ശശി തരൂരിനോട് പല കോൺഗ്രസ് നേതാക്കൾക്കും ഉള്ളത് ഗ്രഡ്ജിങ് അഡ്മിറേഷനാണ്; കാരണം, അയാൾ തുമ്മിയാൽ പോലും അത് നാഷണൽ ന്യൂസാണ്; തരൂർ ഒരു വാക്ക് ഉപയോഗിച്ചു പോലും മീഡിയയിൽ നിറയും; പ്രസംഗിക്കാൻ എണീറ്റാൽ ട്രെഷറി ബഞ്ചും പ്രധാന മന്ത്രിയും അടക്കം ശ്രദ്ധിക്കും: പുര കത്തുമ്പോൾ വാഴ വെട്ടുന്ന കോൺഗ്രസുകാരെ കുറിച്ച് ജെഎസ് അടൂർ എഴുതുന്നു
ജെഎസ് അടൂർ
സ്വന്തം പുര കത്തുമ്പോൾ സ്വന്തം പുരയിടത്തിലെ വാഴ വെട്ടുന്നവരെകുറിച്ച് എന്ത് പറയാൻ അതാണ് കൊണ്ഗ്രെസ്സിന്റെ പല നേതാക്കളും ചെയ്യുന്നത്. വിനാശ കാലേ വിപരീത ബുദ്ധി. കൊണ്ഗ്രെസ്സ് എന്ന പാർട്ടി ദേശീയ തലത്തിൽ ഈ പരുവത്തിലാക്കിയത് അവനിസം എന്ന ഒരൊറ്റ ഐഡിയോളേജിയിൽ ഭരണ അധികാര രതി സുഖം മാത്രം സ്വപ്നം കാണുന്ന നേതാക്കളോ അതിന്റെ സുഖ സ്മരണയിൽ ഇപ്പോഴും അഭിമരിച്ചു കഴിയുന്നവരോയാണ്. പരസ്പരം നിരന്തരം പാര വച്ചു പരസ്പരം അണ്ടർമൈൻ ചെയ്തു ചെളി വാരിഎറിഞ്ഞു ഈ പരുവത്തിലാക്കി.
കൊണ്ഗ്രെസ്സിനെ എന്നും തോൽപ്പിച്ചത് അതിന്റെ അധികാര നേതാക്കളാണ്. ജനങ്ങൾ വോട്ട് ചെയ്തു അധികാരത്തിൽ ആക്കിയാലും നേതാക്കൾ നിരന്തരം പാരവച്ചു ഒരു പരുവമാക്കും. അതു കഴിഞ്ഞ യൂ ഡി എഫ് സമയത്തു കണ്ടതാണ്. ബാറും സോളാറും എല്ലാം കൊണ്ഗ്രെസ്സ് പാര വെപ്പുകളിൽ തുടങ്ങി കൈവിട്ടു പോയ മാലപടക്കങ്ങൾ ആയിരുന്നു.
ഏതൊരു സർക്കാരിന്റെയും നയങ്ങളെയും നിലപാടുകളെയും രാഷ്ട്രീയ സമീപനങ്ങളെയും ആണ് വിമർശന വിധേയമാക്കേണ്ടത്.
അല്ലാതെ വ്യക്തികളെ അല്ല. ഇന്ത്യൻ പ്രധാനമന്ത്രിയെ ബഹുമാനിക്കുന്നു. എന്നും. എന്നാൽ ആ സ്ഥാനത്തു ആരായാലും നയങ്ങളെയും നിലപാടുകളെയും വിമർശിക്കും.
കേരള സർക്കാർ ജനങ്ങൾക്ക് ഏതെങ്കിലും നല്ല കാര്യങ്ങൾ ചെയ്താൽ അഭിനന്ദിക്കും. അല്ലാത്തത് ചെയ്യതാൽ വിമർശിക്കും. കേന്ദ്ര സർക്കാരിന്റെ കാര്യത്തിലും അതാണ് നിലപാട്. കാരണം ഏത് ഒരു സർക്കാരിനോടും പ്രതിപക്ഷവും ജനങ്ങളും ആവശ്യപ്പെടുന്നത് അകൗണ്ടബിലിറ്റിയാണ്.
ഞാൻ ഫേസ് ബുക്കിലും അല്ലാതെയും ഒരിക്കലും പിണറായി വിജയൻ എന്ന വ്യക്തിയേ വിമർശിചിട്ടില്ല. അദ്ദേഹത്തോട് വ്യക്തി എന്ന നിലയിൽ ബഹുമാനമാണ്. കാരണം രാഷ്ട്രീയം വ്യക്തി കേന്ദ്രീകൃതമല്ല. രാഷ്ട്രീയം നിലപാടുകളും സമീപനങ്ങളും പോളിസി പ്രിയോറിറ്റീസുമെല്ലാമാണ്. അതിനെയാണ് ചോദ്യം ചെയ്യേണ്ടത്.
പല കാര്യത്തിലും ഒരു വ്യക്തി എന്ന നിലയിൽ നരേന്ദ്ര മോദി എന്ന വ്യക്തിക്ക് പല കഴിവുകൾ ഉണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ക്രെഡൻഷ്യൽ അദ്ദേഹം ഏതാണ്ട് 25 കൊല്ലം ഗ്രാസ് റൂട്ടിൽ ഇന്ത്യയാകെ ജനങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു ഓർഗാനിക് ആയി വളർന്നു വന്ന നേതാവാണ്. അതുകൊണ്ട് തന്നെ ജനങ്ങളോട് കമ്മ്യൂണിക്കേറ്റ് ചെയ്യുവാൻ ഉള്ള കഴിവുണ്ട്.
നരേന്ദ്ര മോദി എന്ന വ്യക്തിയിൽ മാത്രം ഒരു പ്രതി പക്ഷ പാർട്ടി ഫോക്കസ് ചെയ്താൽ അയാളെ ട്രോളി വലുതാക്കി വലുതാക്കി ഒരു ലാർജർ ദാൻ ലൈഫ് സൈസ് ആക്കുകയാണ് ചിലർ ചെയ്യുന്നത്. മോദിക്ക് ഡിഗ്രിയുണ്ടോ ഇല്ലയോ എന്നൊന്നും വിഷയമേ അല്ല. മോദിയെ ഡെമോനൈസ് ചെയ്തു അയാളെ ലൈം ലൈറ്റിൽ നിർത്തുക എന്നത് മണ്ടത്തര പ്രതി പക്ഷസ്ട്രാറ്റജിയാണ്.
എനിക്ക് മോദി എന്ന വ്യക്തിയോട് അല്ല പ്രശ്നം. അയാൾ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തോടാണ് പ്രശ്നം. ബിജെപി പ്രതിനിധാനം ചെയ്യുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തോടാണ് പ്രശ്നം. സർക്കാരിന്റെ നിലപാടാണ് പ്രശ്നം. ബിജെപി യുടെ സവർണ്ണ വർഗീയ രാഷ്ട്രീയ സമീപനത്തോടെയാണ് പ്രശ്നം.
രാഷ്ട്രീയത്തെ രാഷ്ട്രീയമായാണ് എതിർക്കേണ്ടത്. കൃത്യമായ രാഷ്ട്രീയ അവബോധത്തോടെ. കൊണ്ഗ്രെസ്സ് ഇപ്പോൾ നാഥനില്ലാ കളരിയാണ്. ഒന്നുകിൽ ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക് പുറത്തു എന്ന മട്ടിലാണ് പോക്ക്.
പിന്നെ ശശി തരൂരോനോട് പല കൊണ്ഗ്രെസ്സ് നേതാക്കൾക്കും ഉള്ളത് ഗ്രഡ്ജിങ് അഡ്മിറേഷനാണ്. കാരണം അയാൾ തുമ്മിയാൽ പോലും അത് നാഷണൽ ന്യൂസാണ്. ശശി തരൂർ കോൺഗ്രസിലെ ഏറ്റവും നല്ല മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ എക്സ്പെട്ടാണ്. അദ്ദേഹത്തിന്റെ അത്രയും മീഡിയ അറ്റെൻഷൻ കിട്ടുന്ന കൊണ്ഗ്രെസ്സ് എം പി മാരില്ല. അയാൾ ഒരു വാക്ക് ഉപയോഗിച്ചു പോലും മീഡിയയിൽ നിറയും. പ്രസംഗിക്കാൻ എണീറ്റാൽ ട്രെഷറി ബഞ്ചും പ്രധാന മന്ത്രിയും അടക്കം ശ്രദ്ധിക്കും. കേരളത്തിൽ നിന്ന് ദേശീയ അന്തർ ദേശീയ മീഡിയ അറ്റെൻഷൻ കിട്ടുന്ന ഈ സമീപ ദിശകങ്ങളിലെ ഏക നേതാവാണ് അയാൾ. പല കൊണ്ഗ്രെസ്സ് നേതാക്കളും പാര വച്ചെങ്കിലും മൂന്നാം തവണ നല്ല ഭൂരിപക്ഷത്തിൽ ജയിച്ചു. ദോശ ചുടുന്ന ലാഘവത്തോടെ പുസ്തകമെഴുതും. അഞ്ചു ഭാഷകൾ അനായാസം സംസാരിക്കും.
ഇത്രയും ഒക്കെ കഴിവ് ഉണ്ടെകിലും അയാളെ കൊണ്ഗ്രെസ്സ് സ്പോക്ക് പേർസണൽ പോലും ആക്കില്ല. കാരണം അയാൾകിട്ടു ആദ്യം പണി കൊടുക്കുന്നത് കേരളത്തിൽ നിന്നുള്ള നേതാക്കളാണ്. പ്രശ്നം എന്താണ്? ഗ്രേഡ്ജിങ് അഡ്മിറേഷനോട് കൂടിയ കലിപ്പാണ്. കാത്തു കാത്തിരുന്നു കസ്തൂരി മാമ്പഴം കാക്ക കൊത്തി കൊണ്ടു പോകുമോ എന്ന ഉൾഭയമാണ്. ഈയാൾ അങ്ങനെ ഷൈൻ ചെയ്യണ്ട എന്ന തനി മലയാളി ക്രാബ് മൈൻഡ് സെറ്റാണ്. പിന്നെ പച്ച മലയാളത്തിൽ പറഞ്ഞാൽ, സുഖിക്കുന്നില്ല.
എന്തായാലും ശശി തരൂർ മൂന്നാം തവണയും ജയിച്ചു ഫുൾ മീഡിയ അറ്റെൻഷൻ കിട്ടിയപ്പോൾ ഉള്ളിൽ ഇരുന്നത് ഒക്കെ തികട്ടി വരും.
ശശി തരൂർ മിടുക്കൻ കമ്മ്യൂണിക്കേഷൻ എക്സ്പെർട്ടാണ്. പക്ഷെ വലിയ മിടുക്കന്മാർക്കാണ് വലിയ മണ്ടത്തരങ്ങൾ പറ്റുന്നത്. പഴയ കാറ്റിൽ ക്ലാസ്സ് ട്വീറ്റ് പോലെ.
കാരണം എപ്പോൾ മിണ്ടണം എപ്പോൾ മിണ്ടാതിരിക്കണം. എപ്പോൾ ട്വീറ്റണം എപ്പോൾ ട്വീറ്റ് ചെയ്യരുത് എന്നും എന്നതൊക്കെ രാഷ്ട്രീയ സ്ട്രാറ്റജി കൂടിയാണ്. പലപ്പോഴും പല കൊണ്ഗ്രെസ്സ് നേതാക്കൾക്ക് ഇപ്പോൾ ഇല്ലാത്തതും അതാണ് എന്നു തോന്നുന്നു.
പലപ്പോഴും വിനാശ കാലേ വിപരീത ബുദ്ധി എന്ന പോലെയാണ് പലരും പെരുമാറുന്നത്. വീട്ടിൽ പറയണ്ടത് നാട്ടിൽ പറഞ്ഞാൽ ഉള്ള പ്രശ്നം. അടക്കത്തിൽ പറയണ്ടത് പുര മുകളിൽ പറഞ്ഞാൽ ഉള്ള പ്രശ്നം.
തിരെഞ്ഞെടുപ്പിൽ തോറ്റ കൊണ്ഗ്രെസ്സ് ആദ്യം വിളിക്കണ്ടത് പി സീ സീ, ഐ ഐ സീ സീ യോഗങ്ങൾ ആയിരുന്നു.. അത് നടന്നില്ല. പിന്നെ ഓരോരുത്തർക്ക് മനസ്സിൽ തോന്നിയത് അവരവർ തട്ടി വിടുന്നു. കൊണ്ഗ്രെസ്സ് പാർലമെന്റിൽ പറഞ്ഞതിന് കടക വിരുദ്ധമായി സിന്ധ്യ കാച്ചി. ഗോവയിൽ അട പടലോടെ ബിജെപി യിൽ പോയി. ഹരിയാനയിൽ പോകാനുള്ള ചെണ്ടമേളവും. തിരെഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ പോലും ഇപ്പോഴും പരസ്പരം തമ്മിൽ അടിക്കുന്ന നേതാക്കൾ.
വാൾ എടുത്തവനെല്ലാം വെളിച്ചപ്പാടാകുന്ന വിചിത്ര സ്ഥിതിയിലാണ്. ഹൈ കമാണ്ടില്ലാത്ത കൊണ്ഗ്രെസ്സ് ചുക്ക് ചേരാത്ത കഷായം പോലെയാണ്.
എന്നെ തല്ലേണ്ടമ്മാവാ ഞാൻ നനന്നാകില്ല എന്നു കുറെ നേതാക്കൾ വിചാരിച്ചാൽ കൊണ്ഗ്രെസ്സ് പിന്നെങ്ങനെ രക്ഷപെടും?
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്