വീട്ടിനുള്ളിൽ മത്സരബുദ്ധിയും വാഗ്വാദവും അടിപിടിയും ഉണ്ടാകാതെ സൂക്ഷിക്കുക; പരസ്പ്പരം തുറന്നു സംസാരിക്കുക; കുട്ടികൾക്ക് കൃത്യമായ ടൈം ടേബിളും നിയമങ്ങളും ഉണ്ടാക്കുക; പരമാവധി സമയം സെക്സിന് വേണ്ടി ചിലവഴിക്കാം; പതിനൊന്നു മിനിറ്റുകൊണ്ട് കഴിയുന്ന പാവ്‌ലോ കൊയ്ലോ സെക്‌സ് മാറ്റി മണിക്കൂറുകൾ എടുക്കുന്ന തന്ത്ര സെക്‌സ് എന്താണെന്ന് പഠിക്കാം, പരിശീലിക്കാം; കൊറോണ കാലത്തെ മലയാളി ഹൗസിനെ കുറിച്ച് മുരളി തുമ്മാരുകുടിയും നീരജ ജാനകിയും എഴുതുന്നു

നീരജ ജാനകി, മുരളി തുമ്മാരുകുടി
അപരിചിതരായ കുറച്ചാളുകളെ കുറച്ചുനാൾ ഒരു വീട്ടിൽ അടച്ചിട്ട് അവരുടെ പരസ്പരപെരുമാറ്റവും മത്സരവും ആളുകളെ കാണിക്കുന്ന മലയാളി ഹൗസ്, ബിഗ് ബോസ് പരിപാടികൾ നമുക്ക് പരിചിതമാണല്ലോ. ഒട്ടും പ്രതീക്ഷിക്കാതെ മലയാളികളെല്ലാം ഇപ്പോൾ ഓരോ മലയാളി ഹൗസിലാണ്. ഇവിടെ ബിഗ് ബോസ്സില്ല. ടാസ്‌ക് തരുന്നതും ചെയ്യുന്നതും നമ്മൾ തന്നെയാണ്. കളിക്കാരും കാണികളുമെല്ലാം നമ്മൾ തന്നെ. പക്ഷെ ഒന്നുറപ്പിച്ചോളൂ. ഇരിക്കുന്നത് നമ്മുടെ വീട്ടിൽ തന്നെയാണെങ്കിലും ചുറ്റുമുള്ളത് നമുക്കറിയാവുന്നവരും ഉറ്റവരും ബന്ധുക്കളുമൊക്കെയാണെങ്കിലും നമ്മുടെ മലയാളി ഹൗസിലും ഈഗോയും ടെൻഷനും ഉണ്ടാകും. മത്സരബുദ്ധിയും വാഗ്വാദവും ഉണ്ടാകും. അടിപിടി കുറച്ചെങ്കിലും ഉണ്ടാകും. അതിനുമപ്പുറത്തേക്ക് പോകാനുള്ള സാധ്യത വേറെയും.
ലോക്ക് ഡൗൺ നടന്ന ചൈനയിൽ നിന്നുള്ള വാർത്തകൾ സൂചിപ്പിച്ചത് ലോക്ക് ഡൗൺ കഴിഞ്ഞ് ആളുകൾ പുറത്തുവരികയും കോടതികൾ തുറക്കുകയും ചെയ്തപ്പോൾ ഡിവോഴ്‌സ് ആവശ്യപ്പെട്ട് ആളുകളുടെ നീണ്ട ക്യു ആയിരുന്നു എന്നാണ്. പലയിടത്തും ഒരു ദിവസത്തിൽ അനുവദനീയമായതിൽ കൂടുതൽ കേസുകൾ ഉണ്ടായി പോലും!. ലോക്ക് ഡൗൺ നടക്കുന്ന മറ്റു രാജ്യങ്ങളിലും ഡൊമസ്റ്റിക് വയലൻസിൽ ഉണ്ടാകുന്ന വർദ്ധനവിന്റെ കഥകളാണ് കേൾക്കുന്നത്. ഗാർഹിക പീഡന സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ വ്യാപകമായ സംവിധാനങ്ങളുള്ള വികസിതരാജ്യങ്ങളെല്ലാം ലോക്ക് ഡൗണിന്റെ സമയത്ത് ഇത് വർദ്ധിക്കാനുള്ള സാഹചര്യം മുൻകൂട്ടി കണ്ട് മുൻകരുതലുകൾ എടുക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നു. കൗൺസലിങ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നു.
കേരളത്തിലുൾപ്പെടെ ലോകത്തെന്പാടും ലോക്ക് ടൗണിൽ ഇരിക്കുന്ന മലയാളി കുടുംബങ്ങളിലും സ്ഥിതി വ്യത്യസ്തമാകാൻ പോകുന്നില്ല. അതുകൊണ്ട് ഇക്കാര്യം മുന്നിൽ കണ്ട് കാര്യങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ സൗന്ദര്യപ്പിണക്കങ്ങളിൽ നിന്നും വാഗ്വാദത്തിലേക്കും, വാഗ്വാദങ്ങളിൽ നിന്നും അടിപിടിയിലേക്കും, അപൂർവ്വം കേസുകളിൽ അതിനപ്പുറത്തേക്കും കാര്യങ്ങൾ നീങ്ങും. മറ്റു രാജ്യങ്ങളിലെ പോലെയല്ല കേരളത്തിലെ വീട്. അണുകുടുംബങ്ങൾ മാത്രമല്ല, അപ്പച്ഛനും അമ്മയും അമ്മായിയമ്മയും അമ്മായിയപ്പനും നാത്തൂന്മാരും അളിയന്മാരും ബന്ധുക്കളും ഒക്കെയുണ്ടാകാം. ഇവരുടെ സാന്നിധ്യം കാര്യങ്ങൾ വീട്ടിലെ എളുപ്പമാക്കാൻ സഹായിക്കുന്നത് പോലെ തന്നെ വഷളാക്കാനും സഹായിക്കും.
ഇങ്ങനെയൊക്കെയാണെങ്കിലും സാധാരണനിലയിൽ ഒരുമിച്ചിരിക്കാൻ അവസരം കിട്ടാത്ത കുടുംബാംഗങ്ങൾ ഒരുമിച്ചിരിക്കുന്‌പോൾ അത് മോശമായ കാര്യങ്ങളിലേക്ക് നയിക്കണമെന്നില്ല. കുടുംബത്തിൽ കൂടുതൽ ആശയവിനിമയം ഉണ്ടാക്കാൻ, കെട്ടുറപ്പുണ്ടാക്കാൻ, മോശമായ ബന്ധങ്ങൾ റിപ്പയർ ചെയ്യാൻ, മറ്റുള്ളവർക്ക് വേണ്ടി കൂടുതൽ എന്തെങ്കിലും ചെയ്യാൻ ഒക്കെയുള്ള ഒരു അവസരം കൂടിയാണിത്.
വീടിന്റെ ബന്ധനത്തിലിരിക്കുന്ന മലയാളികൾക്ക് വേണ്ടി കുറച്ചു നിർദ്ദേശങ്ങൾ പറയാം:
1. സംഘർഷം സ്വാഭാവികം: കുറച്ചാളുകൾ, അത് എത്ര അടുത്ത ബന്ധമുള്ളവരായാൽ പോലും, കുറച്ചു സ്ഥലത്തിനുള്ളിൽ നിയന്ത്രണത്തോടെ കഴിയുന്നത് സംഘർഷ സാധ്യത വർധിപ്പിക്കും എന്ന കാര്യം മലയാളി ഹൗസിലുള്ള എല്ലാവരും മനസ്സിലാക്കണം. ഇത് ആരുടേയും കുറ്റമല്ല എന്നിരുന്നാലും ഏതൊരു വീട്ടിലും പ്രതീക്ഷിക്കേണ്ടതാണ്. ഇങ്ങനെ മനസ്സിലാക്കിക്കഴിഞ്ഞാൽ പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ അതൊരു വ്യക്തിയുടെ കുറ്റമാണെന്ന് ചിന്തിച്ച് ഒരാളെ കുറ്റപ്പെടുത്തിയോ ഒറ്റപ്പെടുത്തിയോ പരിഹരിക്കാൻ നോക്കുന്നതിന് പകരം സാഹചര്യത്തിന്റെ പ്രശ്‌നവും കൂടെ മനസ്സിൽ വെക്കണം.
2. മുൻകാല പ്രശ്‌നങ്ങൾ വഷളാകും: നിങ്ങൾ ഓരോരുത്തരും ഈ മലയാളി ഹൗസിൽ നിന്നും എങ്ങനെ പുറത്തുവരുമെന്നത് നിങ്ങൾ ഏതു തരം ബന്ധങ്ങളുമായിട്ടാണ് അകത്ത് പോയത് എന്നതിനെയാണ് ആശ്രയിച്ചിരിക്കുന്നത്. മിക്കവാറും കുടുംബങ്ങളിൽ ഏതെങ്കിലും രീതിയിലുള്ള കുറച്ച് വിള്ളലുകൾ ഉണ്ടായേക്കും. ഭാര്യയും ഭർത്താവും തമ്മിൽ, ഭാര്യയും ഭർത്താവിന്റെ ബന്ധുക്കളും തമ്മിൽ, ഭർത്താവും ഭാര്യയുടെ ബന്ധുക്കളും തമ്മിൽ, ഭാര്യയും ഭർത്താവും അവരുടെ മാതാപിതാക്കളും തമ്മിൽ (ബന്ധുക്കൾ ഉണ്ടെങ്കിൽ അവരെയും കൂട്ടാം), ചെറിയ കുട്ടികൾ തമ്മിൽ, കുട്ടികളും മാതാപിതാക്കളും തമ്മിൽ എന്നിങ്ങനെ അനവധിയായ ബന്ധങ്ങൾ പെർഫെക്ട് ആയിരിക്കുക മനുഷ്യ സഹജമല്ല. സാധാരണഗതിയിൽ ഓരോരുത്തർക്കും അവരുടേതായ സ്ഥലവും സമയവും ഉണ്ട്. അതിനാൽ സംഘർഷം അല്പം വർധിച്ചു കഴിയുന്‌പോൾ അത് തണുക്കാനുള്ള സമയവും സാഹചര്യവും എല്ലാവർക്കും ഉണ്ടാകും. എന്നാൽ ആളുകൾ ഒറ്റ വീട്ടിലേക്ക് ചുരുങ്ങുകയും ദിവസവും പതിനെട്ട് മണിക്കൂറെങ്കിലും സ്ഥലവും സമയവും പങ്കുവെക്കുകയും ചെയ്യുന്‌പോൾ അവർക്ക് 'കൂളിങ്ങ്' പീരിഡിനുള്ള അവസരം കിട്ടുന്നില്ല. ചെറിയ ചെറിയ പ്രശ്‌നങ്ങൾ ഒന്നിന് മുകളിൽ ഒന്നായി വലുതാകും.
3. പുതിയ ടെൻഷനുകൾ: സാധാരണ രോഗമുണ്ടായി ആളുകൾ വീട്ടിൽ വിശ്രമിക്കുന്നതു പോലെ ഒരു സാഹചര്യമല്ല ഇപ്പോൾ. ആർക്ക് വേണമെങ്കിലും രോഗം ഉണ്ടായേക്കാം എന്നൊരു ഭീതി എല്ലാവർക്കുമുണ്ട്. രോഗമുണ്ടായാൽ പ്രായമായവരാണ് കൂടുതൽ മരിച്ചുപോകുന്നതെന്ന് അറിയാമെന്നതിനാൽ അവർക്ക് അധികമായ പേടിയുണ്ടാകും. തൊഴിലുകൾ വീട്ടിലിരുന്ന് ചെയ്യേണ്ടിവരുന്നവർക്ക് ഓഫീസിലെ ടെൻഷൻ നേരെ വീട്ടിലെത്തുന്നു. തൊഴിലുണ്ടായിട്ടും ചെയ്യാൻ പറ്റാത്തവർക്ക് സമയം പോകാത്തതിന്റെ ബുദ്ധിമുട്ടുകൾ. ഗൾഫിൽ നിന്നും നാട്ടിലെത്തിയ സാഹചര്യത്തിൽ അവരുടെ ഉള്ള ജോലി പോകുമോ എന്ന ടെൻഷൻ. വീട്ടിലെ ആരെങ്കിലും മറ്റു സംസ്ഥാനങ്ങളിലോ വിദേശത്തോ ഉണ്ടെങ്കിൽ ആ പേടി. സാനമ്പത്തികമായ ബുദ്ധിമുട്ടുകൾ ഒരു തരത്തിൽ പേടിപ്പിക്കുമ്പോൾ ഭാവിയിലെ സാമ്പത്തിക കാര്യങ്ങൾ എന്താകുമെന്ന പേടി വേറെയും. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഭാവി എല്ലാവർക്കും പ്രശ്‌നമാകുന്‌പോൾ കുട്ടികൾക്കത് പ്രത്യേക പ്രശ്നമാകുന്നു. വീട്ടിൽ ഭിന്നശേഷിക്കാർ ഉണ്ടെങ്കിൽ കാര്യങ്ങൾ മനസ്സിലാക്കാതെയും മറ്റുള്ളവർക്ക് എന്തോ ടെൻഷനുണ്ടെന്ന് മനസ്സിലാക്കിയും അവർക്ക് കൂടുതൽ ടെൻഷൻ ഉണ്ടാകുന്നു. എങ്ങനെ നോക്കിയാലും വലിയ വീടും പണവും ഭക്ഷണവും ഉള്ളവർക്ക് പോലും ദുരിതകാലമാണ്.
4. തുറന്ന സംസാരം പ്രധാനം: മുൻപ് പറഞ്ഞ പല കാരണങ്ങളാൽ എല്ലാ വീടുകളിലും തന്നെ എന്തെങ്കിലും തരത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് പറഞ്ഞല്ലോ. ഇതിനൊന്നും പെട്ടെന്നുള്ള പരിഹാരമില്ല. അപ്പോൾ ആദ്യമേ ചെയ്യേണ്ടത്, വീട്ടിലെല്ലാവരും പഴയതും പുതിയതുമായ ടെൻഷനുകളിലാണെന്നും ഇനിയുള്ള ദിവസങ്ങളിൽ ഇത്തരത്തിലുള്ള ടെൻഷൻ പുതിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും മനസ്സിലാക്കുക എന്നതാണ്. ഞങ്ങളുടെ ലേഖനം വായിക്കുന്നവരെങ്കിലും ഇതിന്റെ ഒരു കോപ്പി വീട്ടിൽ എല്ലാവരോടും വായിക്കാൻ പറയണം. വീട്ടിൽ ആളുകൾ പരസ്പരവും കൂട്ടായും അവരുടെ മനസ്സിലെ സംഘർഷങ്ങൾ തുറന്നു സംസാരിക്കാൻ ശ്രമിക്കണം. കുട്ടികളോടും മുതിർന്നവരോടും ഭിന്നശേഷിയുള്ളവരോടും പ്രത്യേകം കാര്യങ്ങൾ സംസാരിക്കുകയും അവർക്ക് ആത്മവിശ്വാസം നൽകുകയും വേണം. ഈ ലേഖനം വായിച്ചു കഴിഞ്ഞാൽ കുടുംബത്തിലുണ്ടാകാവുന്ന ടെൻഷനുകളെപ്പറ്റിയും അവ എങ്ങനെ കൈകാര്യം ചെയ്യാമെന്നും എല്ലാവരുമായി ചർച്ച ചെയ്യുന്നതും നല്ലതാണ്.
5. വെടിനിർത്തൽ പ്രഖ്യാപിക്കൂ: ഓരോ കുടുംബത്തിലും ഓരോ തരം സംഘർഷങ്ങളും വിള്ളലുകളും ഉണ്ടാകാറുണ്ടെന്ന് പറഞ്ഞല്ലോ. ലോക്ക് ഡൗൺ കാലം ആ വിള്ളലുകൾ വലുതാക്കും, ശ്രദ്ധിച്ചില്ലെങ്കിൽ കുടുംബം ശിഥിലമാകും. ഇത് ഒഴിവാക്കണമെങ്കിൽ താൽക്കാലമെങ്കിലും പഴയ യുദ്ധങ്ങൾക്ക് വിരാമമിട്ടാലേ പറ്റൂ. അത് ചെറിയ ഈഗോ കാര്യങ്ങൾ തുടങ്ങി കൂടുതൽ തീവ്രമായ വിഷയങ്ങൾ ആകാം (ധൂർത്ത്, മദ്യപാനം, വിവാഹേതര ബന്ധങ്ങൾ). കാര്യം എന്താണെങ്കിലും അടുത്ത ഇരുപത്തി ഒന്ന് ദിവസം കൊണ്ട് അതിന് പരിഹാരം ഉണ്ടാകാൻ പോകുന്നില്ല. താൽക്കാലത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിക്കുക. ഇക്കാര്യം പരസ്പരം സംസാരിക്കാനുള്ള സാഹചര്യം വീട്ടിലുള്ളവർ തമ്മിലുണ്ടെങ്കിൽ സംസാരിച്ചു സമ്മതിക്കുക. ഇല്ലെങ്കിൽ മനസ്സിലെങ്കിലും 'ഈ ലോക്ക് ഡൗൺ ഒന്ന് കഴിയട്ടെ, നിങ്ങൾക്ക് ഞാൻ വച്ചിട്ടുണ്ട്' എന്ന് മനസ്സിൽ പറയുക.
6. തൊഴിൽ വിഭജനം: വീട്ടിലുള്ള ഓരോരുത്തർക്കും ഉറങ്ങുന്ന സമയമൊഴിച്ച് ചെയ്യാൻ എന്തെങ്കിലും ഉണ്ടായിരിക്കുക എന്നത് പ്രധാനമാണ്. ലോക്ക് ഡൗണിന് മുൻപ് കാര്യങ്ങൾ എങ്ങനെ ആയിരുന്നാലും വീടുകളിൽ ഇക്കാര്യത്തിൽ പുതിയ തീരുമാനം ഉണ്ടാകണം. ഭാര്യയും ഭർത്താവും ജോലിക്ക് പോകുന്ന കുടുംബങ്ങളിൽ ഭാര്യ വീട്ടുജോലികൾ ചെയ്യുകയും കുട്ടികളെ പഠിപ്പിക്കുകയും കൂടി ചെയ്യുന്നതാണല്ലോ ശരാശരി മലയാളി ഹൗസിലെ പ്രോട്ടോക്കോൾ. ഭർത്താക്കന്മാർക്ക് സ്ഥിരം ജോലിയില്ലാത്തതോ ഗൾഫിൽ നിന്ന് അവധിയിൽ വരുന്നതോ ആയ ഇടങ്ങളിൽ ഭർത്താവ് മൂന്ന് നേരവും ഭക്ഷണ സമയത്ത് ഡൈനിങ് ടേബിളിൽ എത്തുകയും ഭാര്യ ഭക്ഷണമുണ്ടാക്കുകയും മറ്റെല്ലാ ജോലികളും ചെയ്തു തീർക്കുകയും ചെയ്യുന്നതും നാട്ടു നടപ്പാണ് (ഭർത്താക്കന്മാർ കൂടുതൽ കാര്യങ്ങളിൽ താല്പര്യമെടുക്കുന്ന മലയാളി കുടുംബങ്ങൾ ഇല്ല എന്നല്ല, കുറവാണ് എന്നാണ് ഉദ്ദേശിക്കുന്നത്). ഇത്തരം സാഹചര്യങ്ങൾ ഇരുപത്തി ഒന്ന് ദിവസം നിലനിന്നാൽ (അതായത് ഭർത്താവ് വീട്ടിൽ വെറുതെയിരുന്ന് ടി വി കാണുകയും വാട്ട്‌സാപ്പിൽ സമയം കളയുകയും ഭാര്യമാർ വീട്ടിലെ ജോലികൾ ചെയ്തുകൊണ്ടിരിക്കുകയും ചെയ്യേണ്ടി വന്നാൽ) നിങ്ങളുടെ അന്ത്യം കൊറോണ കൊണ്ടാവില്ല !. അതുകൊണ്ട് ഇന്ന് വരെ നിങ്ങളുടെ വീട്ടിലെ തൊഴിൽ ഉത്തരവാദിത്തങ്ങൾ എന്താണോ അവ പുനർ വിചിന്തനം ചെയ്ത്, വീട്ടിലെ എല്ലാ അംഗങ്ങളും അവർക്ക് ആകുന്ന രീതിയിലും അറിയുന്ന രീതിയിലും തൊഴിലുകൾ വിഭജിച്ചെടുക്കണം. ഇതിൽ കുട്ടികൾ, മുതിർന്നവർ, അപ്പൻ, അമ്മായിയപ്പൻ എന്ന വ്യത്യാസം വേണ്ട. ആര് കഴുകിയാലും കക്കൂസ് വൃത്തിയാകും.
7. തുല്യത പരിശീലിക്കാനുള്ള അവസരം: കേരളത്തിലെ അനവധി കുടുംബങ്ങളിൽ ഇപ്പോൾ ഭാര്യയും ഭർത്താവും പുറത്തു ജോലി ചെയ്യുന്നവരാണ്. ഇവരിൽ പലർക്കും അതേ ജോലികൾ വീട്ടിലിരുന്നു ചെയ്യാനുള്ള അവസരവുമുണ്ടായിരിക്കും. ഈ ന്യൂ ജെൻ കുടുംബങ്ങൾക്ക് തുല്യത പരിശീലിക്കാനുള്ള അവസരമാണിത്. വീട്ടിലെ പാചകം, കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നത്, തുണി കഴുകുന്നത്, വീട് വൃത്തിയാക്കുന്നത് എന്നീ ജോലികളെല്ലാം ഓരോ ദിവസം ഊഴം വെച്ച് ചെയ്യുക. ആദ്യ ദിവസമുണ്ടാക്കുന്ന ദോശ പെർഫെക്ട് ആവുകയൊന്നുമില്ല (അനുഭവം ഗുരു). പക്ഷെ ഇരുപത്തി ഒന്ന് ദിവസം നീണ്ട സമയമായതിനാൽ പുതിയ തൊഴിൽ പഠിക്കാനും പുതിയ ശീലങ്ങൾ ഉണ്ടാക്കാനും അത് ധാരാളമാണ്.
8. കുട്ടികളെ പഠിപ്പിക്കാനുള്ള സമയം: സാധാരണഗതിയിൽ കുട്ടികളോടൊപ്പം ആവശ്യത്തിന് സമയം ചിലവഴിക്കാൻ പറ്റുന്നില്ല എന്നതാണല്ലോ എല്ലാ അച്ഛനുമമ്മമാരുടെയും വിഷമം. ഇത് മാറുന്ന കാലമാണ്, കുട്ടികൾ ആവശ്യത്തിൽ കൂടുതൽ സമയം വീട്ടിലുണ്ടാകുന്നതും അവർക്ക് പഠിക്കാൻ ഒന്നുമില്ലാത്തതും അവരുടെ പഠനത്തെക്കുറിച്ചുള്ള ചിന്തയും അച്ഛനമ്മമാരെ വിഷമത്തിലാക്കും. അവർ തമ്മിൽ സംഘർഷമുണ്ടാകും. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ കുട്ടികൾക്ക് തല്ലുകിട്ടാനുള്ള സാധ്യതയും കൂടുന്നതോടെ കാര്യങ്ങൾ കൂടുതൽ വഷളാക്കും. ഇതില്ലാതാക്കാൻ കുട്ടികൾക്ക് കൃത്യമായ ടൈം ടേബിളും നിയമങ്ങളും ഉണ്ടാക്കുക, അവരെ വീട്ടു ജോലികൾ പഠിപ്പിക്കുക, അവരോട് കൂടുതൽ സംസാരിക്കുക, അവരോടൊപ്പം പുസ്തകം വായിക്കുക, സിനിമ കാണുക, കഥ പറഞ്ഞുകൊടുക്കുക, എന്തെങ്കിലും ഓൺലൈൻ ആയി പുതിയതായി പഠിക്കാൻ പറയുക, എന്നിങ്ങനെ കാര്യങ്ങൾ പോസിറ്റിവ് ആക്കാൻ പല മാർഗ്ഗങ്ങളുണ്ട്.
9. ഒരുമിച്ചുള്ള സമയം മറക്കാത്തതാക്കുക: സാധാരണയിൽ കൂടുതൽ സമയം ഭാര്യക്കും ഭർത്താവിനും ഒരുമിച്ചു കിട്ടുകയാണ്. അത് സംഘർഷങ്ങളിലേക്ക് നയിക്കാനുള്ള പല കാര്യങ്ങൾ ഞങ്ങൾ പറഞ്ഞു. എന്നാൽ ഒരുമിച്ചു തീരുമാനിച്ചു നടപ്പിലാക്കിയാൽ ജീവിതത്തിലെ മനോഹരമായതും മാറാക്കാനാവാത്തതുമായ ഇരുപത്തി ഒന്ന് ദിവസങ്ങളായി ഇത് മാറ്റുകയും ചെയ്യാം. ആദ്യമായി പരസ്പരം കൂടുതൽ സംസാരിക്കാൻ ശ്രമിക്കുക. രണ്ടുപേരുടെയും ബാല്യത്തെ, അവരുടെ ഏറ്റവും നല്ല ഓർമ്മകളെ (ആദ്യത്തെ പ്രണയം ഒഴിച്ച്), അവരുടെ സ്വപ്നങ്ങളെ, ആശങ്കകളെ പറ്റിയൊക്കെ സംസാരിക്കാം. എന്തെങ്കിലും കാര്യങ്ങൾ ഒരുമിച്ചു ചെയ്യാം. കംപ്യൂട്ടർ ഗെയിം തൊട്ട് പുതിയതായി ഭാഷയോ സ്‌കില്ലോ പഠിക്കുന്നത് വരെ ആകാം. ഈ ലോക്ക് ഡൗൺ കഴിയുന്‌പോൾ എവിടെയെങ്കിലും പോകുന്നതിനെപ്പറ്റി വിശദമായി പ്ലാൻ ചെയ്യാം. യാത്രയുടെ ക്ഷീണവും സമയത്തിന്റെ കുറവും ഒട്ടുമില്ലാത്തതിനാലും മറ്റ് എക്‌സർസൈസിന്റെ കുറവ് ഏറെ ഉള്ളതിനാലും പരമാവധി സമയം സെക്സിന് വേണ്ടി ചിലവഴിക്കാം. പതിനൊന്നു മിനിറ്റുകൊണ്ട് കഴിയുന്ന പാവ്‌ലോ കൊയ്ലോ സെക്‌സ് മാറ്റി മണിക്കൂറുകൾ എടുക്കുന്ന തന്ത്ര സെക്‌സ് എന്താണെന്ന് പഠിക്കാം, പരിശീലിക്കാം. വനിതയുടെ പഴയ ലക്കങ്ങൾ ഉണ്ടെങ്കിൽ അതിൽ ഞങ്ങൾ ലൈംഗികതയെ കുറിച്ചെഴുതിയ ലേഖനങ്ങൾ വായിക്കാൻ പറ്റിയ സമയമാണ്, പ്രാക്ടീസ് ചെയ്തു നോക്കാനും. കുറെ നാൾ കഴിയുന്‌പോൾ 'ആ ലോക്ക് ഡൗൺ കാലമായിരുന്നു ഏറ്റവും മനോഹരം' എന്ന് ചിന്തിക്കാൻ ഇടവരണം !
10. 'മി ടൈം' ബഹുമാനിക്കാൻ പഠിക്കുക. സാധാരണ ഗതിയിൽ ഭാര്യക്കും ഭർത്താവിനും രണ്ടുപേരിൽ നിന്നും മാറി കുറെ സമയം സ്വന്തമായുണ്ട്. ഓഫിസുകളിൽ പോവുകയാണെങ്കിൽ ആ സമയം, യാത്ര ചെയ്യുന്ന സമയം, ഭർത്താവോ ഭാര്യയോ പുറത്തു പോകുന്ന സമയം. അപ്പോൾ അവർ ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യും, ഇഷ്ടമുള്ളവരോട് സംസാരിക്കും, എഴുതും, വായിക്കും, ഫേസ്‌ബുക്ക് നോക്കും എന്നിങ്ങനെ. പക്ഷെ ഇരുപത്തിനാലു മണിക്കൂറും രണ്ടുപേരും ഒരുമിച്ചാകുന്‌പോൾ സ്വന്തമായ ഈ സമയം ഇല്ലാതാകും. ഓരോ ഫോൺ വരുന്‌പോഴും 'അതാരുടെ ആയിരുന്നു'' എന്ന് പങ്കാളി വെറുതെയെങ്കിലും ചോദിച്ചേക്കാം. എത്ര സമയം ഫേസ്‌ബുക്കിൽ ചിറ്റിലവഴിക്കുന്നു എന്ന് പരസ്പരം ശ്രദ്ധിച്ചേക്കാം. പണിയൊന്നുമില്ലെങ്കിൽ ഭാര്യയുടെയോ ഭർത്താവിന്റെയോ ചാറ്റ് ഹിസ്റ്ററി എടുത്തു നോക്കി എന്ന് വരാം. നിങ്ങൾക്ക് എത്ര ബോറടിച്ചാലും, നിങ്ങൾ എത്ര സംശയാലുവാണെങ്കിലും തൽക്കാലം ഈ പരിപാടികൾ മാറ്റിവെക്കുന്നതാണ് നല്ലത്. പരസ്പരം ഒരു മുറിക്കുള്ളിൽ അടച്ചിരിക്കുന്‌പോഴും പങ്കാളികൾക്ക് പരമാവധി സ്വകാര്യത കൊടുക്കുവാൻ ശ്രദ്ധിക്കണം. കുട്ടികളുടെ കാര്യത്തിലും ഇതേ നിയമം പാലിക്കണം.
ഈ പത്തു നിയമങ്ങൾ പത്തു പോസ്റ്ററായി ഞങ്ങൾ ഉണ്ടാക്കുന്നുണ്ട്, വീടുകളിൽ ഒട്ടിച്ചുവെക്കാം, ചർച്ച ചെയ്യാം. ഒരു കുടുംബം എന്ന രീതിയിൽ കൂടുതൽ ശക്തരായി നമുക്ക് ഈ കൊറോണക്കാലത്തുനിന്ന് പുറത്തു വരാം.
സുരക്ഷിതരായിരിക്കുക
#weshallovercome\
- TODAY
- LAST WEEK
- LAST MONTH
- വിവാഹത്തിന് അവർ വരില്ല; തിരുവല്ല പെരുന്തുരുത്തിൽ കെഎസ്ആർടിസി ബസ് കടയിലേക്ക് പാഞ്ഞുകയറിയപ്പോൾ ഇരകളായത് വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയും യുവാവും; അപകടത്തിൽ പെട്ടത് ജെയിംസിനൊപ്പം ആൻസി കോട്ടയത്ത് ഇന്റർവ്യൂവിൽ പങ്കെടുത്ത് മടങ്ങവേ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഉത്രയുടെ ഡമ്മിയെ ബെഡ്ഡിൽ കിടത്തി; എത്തിച്ചത് നാല് മൂർഖൻ പാമ്പുകളെ; ഉത്രയുടെ കയ്യിൽ ചൂടാറാത്ത കോഴിയിറച്ചി കെട്ടിവച്ചു; ആദ്യം മടിച്ച് ഇഴഞ്ഞുനീങ്ങിയിട്ട് പിന്നെ കിടിലൻ കടികൾ; ഉത്രക്കൊലക്കേസിലെ ഡമ്മി പരീക്ഷണം: ഇതുവരെ അറിയാത്തത് മാവീഷ് പറയുന്നു; ഇത്തരം ഡമ്മി പരീക്ഷണം രാജ്യത്ത് ആദ്യം
- ആനയ്ക്ക് നേരേ എറിഞ്ഞത് പെട്രോൾ നിറച്ച ടയർ; കത്തുന്ന ശരീരവുമായി കാടുകയറാതെ ആന നിന്നത് ജനവാസ കേന്ദ്രത്തിലും; പ്രതികളെ കുറിച്ച് സൂചന ലഭിച്ചത് ദൃശ്യങ്ങൾ പ്രചരിച്ചതോടെ; കാട്ടാനയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായത് റിസോർട്ട് ഉടമകൾ
- ഷാർജയിൽ നിന്ന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വന്നിട്ടും പരാതി നൽകിയത് നവംബർ 10ന്; അമ്മയ്ക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിക്കാൻ കുട്ടിയെ ആരെങ്കിലും ബ്രെയ്ൻ വാഷ് ചെയ്തോ? കടയ്ക്കാവൂർ കേസിൽ ഹൈക്കോടതി പൊളിച്ചത് അന്വേഷണത്തിലെ പൊരുത്തക്കേടുകൾ
- 89കാരിയായ കിടപ്പുരോഗി നേരിട്ട് എത്തണം; മറ്റ് മാർഗമുണ്ടോ എന്ന് ആരാഞ്ഞ ബന്ധുവിന് ശകാരവർഷം; ആക്രമിച്ചെങ്കിൽ പരാതി പൊലീസ് സ്റ്റേഷനിലല്ലേ പറയേണ്ടത് എന്നു പരുഷമായി പറഞ്ഞു; എം സി ജോസഫൈന്റെ ഫോൺ സംഭാഷണം പുറത്ത്
- സോണിയ ഗാന്ധി എന്തുപറഞ്ഞാലും തലകുനിച്ച് അനുസരിക്കും; അവർ എന്തുപറഞ്ഞാലും ഒരിക്കലും നോ പറയില്ല; കോൺഗ്രസ് അദ്ധ്യക്ഷയുടെ ഫോൺ കോളിൽ മനസ് മാറ്റി തോമസ് മാഷ്; ശനിയാഴ്ച പ്രഖ്യാപിച്ചിരുന്ന സസ്പൻസ് വാർത്താസമ്മേളനം കെ.വി.തോമസ് മാറ്റി വച്ചു; അനുനയത്തിന് വഴങ്ങിയതോടെ ശനിയാഴ്ച ഗലോട്ടുമായി കൂടിക്കാഴ്ചയ്ക്കായി തിരുവനന്തപുരത്തേക്ക്; കെപിസിസിയുടെ നയതന്ത്രം വിജയിക്കുന്നു
- അമ്പതു കിലോ വരുന്ന പുള്ളിപ്പുലിയെ കെണിവെച്ച് പിടിച്ച് കറിവെച്ച് കഴിച്ചു; പല്ലും നഖവും തോലും മാറ്റിവെച്ചത് വിറ്റ് കാശുവാങ്ങാൻ; ഇടുക്കി മാങ്കുളത്ത് വനംവകുപ്പ് പിടികൂടിയത് അഞ്ചുപേരെ
- കേസിൽ കുടുങ്ങി നാടുവിട്ട കുന്ദംകുളത്തെ പൊലീസുകാരന്റെ മകൻ; ബോംബേയിൽ നിന്ന് കുവൈറ്റ് വഴി കഞ്ചിക്കോട്ടെത്തിയ സിപിഎമ്മുകാരൻ; സോളാറിൽ വിഐപി ഫോൺ വിളി പുറത്താക്കി; ബാർ കോഴയിലും മലബാർ സിമൻസിലും പോരാട്ടങ്ങൾ; ബിഷപ്പ് കത്തെഴുതിയത് ഈ ഐസക് വർഗ്ഗീസിന് വേണ്ടി; മണ്ണാർക്കാട് സിപിഐയുടെ സ്ഥാനാർത്ഥിയാകാൻ കൊതിക്കുന്ന ബിസിനസ്സുകാരന്റെ കഥ
- വി ടി ബൽറാമിനെതിരെ മത്സരിക്കാൻ മുട്ടിടിച്ച് സിപിഎമ്മിലെ യുവകേസരികൾ! തൃത്താല തിരിച്ചു പിടിക്കാൻ എം സ്വരാജ് വേണമെന്ന ആവശ്യം തള്ളി; സ്വന്തം നാടായാ നിലമ്പൂരിലും മത്സരിക്കാൻ മടി; സിറ്റിങ് സീറ്റായ തൃപ്പൂണിത്തുറയിൽ തന്നെ മത്സരിക്കാൻ താൽപ്പര്യം; അല്ലാത്ത പക്ഷം ഉറച്ച സിപിഎം സീറ്റുകളിലും കണ്ണുവെച്ച് സ്വരാജ്
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- അഡ്ജസ്റ്റുമെന്റുകൾ വേണ്ടി വരുന്നതിനാൽ സൗഹൃദ പിരിയൽ; വേർപിരിഞ്ഞാലും ഇടപ്പള്ളിയിലെ ഫ്ളാറ്റിൽ ഒന്നിച്ചു കഴിയും; കുട്ടികളുടെ ഉത്തരവാദിത്തങ്ങൾ തുല്യ പങ്കാളിത്തത്തോടെ നടത്തും; പിരിഞ്ഞതും ആഘോഷിക്കാൻ സുഹൃത്തുക്കൾക്കായി പാർട്ടി നടത്തും; രഹ്നാ ഫാത്തിമയും പങ്കാളി മനോജ് ശ്രീധറും വേർപിരിഞ്ഞു
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- വാട്സാപ്പ് കൂട്ടായ്മയിലെ പരിചയം പ്രണയമായപ്പോൾ 19 കാരനൊപ്പം 24 കാരി കൊല്ലത്ത് നിന്ന് ഒളിച്ചോടിയത് നാല് നാൾ മുമ്പ്; യുവാവിനെ പരിചയപ്പെട്ടത് സഹോദരി റംസിക്കായി രൂപീകരിച്ച വാട്സാപ്പ് കൂട്ടായ്മയിൽ; കേസെടുത്തത് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങിയപ്പോൾ; അൻസിയെയും അഖിലിനെയും മൂവാറ്റുപുഴയിൽ നിന്ന് പിടികൂടി
- മുട്ട വിൽപ്പനയ്ക്ക് എത്തി പ്ലസ് ടുക്കാരിയെ പ്രണയത്തിൽ വീഴ്ത്തി; നിസ്സാര കാര്യങ്ങൾ ദേഷ്യം തുടങ്ങിയപ്പോൾ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ച് പെൺകുട്ടിയും; ഗുണ്ടകളുമായെത്തി ഭീഷണിയിൽ താലി കെട്ട്; പണിക്കു പോകാതെ ഭാര്യവീട്ടിൽ ഗെയിം കളി; തൈക്കുടത്തെ വില്ലന് 19 വയസ്സു മാത്രം; അങ്കമാലിക്കാരൻ കൈതാരത്ത് പ്രിൻസ് അരുണിന്റെ കഥ
- എംബിബിഎസ് ഒന്നാം വർഷം ഹോസ്റ്റൽ മുറിയിൽ ഇരിക്കുമ്പോൾ ഓർക്കാപ്പുറത്തൊരു മഴ; ബാൽക്കണിയിലെ അയയിൽ നിന്ന് തുണി വലിച്ചെടുത്തപ്പോഴേക്കും തെന്നി താഴേക്ക്; നെഞ്ചിന് കീഴ്പോട്ട് തളർന്നെങ്കിലും മരിയ എല്ലാം എടുത്തത് സ്പോർട്സ്മാൻ സ്പിരിറ്റോടെ; എംഡി എടുക്കുന്നതിന് ഒരുങ്ങുന്ന മരിയയുടെ കഥ വായിച്ചാൽ കൊടുക്കും ഒരുബിഗ് സല്യൂട്ട്
- വീടുതരാം.. ടിവിയും ഫ്രിഡ്ജും വാങ്ങിത്തരാം..ഷാർജയിലേക്ക് കൊണ്ടുപോകാം എന്ന് വാഗ്ദാനം; എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം തിരികെ വീട്ടിലെത്തിക്കാമെന്നും ഫോണിൽ; കർണ്ണാടക സകലേഷ്പുരത്ത് യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡന്റിന് യുവാക്കളുടെ ക്രൂരമർദ്ദനം; വീഡിയോ വൈറൽ
- 'ജാവദേക്കർ യൂസ്ലെസ്, സ്മൃതി ഇറാനി നല്ല സുഹൃത്ത്'; അരുൺ ജെയറ്റ്ലി മരിക്കാത്തതിൽ അസ്വസ്ഥത; പുൽവാമയിൽ 'ആഹ്ലാദം'; ബാലേക്കോട്ടും ആർട്ടിക്കിൾ 370ഉം മൂൻകൂട്ടി അറിയുന്നു; വിവാദ ചാറ്റിലെ എ കെ അമിത് ഷായോ; രാജ്യരഹസ്യം വരെ ചോർത്തിയ അർണാബിന്റെ വാട്സാപ്പ് ചാറ്റിൽ ഇന്ത്യ നടുങ്ങുമ്പോൾ
- തിരുതയ്ക്കൊപ്പം റോമിലെ ബന്ധങ്ങൾ; അമ്മയെ ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ബന്ധുവിന് സോണിയ സ്വാതന്ത്ര്യം അനുവദിച്ചത് സഹോദര തുല്യനായി; ഇനി എല്ലാം പഴങ്കഥ; വിലപേശൽ അനുവദിക്കില്ല; കെവി തോമസിന് എന്തെങ്കിലും കിട്ടുക ഹൈക്കമാണ്ടിനെ അംഗീകരിച്ചാൽ മാത്രം; കൊച്ചിയിലെ മാഷിനെ തളയ്ക്കാനുള്ള ഗ്രുപ്പ് മാനേജർമാരുടെ തന്ത്രം ജയിക്കുമ്പോൾ
- ഇസ്ലാമിലെ അടുക്കളകളും ഒട്ടും ഭേദമല്ല; മഹത്തായ ഭാരതീയ അടുക്കള എന്നാൽ നായർ തറവാടുകളിലെ അടുക്കളകൾ മാത്രമാണോ; ഞങ്ങളെയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ; നവമാധ്യമങ്ങളിൽ വൈറലായ ഒരു കുറിപ്പ് ഇങ്ങനെ
- എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാണേണ്ടെന്ന് വാശി; ഏഴുവട്ടം സംസാരിച്ചിട്ടും കാലുവരെ പിടിച്ചിട്ടും വീട്ടിലേക്ക് പോകാൻ കൂട്ടാക്കാതെ അൻസി; കണ്ണീരോടെ സ്റ്റേഷന്റെ പടിയിറങ്ങുന്ന ഭർത്താവിനെ കണ്ട് നിസ്സഹായരായി ഇരവിപുരത്തെ പൊലീസുകാരും; വാട്സാപ്പ് കൂട്ടായ്മയിൽ കൂട്ടായ കാമുകനെ ഉപേക്ഷിക്കാതിരിക്കാൻ അൻസി പറഞ്ഞ കാരണം ഇങ്ങനെ
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- വിവാഹം കഴിഞ്ഞ് 15 ദിവസം പിന്നിട്ടപ്പോൾ യുവാവ് ആവശ്യപ്പെട്ടത് അസാധാരണമായ ലൈംഗിക വേഴ്ച്ച; ഭാര്യ എതിർത്തതോടെ ക്രൂര മർദ്ദനവും; ഭർത്താവിനെതിരെ പരാതിയുമായി യുവതി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍