പ്രക്ഷോഭത്തിന്റെ ചരിത്രം മറന്ന് വിദ്യാർത്ഥി കൺസഷൻ അട്ടിമറിക്കരുത്; നഷ്ടക്കണക്ക് നിരത്തി വെട്ടിക്കുറയ്ക്കാവുന്ന ഒന്നാണ് വിദ്യാർത്ഥി കൺസഷൻ എന്ന വിചാരം വിദ്യാഭ്യാസത്തിന്റെയും അടിസ്ഥാന ലക്ഷ്യങ്ങൾ വിസ്മരിക്കൽ

അഡ്വ. ആർ അപർണ
വിദ്യാർഥി കൺസഷൻ ഇനിമുതൽ 'അർഹത'യുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ടുള്ള KSRTC യുടെ മാർഗ്ഗ നിർദ്ദേശം പുറത്തുവന്നിരിക്കുകയാണ്. ആരാണ് അർഹർ? ആരാണ് അനർഹർ? അത് നിർണ്ണയിക്കാൻ KSRTC യ്ക്ക് എന്താണവകാശം? അഥവാ ഇങ്ങനെ അർഹതയ്ക്കുള്ള അംഗീകാരമായി വെച്ച് നീട്ടപ്പെടേണ്ടുന്ന ഒന്നാണോ വിദ്യാർത്ഥി കൺസഷൻ?
പുതിയ നിർദ്ദേശമനുസരിച്ച് 25 വയസ്സിനു മുകളിലുള്ള വിദ്യാർത്ഥികൾക്കും, ആദായ നികുതിയടയ്ക്കുന്നവരുടെയും ജി എസ് ടി റിട്ടേൺ നൽകുന്നവരുടെയും ക്കൾക്കും, അൺ എയ്ഡഡ് സ്ഥാപനങ്ങളിലെ APL വിഭാഗത്തിനും ഇളവുണ്ടായിരിക്കില്ല. യാത്ര നിരക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കുന്നതിന് വേണ്ടി ഏതാനും മാസങ്ങൾക്കു മുമ്പ് സർക്കാർ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ ആണിത്. ഇതിനെ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പൂർണ്ണമായും അംഗീകരിച്ചിരിക്കുന്നു. ഇതിന്റെ ചുവടുപിടിച്ച്കൊണ്ട് സ്വകാര്യ ബസ്സുടമകൾ വിദ്യാർത്ഥികളുടെ കൺസഷൻ പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഏപ്രിൽ 1 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുകയാണ്. ആവശ്യമെങ്കിൽ 18 വയസ്സ് വരെ കൺസഷൻ നൽകാം എന്ന ഒരു ഔദാര്യവും കൽപ്പിച്ചിട്ടുണ്ട്.!
2016 മുതൽ 2020 വരെ വിദ്യാർത്ഥികൾക്ക് യാത്രാ സൗജന്യം അനുവദിച്ചതിലൂടെ 966 കോടിയുടെ നഷ്ടമുണ്ടായി എന്നാണ് കെഎസ്ആർടിസിയുടെ വെളിപ്പെടുത്തൽ! 4000 ൽ താഴെ മാത്രം ബസ്സുകൾ ഉള്ള കെഎസ്ആർടിസിയുടെ നഷ്ടം ഇതാണെങ്കിൽ ഇരുപതിനായിരത്തിൽ പരം ബസ്സുകൾ ഉള്ള തങ്ങളുടെ നഷ്ടം എത്രമാത്രം ആയിരിക്കും എന്നതാണ് സ്വകാര്യ ബസ്സുടമകളുടെ ചോദ്യം..! ഇങ്ങനെ നഷ്ടക്കണക്ക് നിരത്തി വെട്ടിക്കുറയ്ക്കാവുന്ന ഒന്നാണ് വിദ്യാർത്ഥി കൺസഷൻ എന്ന വിചാരം ഉടലെടുക്കുന്നത് പൊതുജന സേവനത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും അടിസ്ഥാന ലക്ഷ്യങ്ങൾ വിസ്മരിച്ചുകൊണ്ടുള്ള നയസങ്കൽപങ്ങളിൽ നിന്നാണ്. വിദ്യാഭ്യാസം ചെയ്യുകയെന്നത് ഒരു പൗരന്റെ മൗലിക അവകാശമാണ്. അത് സൗജന്യമായി പ്രദാനം ചെയ്യുകയെന്നത് ഭരണകൂടത്തിന്റെ സുപ്രധാനമായ ഉത്തരവാദിത്തമാണ്.
എന്നാൽ വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ചുമതലകളിൽ നിന്നും സർക്കാരുകൾ ഘട്ടം ഘട്ടമായി പിന്മാറി കൊണ്ടിരിക്കുകയും മറുവശത്ത് സ്വകാര്യവൽക്കരണത്തെ വ്യവസ്ഥാപിതമാക്കുകയും ചെയ്യുന്ന നയങ്ങളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൈക്കൊണ്ടു കൊണ്ടിരിക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം 2020തിന്റെ പൂർണമായ നടപ്പിലാക്കലോടുകൂടി മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യവൽക്കരിക്കപ്പെടുകയാണ്. ഇങ്ങനെയൊരു സാഹചര്യം സൃഷ്ടിച്ചിട്ട് സ്വാശ്രയ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകാൻ ആവില്ല എന്ന് പറയുന്നതിലെ യുക്തി ശൂന്യതയെ നാം ചോദ്യം ചെയ്യേണ്ടതാണ്. 25 വയസ്സിനു മുകളിലുള്ളവർക്ക് കൺസഷൻ ഇല്ല എന്ന് പറയുമ്പോൾ ഉന്നത വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക ചുമതലയും വിദ്യാർത്ഥികളുടെത് മാത്രമായി മാറുകയാണ്.
വിദ്യാർത്ഥികൾ സ്വന്തമായി വരുമാനം ഉള്ളവരല്ല. സമൂഹത്തിന്റെ ഭാവി സുരക്ഷിതമാക്കേണ്ട തലമുറയെന്ന നിലയിൽ ശാസ്ത്രീയമായി വിദ്യാഭ്യാസം ചെയ്യുവാനുള്ള അവസരം എല്ലാവർക്കും ഒരേപോലെ ഉറപ്പാക്കുക എന്നത് നികുതി പിരിക്കുന്ന സർക്കാരിന്റെ കർത്തവ്യമാണ്. അവിടെ മാതാപിതാക്കളുടെ സാമ്പത്തിക പരിഗണനകളേതുമില്ലാതെ എല്ലാവരെയും ഒരേപോലെ കാണുക എന്നതാണ് നൈതികമായ നിലപാട്. അതൊരു തലമുറയ്ക്ക് നൽകുന്ന സമത്വബോധത്തിന്റെ സന്ദേശം കൂടിയാണ്.
വിദ്യാഭ്യാസ അനുബന്ധ സംവിധാനങ്ങളിൽ ഒന്നായ, യാത്രാ ഇളവ് നേടിയെടുത്തതിന് പിന്നിൽ ദീർഘമായ പ്രക്ഷോഭത്തിന്റെ വലിയൊരു ചരിത്രമുണ്ട്. 1957ൽ നടന്ന ഒരണസമരം കേരള സമൂഹത്തിന് വിസ്മരിക്കാനാവുന്ന ഒന്നല്ല. വിദ്യാർത്ഥികൾക്ക് ഒരു അണയ്ക്ക് ബോട്ട് ഗതാഗതം നടത്തുവാനുള്ള അവകാശം സംരക്ഷിക്കാൻ വേണ്ടിയായിരുന്നു ആ പ്രക്ഷോഭം. അത് സൃഷ്ടിച്ച കോളിളക്കം അന്നത്തെ ഇടതു ഗവൺമെന്റിനെ താഴെ ഇറക്കുന്നതിലേക്ക് വരെ നയിച്ചു. തുടർന്ന് ഇങ്ങോട്ട് കാലാകാലങ്ങളിൽ അധികാരത്തിലിരുന്ന സർക്കാരുകൾ വിദ്യാർത്ഥി കൺസഷൻ ഇല്ലാതാക്കാനുള്ള നടപടികൾ സ്വീകരിച്ചപ്പോളെല്ലാം ശക്തമായ പ്രക്ഷോഭങ്ങളിലൂടെ വിദ്യാർത്ഥികൾ ചെറുത്തിട്ടുണ്ട്. ഈ വസ്തുതകളെല്ലാം സൗകര്യപൂർവ്വം വിസ്മരിച്ചുകൊണ്ട് നിലവിൽ കെഎസ്ആർടിസിയുടെ കടബാധ്യതയുടെ കാരണക്കാരായി പോലും വിദ്യാർത്ഥികളെ ചിത്രീകരിച്ചുകൊണ്ട് കൺസഷൻ എന്ന സുപ്രധാന അവകാശം ഇല്ലാതാക്കുകയാണ് സർക്കാരും KSRTC യും.
കെഎസ്ആർടിസിയുടെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണക്കാർ വിദ്യാർത്ഥികളാണോ?
കുറച്ച് മാസങ്ങൾക്ക് മുൻപ്, KSRTC എംഡി ബിജു പ്രഭാകർ ഒരു പരസ്യ പ്രസ്താവന നടത്തുകയുണ്ടായി. 'കെഎസ്ആർടിസിയിലെ പ്രതിസന്ധികൾ പരിഹരിക്കണമെങ്കിൽ അത് സ്വകാര്യവൽക്കരിക്കപ്പെടണം.' താൻ സ്വകാര്യവൽക്കരണത്തിന്റെ വക്താവാണെന്നും സർക്കാർ നയത്തെ പിന്തുണയ്ക്കുന്ന ആളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തലപ്പത്തിരിക്കുന്നവരുടെ അടിസ്ഥാന നയം സ്വകാര്യവൽക്കരണം ആയിരിക്കുമ്പോൾ സ്വന്തം ജീവനക്കാർക്ക് പോലും ശമ്പളവും പെൻഷനും നൽകാൻ കഴിയാത്ത വിധം ഈ പൊതുമേഖലാ സ്ഥാപനം തകർന്നതിന്റെ കാരണം മറ്റെവിടെയും അന്വേഷിക്കേണ്ടതില്ല. വൻ തുക വായ്പയെടുത്ത് പ്രവർത്തിക്കുന്ന K Swift എന്ന സ്വകാര്യ കമ്പനിയുമായി കരാറുണ്ടാക്കി KSRTC യുടെ പ്രധാന വരുമാനമായിരുന്ന ദീർഘദൂര റൂട്ടുകളെല്ലാം അവർക്ക് കൈമാറിയിരിക്കുകയാണ്. ഈ റൂട്ടുകളിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ജീവനക്കാരുടെ തൊഴിലും നഷ്ടമായിരിക്കുന്നു. നിലവിൽ KSRTC യുടെ ഭൗതിക സൗകര്യങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന k Swift അനതിവിദൂര ഭാവിയിൽ തന്നെ KSRTC യെ വിഴുങ്ങുമെന്നതിൽ സംശയമില്ല.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കെഎസ്ആർടിസിയെ അടിമുടി പരിഷ്കരിച്ച് 'രക്ഷപ്പെടുത്താൻ' വേണ്ടി സർക്കാർ നിയോഗിച്ച പ്രൊഫസർ സുശീൽ ഖന്ന റിപ്പോർട്ട് നിലവിലുണ്ട്. എന്നാൽ, ഈ റിപ്പോർട്ടിൽ പൊതുജനങ്ങൾക്ക് ചെലവ് കുറഞ്ഞതും സുരക്ഷിതവുമായ റോഡ് ഗതാഗതം ഒരുക്കുക എന്ന ലക്ഷ്യം മുൻനിർത്തി പൊതുഗതാഗതത്തിൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ പങ്ക് വർദ്ധിപ്പിക്കുന്ന യാതൊന്നും തന്നെ നിർദ്ദേശിച്ചിട്ടില്ല എന്നതാണ് വാസ്തവം. അതേസമയം കൂടുതൽ ഔട്ട് സോഴ്സിങ്ങിനും സ്വകാര്യവൽക്കരണത്തിനും റിപ്പോർട്ട് ഊന്നൽ നൽകുന്നു. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കെഎസ്ആർടിസിയുടെ സഞ്ചിത നഷ്ടം ഇരട്ടിയിൽ അധികമായെന്നും റവന്യൂവിന്റെ പകുതിയും വായ്പ തിരിച്ചടവിനും പലിശക്കും മറ്റുമാണ് പോകുന്നതെന്നും സുശീൽ ഖന്ന റിപ്പോർട്ടിൽ തന്നെ (27 ഫെബ്രുവരി 2019) പറയുന്നു. ഈ ഭീകരമായ വായ്പ കുരുക്കാണ് കെഎസ്ആർടിസിയിൽ പറയപ്പെടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ഉറവിടം എന്നത് വ്യക്തമാണ്.കെ.എസ്.ആർ.ടി.സിയുടെ തകർച്ചയുടെ യഥാർത്ഥ കാരണക്കാർ മാറി മാറി ഭരണം നടത്തിയ സർക്കാരുകളുടെ നയങ്ങളും മന്ത്രി - ഉദ്യോഗസ്ഥ തലങ്ങളിൽ നടന്നുവരുന്ന വമ്പൻ അഴിമതിയുമാണ്. അതെല്ലാം മറച്ചു പിടിച്ചു കൊണ്ട്, നഷ്ടത്തിന്റെ ഉത്തരവാദിത്തം തൊഴിലാളികളുടെയും വിദ്യാർത്ഥികളുടെയും തലയിൽ കെട്ടി വയ്ക്കുകയാണ് സർക്കാർ.
വിദ്യാർത്ഥികളുടെ യാത്ര ചെലവ് സർക്കാർ ഏറ്റെടുത്ത് സൗജന്യമാക്കണം എന്നതാണ് വിദ്യാർത്ഥികളുടെയും പൊതു സമൂഹത്തിന്റെയും ആവശ്യം. പെട്രോളിയം ഉൽപ്പന്നങ്ങളുടെ അനിയന്ത്രിതമായ വില വർദ്ധനവിന്റെ കാലഘട്ടത്തിൽ വിദ്യാർത്ഥികളുടെ യാത്ര ചെലവ് താങ്ങാൻ ആവുന്നില്ല എന്ന് സ്വകാര്യ ബസ്സുടമകൾ പറയുന്നതിൽ അതിശയോക്തിയില്ല. എന്നാൽ കൺസഷന്റെ സാമ്പത്തിക ഉത്തരവാദിത്വത്തിൽ നിന്നും മാറി നിൽക്കുവാൻ സർക്കാരുകൾക്കാവില്ല. വിദ്യാർത്ഥികളുടെ യാത്ര സൗജന്യമാക്കണം എന്ന ആവശ്യം എ ഐ ഡി എസ് ഒ ഉയർത്തുമ്പോൾ ഭരണപ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ പോലും 'നിങ്ങൾ മൂഢ സ്വർഗത്തിലാണോ' എന്നാണ് ചോദിക്കുന്നത്. അങ്ങനെയെങ്കിൽ തൊട്ടടുത്ത തമിഴ്നാട് ,കർണാടക സംസ്ഥാനങ്ങളിലെയും ഡൽഹിയിലെയും ഗതാഗത സംവിധാനങ്ങളെയും നമുക്ക് ആക്ഷേപിക്കേണ്ടിവരും.
കാസർകോട്ടു നിന്ന് കർണാടകയിലെ മംഗളൂരുവിൽ പഠിക്കാൻ പോകുന്ന വിദ്യാർത്ഥികൾക്കു കർണാടക ആർടിസി ബസുകൾ കൺസഷൻ അനുവദിക്കുന്നുണ്ട്. ബിരുദ വിദ്യാർത്ഥികൾക്ക് 10 മാസത്തേക്ക് 1050 രൂപയും നഴ്സിങ് അനുബന്ധ കോഴ്സുകൾ പഠിക്കുന്നവർക്ക് 10 മാസത്തേക്ക് 1550 രൂപയുമാണ് കൺസഷൻ നിരക്ക്. കർണാടക സർക്കാർ അവിടത്തെ ആർടിസി കോർപറേഷൻ ഓരോ കൺസഷൻ കാർഡിനും 12,400 രൂപ വീതം റീഇംബേഴ്സ് ചെയ്തുകൊടുക്കുകയാണ്.
തമിഴ്നാട്ടിൽ സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കും ഓർഡിനറി ബസ്സുകളിൽ സമ്പൂർണ്ണ സൗജന്യ യാത്രയാണ്. കെജ്രിവാൾ ഭരിക്കുന്ന ഡൽഹിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്രയും വിദ്യാർത്ഥികൾക്ക് പ്രതിമാസം 100 രൂപയുമാണ് ചാർജ്ജ്. അങ്ങനെയെങ്കിൽ ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ യാത്ര ഉറപ്പാക്കുവാൻ എന്തുകൊണ്ട് കഴിയാതെ പോകുന്നു? വിദ്യാർത്ഥികളെ സാമ്പത്തികത്തിന്റെ അടിസ്ഥാനത്തിൽ തരംതിരിക്കുന്ന അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായ നടപടിയെടുക്കുമ്പോൾ അവരുടെ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങൾ എന്തുകൊണ്ടാണ് സമരരംഗത്തിറങ്ങുവാൻ കഴിയാതിരിക്കുന്നത്? വിദ്യാർത്ഥി സമൂഹം ഈ അവകാശ ലംഘനത്തിനെതിരെ കക്ഷിരാഷ്ട്രീയഭേദമന്യേ തെരുവിലണി നിരക്കേണ്ട സന്ദർഭമാണിത്.
(ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ (AIDSO) സംസ്ഥാന സെക്രട്ടറിയാണ് ലേഖിക)
- TODAY
- LAST WEEK
- LAST MONTH
- കോടതിയിൽ നിന്ന് വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് വക്കീൽ കാറിലിട്ട് പീഡിപ്പിച്ചു; അതോടെ കോടതിയിൽ പോകാതായ ഭാര്യ; ഇപ്പോൾ പിതാവിന് പരോളിനായി കോടതിയിൽ ഹാജരായത് മകൾ; അവഹേളനങ്ങളിൽ നിന്ന് പൊരുതിക്കയറി റിപ്പർ ജയാനന്ദന്റെ കുടുംബം
- ഇത്രയും നല്ല ഒരാളെ എനിക്ക് സമ്മാനമായി കിട്ടിയല്ലോ, ഞാൻ മടുത്തു അമ്മേ; എന്നെ സമാധാനത്തോടെ ജീവിക്കാൻ അയാൾ അനുവദിക്കുന്നില്ല, ഞാനും കുഞ്ഞും മറ്റെവിടെങ്കിലും പോയി ജീവിച്ചോളാം; കാഞ്ചിയാറിൽ ഭർത്താവ് കൊലപ്പെടുത്തുന്നതിന് മുമ്പ് അനുമോൾ പിതൃസഹോദരിക്ക് അയച്ച സന്ദേശം ഇങ്ങനെ; ഭർത്താവ് ബിജേഷ് മൊബൈൽ ഉപേക്ഷിച്ച് അതിർത്തി കടന്നെന്ന് സൂചന
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- 'ഉറക്കമില്ല, കുളിയും നനയുമില്ല, ഞങ്ങൾ കാശു കൊടുത്തു വന്നവരല്ലേ'; ഒരു കെയർ ഹോം മാനേജർ നടത്തുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; ആംബുലൻസ് ജീവനക്കാരുടെ പരാതിയിൽ കെയർ ഹോമിൽ റെയ്ഡ്; റിസ്ക് എടുക്കാൻ ഒരു മാനേജരും തയ്യാറാകില്ല; ജോലി ചെയ്യാൻ മടിയുള്ളവർ യുകെയിൽ വരുന്നതെന്തിനെന്ന ചോദ്യം ബാക്കിയാകുമ്പോൾ
- 'സ്വർണ്ണവളക്കായി കൈ വെട്ടിമാറ്റുന്ന ക്രിമിനൽ; ഏഴുപേരെ കൊന്നുതള്ളിയ നരാധമൻ'; പക്ഷേ അഞ്ച് കൊലപാതകക്കേസിൽ മൂന്നിലും കോടതി വെറുതെ വിട്ടു; നിയമസഹായം കിട്ടിയില്ല; ഭാര്യയെ കാറിലിട്ട് വക്കീൽ പീഡിപ്പിച്ചു; ഇപ്പോൾ മകൾ അഭിഭാഷക; റിപ്പർ ജയാനന്ദനെക്കുറിച്ചുള്ള പൊലീസ് റിപ്പോർട്ട് വ്യാജമോ; ന്യൂസ് മിനുട്ട് അന്വേഷണം ഞെട്ടിക്കുന്നത്
- പ്രണയത്തിനൊടുവിൽ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹം; ഒരുമിച്ചു താമസം തുടങ്ങിയപ്പോൾ അറിഞ്ഞത് ലഹരിക്ക് അടിമയെന്ന്; വീട്ടിൽ നിന്നും വിളിച്ചിറക്കി ഭാര്യയെ തല്ലിച്ചതച്ചു ഭർത്താവ്; തടയാൻ ചെന്നപ്പോൾ പിതാവുമായി കശപിശ; ഒടുവിൽ തല്ലുകൊണ്ട യുവതി പ്രതിയായി; എയർപോർട്ടിൽ നിന്നും പൊക്കി പൊലീസും; ഉന്നത ഇടപെടലെന്ന് ആരോപണം
- എനിക്ക് വന്ന രണ്ട് അവസരങ്ങളാണ് ആ നടി തട്ടിയെടുത്തത്; ആ ചിത്രങ്ങളുടെ ഒഡിഷന് ഞാനും പോയിരുന്നു; എന്താണ് എന്റെ കുറവ്; വെളിപ്പെടുത്തലുമായി സ്വാസിക വിജയ്
- ഓസ്ട്രേലിയയിൽ നിന്നും വേരുകൾ തേടി സുബിനി കേരളത്തിലെത്തി; ജനിച്ച മണ്ണും ദത്തെടുക്കാൻ സഹായം നൽകിയവരെയും കാണാൻ: ജനിച്ച് ആറാം മാസം ഓസ്ട്രേലിയയിലെത്തിയ സുബിനി ഹെയ്ഡിന്റെ കഥ
- സ്വത്തുക്കൾ മുഴുവൻ മക്കൾ കൊണ്ടു പോകുമോയെന്ന ഭയത്താൽ അച്ഛനെ കാണാൻ വരുന്ന മക്കളെ ആട്ടിയിറക്കിയ രണ്ടാംഭാര്യ; മകളുടെ കുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങ് അലങ്കോലമാക്കിയത് പകയായി; അടിയും പിടിയും പതിവായതോടെ വീടിനുള്ളിൽ രഹസ്യ ക്യാമറ വെച്ച് ആദ്യ ഭാര്യയിലെ മക്കൾ; പേടികുളത്തെ കൊലയിലും ആത്മഹത്യയിലും നിറയുന്നത്
- വമ്പൻ തിരിച്ചുവരവിനൊരുങ്ങി സാന്ദ്രാ തോമസ് പ്രൊഡക്ഷൻ; 'നല്ല നിലാവുള്ള രാത്രി 'റിലീസിനൊരുങ്ങുന്നു; തനി നാടൻ ആഘോഷത്തിന്റെ താളവുമായി ആദ്യ ഗാനം 'താനാരോ തന്നാരോ' പുറത്തിറങ്ങി
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- പീഡനം നടന്നത് വ്യാഴാഴ്ച വൈകുന്നേരം മൂന്നിനും ഏഴിനും ഇടയിൽ; സൈഡ് അപ്പർ ബെർത്തിൽ നിന്നും ചാടി യുവതിയുടെ ബെർത്തിലെത്തി ബലമായി കീഴ്പ്പെടുത്തി സൈനികൻ; വിവാഹിതയായ യുവതി പരാതി നൽകിയത് ഭർത്താവിനൊപ്പം എത്തി; രാജധാനിയിലെ യാത്രക്കാരുടെ അടക്കം മൊഴിയെടുക്കാനുറച്ച് അന്വേഷണ സംഘം
- പനച്ചമൂട്ടിലെ വിദ്യാർത്ഥിനി പ്രശ്നമുണ്ടാക്കിയതോടെ അഴകിയ മണ്ഡപത്തിലെത്തി; പുതിയ ലാവണത്തിലും 'കുമ്പസാര കൂട്ടിലേക്ക്' യുവതികളെ എത്തിച്ച് രഹസ്യങ്ങൾ മനസ്സിലാക്കി വഞ്ചന; ആ ലാപ് ടോപ്പിലുണ്ടായിരുന്നത് ഞെട്ടിക്കുന്ന വീഡിയോകൾ; പ്ലാങ്കാലയിലെ വികാരി ബെനഡിക്റ്റ് ആന്റോ ബ്ലാക് മെയിലിംഗിന്റെ ഉസ്താദ്
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- പലവട്ടം 'കെന്നഡി' എന്ന് പറഞ്ഞിട്ടും മനസിലാകാഞ്ഞപ്പോൾ മുഹമ്മദ് എന്ന് വിളിച്ചോളാൻ ഞാൻ പറഞ്ഞു; പിറ്റേന്ന് ആ രാജ്യത്ത് നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടെന്ന് കെന്നഡി; കെന്നഡിയെ കൊല്ലണമായിരുന്നു എന്ന് ഒ അബ്ദുള്ള; ജനം ടിവി ഡിബേറ്റിൽ നിന്ന് അബ്ദുള്ള ഇറങ്ങി പോയാലും എനിക്കൊരു ചുക്കുമില്ലെന്ന് അവതാരകൻ സുബീഷ്; നാടകീയ സംഭവങ്ങൾ
- മകൾക്ക് എം ബി ബി എസിന് അഡ്മിഷൻ കിട്ടിയപ്പോൾ നിക്സണും നിർമലയും മാത്രമല്ല തീരമാകെ ഉത്സവത്തിലായി; കടലിൽ വലയെറിയാൻ പോകാത്തപ്പോൾ നിക്സൺ കൂലിപ്പണിക്ക് പോകും; കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങൾ തകർത്ത് ദേശീയപാതയിലെ ബൈക്ക് അപകടം
- അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിട്ടും മറ്റു പണി ഒന്നും ഇല്ലാതെ VTലിരുന്നു പോയ ഒരു ചെറുപ്പക്കാരൻ! വി ടി ബൽറാമിനെ ചൊറിഞ്ഞ് രശ്മിത രാമചന്ദ്രന്റെ പോസ്റ്റ്; കിട്ടിയ പദവികൾ എന്നെന്നേക്കും നിലനിർത്താൻ വേണ്ടി 'നല്ലകുട്ടി' ചമയാനല്ല ശ്രമം; കുണ്ടന്നൂർ പാലത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ബൽറാമിന്റെ മറുപടിയും
- വടക്കുംനാഥനെ സാക്ഷിയാക്കി മകളുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ച് റിപ്പർ; കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി പുതു ജീവിതത്തിലേക്ക്; ജയാനന്ദനെ സാക്ഷിയാക്കി കീർത്തിയുടെ കഴുത്തിൽ മിന്നു കെട്ടിയത് പൊലീസുകാരന്റെ മകൻ; ക്ഷേത്രത്തിന് ചുറ്റും തടവുകാരന് വേണ്ടി പൊലീസ് വിന്യാസവും; റിപ്പർ ജയാനന്ദന്റെ മകൾക്ക് അഭിമാന മാംഗല്യം
- ന്റമ്മച്ചീ... 2022ലെ ഗ്ലോബൽ ടെററിസം ഇൻഡക്സിൽ 20 ഭീകരസംഘടനകളുടെ ഒരു പട്ടികയുണ്ട്; പന്ത്രണ്ടാമത്തെ സംഘടനയുടെ പേര് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞുപോയി! ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീജിത്ത് പണിക്കർ; പട്ടികയിലുള്ളത് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും! വാസ്തവം എന്ത്?
- ഒരുദിവസം വീട്ടിൽ അന്തിയുറങ്ങാമെന്ന് വല്ലാതെ മോഹിച്ചെങ്കിലും വെറുതെയായി; മാളയിലെ വീട്ടിൽ മകളോടും ഭാര്യയോടും സംസാരിച്ചിരുന്നത് മാത്രം അൽപം ആശ്വാസം; അയൽക്കാർ ആരും തിരിഞ്ഞുനോക്കിയില്ല; മകളുടെ വിവാഹത്തിന് പരോളിൽ ഇറങ്ങിയ റിപ്പർ ജയാനന്ദന് ഇന്നും ജയിലിൽ തന്നെ രാത്രിയുറക്കം
- സ്വരാജ് റൗണ്ടിൽ ഒരു കോടി സെന്റിന് വിലയുള്ള ഒരേക്കർ വാങ്ങി കൃഷി നടത്തുന്ന മുതലാളി; 52,000 സ്ക്വയർഫീറ്റ് വിസ്തൃതി... 220 അടി നീളമുള്ള റാംപ്... 500 പേർക്ക് ഭക്ഷണം പാകം ചെയ്യാവുന്ന അടുക്കള..റാംപിലൂടെ വണ്ടികൾക്ക് മുകളിലെ ഹെലിപാഡിലെത്താം; ഇഡി കണ്ടു കെട്ടിയത് തൃശൂരിനെ വിസ്മയിപ്പിച്ച ജോയ് ആലുക്കാസ് മാൻഷൻ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- 'രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ...'; സ്വപ്നയുമായുള്ള ചാറ്റ് പുറത്തായതിന് പിന്നാലെ രവീന്ദ്രനെ ട്രോളി ശ്രീജിത്ത് പണിക്കർ; സമൂഹമാധ്യമത്തിൽ വൈറലായി കുപ്പിപ്പാലിന്റെ പടവുമായി പങ്കുവെച്ച കുറിപ്പ്
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
- ബ്രേക്ക് ഡാൻസറായി കലാ രംഗത്ത് അരങ്ങേറ്റം; സിനിമാലയിലൂടെ ചിരിപ്പിച്ചു; 'കുട്ടിപ്പട്ടാളം' ഷോയിലൂടെ കുട്ടികളുടെ മനസ്സറിഞ്ഞ പ്രിയങ്കരി; മൂന്ന് പേരെ പ്രണയിച്ചെന്നും രണ്ട് പെൺകുട്ടികൾക്കും എന്നോട് പ്രണയം തോന്നിയെന്നും തുറന്നു പറഞ്ഞു; വിട പറഞ്ഞത് ആരെയും കൂസാത്ത തന്റേടി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്