Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

ഇടതുമുന്നണിക്കു തുടർഭരണം കിട്ടുകയും പിണറായി വിജയൻ മുഖ്യമന്ത്രി ആയി തുടരുകയും ചെയ്താൽ വരാൻ സാധ്യതയുള്ള ചില പരിഷ്‌കാരങ്ങൾ ഇവയാണ്: സംസ്ഥാനത്തെ ഉദ്യോഗസ്ഥ മേധാവി സംസ്ഥാന പൊലീസ് മേധാവി ആയിരിക്കും; ചീഫ് സെക്രട്ടറി പൊലീസ് മേധാവിക്കു റിപ്പോർട്ട് ചെയ്യും: മാധ്യമ പ്രവർത്തകൻ കെ.ജെ.ജേക്കബ്ബിന്റെ കുറിപ്പ്

ഇടതുമുന്നണിക്കു തുടർഭരണം കിട്ടുകയും പിണറായി വിജയൻ മുഖ്യമന്ത്രി ആയി തുടരുകയും ചെയ്താൽ വരാൻ സാധ്യതയുള്ള ചില പരിഷ്‌കാരങ്ങൾ ഇവയാണ്: സംസ്ഥാനത്തെ ഉദ്യോഗസ്ഥ മേധാവി സംസ്ഥാന പൊലീസ് മേധാവി ആയിരിക്കും; ചീഫ് സെക്രട്ടറി പൊലീസ് മേധാവിക്കു റിപ്പോർട്ട് ചെയ്യും: മാധ്യമ പ്രവർത്തകൻ കെ.ജെ.ജേക്കബ്ബിന്റെ കുറിപ്പ്

കെ.ജെ.ജേക്കബ്

 മുഖ്യമന്ത്രിയുടെ ഇന്നത്തെ പത്ര സമ്മേളനത്തിൽനിന്ന്:

'സമ്പർക്ക വ്യാപന കേസുകൾ വർദ്ധിക്കുന്ന തിരുവനന്തപുരം റൂറൽ ജില്ല (?)യിൽ സാമൂഹ്യ അകലം പാലിക്കുന്നതുൾപ്പെടെയുള്ള സുരക്ഷാമാർഗ്ഗങ്ങളെക്കുറിച്ച് ജനങ്ങളിൽ അവബോധം പകരുന്നതിനു ദക്ഷിണ മേഖല പൊലീസ് ഐ ജി ഹർഷിത അത്തല്ലൂരിക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. മാസ്‌ക് ധരിക്കുന്നതുൾപ്പെടെയുള്ള സുരക്ഷാ മാർഗ്ഗങ്ങൾ പ്രചരിപ്പിക്കുന്നതിനാണ് ഇവർ നേതൃത്വം നൽകുക.'

Stories you may Like

'കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് റൂറൽ (?), കോഴിക്കോട് സിറ്റി (?), പാലക്കാട്, വയനാട്, തൃശൂർ സിറ്റി (?), എറണാകുളം റൂറൽ (?) എന്നിവിടങ്ങളിൽ സാമൂഹ്യകലം പാലിക്കുന്നതുൾപ്പെടെയുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോൾ തൃപ്തികരമായി നടപ്പിലാകുന്നുണ്ട്. ഇക്കാര്യത്തിലുള്ള എല്ലാ ജില്ലകളിലെയും പ്രവർത്തനം വിലയിരുത്തുന്നതിനും പുതിയ നിയന്ത്രണരീതികൾക്ക് രൂപം നൽകാനുമായി ഐ ജി മാർ, ഡി ഐ ജിമാർ, ജില്ലാ പൊലീസ് മേധാവികൾ എന്നിവരുടെ യോഗം വിളിച്ചിട്ടുണ്ട്.'

'തീരദേശത്ത് കോവിഡ് ബാധ പടരുന്ന സാഹചര്യത്തിൽ മൽസ്യത്തൊഴിലാളി മേഖലയുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും വിവിധ വിഭാഗങ്ങളുടെ ഏകോപനത്തിനായി ഐ ജി എസ് ശ്രീജിത്തിനെ നിയോഗിച്ചു . കോസ്റ്റൽ പൊലീസ് അദ്ദേഹത്തെ സഹായിക്കുകയും ചെയ്യും.'

'കോവിഡ് രോഗബാധ തടയുന്നതിന് ജനങ്ങൾ സ്വയം നിരീക്ഷണം നടത്തി ആവശ്യമായ നിയന്ത്രണങ്ങൾ സ്വയം ഏർപ്പെടുത്തുന്ന നെയ്ബർഹുഡ് വാച്ച് സിസ്റ്റം ജനമൈത്രി പൊലീസിന്റെ സഹായത്തോടെ സംസ്ഥാനത്തു ആകെ നടപ്പാക്കും.'

നിങ്ങൾ ശ്രദ്ധിച്ചോ എന്നറിയില്ല, മുഖ്യമന്ത്രി പറഞ്ഞ സ്ഥലപ്പേരുകൾ നമുക്ക് പരിചയമുള്ള റവന്യൂ ജില്ലകളല്ല, പൊലീസ് ജില്ലകളാണ്.

കഴിഞ്ഞ ദിവസം ഇടുക്കിയിൽ ഉരുള്‌പൊട്ടലുണ്ടായ സ്ഥലത്തു ഏകോപനത്തിനും ഏൽപ്പിച്ചിരുന്നത് രണ്ടു പൊലീസുകാരെയാണ്.

ഇടതുമുന്നണിക്കു തുടർഭരണം കിട്ടുകയും പിണറായി വിജയൻ മുഖ്യമന്ത്രി ആയി തുടരുകയും സി പി എം സംസ്ഥാന നേതൃത്വം ഭരണത്തോടുള്ള നിലപാട് ഇതേ പോലെ തുടരുകയും ചെയ്താൽ വരാൻ സാധ്യതയുള്ള ചില പരിഷ്‌കാരങ്ങൾ ഇവയാണ്:

ഒന്ന്: സംസ്ഥാനത്തെ ഉദ്യോഗസ്ഥ മേധാവി സംസ്ഥാന പൊലീസ് മേധാവി ആയിരിക്കും. ചിലപ്പോൾ ചീഫ് സെക്രട്ടറി ഉണ്ടായിരിക്കും,. പക്ഷെ അദ്ദേഹം പൊലീസ് മേധാവിക്കു റിപ്പോർട്ട് ചെയ്യും.

രണ്ട്: മിക്കവാറും എല്ലാ വകുപ്പുകളുടെയും ഡയറക്ടർമാരും സെക്രട്ടറിമാരും പൊലീസുകാരായിരിക്കും. ആരോഗ്യ വകുപ്പ് ഡയറക്ടർ ഐ ജി റാങ്കുള്ള ഉദ്യോഗസ്ഥനായിരിക്കും. ഹെഡ് കോൺസ്റ്റബിളിനായിരിക്കും പി എച്ച് സി യുടെ ചാർജ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ കാര്യത്തിൽ എന്ത് ചെയ്യാമെന്ന് ആലോചിക്കും.

മൂന്ന്: സി ഐ മുതൽ മുകളിലേക്കുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് മജിസ്റ്റീരിയൽ അധികാരം ഉണ്ടായിരിക്കും. ഹൈക്കോടതി ഉടക്കുവെച്ചില്ലെങ്കിൽ ജില്ലാ ജഡ്ജിമാരായി ഐ പി എസ്സുകാരെ നിയമിക്കും. (ഹൈക്കോടതിയിൽ ഒന്നും ചെയ്യാൻ പറ്റില്ല)

നാല്: ജില്ലാ പൊലീസ് മേധാവി ആയിരിക്കും ജില്ലാ മജിസ്ട്രേറ്റ്. ജില്ലാ കളക്ടർ എന്ന തസ്തികയുടെ കാര്യം സിപിഐ യുമായി ആലോചിച്ചു തീരുമാനിക്കും. കാനം മസിലു പിടിച്ചാൽ റവന്യൂ സെക്രട്ടറിയായി ഐ എ എസ് ഉദ്യോഗസ്ഥനെ നിയമിക്കുന്ന കാര്യം പരിഗണിക്കും. വനം വകുപ്പ് മേധാവി എന്തായാലും പൊലീസുകാരായിരിക്കും.

അഞ്ച്: പൊലീസുകാരുടെ ആത്മവീര്യം കെടുത്തുന്ന ഒരു കാര്യവും ജനങ്ങൾ ചെയ്യില്ല എന്നത് 'ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും ....' എന്ന പ്രതിജ്ഞയുടെ ഭാഗമാക്കും.'

എല്ലാം പരിഷ്‌കാരങ്ങളും ഭരണത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം അവസാനിപ്പിക്കുക എന്നത് പണ്ടേയുള്ള വിപ്ലവ ലക്ഷ്യങ്ങളിൽ ഒന്നാണ്.

ലാൽ സലാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP