കൊമേഴ്സ്യൽ മലയാള സിനിമയെ വിഭജിക്കേണ്ടത് ‘ചിത്രം’ സിനിമയ്ക്ക് മുമ്പും പിമ്പും എന്നാണ്; മലയാള സിനിമ ബോക്സ് ഓഫീസ് ചരിത്രം തിരുത്തി കുറിച്ച ചിത്രം എന്ന വിസ്മയ സിനിമ റിലീസായിട്ട് ഇന്നേക്ക് 32 വർഷങ്ങൾ; സഫീർ അഹമ്മദ് എഴുതുന്നു

സഫീർ അഹമ്മദ്
ഒരു ക്രിസ്തുമസ് കാലത്ത് പ്രദർശനം ആരംഭിച്ച് അടുത്ത ക്രിസ്തുമസ് കാലം വരെ 366 ദിവസങ്ങൾ തുടർച്ചയായി തിയേറ്ററിൽ പ്രദർശിപ്പിച്ച് മലയാള സിനിമ ബോക്സ് ഓഫീസ് ചരിത്രം തിരുത്തി കുറിച്ച ചിത്രം എന്ന വിസ്മയ സിനിമ റിലീസായിട്ട് ഇന്നേക്ക്(ഡിസംബർ 23) 32 വർഷങ്ങൾ… മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റർ സിനിമ ഏതെന്ന ചോദ്യത്തിന് ഇന്നും ഒരെയൊരു ഉത്തരമേയുള്ളു,പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ ‘ചിത്രം’.
‘ചിത്രം’ സിനിമയ്ക്ക് മുമ്പും പിമ്പും എന്നാണ് കമേഴ്സ്യൽ മലയാള സിനിമയെ വിഭജിക്കേണ്ടത്…ചിത്രത്തിന് മുമ്പുള്ള 50 വർഷത്തെ പാരമ്പര്യമുള്ള മലയാള സിനിമയ്ക്കൊ ചിത്രത്തിന് ശേഷമുള്ള 30 വർഷത്തെ മലയാള സിനിമയ്ക്കൊ ‘ചിത്രം’ നേടിയത് പോലെയുള്ള ജനപ്രീതിയൊ,ചിത്രം നേടിയത് പോലത്തെ തിയേറ്റർ റണ്ണോട് കൂടി ഒരു ഐതിഹാസിക സാമ്പത്തിക വിജയമൊ നേടാനായിട്ടില്ല എന്നത് അതിശയിപ്പിക്കുന്ന കാര്യമാണ്. 50 കോടി ക്ലബ്,100 കോടി ക്ലബ് തുടങ്ങിയ ലേബലിൽ ഇന്ന് ബോക്സ് ഓഫീസിൽ ആഘോഷിക്കപ്പെടുന്ന പല സിനിമകളുടെ സ്ഥാനം ‘ചിത്രം’ എന്ന സിനിമയുടെ ഒരുപാട് പിന്നിലാണെന്നുള്ളതാണ് വസ്തുത.
21 A ക്ലാസ് തിയേറ്ററുകളിൽ റിലീസ് ചെയ്ത ‘ചിത്രം’ 16 തിയേറ്ററുകളിൽ 50 ദിവസവും,
6 തിയേറ്ററുകളിൽ 100 ദിവസവും,
5 തിയേറ്ററുകളിൽ 150 ദിവസവും,
4 തിയേറ്ററുകളിൽ 200 ദിവസവും,
3 തിയേറ്ററുകളിൽ 225 ദിവസവും,
1 തിയേറ്ററിൽ 366 ദിവസവും പ്രദർശിപ്പിച്ച് മലയാള സിനിമ അന്ന് വരെ കാണാത്ത പുതിയ ബോക്സ് ഓഫീസ് റെക്കോർഡുകൾ രചിച്ചു.
ഒപ്പം B & C ക്ലാസ് തിയേറ്ററുകളിലും അത്ഭുതകരമായ റൺ കിട്ടി. ചിത്രം രചിച്ച ബോക്സ് ഓഫീസ് റെക്കോർഡുകളിൽ പലതും 32 വർഷങ്ങൾക്കിപ്പുറവും വേറെ ഒരു സംവിധായകനോ നടനൊ ബ്രേക്ക് ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത…ഇനി വർഷങ്ങൾ കഴിഞ്ഞാലും ചിത്രത്തിന്റെ ആ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കപ്പെടുമെന്നും തോന്നുന്നില്ല…ചുരുക്കി പറഞ്ഞാൽ മലയാള സിനിമ ബോക്സ് ഓഫീസിലെ ‘ഷോലെ’ ആണ് പ്രിയദർശൻ-ലാൽ ടീമിന്റെ ‘ചിത്രം’.
മംഗല്യപുഴ എന്ന സാങ്കൽപ്പിക ഗ്രാമം,ആ ഗ്രാമത്തിലെ തമ്പുരാൻ തന്റെ അവസാനത്തെ അവധിക്കാലം മകളോടും മരുമകനോടും ഒപ്പം ആഘോഷിക്കാൻ അമേരിക്കയിൽ നിന്നും നാട്ടിലേക്ക് വരുന്നു, മകൾ അച്ഛനെ കാണിക്കാനായി 15 ദിവസത്തേക്ക് ഭർത്താവായി അഭിനയിക്കാൻ ഒരാളെ വാടകയ്ക്ക് എടുക്കുന്നു,ആ 15 ദിവസങ്ങൾക്കുള്ളിൽ നായകനും നായികയും പരസ്പരം വേർപിരിയാനാകാത്ത വിധം അടുക്കുന്നു, അവസാനം നായകൻ തൂക്ക് കയറിലേക്ക് നടന്ന് നീങ്ങുമ്പോൾ നായിക ഇനിയുള്ള തന്റെ ജീവിതം നായകന്റെ വിധവയായി ജീവിക്കാൻ തീരുമാനിക്കുന്നു, ഒപ്പം നായകന്റെ കുട്ടിയെയും ഏറ്റെടുക്കുന്നു… ശുഭം.
ഇതാണ് ‘ചിത്രം’ എന്ന സിനിമയുടെ കഥ. ലോകത്ത് എവിടെയും നടക്കാൻ സാധ്യതയില്ലാത്ത,ആരോടെങ്കിലും പറഞ്ഞാൽ ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത,ലോജിക്കിന്റെ ഒരു അംശം പോലും ഇല്ലാത്ത ഒരു കഥ. ഇത്തരത്തിലുള്ള ഒരു കഥ ഇത്ര മനോഹരമായി അവതരിപ്പിക്കാൻ, പ്രേക്ഷകന്റെ ഇഷ്ട സിനിമയാക്കാൻ, മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക വിജയ സിനിയാക്കാൻ മലയാള സിനിമയിൽ പ്രിയദർശൻ എന്ന സംവിധായകന് മാത്രമേ കഴിയൂ.
‘ചിത്രം’ എന്ന സിനിമയുടെ മുഖ്യ ആകർഷണം മോഹൻലാൽ തന്നെയാണ്. വിഷ്ണു എന്ന കഥാപാത്രമായി മികച്ച പെർഫോമൻസ് കാഴ്ച വെച്ചു. കളിയും ചിരിയും കുസൃതിയും തമാശയും ചമ്മലും സെന്റിമെന്റ്സും ഒക്കെ ചേരുംപടി ചേർത്ത് അതി മനോഹരമായിട്ടാണ് വിഷ്ണുവിനെ പ്രിയദർശൻ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. ശരിക്കും ഒരു വൺമാൻ ഷോ പെർഫോമൻസ്, അതിഗംഭീരം എന്നൊന്നും പറഞ്ഞാൽ പോരാ മോഹിപ്പിക്കുന്ന ആ ലാൽ ഭാവങ്ങളെ.
മോഹൻലാലിനെ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നടൻ ആക്കിയതിൽ പ്രിയദർശൻ സിനിമകൾക്ക് ഉള്ള പങ്ക് ചെറുതല്ല… താളവട്ടം എന്ന സിനിമ ജനങ്ങൾക്കിടയിൽ മോഹൻലാലിന് നേടി കൊടുത്ത ജനപ്രീതിയും സ്വീകാര്യതയും വളരെ വലുതായിരുന്നു. ‘ചിത്രം’ ആ ജനപ്രീതിയും സ്വീകാര്യതയും ഏറ്റവും ഉയർന്ന തലത്തിൽ എത്തിച്ചു.
പ്രിയദർശൻ,മലയാള സിനിമയിൽ പ്രേക്ഷകരെ ഇത്രമാത്രം എന്റർറ്റെയിൻ ചെയ്യിപ്പിച്ച വേറെ ഒരു സംവിധായകൻ ഉണ്ടാകില്ല. പ്രേക്ഷകർക്ക് എന്താണ് വേണ്ടത്,അവരെ എങ്ങനെ കൈയിലെടുക്കാം,അതിലുപരി മോഹൻലാലിനെ പ്രേക്ഷകർക്ക് ഏങ്ങനെയാണ് തിരശ്ശീലയിൽ കാണാൻ ഇഷ്ടം എന്ന് വ്യക്തമായിട്ട് അറിയാവുന്ന സംവിധായകൻ ആണ് പ്രിയദർശൻ. ശരിക്കും പ്രേക്ഷകരുടെ പൾസ് അറിയാവുന്ന സംവിധായകൻ.
സ്ലാപ്സ്റ്റിക്ക് കോമഡി സിനിമകൾ തുടരെ ചെയ്തിരുന്ന പ്രിയദർശൻ അതിൽ നിന്ന് ചെറിയൊരു ചുവട് മാറ്റം നടത്തിയത് താളവട്ടം എന്ന സിനിമയിൽ ആയിരുന്നു. അങ്ങേയറ്റം ഹ്യൂമറസും രസകരവുമായ രംഗങ്ങളും പാട്ടുകളും ഒരു നൂലിൽ മുത്തുകൾ കോർക്കുന്നത് പോലെ കോർത്ത്,അങ്ങനെ ആസ്വാദനത്തിന്റെ നെറുകയിൽ നില്ക്കുന്ന പ്രേക്ഷകനെ സെന്റിമെൻസിലൂടെ പതിയെ അതിൽ നിന്ന് താഴെക്ക് കൊണ്ട് വന്ന് ചെറു കണ്ണീരോടെ,വിങ്ങുന്ന മനസോടെ തിയേറ്റർ നിന്ന് പുറത്തേയ്ക്ക് ഇറക്കുന്ന ‘പ്രിയദർശൻ മാജിക്ക്’…താളവട്ടത്തിൽ വിജയിച്ച ആ ‘പ്രിയദർശൻ മാജിക്ക്’ അതേ അളവിൽ തന്നെ പ്രിയദർശൻ ചിത്രത്തിലും ഉപയോഗിച്ചു, അതിൽ അദ്ദേഹം പൂർണമായി വിജയിക്കുകയും ചെയ്തു…പ്രേക്ഷകരെ ചിരിപ്പിക്കുകയും രസിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്ന ഈ പ്രിയദർശൻ മാജിക്കിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ടായിരുന്നു,തിയേറ്ററിൽ നിന്നും സിനിമ കഴിഞ്ഞ് ഇറങ്ങുമ്പോൾ തന്നെ ആ സിനിമ വീണ്ടും വീണ്ടും കാണണമെന്ന മോഹം പ്രേക്ഷകരിൽ ഉണ്ടാക്കുക എന്ന പ്രത്യേകത.
‘ചിത്രം’ സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട അല്ലെങ്കിൽ ഏറ്റവും രസകരമായ രംഗം ഏതെന്ന് ചോദിച്ചാൽ ഉത്തരം പറയുക ബുദ്ധിമുട്ടായിരിക്കും…കാരണം അത്ര മാത്രം രസകരമായ രംഗങ്ങളാൽ സമ്പന്നമായിരുന്നു ‘ചിത്രം’. പതിഞ്ഞ താളത്തിൽ തുടങ്ങിയ ചിത്രം’ രസകരമാകുന്നത് 22 ആം മിനിറ്റിലെ മോഹൻലാലിന്റെ എൻട്രിയോട് കൂടിയാണ്.
പിന്നീടങ്ങോട്ട് സോമന്റെ കഥാപാത്രത്തിന്റെ എൻട്രി വരെ പ്രേക്ഷകരെ രസിപ്പിക്കാത്ത, അവരുടെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി നല്കാത്ത ഒരു സീൻ പോലും ഇല്ല എന്ന് നിസംശയം പറയാം. പതിനായിരം രൂപയ്ക്ക് വേണ്ടി മാന്യമായ എന്തും ചെയ്യും എന്ന് വിഷ്ണു പറയുമ്പോൾ ‘മോഷണം മാന്യമായ പണിയാണൊ’ എന്ന കൈമൾ തിരിച്ച് ചോദിക്കുന്ന രംഗം,വിരലുകൾ കൂട്ടിപ്പിടിച്ച് ഫോട്ടൊ എടുക്കുന്ന ആംഗ്യം കാണിക്കുമ്പോൾ ‘രചന,സംവിധാനം- പ്രിയദർശൻ’ എന്ന് എഴുതി കാണിക്കുന്ന രംഗം,ആദ്യ ദിവസത്തെ കൂലിയായ ആയിരം രൂപ കൈമളിൽ നിന്നും വാങ്ങിയ ശേഷം ‘ഈ നക്കാപ്പിച്ച എടപാടിന് പോകാതെ ഒരു അയ്യായിരമൊ ഒരു പത്തായിരമൊ ഒരുമിച്ച് ഇങ്ങോട് തന്നാൽ ഞാനെപ്പോഴും കാശ് കാശ് എന്ന് പറഞ്ഞ് കൈമൾ സാറിനെ ബുദ്ധിമുട്ടിക്കേണ്ട കാര്യമില്ല’ എന്ന് വിഷ്ണു ചിരിച്ച് കൊണ്ട് പറയുന്ന രംഗം, ശ്രീനിവാസന്റെ നമ്പ്യാർ ‘ഇതൊരു ആനയല്ല, ഇത് തേങ്ങല്ല, ഇത് ഒലക്കയുമല്ല’ എന്ന് പറയുന്ന രംഗം,ആദിവാസി ആചാരത്തിന്റെ ഭാഗമായി കല്യാണിയെ വടി കൊണ്ട് അടിച്ച ശേഷം ‘എത്ര മനോഹരമായ ആചാരങ്ങൾ, ഇങ്ങനെ മനോഹരമായ ആചാരങ്ങൾ വൈകീട്ടും ഉണ്ടാകുമോ എന്തൊ’ എന്ന് വിഷ്ണു പറയുന്ന രംഗം,
വിഷ്ണു കർപ്പൂരം കൈയിൽ വെച്ച് കത്തിക്കുന്ന രംഗം, ഇരുപതിനായിരം രൂപ വാങ്ങി വിഷ്ണു മുങ്ങാൻ പോകുമ്പോ കൈമൾ തടയുന്ന രംഗം, അച്ഛൻ വിഷ്ണുവിന്റെയും കല്യാണിയുടെയും റൂമിന്റെ അടുത്ത് ചെക്കിങിന് വരുമ്പൊ ‘എന്റെ കരളേ, ഓമനെ, തങ്കക്കുടമേ, ഞാനൊരു ഉമ്മ തരട്ടെ’ തുടങ്ങിയ ഡയലോഗുകൾ ഉള്ള രംഗം, വിഷ്ണുവിനെ പാവയ്ക്ക ജ്യൂസ് കുടിപ്പിക്കുന്ന രംഗം,ജ്യൂസ് കുടപ്പിച്ചതിന് പകരമായി കല്യാണിയെ കൊണ്ട് ശയനപ്രദക്ഷണം ചെയ്യിപ്പിക്കുമ്പോൾ അയ്യപ്പന്റെ കഥയിൽ ചില പരിഷ്കാരങ്ങൾ ഒക്കെ വന്നിട്ടുണ്ട് എന്ന് കൈമൾ പറയുന്ന രംഗം,നഖുമൊ ഗാനരംഗം,കല്യാണിയുടെ കഴുത്തിൽ താലി മാല ഇല്ലെന്ന് അറിഞ്ഞ് വിഷ്ണു ഓടി വന്ന് കല്യാണിയെ പിടിച്ച് വലിച്ച് കൊണ്ട് പോയി താലി മാല കെട്ടുന്ന രംഗം,അപ്പോൾ ഉള്ള ഗംഭീര പശ്ചാത്തല സംഗീതം,അതിന് ശേഷം ‘വാങ്ങുന്ന കാശിനോട് ഒരല്പം കൂറ് കാണിച്ചുവെന്നേയുള്ളു,ക്ഷമിക്കണം’ എന്ന് വിഷ്ണു പറയുന്ന ഇന്റർവെൽ രംഗം,
രാത്രിയിൽ വിഷ്ണുവിന് ഒരു ഗ്ലാസ് പാൽ കല്യാണി കൊണ്ട് കൊടുക്കുന്ന രംഗവും ഒപ്പമുള്ള പശ്ചാത്തല സംഗീതവും,കാടുമെ നാടുമെല്ലാം എന്ന ഗാനരംഗം, മൂന്ന് പേരും കൂടിയുള്ള മദ്യപാന രംഗം,തലയിൽ ഉമ്മ വെയ്ക്കുന്ന രംഗം,അത് കഴിഞ്ഞ് സുകമാരിയുടെ കഥാപാത്രത്തോട് ‘You are looking beautiful,നിങ്ങൾ സുമുഖയാണ്, സുന്ദരിയാണ്,സുഭാഷിണിയാണ്, സുഭദ്രയാണ്’ എന്ന് വിഷ്ണു പറയുന്ന രംഗം, അത് കഴിഞ്ഞ് ‘എന്റെ കല്യാണിക്കുട്ടി, പൂമെത്തയിൽ കിടന്നുറങ്ങേണ്ട നിനക്ക് ഈ തറ പറ്റിയതല്ല, ഞാനാണ് തറയിൽ കിടക്കേണ്ടവൻ, ഞാനാണ് തറ’ എന്നും പറഞ്ഞ് കല്യാണിയെ പൊക്കിയെടുത്ത് കട്ടിലിൽ ഇരുത്തുന്ന രംഗം,അത് കഴിഞ്ഞ് ‘You are the light of loneliness, love of my heart, dew of my desert, tune of my osng & queen of my kingdom & I love you Kalyani’ എന്നും പറഞ്ഞ് കട്ടിലിലേക്ക് വിഷ്ണു വീഴുന്ന രംഗവും അതിന് അകമ്പടിയായി മനോഹരമായ പശ്ചാത്തല സംഗീതവും, കൈമളിനോട് ‘അങ്കിൾ, ഊണ് കാലായി, പിന്നെ വിളിച്ചോളൂട്ടൊ’ എന്ന് കല്യാണി പറയുന്ന രംഗം, കാശ് ചോദിച്ചിട്ട് കൊടുക്കാതെ വിഷ്ണു പിണങ്ങി പോയി തിരിച്ച് വരുന്ന രംഗം, ഇത്തരത്തിലുള്ള രസകരമായ രംഗങ്ങൾ പറയാൻ നിന്നാൽ ക്ലൈമാക്സ് രംഗം വരെയുള്ളത് പറയേണ്ടി വരും…
മേല്പറഞ്ഞ രംഗങ്ങളിൽ ഭൂരിഭാഗവും ഒരൊരൊ രംഗത്തിന്റെ തുടർച്ചയാണെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. ഇത്രമാത്രം ഹ്യൂമറസായ രംഗങ്ങൾ ഒന്നിന് പിറകെ ഒന്നായി കൂട്ടിച്ചേർത്ത് ഇത്ര മനോഹരമായി വേറെ ഒരു സിനിമയിൽ അവതരിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്. ലോജിക്കിന്റെ ഒരു അംശം പോലുമില്ലാത്ത ഒരു കഥയെ എത്ര രസകരമായിട്ടാണ്,അതിലുപരി എത്ര അടക്കും ചിട്ടയോടുമാണ് പ്രിയദർശൻ തിരക്കഥയാക്കിയിരിക്കുന്നത്. പ്രിയദർശൻ എന്ന തിരക്കഥാകൃത്തിന്റെ ടാലന്റ് മനസിലാകാൻ ഈ തിരക്കഥ തന്നെ ധാരാളം. മോഹൻലാൽ എന്ന നടനെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്ന് ഏറ്റവും ബോധ്യമുള്ള സംവിധായകനും തിരക്കഥാകൃത്തുമാണ് പ്രിയദർശൻ.
മോഹൻലാലിന്റെ ഒരു ചിരി തിയേറ്ററിലെ ഒരായിരം പൊട്ടിച്ചിരിയാക്കി മാറ്റിയെടുക്കാൻ പ്രിയദർശന് പ്രത്യേക ഒരു കഴിവ് ഉണ്ട്. ഏഴെട്ട് മിനിട്ടോളം മോഹൻലാൽ നിറഞ്ഞാടിയ രംഗമാണ് കൈമളിനോട് കാശ് ചോദിച്ചിട്ട് കിട്ടാതെ ആകുമ്പോൾ വിഷ്ണു പിണങ്ങി പോകുന്ന രംഗം. ഗേറ്റിന് പുറത്തേക്ക് കടന്നിട്ട് ഉടനെ തിരിച്ച് അകത്തേക്ക് കയറുമ്പോൾ,അത് കല്യാണി കാണുമ്പോൾ ഉള്ള നാണവും ചമ്മലും ഒപ്പം വരുന്ന ചിരിയും. ഹൊ, തിയേറ്ററിൽ പ്രേക്ഷകരെ ആനന്ദത്തിന്റെയും പൊട്ടിച്ചിരിയുടെയും അങ്ങേയറ്റം എത്തിച്ച രംഗം, മോഹൻലാലിന് മാത്രം സാധ്യമാകുന്ന ഒന്ന്..ജോൺസൺ മാസ്റ്ററുടെ പശ്ചാത്തല സംഗീതം ആ രംഗത്തെ കൂടുതൽ ആകർഷകമാക്കി.
‘ചിത്രം’ സിനിമയുടെ മറ്റൊരു ആകർഷണം ഷിബു ചക്രവർത്തി-കണ്ണൂർ രാജൻ ടീമിന്റെ അതി മനോഹരമായ പാട്ടുകൾ ആണ്. ചിത്രം റിലീസ് ഒരുപാട് മുമ്പ് തന്നെ അതിലെ പാട്ടുകൾ രഞ്ജിനി കാസറ്റ്സ് റിലീസ് ചെയ്തിരുന്നു. സിനിമ റിലീസ് ആകുന്നതിന് മുമ്പ് തന്നെ പാട്ടുകൾ ഹിറ്റായിരുന്ന ആ കാലത്ത് ചിത്രത്തിലെ പാട്ടുകൾ എന്തുകൊണ്ടൊ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. റിലീസായതിന് ശേഷമാണ് ചിത്രത്തിലെ പാട്ടുകൾ ഹിറ്റായത്. അത് വെറും ഹിറ്റ് എന്ന് പറഞ്ഞാൽ പോരാ, സിനിമ പോലെ തന്നെ സർവ്വകാല ഹിറ്റായിരുന്നു എല്ലാ പാട്ടുകളും. മലയാള സിനിമ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഓഡിയൊ കാസറ്റ് വിറ്റ് പോയിട്ടുള്ളത് ചിത്രത്തിന്റെതാണ്, ഏകദേശം അഞ്ച് ലക്ഷത്തോളം ഓഡിയൊ കാസറ്റ് വിറ്റ് പോയിട്ടുണ്ടെന്നാണ് അറിവ്. ഈ സൂപ്പർ ഹിറ്റായ ആറ് പാട്ടുകളിൽ രണ്ട് പാട്ടുകൾ ക്ലാസിക്കൽ പാട്ടുകളായിരുന്നു എന്നതാണ് കൗതുകമുണർത്തുന്ന കാര്യം.
ഹ്യൂമർ ടച്ച് ഉള്ള ഒരു കമേഴ്സ്യൽ സിനിമയിൽ രണ്ട് ക്ലാസിക്കൽ പാട്ടുകൾ, ആ പാട്ടുകൾ സിനിമയിലെ മറ്റ് പാട്ടുകൾ പോലെ തന്നെ സൂപ്പർ ഹിറ്റാകുക, സാധാരണക്കാർ വരെ ആ ക്ലാസിക്കൽ പാട്ടുകളുടെ വരികൾ ഏറ്റ് പാടുക എന്നതൊക്കെ ‘ചിത്രം’ സിനിമയ്ക്ക് മാത്രം അവകാശപ്പെട്ട പ്രത്യേകതകളാണ്…
എം ജി ശ്രീകുമാർ എന്ന ഗായകൻ മലയാള സിനിമയിൽ സ്വന്തമായി ഒരു ഇരിപ്പിടം കണ്ടെത്തിയത് ചിത്രത്തിലൂടെയാണ്.
ചിത്രത്തിലെ പാട്ടുകൾക്ക് മോഹൻലാൽ കൊടുത്ത ഭാവങ്ങളും ലിപ് മൂവ്മെന്റുകളും ഗംഭീരമാണ്. ഇന്ത്യൻ സിനിമയിൽ തന്നെ ഗാന രംഗങ്ങൾക്ക് ഏറ്റവും നന്നായി ലിപ് മൂവ്മെന്റ് കൊടുക്കുന്ന നടന്മാരിൽ ഒരാൾ മോഹൻലാൽ ആണെന്ന കാര്യം പ്രേക്ഷകർക്കും സിനിമ ലോകത്തിനും ബോധ്യപ്പെടുത്തി കൊടുത്ത പ്രകടനമായിരുന്നു ചിത്രത്തിലേത്.
1988 ഡിസംബർ 23 ന് കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിൽ നിന്നും ആദ്യ ഷോ കണ്ടതാണ് ഞാൻ ‘ചിത്രം’, എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ. സാധാരണ പ്രിയൻ-ലാൽ സിനിമകൾക്ക് ആദ്യ ദിവസത്തിൽ ഉണ്ടാകാറുള്ള വൻ തിരക്ക് പ്രതീക്ഷിച്ചാണ് ഞാൻ മാറ്റിനി കാണാൻ തിയേറ്ററിൽ എത്തിയത്.
തിരക്കുള്ള സിനിമയാണെങ്കിൽ മുഗൾ തിയേറ്ററിൽ ജോലി ചെയ്തിരുന്ന ഒരു ബന്ധു വഴിയാണ് സാധാരണ ടിക്കറ്റ് സംഘടിപ്പിക്കാറ്. പക്ഷെ അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച്ച എന്നെ അമ്പരപ്പിച്ചു,കാരണം പതിവിന് വിപരീതമായി തിയേറ്റർ കോമ്പൗണ്ട് അന്ന് കാലിയായിരുന്നു. എന്റെ അനുഭവത്തിൽ കേരളത്തിലെ പ്രധാന റിലീസ് കേന്ദ്രങ്ങളിലൊന്നായ കൊടുങ്ങല്ലൂരിൽ റിലീസ് ദിവസം ഹൗസ് ഫുൾ ആകാതെ പ്രദർശിപ്പിച്ച ആദ്യ മോഹൻലാൽ സിനിമ ‘ചിത്രം’ ആണ് ‘ചിത്രം’ സിനിമ കണ്ട് കൊണ്ടിരിക്കുമ്പോൾ എനിക്ക് ലഭിച്ച സന്തോഷവും ക്ലൈമാക്സിൽ ഞാൻ അനുഭവിച്ച നൊമ്പരവും വർണനാതീതമാണ്.
ഒടുവിൽ ഒരിറ്റ് കണ്ണീരോടെ,ഒപ്പം പൂർണ സംതൃപ്തിയോടെ തിയേറ്ററിന്റെ പുറത്തേക്ക് വന്ന എന്നെ നേരത്തെ സൂചിപ്പിച്ച ‘പ്രിയദർശൻ മാജിക്ക്’ അപ്പൊഴേക്കും പിടികൂടിയിരുന്നു, സിനിമ വീണ്ടും വീണ്ടും കാണണമെന്ന ആഗ്രഹം.
അങ്ങനെ ഞാൻ 5 പ്രാവശ്യമാണ് ‘ചിത്രം’ മുഗൾ/മിനി മുഗൾ തിയേറ്ററിൽ നിന്നും കണ്ടത്. 32 വർഷങ്ങൾക്കിപ്പുറവും വേറെ ഒരു മലയാള സിനിമയും ഞാൻ 5 പ്രാവശ്യം തിയേറ്ററിൽ നിന്നും കണ്ടിട്ടില്ല. കൊടുങ്ങല്ലൂരിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു സിനിമ 63 ദിവസങ്ങൾ പ്രദർശിപ്പിച്ചത് ചിത്രമായിരുന്നു. അത് പോലെ തന്നെ കൊടുങ്ങല്ലൂരിൽ ആദ്യമായി ഒരു സിനിമ രണ്ട് തിയേറ്ററുകളിൽ ഒരേ സമയം പ്രദർശിപ്പിച്ചതും ചിത്രമായിരുന്നു,
1989 ൽ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തിനോട് അനുബന്ധിച്ച്. റിലീസായി കഴിഞ്ഞ് നാലാം വാരത്തിലാണ് ഈ രണ്ട് തിയേറ്ററുകളിലും ഇങ്ങനെ ഒരു പ്രദർശനം നടന്നത്.
കൊടുങ്ങല്ലൂരിൽ മാത്രം അല്ല,കേരളത്തിലെ എല്ലാ റിലീസ് കേന്ദ്രങ്ങളിലും ചിത്രത്തിന് ആദ്യ ദിവസങ്ങളിൽ തണുപ്പൻ സ്വീകരണം തന്നെ ആയിരുന്നു, അതും ഒരു പ്രിയൻ-ലാൽ സിനിമയ്ക്ക്. പക്ഷെ ആദ്യ ദിവസങ്ങളിലെ തണുപ്പൻ പ്രതികരത്തിന് ശേഷം സ്ഥിതിഗതികൾ പാടെ മാറി,പിന്നീട് നടന്നത് മലയാള സിനിമ ബോക്സ് ഓഫീസിനെ ഞെട്ടിക്കുന്ന കാഴ്ച്ചകൾ ആയിരുന്നു. തിയേറ്ററുകൾ ജനസമുദ്രമായി,നാടെങ്ങും ചിത്രം ചർച്ചാ വിഷയമായി,ചിത്രത്തിലെ പാട്ടുകൾ അലയടിച്ചു,കണ്ടവർ കണ്ടവർ വീണ്ടും വീണ്ടും കണ്ടു,പുതിയ ബോക്സ് ഓഫീസ് റെക്കോഡുകൾ സൃഷ്ടിക്കപ്പെട്ടു…
മലയാള സിനിമയിൽ ഒരു സിനിമയ്ക്ക് തിയേറ്ററുകളിൽ ഏറ്റവും കൂടുതൽ റിപ്പീറ്റഡ് ഓഡിയൻസിനെ കിട്ടിയിട്ടുള്ളത് ചിത്രത്തിനായിരിക്കും. അതുകൊണ്ട് തന്നെയാണ് A,B & C ക്ലാസ് തിയേറ്ററുകളിൽ ചിത്രത്തിന് മറ്റൊരു സിനിമയ്ക്കും ലഭിക്കാത്ത രീതിയിലുള്ള സ്വീകരണം കിട്ടിയത്.
ചിത്രത്തെ കുറിച്ച് എഴുതുമ്പോൾ രണ്ട് മൂന്ന് രംഗങ്ങൾ കൂടി പരാമർശിച്ചില്ലെങ്കിൽ അതൊരിക്കലും പൂർണമാകില്ല.
അത്രമാത്രം പേക്ഷകരെ സ്വാധിനിച്ച, നൊമ്പരപ്പെടുത്തിയ രംഗങ്ങൾ ആയിരുന്നു അവ. അതിലൊന്ന് തന്റെ മകനെ കാണാനായി വിഷ്ണു ഓർഫനേജിൽ ചെന്നിട്ടുള്ള രംഗമാണ്. മകനെ കളിപ്പിച്ച ശേഷം ‘ഞാനൊരു മുത്തശ്ശിക്കഥ കേട്ടീട്ടുണ്ട്, മരിച്ച മനുഷ്യരുടെ ആത്മാക്കൾ ആകാശത്ത് നക്ഷത്രങ്ങളായി ഉദിക്കുമെന്ന്,അവരെ കാണാൻ മോഹിക്കുന്നവര് ആകാശത്തേക്ക് നോക്കിയാൽ നക്ഷത്രങ്ങൾ കണ്ണ് ചിമ്മി കാണിക്കും..എന്റെ മോന് മിണ്ടാനായാൽ, ഇവൻ ഇവന്റെ അച്ഛനെ കുറിച്ച് ചോദിച്ചാൽ ഈ കള്ളക്കഥ പറഞ്ഞെങ്കിലും കല്യാണി എന്റെ മോന് അവന്റെ അച്ഛനെ കാണിച്ച് കൊടുക്കണം’ എന്ന് കല്യാണിയോട് വിഷ്ണു പറയുന്നത് ഹൃദയസ്പർശിയാണ്.
പിന്നെ ജയിൽ സൂപ്രണ്ടിനോട് ‘സർ, ജീവിക്കാൻ ഇപ്പൊ ഒരു മോഹം തോന്നുന്നു, അതുകൊണ്ട് ചോദിക്കുകയാ, എന്നെ കൊല്ലാതിരിക്കാൻ പറ്റൊ’ എന്ന് വിഷ്ണു ചോദിക്കുന്ന രംഗം…ഓവർ ആക്റ്റിങ്ങിലേക്ക് വഴുതി പോകാൻ സാധ്യതയുള്ള രംഗമായിട്ട് കൂടി എത്ര മനോഹരമായിട്ടാണ്, അതിലുപരി എത്ര നാച്ചുറലായിട്ടാണ് മോഹൻലാൽ ആ രംഗത്തിൽ അഭിനയിച്ചിരിക്കുന്നത്…കൂടെ പശ്ചാത്തലത്തിൽ വരുന്ന ഹമ്മിങ് ഈ രംഗങ്ങളുടെ തീവ്രത പ്രേക്ഷകരുടെ മനസിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങുന്നതിന് സഹായിച്ചു.
‘നാളെ വെളുക്കും വരെ ഓർമിക്കാൻ കുറെ മനോഹരമായ ദിവസങ്ങൾ എനിക്ക് സമ്മാനിച്ച എന്റെ കല്യാണിക്കുട്ടി, നന്ദി’ എന്നും പറഞ്ഞ് വിഷ്ണു പോകുന്ന രംഗം വിങ്ങുന്ന മനസോടെയാണ് പ്രേക്ഷകർ അനുഭവിച്ചത്.. ജീപ്പിൽ കയറി പോകും നേരം അവസാനമായി കല്യാണിയെ തന്റെ കൈവിരൽ ക്യാമറ കൊണ്ട് കണ്ണിലേക്ക് വിഷ്ണു ഒപ്പിയെടുത്തപ്പോൾ മോഹൻലാൽ എന്ന അതുല്യ നടനെ എന്നന്നേക്കുമായി തങ്ങളുടെ മനസിലേക്ക് ഒപ്പിയെടുത്തിട്ടാണ് ‘filmed by priyadarsan’ എന്ന എന്റ് ടൈറ്റിലും കണ്ട് തിയേറ്ററിൽ നിന്നും പ്രേക്ഷകർ പൂർണ സംതൃപ്തിയോടെ പുറത്തേക്ക് ഇറങ്ങിയത്.
മോഹൻലാലിനൊപ്പം നെടുമുടി വേണു, രഞ്ജിനി, ശ്രീനിവാസൻ, പൂർണ്ണം വിശ്വനാഥ്, ലിസി തുടങ്ങിയവരും നല്ല പ്രകടനം കാഴ്ച്ച വെച്ചു. എസ് കുമാറിന്റെ ഛായാഗ്രഹണം പതിവ് പ്രിയദർശൻ സിനിമ പോലെ തന്നെ മനോഹരമായിരുന്നു. പിന്നെ എടുത്ത് പറയേണ്ടത് ജോൺസൺ മാഷിന്റെ പശ്ചാത്തല സംഗീതമാണ്. ചിത്രം എന്ന സിനിമയെ പ്രേക്ഷകർക്ക് ഇത്രയും നല്ല അനുഭവം ആക്കി മാറ്റുന്നതിൽ ജോൺസൺ മാഷിന്റെ പശ്ചാത്തല സംഗീതം വഹിച്ച പങ്ക് ചെറുതല്ല.
32 വർഷങ്ങൾക്കിപ്പുറവും ‘ചിത്രം’ എന്ന സിനിമ ബോക്സ് ഓഫീസിൽ തല ഉയർത്തി പിടിച്ച് നിന്ന് ഒന്നാം സ്ഥാനം അലങ്കരിക്കുന്നു എങ്കിൽ അത് പ്രിയദർശൻ എന്ന സംവിധായകന്റെ മനോഹരമായ അവതരണം കൊണ്ടാണ്,മോഹൻലാൽ എന്ന അതുല്യ നടന്റെ മികച്ച പ്രകടനം കൊണ്ടാണ്, പ്രേക്ഷകർ തങ്ങളുടെ നെഞ്ചോട് ചേർത്ത് വെച്ച സിനിമ ആയതുകൊണ്ടാണ്.
‘ചിത്രം’ എന്ന എക്കാലത്തെയും വലിയ ജനപ്രിയ സിനിമ സമ്മാനിച്ച രചയിതാവും സംവിധായകനുമായ പ്രിയദർശൻ, നിർമ്മാതാവ് PKR പിള്ള,പിന്നെ വിഷ്ണുവായി തകർത്താടിയ മോഹൻലാൽ എന്നിവരോട് നന്ദി പറഞ്ഞ് കൊണ്ട് നിർത്തുന്നു.
- TODAY
- LAST WEEK
- LAST MONTH
- ലൈംഗികാവയവത്തിൽ കൊക്കെയിൻ തേച്ചുപിടിപ്പിച്ചു ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു കാമുകിയെ കൊന്നു തള്ളി; ജർമനിയിൽ അറസ്റ്റിലായ ഡോക്ടറുടെ കഥ
- 15 വർഷം മുമ്പ് കിറ്റക്സ് മുതലാളിയെ പരിചയപ്പെടുത്തിയത് പിണറായി വിജയൻ; കൈരളി ടിവിയോടും മമ്മൂട്ടിയോടും പിണറായിയോടും അടുപ്പമുള്ള ശ്രീനിവാസന്റെ മനസ് മാറിയത് എങ്ങനെ? ട്വന്റി ട്വന്റിക്കൊപ്പം ചേർന്ന കഥ പറഞ്ഞ് നടൻ; ട്വന്റി 20 ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിലെ എല്ലാവരും ഉയർന്ന വിദ്യാഭ്യാസമുള്ളവരും പ്രൊഫഷനലുകളും
- കോൺഗ്രസ് പിന്തുണയോടെ ജോസഫ് കളത്തിൽ ഇറങ്ങിയപ്പോൾ സീറ്റ് മോഹിച്ച് ചാടിയ നേതാക്കൾക്കെല്ലാം നിരാശ; ജോണി നെല്ലൂരും സജി മഞ്ഞക്കടമ്പനും വിക്ടർ ടി തോമസും പുതുശ്ശേരിയും അടക്കം സീനിയർ നേതാക്കൾക്ക് സീറ്റില്ല; സിപിഎം വാരിക്കോരി കൊടുത്തപ്പോൾ ജോസ് കെ മാണി വിഭാഗത്തിൽ എല്ലാവർക്കും സീറ്റുമായതോടെ അദ്യ വെടി പൊട്ടുന്നത് ഏറ്റുമാനൂരും തിരുവല്ലയിലും
- ബംഗാളിൽ ദീദി; കേരളത്തിൽ പിണറായി; തമിഴ്നാട്ടിൽ സ്റ്റാലിൻ; അസമിൽ ബിജെപിയും; ബംഗാളിൽ ബിജെപിയുണ്ടാക്കുക വൻ മുന്നേറ്റം; അസമിൽ കോൺഗ്രസിന് തിരിച്ചുവരവിന്റെ ശുഭപ്രതീക്ഷ; കേരളം പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നത് രാഹുലിനേയും; ടെംസ് നൗ- സീ വോട്ടർ സർവ്വേയിൽ നിറയുന്നത് പ്രവചനാതീത പോരാട്ടത്തിന്റെ സൂചന
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- രണ്ട് സിറ്റിങ് സീറ്റുകൾ അടക്കം ഏഴ് സീറ്റ് വിട്ടുകൊടുത്ത് സിപിഎം; സിപിഐയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് സീറ്റുകൾ; ഏഴു സീറ്റിൽ മത്സരിച്ച ശ്രേയംസ് കുമാറിന്റെ പാർട്ടിക്ക് വെറും മൂന്ന് സീറ്റുകൾ; ചങ്ങനാശ്ശേരിയും കാഞ്ഞിരപ്പള്ളിയും ചാലക്കുടിയും പെരുമ്പാവൂരും അടക്കം വാരിക്കോരി കൊടുത്ത് പിണറായി; ഇടതു മുന്നണിയിൽ സൂപ്പർസ്റ്റാറായി ജോസ് കെ മാണി
- കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാവണം? പിണറായിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും മുതൽ ആന്റണിയും തരൂരും വരെ; എട്ടാമന്റെ പേര് കണ്ട് മലയാളികൾ ഞെട്ടി; 6 മാസം മുമ്പ് അന്തരിച്ച സി.എഫ് തോമസ് മുഖ്യമന്ത്രി ആവണമെന്ന് 0.8% ആളുകൾക്ക് താൽപ്പര്യം; ടൈംസ് നൗ-സീ വോട്ടർ ഒപ്പീനിയൻ പോളിലെ പിഴവിന് പൊങ്കാലയിട്ട് സോഷ്യൽ മീഡിയ
- നിങ്ങൾ എന്താണ് കാണിക്കുന്നത് എന്ന് ചോദിച്ചപ്പോഴേക്കും മണ്ണെണ്ണ തലയിലേക്ക് ഒഴിച്ചുകഴിഞ്ഞു; ആത്മഹത്യ ചെയ്യാൻ പോകുന്നുവെന്നും മറുപടി; അവിവേകം കാണിക്കരുതെന്ന് അപേക്ഷിച്ചെങ്കിലും പൊടുന്നനെ തീകൊളുത്തി; കണ്മുന്നിലെ ഭീകരകാഴ്ചയുടെ നടുക്കത്തിൽ ഇപ്പോഴും ഉമ്മർ; നേര്യമംഗലത്ത് യുവതിയുടെ ജഡം കണ്ടെത്തിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
- 'ഡിഎംആർസിയിൽ ഇ ശ്രീധരൻ നടത്തിയ ക്രമക്കേടുകൾ മകനും മരുമകനും വേണ്ടി'; എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിൽ പരാതിയുമായി കൊച്ചി സ്വദേശി; മികവിന്റെ പിറകിലുള്ള തമോഗർത്തങ്ങൾ തുറന്ന് കാട്ടുമെന്നും ശ്രീധരനെതിരെയുള്ള പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അനൂപ്
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- നാടകീയ നീക്കത്തിലൂടെ ഒ സി ഐ കാർഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങൾ എടുത്തു കളഞ്ഞു കേന്ദ്ര സർക്കാർ; ഇന്ത്യൻ പൗരന്മാർക്ക് തുല്യമായ അവകാശങ്ങൾ നൽകാൻ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകൾ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവർത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളിൽ നിരോധനം
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- നാടൻ വേഷത്തിൽ യുവ മോഡലുകൾക്കൊപ്പം നടൻ ബിനീഷ് ബാസ്റ്റിൻ; സമൂഹ മാധ്യമങ്ങളിൽ വൈറലായ ഫോട്ടോഷൂട്ട് മേക്കിങ് വീഡിയോ കാണാം
- മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്
- സൺഡേ സ്കൂൾ ക്യാമ്പിനെത്തിയ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം: 10 വർഷങ്ങൾക്ക് ശേഷം പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ കുറ്റപത്രം; ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും എഴുതി തള്ളിയ കേസിൽ വഴിത്തിരിവുണ്ടാക്കിയത് സിബിഐ ഇടപെടൽ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരിൽ നാട്ടിൽ സ്വത്തുക്കൾ ഉണ്ടോ ? എങ്കിൽ അതു വിൽക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കിൽ റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാം
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്