Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുഹൃത്ത് തിരയിൽപെട്ടു എന്ന് കണ്ടപ്പോൾ ആദ്യം ഉറപ്പ് വരുത്തിയത് എന്റെ സുരക്ഷയും തൊട്ടു പുറകെ ചെയ്തത് പ്രയോഗികമായ രക്ഷാപ്രവർത്തനവുമാണ്; ആ ചിന്തക്ക് പിന്നിൽ മുരളി സാറിന്റെ രക്ഷാപ്രവർത്തന ഫീച്ചറുകൾക്ക് വലിയ പങ്കുണ്ട്; സുരക്ഷാ എഴുത്ത് പ്രയോജനപ്പെട്ട അനുഭവം പങ്കുവെച്ച് മുരളീ തുമ്മാരുകുടി

സുഹൃത്ത് തിരയിൽപെട്ടു എന്ന് കണ്ടപ്പോൾ ആദ്യം ഉറപ്പ് വരുത്തിയത് എന്റെ സുരക്ഷയും തൊട്ടു പുറകെ ചെയ്തത് പ്രയോഗികമായ രക്ഷാപ്രവർത്തനവുമാണ്; ആ ചിന്തക്ക് പിന്നിൽ മുരളി സാറിന്റെ രക്ഷാപ്രവർത്തന ഫീച്ചറുകൾക്ക് വലിയ പങ്കുണ്ട്; സുരക്ഷാ എഴുത്ത് പ്രയോജനപ്പെട്ട അനുഭവം പങ്കുവെച്ച് മുരളീ തുമ്മാരുകുടി

മുരളീ തുമ്മാരുകുടി

ദുരന്ത ലഘൂകരണം ഒരു 'വേമിസഹല ൈഷീയ' ആണെന്ന് ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട്. ഒരു ദുരന്തം വരുന്നതിന് മുൻപേ അതിനെ പറ്റി ആളുകളെ ബോധവൽക്കരിച്ച് തടഞ്ഞാൽ, ഒരു ദുരന്തം ഉണ്ടായേക്കാമായിരുന്നു എന്ന് ഒരിക്കലും ജനം മനസ്സിലാക്കില്ല. മാത്രമല്ല, ചുമ്മാ അവരുടെ സമയവും പണവും കളഞ്ഞു എന്ന് തോന്നുകയും ചെയ്യും. അതുകൊണ്ട് ദുരന്ത ലഘൂകരണ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കുക സാധാരണമല്ല.

ഇത് വ്യക്തികളുടെ കാര്യം മാത്രമല്ല, പ്രസ്ഥാനത്തിന്റെയും സംസ്ഥാനത്തിന്റെയും രാജ്യങ്ങളുടെയും കാര്യമാണ്. ദുരന്ത ലഘൂകരണത്തിന് നൂറു കോടി രൂപ ആവശ്യപ്പെട്ടാൽ പോലും ലഭിക്കാൻ വളരെ ബുദ്ധിമുട്ടാണ്. എന്നാൽ ദുരന്തം ഉണ്ടായിക്കഴിഞ്ഞാൽ ആയിരം കോടി കിട്ടാനും ഒരു വിഷമവുമില്ല. ഇതുകൊണ്ടൊക്കെ തന്നെ വീണ്ടും വീണ്ടും സുരക്ഷയെപ്പറ്റി എഴുതുന്‌പോൾ ഒരു മടുപ്പ് തോന്നും. എഴുത്ത് എവിടെയെങ്കിലും എത്തുന്നുണ്ടോ?, ആളുകൾക്ക് ഉപകാരപ്പെടുന്നുണ്ടോ?, ആളുകളുടെ ജീവൻ രക്ഷപ്പെടുന്നുണ്ടോ എന്നെല്ലാം സംശയിക്കും.

അങ്ങനെയിരിക്കുമ്പോൾ തീരെ പ്രതീക്ഷിക്കാതെ ഒരു മെയിൽ കിട്ടും. കോഴിക്കോട് വിമാനാപകടം ഉണ്ടായതിന്റെ പിറ്റേന്ന് അങ്ങനെ ഒരു മെസ്സേജ് കിട്ടി. 'ചേട്ടാ, വിമാനത്തിൽ എന്റെ ഭാര്യയും മകളും ഉണ്ടായിരുന്നു. ഞാൻ ചേട്ടന്റെ എഴുത്തുകൾ അവളെക്കൊണ്ട് വായിപ്പിക്കാറുണ്ട്. അപകടം ഉണ്ടായപ്പോൾ അവൾ പേടിക്കാതെ ശരിയായ കാര്യങ്ങൾ ചെയ്തു, ചേട്ടന്റെ പാഠങ്ങൾ വളരെ ഗുണമായി, ഇപ്പോൾ അവർ സുരക്ഷിതരാണ്.

'ഇത്തരത്തിൽ ഒരു മെയിൽ കിട്ടിയാൽ പിന്നെ കുറേ നാളത്തേക്ക് ഒരു ഊർജ്ജമാണ്. ഇന്നും അതുപോലെ ഒരു സന്ദേശം വന്നു. അയൗവെമയശഹ ഒമാീീറ എന്ന സുഹൃത്താണ്. 'ങൗൃമഹലല ഠവൗാാമൃൗസൗറ്യ, അൽപം വിശദമായി പറയാനുള്ളതുകൊണ്ടാണ് ഇവിടെ ഞാൻ ചുരുക്കി പറഞ്ഞത്.

സാറിന് അറിയാമായിരിക്കും. വർഷങ്ങളായി സാർ എഴുതുന്ന രക്ഷാപ്രവർത്തനങ്ങളെ കുറിച്ചുള്ള ഫീച്ചറുകൾ വായിക്കാറുള്ള ഒരാളാണ് ഞാൻ. അതിൽ നിന്നും കിട്ടിയ അറിവ് പല സന്ദർഭങ്ങളിലും എനിക്ക് തുണയായിട്ടുണ്ട്. പ്രത്യേകിച്ച് എന്റെ കൺമുന്നിൽ സംഭവിച്ചിട്ടുള്ള റോഡപകടങ്ങളിൽ.

ശാന്തമായിരുന്ന കടൽത്തീരത്ത് അപ്രതീക്ഷിതമായി ഉയർന്നുപൊങ്ങിയ തിരമാലയിൽ ഞങ്ങളെല്ലാം പെടുകയായിരുന്നു. സുഹൃത്തിന് നീന്തൽ അറിയില്ലാ എന്നതുകൊണ്ട് എനിക്ക് അദ്ദേഹത്തിന്റെ മേൽ ഒരുകണ്ണ് തുടക്കം മുതലെ ഉണ്ടായിരുന്നു. ഉടനെ ഞാൻ ചെയ്തത് കരയിൽ നിൽക്കുന്ന കുട്ടിയോട് പറഞ്ഞത് അഴിച്ചു വെച്ച പാന്റ്റ് എടുത്ത് തരാനാണ്. തിരയിൽ പെട്ട സുഹൃത്തിന് എന്റെ പാന്റിന്റെ ഒരറ്റം എറിഞ്ഞു കൊടുത്തു. ഭാഗ്യത്തിന് അയാൾക്കതിൽ പിടി കിട്ടി. കരക്ക് വലിച്ചു കയറ്റി അപകടത്തിൽ നിന്നും രക്ഷപ്പെട്ടു.

* പ്രത്യക്ഷത്തിൽ ശാന്തമെന്ന് തോന്നുന്ന കടൽ തീരത്ത് നമ്മൾ സെയ്ഫാണ് എന്ന് പരിപൂർണ്ണ വിശ്വാസം ഞാൻ വെച്ചില്ല. അപകടം വന്നേക്കാം, നീന്തൽ അറിയാത്ത ഒരാൾ കൂടെയുണ്ട് അദ്ദേഹത്തെ പ്രത്യേകം കെയർ ചെയ്യണം എന്ന ധാരണ എനിക്ക് തുടക്കം മുതലേ ഉണ്ടായിരുന്നു.

* എന്റെ പാന്റ് ഞാൻ അടുത്ത് തന്നെ അഴിച്ചു വെച്ചത് ഈ ധാരണയുടെ പുറത്താണ്.

* സുഹൃത്ത് തിരയിൽപെട്ടു എന്ന് കണ്ടപ്പോൾ ഞാൻ ഓടി ചെന്ന് പിടിക്കാൻ ശ്രമിക്കാതെ ആദ്യം ഉറപ്പ് വരുത്തിയത് എന്റെ സുരക്ഷയും തൊട്ടു പുറകെ ചെയ്തത് പ്രയോഗികമായ രക്ഷാപ്രവർത്തനവുമാണ്. (മറ്റു കൂട്ടുകാരെ പോലും കൂട്ടിന് വിളിച്ച് എന്റെ പ്രവർത്തനത്തിൽ ഞാൻ തടസ്സമുണ്ടാക്കിയില്ല).

ഞാനീ അവലംബിച്ച രീതിയാണ് പ്രിയ സുഹൃത്തിന് അപകടം പറ്റാതെ രക്ഷപ്പെടുത്താൻ എനിക്ക് സാധിച്ചത് എന്ന് എനിക്ക് പരിപൂർണ്ണ ബോധ്യമുണ്ട്. ഈ കാര്യങ്ങൾ ചെയ്യാനും പാന്റ് അടുത്ത് തന്നെ അഴിച്ചു വെക്കാനും പോലുമുള്ള ചിന്തക്ക് പിന്നിൽ മുരളി സാറിന്റെ ഞാൻ വായിച്ചിട്ടുള്ള രക്ഷാപ്രവർത്തന ഫീച്ചറുകൾക്ക് വലിയ പങ്കുണ്ട്.

കുറച്ച് വർഷങ്ങൾക്കു മുൻപ് സ്‌കൂൾ വാൻ പുഴയിലേക്ക് വീണു കുട്ടികൾ മരിക്കാനുണ്ടായ സാഹചര്യത്തിൽ 'വെള്ളത്തിൽ അപകടത്തിൽ പെടുന്നവരെ രക്ഷപ്പെടുത്താനുള്ള മാർഗ്ഗങ്ങളെ കുറിച്ചും, എല്ലാവരും കൂടെ വെള്ളത്തിൽ എടുത്തുചാടി കുടുതൽ പേർക്ക് അപകടം വരുത്തിവെക്കുന്നതിനെ കുറിച്ചും, അതുപോലെ ആദ്യം രക്ഷാ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനെ കുറിച്ചുമെല്ലാം സാർ എഴുതിയിരുന്ന കാര്യങ്ങൾ ഈ അവസരത്തിൽ ഞാൻ ഓർത്തു പോകുന്നു.

സുഹൃത്തുക്കളെ, സുരക്ഷ എന്നത് ഒട്ടും രസകരമായ വിഷയമല്ല. നമുക്ക് അപകടം ഉണ്ടാകുമെന്ന് നമ്മളാരും വിശ്വസിക്കുന്നുമില്ല. ലോകത്തെ തൊണ്ണൂറു ശതമാനം ഡ്രൈവർ മാരും മറ്റുള്ളവരെക്കാൾ നന്നായിട്ടാണ് താൻ ഡ്രൈവ് ചെയ്യുന്നത് എന്ന് വിശ്വസിക്കുന്നവരാണ്. അതുകൊണ്ടാണ് ഡ്രൈവിങ്ങ് സുരക്ഷെയെ പറ്റി എഴുതുന്‌പോൾ അവർ സർക്കാരിന്റെ ഉത്തരവാദിത്തത്തെ പറ്റി എഴുതുന്നത്. പക്ഷെ ഓരോ വർഷവും പതിനായിരത്തോളം ആളുകൾ കേരളത്തിൽ അപകടത്തിൽ മരിക്കുന്നു, അവരൊക്കെ ഇത്തരത്തിൽ 'മറ്റുള്ളവർക്ക് ആണ് അപകടം ഉണ്ടാകുന്നത്' എന്ന് കരുതി അന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയവരാണ്.

പൂർണ്ണമായ സുരക്ഷ എന്നൊന്നില്ല. എന്നാൽ സുരക്ഷിതമായ പെരുമാറ്റം കൂടുതൽ സുരക്ഷ നൽകും. എപ്പോഴും സുരക്ഷിതമായി പെരുമാറുക, നിങ്ങൾക്കും മറ്റുള്ളവർക്കും ഉണ്ടായേക്കാവുന്ന അപകടങ്ങൾ ഒഴിവാക്കുക. എന്റെ ഉപദേശങ്ങൾ ഗുണകരമായി എന്ന് തോന്നിയാൽ വല്ലപ്പോഴും ഒരു മെയിൽ അയക്കുക.

സുരക്ഷിതമായിരിക്കുക...

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP