Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഡോക്ടറെ, ഞങ്ങൾ രാവിലെ മുതൽ ഫ്രീ ആയിരുന്നു, പക്ഷെ ഇയാൾ ഒന്ന് വീണു കിട്ടേണ്ട, അതുകൊണ്ടാണ് താമസിച്ചത്'; അരമണിക്കൂർ നേരത്തെ പുറപ്പെടാത്തതെന്ത് എന്നു ചോദിക്കുന്നവരെകുറിച്ചു മുരളീ തുമ്മാരുകുടി എഴുതുന്നു

'ഡോക്ടറെ, ഞങ്ങൾ രാവിലെ മുതൽ ഫ്രീ ആയിരുന്നു, പക്ഷെ ഇയാൾ ഒന്ന് വീണു കിട്ടേണ്ട, അതുകൊണ്ടാണ് താമസിച്ചത്'; അരമണിക്കൂർ നേരത്തെ പുറപ്പെടാത്തതെന്ത് എന്നു ചോദിക്കുന്നവരെകുറിച്ചു മുരളീ തുമ്മാരുകുടി എഴുതുന്നു

മുരളി തുമ്മാരുകുടി

ണ്ടൊന്നും വെങ്ങോലയിൽ ആശുപത്രി ഇല്ല, വാഹനങ്ങളും. രോഗങ്ങൾ ഏറെയും വീട്ടിൽ തന്നെയാണ് ചികിത്സ, എല്ലാ അമ്മമാർക്കും എന്തെങ്കിലും ഒക്കെ നാട്ടുമരുന്നുകൾ അറിയാം, ഇല്ലെങ്കിൽ അടുത്ത വീട്ടിലെ അമ്മക്കറിയാം, ഇല്ലെങ്കിൽ അമ്മൂമ്മക്ക്. കാര്യങ്ങൾ അല്പം കൂടി വഷളായാൽ നാട്ടിൽ ഏതെങ്കിലും വൈദ്യന്റെ അടുത്ത് പോകും. മരിക്കാറായ രോഗി ആണെങ്കിലും പെരുമ്പാവൂരിൽ പോയി കുറുപ്പ് ഡോക്ടറെ വീട്ടിൽ വിളിച്ചു കൊണ്ട് വരും. എന്റെ അമ്മൂമ്മയെ പരിശോധിക്കാൻ കുറുപ്പ് ഡോക്ടർ വന്നത് ഞാൻ ഓർക്കുന്നു.

പക്ഷെ അപകടം പറ്റിയാൽ പ്രോട്ടോക്കോൾ വ്യത്യസ്തമാണ്. ഒടിവോ ചതവോ ഒക്കെ ആണെങ്കിൽ പുല്ലുവഴിയിൽ ഉള്ള പരത്തുവയലിൽ അല്ലെങ്കിൽ കീഴില്ലത്തുള്ള നങ്ങേലിൽ എന്നീ പാരമ്പര്യ ചികിത്സക്കാരുടെ അടുത്തുകൊണ്ടുപോകും. അന്ന് ഒടിവിന് എക്‌സ് റേ നോക്കലും കാസ്റ്റ് ഇടലും ഒന്നുമില്ല. വൈദ്യൻ കൈകൊണ്ട് പിടിച്ചു നോക്കും എന്നിട്ട് വേണമെങ്കിൽ മുളകൊണ്ട് ഉള്ള ചെറിയ കഷണങ്ങൾ കൈയിനോ കാലിനോ ചുറ്റിലും വച്ചിട്ട് അതിന് പുറത്ത് തുണികൊണ്ട് വരിഞ്ഞു കെട്ടും. പിന്നെ വീട്ടിൽ പറഞ്ഞു വിടും, കുറച്ചു നാൾ കഴിയുമ്പോൾ കെട്ടഴിച്ചു തിരുമ്മലും ഒക്കെ നടത്തും. എന്റെ അമ്മ ഒരിക്കൽ തൊഴുത്തിൽ തെന്നി വീണ് കയ്യൊടിഞ്ഞപ്പോൾ പറത്തുവയലിൽ പോയി ഇത്തരം കെട്ടും ആയി വന്നത് ഞാൻ ഓർക്കുന്നുണ്ട്.

പക്ഷെ മരത്തിൽ നിന്നൊക്കെ വീഴുകയും ആളുടെ ബോധം പോവുകയും ഒക്കെ ചെയ്താൽ പിന്നെ വൈദ്യന്റെ കയ്യിൽ നിന്നും പോയി. അപ്പോൾ നേരെ പെരുമ്പാവൂർക്ക് കൊണ്ടുപോകണം. അക്കാലത്ത് വാഹനങ്ങൾ എളുപ്പത്തിൽ കിട്ടാനില്ല. അപ്പോൾ ഒരു ചെറിയ കട്ടിലിൽ ആളെ കിടത്തി നാലുപേർ എടുത്തുകൊണ്ട് പെരുമ്പാവൂർക്ക് ഓടുകയാണ് പതിവ്. പറഞ്ഞു കേട്ടതാണ്.

നാട്ടിലെ ഒരു തെങ്ങു കയറ്റക്കാരൻ ഒരിക്കൽ തെങ്ങിൽ നിന്നും വീണു, നടുവോ കഴുത്തോ ഒടിഞ്ഞു കാണണം, ബോധവും പോയി. നാട്ടുകാർ ഓടിക്കൂടി അതി വേഗത്തിൽ കട്ടിലിൽ കിടത്തി പെരുമ്പാവൂരിൽ എത്തിച്ചു.

കുറുപ്പ് ഡോക്ടർ രോഗിയെ നോക്കി, എന്നിട്ട് പറഞ്ഞു 'ഇനിയിപ്പോ ഒന്നും ചെയ്യാനില്ല, ഒരു അരമണിക്കൂർ മുൻപ് എത്തിച്ചിരുന്നെങ്കിൽ എന്തെങ്കിലും ഒക്കെ ചെയ്യാമായിരുന്നു'

അന്നൊക്കെ ഡോക്ടർ എന്ന് പറഞ്ഞാൽ ദൈവം ആണ്. അവരുടെ വാക്കിന് എതിർ വാക്കില്ല. കൊണ്ടുവന്നവർക്കും ബന്ധുക്കൾക്കും നിരാശയായി. പക്ഷെ അതിലെ ഒരു വെങ്ങോലക്കാരൻ ധൈര്യം സംഭരിച്ചു ഡോക്ടറോട് ചോദിച്ചുവത്രേ

'ഡോക്ടറെ, ഞങ്ങൾ രാവിലെ മുതൽ ഫ്രീ ആയിരുന്നു, പക്ഷെ ഇയാൾ ഒന്ന് വീണു കിട്ടേണ്ട, അതുകൊണ്ടാണ് താമസിച്ചത്'

ഏതൊരു ഗുരുതരാവസ്ഥയിലും ഡോക്ടറുടെ മുൻപിൽ പോലും കൂസാതെ സത്യം പറഞ്ഞ ആ വെങ്ങോലക്കാരനിലാണ് ഞാൻ എന്റെ ഗുരുക്കന്മാരെ കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP