Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'കസബ'യിലെ മമ്മൂട്ടിയിലേയ്ക്ക്‌വരാം..ഉണ്ട്..അത്തരം തെറി പറയുന്ന പൊലീസ് ഏമാന്മാർ ഉണ്ട്; ഒരു പീഡന കേസ് ആണ് അവർക്കു മുന്നിൽ എത്തിക്കുന്നത് എന്ന് വെയ്ക്കുക: 'എവടാടി മോളെ അവൻ കേറി പിടിച്ചത് എന്ന് ഒന്നൂടി പറഞ്ഞെ ..എന്നിങ്ങനെ സംഭാഷണരീതി അങ്ങ് കൊഴുക്കും: കസബ യഥാർത്ഥ പൊലീസിന്റെ ഒരംശം മാത്രം ! കല കൗൺസലിങ് സൈക്കോളജിസ്റ്റ് എഴുതുന്നു

'കസബ'യിലെ മമ്മൂട്ടിയിലേയ്ക്ക്‌വരാം..ഉണ്ട്..അത്തരം തെറി പറയുന്ന പൊലീസ് ഏമാന്മാർ ഉണ്ട്; ഒരു പീഡന കേസ് ആണ് അവർക്കു മുന്നിൽ എത്തിക്കുന്നത് എന്ന് വെയ്ക്കുക: 'എവടാടി മോളെ അവൻ കേറി പിടിച്ചത് എന്ന് ഒന്നൂടി പറഞ്ഞെ ..എന്നിങ്ങനെ സംഭാഷണരീതി അങ്ങ് കൊഴുക്കും: കസബ യഥാർത്ഥ പൊലീസിന്റെ  ഒരംശം മാത്രം ! കല കൗൺസലിങ് സൈക്കോളജിസ്റ്റ് എഴുതുന്നു

കല

കസബ

ടുത്ത കാലത്താണ് , കസബ എന്ന സിനിമ കാണാൻ ഇടയായത്.അതിൽ മമ്മൂട്ടി ഒരു പൊലീസ് കഥപാത്രം ആയി എത്തുക ആണ്. മാന്യമല്ലാത്ത പദപ്രയോഗം സ്ത്രീകളോട് ഉപയോഗിക്കുന്നുണ്ട്, ആ വേഷം. അതാണല്ലോ പ്രശ്‌നം ആയത്. അതവിടെ നിൽക്കട്ടെ.

വലിയ സാമൂഹിക പ്രവർത്തനം ഇല്ല എങ്കിലും, സമൂഹം എന്താണ് എന്നൊരു ചെറിയ ധാരണ ഉണ്ട്. എനിക്കുണ്ടായ അനുഭവങ്ങൾ എഴുതിയിടാറുണ്ട്. മാധ്യമങ്ങളും ചാനലുകളും ഇത്രയേറെ സപ്പോർട്ട് തരാത്ത ഒരു കാലത്താണ്, എന്റെ ഔദ്യോഗിക പ്രവർത്തനം തുടങ്ങിയത്.
അന്ന് പലവട്ടം പൊലീസ് സ്റ്റേഷനിൽ പോകേണ്ടി വന്നിട്ടുണ്ട്. ആദ്യം പതിനാലു വയസ്സുള്ള ഒരു പെൺകുട്ടിയെ അമ്മയുടെ കാമുകൻ പീഡിപ്പിച്ച കേസ്. പരാതി കൊടുത്തതും സാക്ഷി പറഞ്ഞതും ഞാൻ ആയിരുന്നു. നിമിഷങ്ങൾക്ക് ഉള്ളിൽ, പ്രതിയെ അറസ്റ്റ് ചെയ്തു പൊലീസ് സ്റ്റേഷനിൽ കൊണ്ട് വന്നു. അതിലും വേഗത്തിൽ അയാളെ ഇറക്കാനായി രാഷ്ട്രീയത്തിലെ കൊമ്പന്മാർ ആണ് അവിടെ എത്തിയത്. അവിടെ വച്ചാണ് , ആദ്യമായി, ഈ ലോകം ഭരിക്കുന്നത് നിയമം അല്ല, അതിനും മേലെ കാടത്തം നിറഞ്ഞ രാഷ്ട്രീയം ആണെന്ന് തിരിച്ചറിഞ്ഞത്.

വർഷങ്ങൾക്കു ശേഷം, ആ കേസ് വിചാരണയ്ക്ക് വിധിക്കുമ്പോൾ, വാദിയും പ്രതിയും ഒരുമിച്ചു ആണ് എത്തിയത്. ശത്രു ആയി അവിടെ ഞാൻ മാത്രമായിരുന്നു. ആ കോടതി മുറിയിൽ പല കേസുകൾ വിചാരണ ചെയ്യുന്നുണ്ടായിരുന്നു. കലാപത്തിൽ വെട്ടി, കുത്തി, മാസങ്ങളോളം ആശുപത്രിയിൽ കിടന്നു. പക്ഷെ , തൊട്ടു മുന്നിലെ കൂട്ടിൽ നിൽക്കുന്ന പ്രതികളെ ഒന്നും വാദികൾ തിരിച്ചറിയുന്നില്ല. ആരാണ് കുത്തിയത്, വെട്ടിയത് ഒന്നും. അതൊക്കെ കണ്ടു നിന്ന എന്നോട്, ഞാൻ സാക്ഷി ആയ കേസ് അന്വേഷണം നടത്താൻ ഉണ്ടായിരുന്ന പൊലീസ്‌കാരൻ പറഞ്ഞു: നമ്മൾ കഷ്ട്‌പെട്ടു ഉണ്ടാക്കിയ തെളിവൊക്കെ പോയി ടീച്ചറെ..

ആ കണ്ണുകളിൽ കണ്ട നിസ്സഹായത നിറഞ്ഞ അമർഷം പൊലീസ് വകുപ്പിലെ താഴെ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥർ സാധാരണ അനുഭവിക്കുന്നത് ആണ്. നേരും നെറിവും, സമൂഹത്തിനോട് കൂറ് ഉണ്ടെങ്കിൽ..

ആ കേസ് പോലെ മറ്റൊന്നായിരുന്നു, പ്രായപൂർത്തി ആകാത്ത ആൺകുട്ടികളെ പീഡിപ്പിച്ച ഒന്ന്. അതിലും പരാതിക്കാരി ഞാൻ ആയിരുന്നു. 2012 ൽ എടുത്ത ആ കേസ്, കേസ് ആയോ എന്ന് പോലും എനിക്കറിയില്ല. പ്രതിയെ അറസ്റ്റ് ചെയ്തു, ദിവസങ്ങൾക്കു അകം വിട്ടു. അയാൾക്കും കാവലായി രാഷ്ട്രീയം ഉണ്ടായിരുന്നു.

ഇനി, മകളുടെ മുറിയിൽ നിന്നും പിടിച്ച കാമുകൻ. അവനെതിരെ കേസ് കൊടുക്കാൻ ഞാൻ പറഞ്ഞു. കാരണം, അതൊരു മതപരിവർത്തനത്തിന്റെ നിറം ചാലിച്ച കേസ് ആയിരുന്നു. കള്ളൻ കക്കാൻ കേറി എന്ന് മതി, അല്ലേൽ പെൺകുട്ടിക്ക് ചീത്ത പേരാണ് എന്ന് പറഞ്ഞു ഒതുക്കി , ഇനി കേസ് വേണ്ട എന്ന് വീട്ടുകാർ പറയുന്നു എന്ന് കേട്ടാൽ പിന്നെ എനിക്ക് ഒന്നും പറയാനില്ല. അതുപോലെ തന്നെ ആയിരുന്നു, സ്‌കൂൾ അദ്ധ്യാപകനായ അച്ഛൻ മകളെ പീഡിപ്പിച്ച കേസ്, മനോരമയിലെ റിപ്പോർട്ടർ ദീപുരേവതിയും ഞാനും ഒന്നിച്ചു ആ വീട്ടിൽ എത്തുകയും, കുട്ടിയുടെ മൊഴി എടുക്കുകയും ചെയ്തതാണ്. പക്ഷെ ആ കേസും മാറി പോയി ..

അച്ഛനോടുള്ള പക തീർക്കാൻ പന്ത്രണ്ടു വയസ്സുള്ള മകളെ അയാൾ പീഡിപ്പിച്ചു ഗർഭിണി ആക്കി എന്ന ഊമ കത്ത് വന്നതുകൊല്ലം പൊലീസ് മേധാവിക്ക് ആയിരുന്നു. അതിന്റെ മൊഴി എടുത്തതും, അത് കെട്ടിച്ചമച്ച കഥ ആണെന്ന് റിപ്പോർട്ട് കൊടുത്തതും ഞാൻ ആയിരുന്നു. ആ അച്ഛന്റെ മാനസികാവസ്ഥ. മോൾടെ മനോനില. എന്നെ എത്ര മാത്രം സംഘർഷത്തിൽ അകപെടുത്തി എന്ന് എഴുതി തീർക്കാനാവില്ല . പ്രജ്വലയുടെ നേതാവ് സുനിത കൃഷ്ണൻ എന്നെ സഹായിച്ചു. എന്തിനു ആ കുഞ്ഞിന് എതിരെ ഇങ്ങനെ ഒരു ആരോപണം ഉണ്ടാക്കി എന്നത് അറിയണം, ആരാണ് അതിനു പിന്നിൽ എന്ന് എന്നും കണ്ടെത്തണം. അതും മുങ്ങി പോയി. കാരണം, എന്റെ കണ്ടെത്തൽ ശരി ആണെങ്കിൽ , കുട്ടി മുൻപ് പഠിച്ച സ്‌കൂളിലെ അധികാരികൾ ആണ് അതിനു പിന്നിൽ. പാവപെട്ട ഒരു അച്ഛന്റെയും മകളുടെയും കണ്ണീരു അവരുടെ പണത്തിനും പദവിക്കും മേലെ വരില്ല ..

'കാക്കി ഇട്ടവന്റെ നേരെ കയ്യോങ്ങിയാൽ തനിക്കു നോവില്ല ..കൂട്ടത്തിൽ ഒരുത്തൻ ചങ്കു കീറി ചോര വാർന്നു നിൽക്കുന്നത് കണ്ടാലും തനിക്കു നോവില്ല ..മോഹൻ തോമസ്സിന്റെ ഉച്ചിഷ്ടവും അമേദ്യവും കൂട്ടി കുഴച്ചു , നാല് നേരം വെട്ടി വിഴുങ്ങി, ഏമ്പക്കവും ....''ഈ ഡയലോഗ് സുരേഷ് ഗോപിക്ക് സിനിമയിൽ പറഞ്ഞു കയ്യടി വാങ്ങാം. പക്ഷെ , യഥാർഥ പൊലീസ് ഉദ്യോഗത്തിൽ അതൊന്നും പ്രവർത്തികമല്ല എന്നതാണ് , ശരാശരി സമൂഹത്തിൽ ഇറങ്ങി ചെന്നാൽ നമ്മുക്ക് കണ്ടെത്തതാണ് കഴിയുന്ന ഒരു വസ്തുത. ആവനാഴിയിലെ ഇൻസ്പെക്ടർ ബലറാം , അവസാന രംഗത്ത് സത്യരാജ് എന്ന ക്രിമിനലിനോട് ഗർജ്ജിക്കുന്നുണ്ട്. രണ്ടു തവണ നിന്നെ ഞാൻ പിടിച്ചു കൊടുത്തു ..നിന്റെ പണവും ശക്തിയും കൊണ്ട് ജയിലിൽ സ്വതന്ത്രൻ ആയി ജീവിച്ചു എന്ന്.

ഇൻസ്പെക്ടർ ബലറാം ചെയ്ത പോലെ, ഒരു കോടതിക്കും വിട്ടു കൊടുക്കാതെ കുറ്റവാളികളെ തോക്കു കൊണ്ട് അങ്ങ് കൊന്നു കളയാൻ ജീവിതത്തിലെ പൊലീസിന് ആകുമോ ? വീണ്ടും കസബ യിലെ മമ്മൂട്ടിയിലേയ്ക്ക് വരാം. ഉണ്ട് , അത്തരം തെറി പറയുന്ന പൊലീസ് ഏമാന്മാർ ഉണ്ട്. ഒരു പീഡന കേസ് ആണ് അവർക്കു മുന്നിൽ എത്തിക്കുന്നത് എന്ന് വെയ്ക്കുക.'എവടാടി മോളെ അവൻ കേറി പിടിച്ചത് എന്ന് ഒന്നൂടി പറഞ്ഞെ ..''ഇങ്ങനെ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ ഭയന്നാണ് പലരും പൊലീസ് സ്റ്റേഷനിൽ കടക്കാൻ ഭയക്കുന്നത് . സ്ത്രീകൾ പരാതി കൊണ്ട് ചെന്നാൽ , രാത്രി ഒരു കോൾ പ്രതീക്ഷിക്കാം. പറയെടി മോളെ ..ആ കേസിൽ നടന്നതൊക്കെ ഒന്നൂടി പറയെടി മോളെ .തുടങ്ങിയ സംഭാഷണ രീതി അങ്ങ് കൊഴുക്കും. എവ്‌ടെടി മോളെ, പറയെടി മോളെ ..കേട്ട് കേട്ട് ,പണ്ടാരമടങ്ങും ..കൂട്ടത്തിൽ ഉള്ള പൊലീസ് കാരികളോടും അതുപോലെ തന്നെ പെരുമാറുന്നവർ ഉണ്ട്.

കസബയിൽ ഒന്നുമില്ല എന്നതാണ് സത്യം. Police വകുപ്പിലെ ഗുണ്ടകൾ, ഒരുപാടാണ്.. വ്യക്തിത്വ വൈകല്യത്തിന് മേലെ കാക്കി അണിഞ്ഞാലോ.. ? പൈശാചികത കൂടുമോ? 1987 , ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ആദ്യമായി പൊലീസ് ന്റെ കുപ്പായത്തിലെ ക്രിമിനൽ രൂപം ആദ്യമായി വായിക്കുന്നത്. പമ്പ നദിയിൽ തലയില്ലാത്ത ഒരു ശരീരം കണ്ടെടുക്കുകയും അത് സോമൻ എന്നൊരാളിന്റെ ആണെന്നും, പ്രതി സബ്ഇൻസ്‌പെക്ടർ ആയ പി.സുഗതൻ എന്നൊരാൾ ആയിരുന്നു എന്നും ഓർമ്മയിൽ ഉണ്ട്. തികച്ചും പൈശാചികമായ കൊലപാതകം ആയിരുന്ന അത് , ഏറെ കാലം പത്ര വാർത്തകളിൽ സ്ഥാനം പിടിച്ച ഒന്നായിരുന്നു. വയറു കുത്തികീറി , കല്ല് കെട്ടി താഴ്‌ത്തി അങ്ങനെ എന്തൊക്കെയോ. കുറെ കാലത്തെ പേടി സ്വപ്നം ആയിരുന്നു, അന്ന് ആ വാർത്ത.

2005 ൽ പ്രവീൺ വധ കേസ് , പ്രതി dysp ഷാജി ആയിരുന്നുപ്രതി എന്ന് ആരോപിക്കപ്പെട്ടത്. ശരീരം പല ഭാഗങ്ങളായി മുറിച്ചു പലയിടത്ത് ഉപേക്ഷിക്കുക ആയിരുന്നു. കൊല്ലപെട്ടയാളിന്റെ ശിരസ്സ് പ്ലാസ്റ്റിക് കവറിൽ ആക്കി കൊച്ചിയിലെ നേവൽ ബേസിൽ തള്ളി. 2009 ഇൽ പഠന സംബന്ധമായി പൂജപ്പുര ജയിലിൽ വെച്ച് അദ്ദേഹത്തെ കണ്ടു. കുറ്റം പാടെ നിഷേധിച്ചു കൊണ്ട് മറ്റൊരു കഥ പറഞ്ഞു. അത്രയുമേ പ്രതീക്ഷിച്ചുള്ളു ..സത്യാവസ്ഥ തിരക്കാൻ പോയതല്ലാതായിരുന്നു. എന്റെ പഠനം മറ്റൊന്നായിരുന്നു. ഒരിക്കലും പ്രസിദ്ധീകരിക്കരുത് എന്ന നിബന്ധനയും എനിക്ക് ആ പ്രൊജക്റ്റ് തയ്യാറാക്കുമ്പോൾ കിട്ടിയിരുന്നു ..

രണ്ടു കേസിലും വൈരാഗ്യ കാരണം സ്ത്രീ ആയിരുന്നു എന്നാണ് ഓർമ്മ. ഔദ്യോഗിക പരമായി ഏറ്റവും കൂടുതൽ മാനസിക പിരിമുറുക്കം അനുഭവിക്കുന്നത് , ഈ ഒരു വിഭാഗം ആണെന്ന് തോന്നാറുണ്ട്. മാറി മാറി വരുന്ന ഭരണങ്ങൾ. അതിലെ വിവരം കേട്ട രാഷ്ട്രീയ നിലപാടുകൾ ..
സ്വന്തം അസ്തിത്വം വരെ പണയപ്പെടുത്തി , നിലനിൽക്കേണ്ടി വരുക സ്വാഭാവികം. അവർക്കും കുടുംബം ഉണ്ട്.

എന്നിരുന്നാലും, കുറെ ഏറെ , വിട്ടു വീഴ്ചകൾ സ്വന്തം നിലപാടിന് എതിരെ , മനഃസാക്ഷിക്കു എതിരെ ചെയ്തു മുന്നോട്ടു പോകുമ്പോൾ ,എവിടെ എങ്കിലും ഒരു ഘട്ടത്തിൽ ഒരു ആത്മനിന്ദ വരും. എത്ര മാത്രം കൊതിച്ചാകും , ഈ ഒരു കുപ്പായം എടുത്ത് അണിഞ്ഞത് ?
അതിനു നേരെ വിപരീതമായി ആകും ഉദ്യോഗം കൊണ്ട് പോകേണ്ടി വരുന്നതും. നിയമം അനുസരിച്ചു പ്രവർത്തിക്കാനുള്ള അനുമതി , അതിനുള്ള സ്വാതന്ത്ര്യം എത്ര ശതമാനം ഉദ്യോഗസ്ഥർക്ക് കിട്ടുന്നു എന്നറിയില്ല. മാനുഷികമായ പരിഗണന അവർക്കും നയിക്കേണ്ടത് അനിവാര്യം. ഒപ്പം , ഈ ഉദ്യോഗം എന്നത് സിനിമയിലെ നായകന്റെ റിസ്‌ക് എടുക്കേണ്ട എങ്കിൽ കൂടി, ധൈര്യത്തോടെ ചെയ്യണ്ട ഒന്നാണ്.

ഏതു ജോലിക്കും അതിന്റെതായ പ്രശ്‌നങ്ങൾ ഉണ്ട്. മുകളിൽ ഇരിക്കുന്നവർ, തങ്ങളുടെ താഴെ ഉള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റങ്ങൾ നിരീക്ഷിക്കാൻ സമയം കണ്ടെത്തണം, അവരുടെ മാനസിക നിലവാരം മെച്ചപ്പെടുത്താൻ വേണ്ടുന്ന കാര്യങ്ങൾ ചെയ്യണം. കസബ യഥാർത്ഥ പൊലീസിന്റെ ഒരംശം മാത്രം !

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP