Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തുറക്കാത്ത സ്‌കൂളിൽ കുട്ടികൾ പഠിക്കാൻ പോകാത്ത ക്ലാസ് റൂമിൽ എന്താണാവോ ഹൈടെക് എന്നു മനസ്സിലായില്ല; ഇനിയും ടിവിയും കമ്പൂട്ടറും ഉള്ളതാണോ? അതോ ലോകത്തും ഇന്ത്യയിലും എല്ലായിടത്തും നടക്കുന്ന ഓൺലൈൻ ക്ലാസുകളെയാണോ? സത്യത്തിൽ കേരളത്തിൽ എത്ര സ്‌കൂൾ ഉണ്ട്? എത്രയിടത്തു 'ഹൈ ടെക്' ഉണ്ട്? ആർക്കറിയാം? ജെ എസ് അടൂർ എഴുതുന്നു

തുറക്കാത്ത സ്‌കൂളിൽ കുട്ടികൾ പഠിക്കാൻ പോകാത്ത ക്ലാസ് റൂമിൽ എന്താണാവോ ഹൈടെക് എന്നു മനസ്സിലായില്ല; ഇനിയും ടിവിയും കമ്പൂട്ടറും ഉള്ളതാണോ? അതോ ലോകത്തും ഇന്ത്യയിലും എല്ലായിടത്തും നടക്കുന്ന ഓൺലൈൻ ക്ലാസുകളെയാണോ? സത്യത്തിൽ കേരളത്തിൽ എത്ര സ്‌കൂൾ ഉണ്ട്? എത്രയിടത്തു 'ഹൈ ടെക്' ഉണ്ട്? ആർക്കറിയാം? ജെ എസ് അടൂർ എഴുതുന്നു

ജെ എസ് അടൂർ

കുറെ സുഹൃത്തുക്കൾ എല്ലാം കേരളത്തിലെ സ്‌കൂളുകൾ എല്ലാം ഹൈടെക്ക് ആയതിൽ അഭിമാനിക്കുന്നു എന്ന് പറയുന്ന പ്രൊഫൈൽ ഫോട്ടോ ഫ്രെയിം കാണുന്നു. ഇന്നലെ കേരളം ഹൈടെക്ക് ആയെന്നു!നല്ല കാര്യം. ഞാൻ ഈ ഹൈ ടെക് കേരളത്തിൽ തന്നെയാണ് താമസിക്കുന്നത് എന്ന ഒരു സംശയം. എന്തായാലും മാർച്ച് മുതൽ അടഞ്ഞു കിടക്കുന്ന സ്‌കൂളിൽ വിദ്യാർത്ഥികൾ ഇല്ലത്ത ക്ലാസ് റൂമുകൾ എല്ലാം ഹൈ ടെക് അയി എന്ന് സർക്കാർ സാറുമാർ പറഞ്ഞാൽ അതിൽ അഭിമാനപുളകതിരായി കൈയ്ടിക്കുന്നത് ദേശസ്‌നേഹം കൊണ്ടാണ്. കോവിഡ് കാലത്ത് ഇത് പരിശീലിപ്പിച്ചത് മോദി സാറണ്.

മോദി സർ പറയുന്നത് ഇന്ത്യയാകേ ഹൈ ടെക് ആണെന്നാണ്. അത് കേട്ട് കൈയടിക്കുന്ന ഭക്ത ജനങ്ങൾ ഇന്ത്യയിൽ എല്ലായിടത്തും ഉണ്ടെന്നതാണ് മോദി സാറിന്റെ വിജയ രഹസ്യം. അത് പിൻ പറ്റുന്ന നേതാക്കൾ വിവിധ സംസ്ഥാനങ്ങളിൽ അനവധിയാണ്. എന്തായാലും എന്റെ നാട്ടിലെ സ്‌കൂളുകളോ ക്ലാസ് റൂമോ ഹൈ ടെക്ക് ആയത് ഞാൻ ഇത് വരെ കണ്ടിട്ടില്ല. അതോ ഹൈ ടെക്കിന്റ ഡെഫിനിഷൻ മാറിയോ?

ഈ കോവിഡ് സമയത്തു സ്‌കൂളും ക്ലാസ് റൂമും ഇല്ല. തുറക്കാത്ത സ്‌കൂളിൽ കുട്ടികൾ പഠിക്കാൻ പോകാത്ത ക്ലാസ് റൂമിൽ എന്താണാവോ ഹൈ ടെക് എന്നു മനസ്സിലാകുന്നില്ല. ഇനിയും ടിവിയും കമ്പൂട്ടറും ഉള്ളതാണോ? അതോ ലോകത്തും ഇന്ത്യയിലും എല്ലായിടത്തും നടക്കുന്ന ഓൺലൈൻ ക്ളാസുകളെയാണോ?

സത്യത്തിൽ കേരളത്തിൽ ഏത്ര സ്‌കൂൾ ഉണ്ട്?. എത്രയിടത്തു 'ഹൈ ടെക് ' ഉണ്ട്?.ആർക്കറിയാം? സർക്കാർ അതിശോക്തി . പ്രൊഫൈൽ ക്യാമ്പയിൻ തൊണ്ട തൊടാതെ വിഴുങ്ങാൻ അല്പം പ്രയാസമാണ്. ദയവായി ആരും കോപിക്കരുത്. ആരൊക്ക എങ്ങനെ പ്രതികരിക്കും എന്നും അറിയാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP