Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊറോണ വൈറസ് കാലത്തെ ചൈനയിലെ എംബിബിഎസ്: റസാഖ് അവിയൂർ എഴുതുന്നു

കൊറോണ വൈറസ് കാലത്തെ ചൈനയിലെ എംബിബിഎസ്: റസാഖ് അവിയൂർ എഴുതുന്നു

റസാഖ് അവിയൂർ

ന്ത്യയിലും വിദേശത്തും ഏത് യൂണിവേഴ്‌സിറ്റികളിൽ/കോളേജുകളിൽ ഇന്ത്യൻ വിദ്യാർത്ഥികൾ എംബിബിഎസ് പഠനത്തിന് യോഗ്യമെന്ന് നിശ്ചയിക്കുന്നത് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയാണ് (www.mci.org). ഏതൊരു രാജ്യം തെരഞ്ഞെടുക്കുകയാണെങ്കിലും ആ രാജ്യത്തിലെ ഇന്ത്യൻ എംബസി അവിടെ പഠനത്തെ കുറിച്ചും പഠനരീതികളെ കുറിച്ചും മറ്റു ചതികുഴികളെ കുറിച്ച് പോലും വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.

2019 ൽ ചൈനയിൽ എംബിബിഎസിന് പഠന യോഗ്യമായ 45 യൂണിവേഴ്‌സിറ്റികളുടെ ലിസ്റ്റ് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ വർഷങ്ങളിലും ഇത്തരത്തിൽ പ്രസിദ്ധീകരിക്കുന്ന ലിസ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് വിദ്യാർത്ഥികൾ യൂണിവേഴ്‌സിറ്റികൾ തീരുമാനിക്കേണ്ടത്.

കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എംബിബിഎസ് പഠനത്തിന് തെരഞ്ഞെടുക്കുന്ന ഒരു രാജ്യമാണ് ചൈന.അവിടത്തെ പഠനത്തിന് ശേഷം ഇവിടെ ജോലി ചെയ്യുന്ന സീനിയർ ഡോക്ടർമാരുടെ വിജയകഥകൾ തന്നെയാണ് ഇതിനുള്ള ഇവരുടെ ആദ്യ പ്രേരണ. എംബിബിഎസ് പഠനത്തിന് ചൈനയിൽ ധാരാളം വേൾഡ് റാങ്കിങ് യൂണിവേഴ്‌സിറ്റികൾ ഉണ്ടെന്നതും അവിടേക്ക് നമ്മുടെ വിദ്യാർത്ഥികളെ ആകർഷിക്കുന്നുണ്ട്.

വിശ്വാസയോഗ്യമായ വേൾഡ് റാങ്കിങ് യൂണിവേഴ്‌സിറ്റികളുടെ വെബ്‌സൈറ്റുകൾ പരിശോധിക്കുമ്പോൾ ചൈനീസ് യൂണിവേഴ്‌സിറ്റികളുടെ സ്ഥാനം നമ്മെ അമ്പരപ്പിക്കുക തന്നെ ചെയ്യും.

ഏതാനും ചില വെബ് സൈറ്റുകൾ സന്ദർശിക്കു:

(1) https://timeshighereducation.com
(2) https://www.topuniversities.com
(3) www.shanghairanking.com

ഏഷ്യയിലെ ടോപ്പ് റാങ്കിങ് യൂണിവേഴ്‌സിറ്റികൾ തിരയുമ്പോഴും നാം ചൈനയിലെ യൂണിവേഴ്‌സികളെയാണ് കൂടുതലും കാണുന്നത്. Times of higher education ranking 2018 അനുസരിച്ച് UNIVERSITY OF OXFORD , UNIVERSITY OF CAMBRIDGE എന്നിവയാണ് ഏറ്റവും മികച്ച ലോകത്തിലെ രണ്ട് യുണിവേഴ്‌സിറ്റികൾ .ഇതിൽ ഏഷ്യയിൽ നിന്നുള്ള ആദ്യ യൂണിവേഴ്‌സിറ്റികളിൽ സിംഗപൂർ, ചൈന എന്നിവ യഥാക്രമം 22, 27 റാങ്കുകളോടെ മുൻ നിരയിലുണ്ട്.ഇന്ത്യയിൽ നിന്ന് IISC (251-300), IIT Bombay (351-400) എന്നിവയാണ് റാങ്ക് 500നുള്ളിൽ ഇടം പിടിച്ച സ്ഥാപനങ്ങൾ. IIT കാൻപൂർ, IIT ഖോരഖ്പൂർ ,llT റൂർക്കി ,llT ഗുവാഹട്ടി ,llT മദ്രാസ് എന്നിവയുടെ സ്ഥാനം 500 നും 800 നും ഇടയിലാണ് എന്നാൽ ആദ്യ 100 റാങ്കിൽ തന്നെ ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് പഠനയോഗ്യമായ പല യൂണിവേഴ്‌സിറ്റികളും ചൈനയിലുണ്ടെന്നതാണ് വസ്തുത.

ലോകത്ത് U S , U K കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളുടെ ലക്ഷ്യസ്ഥാനമാണിന്ന് ചൈന 397635 വിദേശ വിദ്യാർത്ഥികൾ പഠനം നടത്തുന്നുണ്ട്. നമ്മുടെ വിദ്യാർത്ഥികൾക്ക് എംബിബിഎസ് പഠനത്തിന് ആദ്യ പരിഗണന ഇന്ത്യതന്നെയാണ്.ഇന്ത്യയുടെ ഏത് കോണിലാണങ്കിലും അവർ പഠിക്കുവാൻ തയ്യാറുമാണ് .ഇവിടെത്തെ എംബിബിഎസ് പഠനത്തിനുള്ള പരിമിതമായ സാഹചര്യം തന്നെയാണ് വിദ്യാർത്ഥികളെ ഇത്തരത്തിൽ മറ്റൊരു രാജ്യം തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. ഈ വർഷം ഇന്ത്യയിലെ മെഡിക്കൽ പ്രവേശന പരീക്ഷയായ NEET ന് അപേക്ഷിച്ചവർ 1593452 പേരാണ് എന്നാൽ ഇന്ത്യയിലെ ആകെ എംബിബിഎസ് സീറ്റുകൾ 77428 മാത്രമാണ്. ഇത്ര വലുതാണ് ഈ അന്തരം. മെഡിക്കൽ പഠനം ആഗ്രഹിക്കുന്ന 15 ലക്ഷത്തിൽ അധികം വരുന്ന വിദ്യാർത്ഥികളിൽ നിന്നും വെറും എഴുപത്തി അയ്യായിരം വിദ്യാർത്ഥികളെ മാത്രം ഉൾകൊള്ളാനെ നമ്മുടെ മെഡിക്കൽ കോളേജുകൾക്ക് കഴിയുന്നുള്ളൂ എന്നതാണ് വാസ്തവം . ബാക്കി വരുന്ന വിദ്യാർത്ഥികളിൽ മൂന്നിൽ അധികം വർഷം എൻട്രൻസ് കോച്ചിങിന് ചിലവഴിച്ചവരായിരിക്കും ചുരുങ്ങിയത് പതിനായിരം പേരെങ്കിലും . പെട്ടെന്ന് സ്വപ്നം ഉപേക്ഷിക്കാൻ കഴിയാത്ത പ്ലസ് ടു വിന് മുഴുവൻ വിഷയങ്ങളിലും A+ നേടിയ മിടുക്കരായ വിദ്യാർത്ഥി വിദ്യാർത്ഥിനികളുണ്ടാവും പതിനായിരങ്ങൾ. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ആഗ്രഹിക്കുന്ന ഒരു തൊഴിൽ മേഖല തന്നെയാണ് എംബിബിഎസ് ,
ഇന്ത്യയിൽ ഡിമാൻഡ് ലഭ്യതയെക്കാൾ അധികമായി വരുന്ന ചുരുക്കം തൊഴിൽ മേഖലയിലൊന്ന്.

ചൈനയിൽ നിന്ന് പഠനം കഴിഞ്ഞിറങ്ങുന്നവർക്ക് മാത്രമല്ല മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ സ്‌ക്രീനിങ് ടെസ്റ്റ് (FMGE) ഇംഗ്ലീഷ് സ്പീക്കിങ് അല്ലാത്ത ഏതൊരു രാജ്യത്ത് നിന്ന് വരുന്ന വിദ്യാർത്ഥിയും ഈ പരീക്ഷയെ അഭിമുഖീകരിക്കണം. പൊതുവേ വിജയ ശതമാനം കുറവ് തന്നെയാണ് ഇതിന്റെ ഫലം. അതിന്റെ പ്രധാന കാരണം സാമ്പത്തികമായുള്ള അന്തരത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ഇത്തരം രാജ്യങ്ങളിൽ എത്തപ്പെട്ടവരും നിരന്തരമായി പഠിക്കുവാനും കഠിനമായി അധ്വാനിക്കുവാനുമുണ്ടെന്ന അറിവില്ലാതെ ഈ മേഖലയിലേക്ക് എടുത്തെറിയപ്പെട്ടവരും തന്നെയാണ്. ഒപ്പം തെറ്റായ വിവരങ്ങൾ ,അമിത പ്രതീക്ഷകൾ ,സാമ്പത്തിക താൽപര്യത്തോടു കൂടി മാത്രം സമീപിക്കുന്ന ഏജൻസികൾ ,വേണ്ട റിസർച്ച് കൂടാതെ തെരഞ്ഞെടുത്ത യൂണിവേഴ്‌സിറ്റികൾ / രാജ്യങ്ങൾ എന്നിങ്ങനെ പട്ടിക നീളുന്നു.

ആട്, തേക്ക് ,മാഞ്ചിയം തട്ടിപ്പിനെ കുറിച്ച് സംസാരിക്കുമ്പോൾ ആടിനെയും തേക്കിനേയും മാഞ്ചിയത്തേയും പ്രതിസ്ഥാനത്ത് നിർത്തുകയാണോ വേണ്ടത് ?അടും തേക്കും മാഞ്ചിയവും എന്ത് പിഴച്ചു! .ഇത് പോലെയാണ് വിദേശ എംബിബിഎസി നെ കുറിച്ചുള്ള ഓൺലൈൻ ചർച്ച.

ചൈനയിലെ ചില യൂണിവേഴ്‌സിറ്റികളിൽ പ്രവേശനം നേടാൻ NEET Exam 400 ൽ അധികം മാർക്കും പ്ലസ് ടു വിന് 80 % മാർക്കും ഒപ്പം സ്‌കൈപ്പ് ഇന്റർവ്യുവും കഴിഞ്ഞേ പ്രവേശനം ഉറപ്പുവരുത്താൻ കഴിയു. 90% യൂണിവേഴ്‌സിറ്റികളും പ്രവേശനം മാർക്കടിസ്ഥാനത്തിൽ മാത്രമാണ്.

കൊറോണ വൈറസ് പടർന്നു പിടിക്കുന്ന പശ്ചാതലത്തിൽ ചൈനയെ കുറിച്ചും ചൈനയിൽ പഠനം നടത്തുന്ന വിദ്യാർത്ഥികളെ കുറിച്ചും പല തരത്തിലുള്ള ലേഖനങ്ങളും വീഡിയോകളും വന്നിരുന്നു.കേരളത്തിൽ ഒട്ടുമിക്ക ഹോസ്പിറ്റലുകളിലും വിദേശത്ത് നിന്നുള്ള ഡോക്ടേഴ്‌സ് പ്രാക്ടീസ് ചെയ്യുന്നുണ്ട് പ്രത്യേകിച്ചും ചൈനയിൽ നിന്നുള്ളത്.മെഡിക്കൽ PG പരീക്ഷ പാസാവുന്ന വിദ്യാർത്ഥികളിൽ നല്ലൊരു പങ്കും വിദേശ എംബിബിഎസ് കഴിഞ്ഞവരാണ്. ഇനി ഇന്ത്യയിലും എംബിബിഎസ് പഠനത്തിന് ശേഷം EXIT EXAM നിലവിൽ വരുകയാണ് ഇരു കൂട്ടർക്കും ഒരൊറ്റ പരീക്ഷ അതോടെ തീരും ഈ മേഖലയോടുള്ള വിയോജിപ്പും അവഗണനയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP