Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുഖ്യമന്ത്രി വിളക്ക് തെളിയിച്ചപ്പോൾ അത് ഉത്തരവാദിത്തം; പ്ലാനിങ് ബോർഡ് അംഗം ഡോ. ഇഖ്ബാൽ മെഴുകുതിരി കത്തിച്ചാൽ അത് മഹാപാപം; ഇത് എന്ത് ലോജിക്കാണ് സാറുമ്മാരെ? പ്രധാനമന്ത്രി പറഞ്ഞതുകൊണ്ട് ഇക്‌ബാൽ മെഴുകുതിരി കത്തിച്ചു വെന്ന് കരുതി ആകാശവും ഭൂമിയും ശാസ്ത്രവും ഇളകിപോകില്ല; എല്ലാം മനുഷ്യർ ശീലങ്ങളാണ്; ജെ എസ് അടൂർ എഴുതുന്നു

മുഖ്യമന്ത്രി വിളക്ക് തെളിയിച്ചപ്പോൾ അത് ഉത്തരവാദിത്തം; പ്ലാനിങ് ബോർഡ് അംഗം ഡോ. ഇഖ്ബാൽ മെഴുകുതിരി കത്തിച്ചാൽ അത് മഹാപാപം; ഇത് എന്ത് ലോജിക്കാണ് സാറുമ്മാരെ? പ്രധാനമന്ത്രി പറഞ്ഞതുകൊണ്ട് ഇക്‌ബാൽ മെഴുകുതിരി കത്തിച്ചു വെന്ന് കരുതി ആകാശവും ഭൂമിയും ശാസ്ത്രവും ഇളകിപോകില്ല; എല്ലാം മനുഷ്യർ ശീലങ്ങളാണ്; ജെ എസ് അടൂർ എഴുതുന്നു

ജെ എസ് അടൂർ

മോസോ മാ ജ്യോതിർഗമയാ. വളരെ രസമാണ് കാര്യങ്ങൾ. മുഖ്യമന്ത്രി വിളക്ക് തെളിയിച്ചപ്പോൾ അത് ഉത്തരവാദിത്തം. പ്ലാനിങ് ബോർഡ് അംഗം ഡോ. ഇഖ്ബാൽ മെഴുകുതിരി കത്തിച്ചാൽ അത് മഹാപാപം. ഇത് എന്ത് ലോജിക്കാണ് സാറുമ്മാരെ? പലരും പലതിനും വിളക്ക് കൊളുത്തും. പണ്ട് കറണ്ടില്ലാത്തപ്പോൾ സ്ഥിരം വിളക്കായിരുന്നു.

കേരളത്തിൽ എവിടെപ്പോയാലും ഉത്ഘാടനം നടത്തണേൽ നിലവിളക്ക് കൊളുത്തണം. അതിൽ എന്തെങ്കിലും റാഷണലോ, ലോജിക്കോ ഉണ്ടോ? ഒരു കുന്തോം ഇല്ല. അതൊക്ക ശീലിച്ച ശീലചരങ്ങൾ. അതിനേ തണ്ടിൽ കേറ്റി സംസ്‌കാരം എന്ന് പറയും. പിന്നെ ദ്വീപാവലിക്ക് നാട്ടിലെല്ലാം ദീപം കത്തിക്കും. ഇത് എല്ലാം ശാസ്ത്ര സാഹിത്യം പ്രകാരം ഉള്ളതാണോ എന്ന് ചോദിച്ചാൽ. അത് ചോദ്യമായി അവശേഷിക്കും. അതുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞതുകൊണ്ട് ഇക്‌ബാൽ മെഴുകുതിരി കത്തിച്ചു വെന്ന് കരുതി ആകാശവും ഭൂമിയും ശാസ്ത്രവും ഇളകിപോകില്ല. മനുഷ്യർ ശീലങ്ങളാണ്.

അധികാരത്തിന്റ ഭാഗമാകുന്നവർക്ക് അധികാരികൾ പറഞ്ഞത് കേട്ടാണ് ശീലം. അല്ലാതെ അധികാരത്തിൽ ഇരുന്നു ആരും എങ്ങും വിപ്ലവം ഉണ്ടാക്കിട്ടിയില്ല. നിലവിളക്ക് കത്തിക്കുന്നതും, ദീപാവലിക്കിക്കു വിളക്ക് കത്തിക്കുന്നതും, പൊങ്കാല അടുപ്പിൽ തീ പകരുന്നതും എല്ലാം സോഷ്യലി ഇന്ത്യൂസ്ഡ് ബിഹേവിയർ ആണ്. അതിന് മേൽക്കോയ്മ അധികാരത്തിന്റെ പിന്തുണയുണ്ടാകുമ്പോഴാണ് അത് 'സംസ്‌കാരം ' എന്ന തലത്തിൽ വർത്തിക്കുന്നത്. എല്ലാം സംസ്‌കാരം ആചാരങ്ങളിലും അധികാരത്തിന്റെ അടയാളങ്ങൾ ഉണ്ട്.

അധികാരം ആ അടയാളങ്ങളെ ഉപയോഗിച്ച് മനുഷ്യരെയും സമൂഹത്തെയും കൈയിൽ എടുക്കും. അത് അധികാരം ജനങ്ങളെ പഠിച്ച ശീലങ്ങൾ ഉപയോഗിച്ചു തന്നെ വരുതിക്ക് നിർത്തും. മോദി സർ ചെയ്തത് സമൂഹത്തിൽ നില നിന്നിരുന്ന ഒരു വിളക്ക് ശീലത്തെ വിദഗ്ദ്ധമായി ഉപയോഗിച്ചു.

ഇവിടെ എല്ലാവരും ഇടക്കിടെ വീശുന്ന സാധനമാണ്
'തമസോ മായ ജ്യോതിർ ഗമായ '
അത് പ്രധാനമന്ത്രി ഉപയോഗിച്ചു. അത് അയാൾ കളമറിഞ്ഞ് കളിക്കുന്നയളായതുകൊണ്ടാണ്.

ഡോ. ഇഖ്ബാലിന്റ ലോജിക് വ്യക്തം. മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിൽ എല്ലാവരുടെയും മുഖ്യമന്ത്രിയാണെങ്കിൽ. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും എല്ലാവരുടെയും പ്രധാനമന്ത്രിയാണ്. അതുകൊണ്ട് അവർ പറയുന്നത് ആദരവോടെ നടപ്പാക്കുക എന്നതാണ് സർക്കാരിന്റെ ഭാഗമായിട്ടുള്ളവരുടെ പ്രധാന തൊഴിൽ. അതിനാണ് സർക്കാർ ശമ്പളം കൊടുക്കുന്നത്.

പിന്നെ നാട് ഓടുമ്പോൾ നടുവേ ഓടുന്നവർക്കേ അധികാരത്തിന്റ അകത്തളങ്ങളിൽ പിടിച്ചു നിൽക്കുവാൻ സാധിക്കുള്ളൂ. വ്യവസ്ഥാപിത അധികാരം കോൺഫെമിസ്റ്റാണ്. അതിൽ വിപ്ലത്തിന് സ്‌കോപ്പില്ല സർ. അത്‌കൊണ്ട് വിളക്ക് കത്തിച്ചവർ മോശക്കാരോ, മണ്ടന്മാരോ, ശാസ്ത്ര വിരോധികളോ ആണെന്ന് കരുതുന്നില്ല. എപ്പോഴും ദിയ കത്തിച്ചു ശീലമുള്ള എന്റെ സഹയാത്രികക്ക് അത് ഇഷ്ട്ടമുള്ള കാര്യമായതുകൊണ്ട് ചെയ്തു. അല്ലാതെ വേറെ ലോജിക്കില്ല.

പണ്ട് തൊട്ടേ താന്തോന്നിയും അനുസരണ ശീലം കുറവുമായ സംഗതി ഞാൻ ഓർത്തത് തന്നെ പത്തു മണിക്കാണ്. ഓരോരുത്തരും ഓരോ വിധം കത്തിക്കാത്തവർ വിപ്ലവകാരികളോ, ശാസ്ത്ര പണ്ഡിതന്മാരോ അല്ല. വ്യവസ്ഥാപിത അധികാരത്തിന്റെ കളികൾ അല്പം ദൂരെ നിന്ന് കണ്ടാൽ നല്ല രസം. സ്റ്റേറ്റ് കാറിൽ സ്റ്റാറ്റസോടെ പോകണമെങ്കിൽ, സ്റ്റേറ്റ് പറയുന്നത് കേട്ട് ശീലിച്ചു അനുസരിക്കുകയെന്നതാണ് ലോജിക്. സൊ കുഡോസ് ടു ഔർ ചീഫ് മിനിസ്റ്റർ ആൻഡ് കുഡോസ് റ്റു ഡോ. ഇക്‌ബാൽ. അവരൊക്കെ സ്‌റേറ്റിന്റ കാറും സ്റ്റേറ്റിന്റെ ലോജിക്കും അത്‌പോലെ അധികാരത്തിന്റ് ശീലവും അറിയാവുന്നവരാണ്. അവരുടെ സ്ഥാനത്തു ആരായാലും, ഞാൻ ആയാലും അധികാരത്തിന്റെ ലോജിക്കിലെ ഓപ്പറേറ്റ് ചെയ്യുവാൻ സാധിക്കുകയുള്ളൂ.

അത്രയുമേ ഡോ. ഇക്‌ബാലും ചെയ്തുള്ളൂ.
അദ്ദേഹം വിപ്ലവകാരിയൊന്നും അല്ലല്ലോ
അതിൽ അതിശയിക്കാൻ എന്തിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP