Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വഴങ്ങാത്ത പെൺകുട്ടികൾക്ക് നേരേ തോക്കുചൂണ്ടി നാവ് അറുത്തെടുക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം; വനിതാ കായികതാരങ്ങളെ പിച്ചിച്ചീന്തിയ അഫ്ഗാൻ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റിന് ലോക കായിക കോടതിയുടെ അർഹിച്ച ശിക്ഷ: ഡോ മുഹമ്മദ് അഷ്റഫ് എഴുതുന്നു

വഴങ്ങാത്ത പെൺകുട്ടികൾക്ക് നേരേ തോക്കുചൂണ്ടി നാവ് അറുത്തെടുക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനം; വനിതാ കായികതാരങ്ങളെ പിച്ചിച്ചീന്തിയ അഫ്ഗാൻ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റിന് ലോക കായിക കോടതിയുടെ അർഹിച്ച ശിക്ഷ: ഡോ മുഹമ്മദ് അഷ്റഫ് എഴുതുന്നു

ഡോ മുഹമ്മദ് അഷ്റഫ്

നിതാ ഫുട്‌ബോൾ താരങ്ങളെ പീഡിപ്പിച്ച അഫ്ഗാൻ ഭരണാധികാരിക്ക് ലോക സ്പോർട്സ് കോടതിയുടെ കടുത്ത ശിക്ഷയും ശാസനയും. !അഫ്ഗാൻ ഫുട്‌ബോൾ അധിപൻ പുറത്തുതന്നെ.ലോക സ്പോർട്സ് കോടതിയും കൈവിട്ടു

അഫ്ഗാനിസ്ഥാനിലെ വനിതാ ഫുട്‌ബോൾ താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തതിനു ഫിഫ ആജീവനാന്തം ഫുട്ബാളിൽ നിന്ന് വിലക്കേർപ്പെടുത്തിയ അഫ്ഗാനിസ്ഥാൻ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റ് കരീമുദീൻ കരീമി ശിക്ഷ റദ്ദാക്കാനായി ലോക സ്‌പോർട്ട്‌സ് കോടതി C A S നെ സമീപിച്ചിരുന്നു

എന്നാൽ ശിക്ഷ റദ്ദാക്കിയില്ലെന്നു മാത്രമല്ല അതി രൂക്ഷമായ വിമർശനങ്ങളാണ് കോടതിയിൽ നിന്ന് അയാൾക്ക് കിട്ടിയത്. പരിശീലനയിടങ്ങളിൽ നിന്ന് ബലംപ്രയോഗിച്ചു ഇയാൾ പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോയി അയാളുടെ ഓഫീസിനോട് ചേർന്നുള്ള മുറിയിൽ വച്ചു പീഡിപ്പിച്ചതും വഴങ്ങാത്തവരുടെ തലക്കു നേരെ തോക്ക് ചൂണ്ടി നാവു അറുത്തെടുക്കുമെന്നു ഭീഷണിപ്പെടുത്തിയും ഇയാൾ യുവ കളിക്കാരികളെ നശിപ്പിച്ച അനുഭവവിവരണങ്ങൾ ചോര ഉറഞ്ഞു കൂടും വിധ മാണ് രഹസ്യ മൊഴിയിൽ നിന്നു കോടതി അറിഞ്ഞത്.

തുടർന്ന് വിധിന്യായത്തിൽ ന്യായാധിപന്മാർ കർശന പദങ്ങൾ തന്നെ ഉപയോഗിച്ചു. 'എവിടെയും ചോരയുടെ ഗന്ധമാണ്. മാനവികത എന്തെന്നറിയാത്ത ഒരു കാട്ടാളന്റെ കടന്നുകയറ്റങ്ങളാണ് ഞങ്ങൾക്കിവിടെ കാണാനായത്... ഏറ്റവും കിരാതമായ കൈയേറ്റങ്ങളാണ് ഇയാളുടേതു.. !
ജീവിതത്തിൽ ഒരിക്കലും ഇയാൾ ഇനി കളിക്കളത്തിൽ കയറേണ്ട... 940000 യുറോ പിഴയും വിധിച്ചു കോടതി ഇയാൾക്ക്.. ! കോടതിയോട് ബഹുമാനവും ആദരവും തോന്നിയ ഒരു വിധി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP