Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കടിച്ച ആളിന് 5 കൊല്ലവും കടി കൊണ്ട ആളിന് 6 മാസവും കളി വിലക്കും; കടിച്ചുപറിച്ചത് എതിർകളിക്കാരന്റെ ജനനേന്ദ്രിയം; ഫ്രഞ്ച് അമച്വർ ഫുട്‌ബോൾ ലീഗിൽ സമനിലയിലായ ടീമുകളുടെ അടുത്ത മത്സരത്തിൽ ആർക്ക് എന്തൊക്കെ നഷ്ടമാകും എന്ന് കാത്തിരുന്നുകാണാം: ഡോ.മുഹമ്മദ് അഷ്‌റഫ് എഴുതുന്നു

കടിച്ച ആളിന് 5 കൊല്ലവും കടി കൊണ്ട ആളിന് 6 മാസവും കളി വിലക്കും; കടിച്ചുപറിച്ചത് എതിർകളിക്കാരന്റെ ജനനേന്ദ്രിയം; ഫ്രഞ്ച് അമച്വർ ഫുട്‌ബോൾ ലീഗിൽ സമനിലയിലായ ടീമുകളുടെ അടുത്ത മത്സരത്തിൽ ആർക്ക് എന്തൊക്കെ നഷ്ടമാകും എന്ന് കാത്തിരുന്നുകാണാം: ഡോ.മുഹമ്മദ് അഷ്‌റഫ് എഴുതുന്നു

ഡോ മുഹമ്മദ് അഷ്റഫ്

ടുവിൽ ഫുട്ബാളിൽ അതും സംഭവിച്ചു.. ! എതിർ കളിക്കാരന്റെ ജനനേന്ദ്രിയം കടിച്ചു പറിച്ചു. 10 തുന്നൽ വേണ്ടി വന്ന പരുക്ക് കളിക്കിടയിൽ എതിർ കളിക്കാരന്റെ ലൈംഗിക അവയവം കടിച്ചു പറിച്ചു 5 വർഷം കളി വിലക്ക് ശിക്ഷ. ഫ്രഞ്ച് അമച്വർ ലീഗിൽ ഫ്രാൻസിലെ നോർത്ത് ഈസ്റ്റ് പ്രവിശ്യാ ടീമുകളായ TERVILLE യൂത്തും SOETRICH അക്കാഡമിയും ആയുള്ള മത്സരത്തിനിടയിൽ രണ്ടു കളിക്കാർ തമ്മിൽ പരസ്പരം ഏറ്റുമുട്ടിയിരുന്നു. റഫറി ഇരുവരെയും താക്കീതു നൽകി കളിയിൽ തുടരാൻ അനുവദിച്ചു.

മത്സരം 1/1 നു സമനിലയിൽ അവസാനിക്കുകയും ചെയ്തു. എന്നാൽ തുടർന്നാണ് പറഞ്ഞുപോലും കേട്ടിട്ടില്ലാത്ത സംഭവം ഇരുവരും വീണ്ടും കാർ പാർക്കിൽ വച്ചു ഏറ്റുമുട്ടുകയും ഒരാൾ മറ്റേ ആളുടെ പെനിസ് കടിച്ച് പറിക്കുകയും ചെയ്തു. പരുക്ക് മാരകമായിരുന്നു. തുടർന്ന് അയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 10 തയ്യൽ വേണ്ടി വരുകയും ചെയ്തു. കഴിഞ്ഞ നവംബർ 17 നു നടന്ന സംഭവം ഇപ്പോഴാണ് ' ലാ റിപ്പബ്ലിക്കൻ ലോറിയോൺ' പത്രം പുറത്തു വിട്ടിരിക്കുന്നത.

 അപൂർവങ്ങളിൽ അത്യപൂർവമായ ഈ സംഭവത്തിൽ പങ്കാളികളായ രണ്ടു പേർക്കും ശിക്ഷ നൽകിയതായി മൊസെ ജില്ലാ ഭരണാധികാരി ഇമ്മാനുവേൽ സെലിങ് അറിയിച്ചു. കടിച്ച ആളിന് 5 കൊല്ലവും കടി കൊണ്ട ആളിന് 6 മാസവും കളി വിലക്കും.. അടി പിടിയിൽ പങ്കാളി ആയതിനാണ് കടികൊണ്ട ആൾക്കുള്ള ശിക്ഷ Terville ടീമിനും കിട്ടി ശിക്ഷ ..രണ്ടു പോയിന്റ് റിഡക്ഷനും 200 യുറോ ഫൈനും. കളിക്കാരുടെ സുരക്ഷ ഉറപ്പാക്കാത്തതിന് ഇതുകൊണ്ടൊന്നും തീർന്നു എന്ന് കരുതേണ്ട. സമനിലയിൽ ആയ ഇവരുടെ അടുത്ത മത്സരം മെയ് 17 നു ആണ്.. അന്ന് ആർക്കു എന്തൊക്കെ നഷ്ടമാകും എന്ന് കാത്തിരുന്നു കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP