപിച്ച സ്റ്റേ വയർ നീക്കി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍