Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

മാധ്യമശ്രദ്ധ ഇടുക്കിയിൽ ആയപ്പോൾ സർക്കാറും അവിടേക്ക് ശ്രദ്ധിച്ചു; ഈ സമയത്തു മറ്റ് പ്രധാന അണകെട്ടുകളിൽ ഫോക്കസ് വിട്ടുപോയെന്ന് സംശയം; സജി ചെറിയാൻ കൈകൂപ്പി കരഞ്ഞത് നിവൃത്തികെട്ട്; പലയിടത്തും രണ്ടുനില വീടിലായിരുന്നുവെങ്കിൽ മരണനിരക്ക് മൂന്നിരട്ടി ആകുമായിരുന്നു: പ്രളയ പാഠങ്ങളെ കുറിച്ച് ജെ എസ് അടൂർ എഴുതുന്നു

മാധ്യമശ്രദ്ധ ഇടുക്കിയിൽ ആയപ്പോൾ സർക്കാറും അവിടേക്ക് ശ്രദ്ധിച്ചു; ഈ സമയത്തു മറ്റ് പ്രധാന അണകെട്ടുകളിൽ ഫോക്കസ് വിട്ടുപോയെന്ന് സംശയം; സജി ചെറിയാൻ കൈകൂപ്പി കരഞ്ഞത് നിവൃത്തികെട്ട്; പലയിടത്തും രണ്ടുനില വീടിലായിരുന്നുവെങ്കിൽ മരണനിരക്ക് മൂന്നിരട്ടി ആകുമായിരുന്നു: പ്രളയ പാഠങ്ങളെ കുറിച്ച് ജെ എസ് അടൂർ എഴുതുന്നു

ജെ എസ്സ് അടൂർ

ഴിഞ്ഞ ചില ആഴ്ചകൾക്ക് മുമ്പേ എല്ലാ ടെലിവിഷനും മീഡിയയും ഇടുക്കിയിൽ ഫോക്കസ്ഡ് ആയിരുന്നു. ഇടുക്കി എറണാകുളം കോട്ടയം ജില്ലയുടെ ചില ഭാഗങ്ങളിൽ ജനങ്ങളും ആശങ്കാകുലാരായിരുന്നു. അതുകൊണ്ട് തന്നെ മാനസീകമായും അല്ലാതെയും ഒരു വെള്ളപ്പൊക്കത്തെ നേരിടാൻ കുറെയൊക്കെ തയ്യാറായിരുന്നു. പലരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒരു ദിവസം മുമ്പോ രണ്ടു ദിവസം മുമ്പോ മാറി. സർക്കാർ സംവിധാങ്ങളും ഒരു പരിധിവരെ പ്രീപെർഡ് ആയിരിന്നു. മീഡിയ അറ്റെൻഷൻ ഇടുക്കിയിൽ ആയിരുന്നതിനാൽ സർക്കാർ അറ്റെൻഷനും അതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

ഈ സമയത്തു മറ്റ് പ്രധാന നദികളിലും അണകെട്ടുകളിലും ഫോക്കസ് വിട്ടുപോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. എന്തായാലും എന്റെ ജില്ലയായ പത്തനംതിട്ടയിലും അടുത്ത പ്രദേശങ്ങളായ ആലപ്പുഴ ജില്ലയുടെ ഭാഗങ്ങളിലും ഡിസാസ്റ്റർ പ്രീപെട്‌നെസ്സ് കുറവായിരുന്നു എന്ന് വ്യക്തമാണ്. പമ്പ, അച്ചൻ കോവിലാര് തീരങ്ങളിൽ വെള്ളം കയറി മുങ്ങിയപ്പോൾ പാനിക് ഉണ്ടായത് അതുകൊണ്ടാണ്. പമ്പ, അച്ചൻ. കോവിലാറിന്റെ തീരത്തുള്ളവർക്കു 48 മണിക്കൂറിന് മുന്നേ കഴിഞ്ഞ 14ഇന് ഇവാക്വേഷൻ ഓർഡർ കലക്ടർ നൽകിയിരുന്നു വെങ്കിൽ ഈ പാനിക്കു ഒഴിവാക്കാമായിരുന്നു.

ഇത് എനിക്ക് നേരിട്ട് അറിയാവുന്നതാണ്. ഒരു വിവരങ്ങളുമില്ലാതെ തങ്ങൾ നദിക്കു രണ്ടു കിലോ മീറ്റർ അധികം സുരക്ഷിതരാണ് എന്ന് കരുതി ഉറങ്ങാൻ പോയവർ വെള്ളം വീട്ടിൽ കയറിയപ്പോൾ പരിഭ്രാന്തരാകുന്നത് സ്വാഭാവികം.. ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളുടെ വീട്ടിൽ പോലും രാത്രിയിൽ കള്ളനെപ്പോലെ പ്രളയം കേറി വന്നു. രാത്രിയിൽ ഇട്ട വസ്ത്രങ്ങളുമായാണ് പലരും രണ്ടാ നിലയിലേക്കും വെളുപ്പിന് ടെറസിലേക്കും ഓടിക്കയറിയത്. കറണ്ടും പോയി. വെള്ളവുമില്ല . പലരും എസ എം എസും വാട്ട്‌സ് ആപ്പും ഫോണും വഴി സ്വദേശത്തും ബന്ധുക്കളെ അറിയിച്ചു. ഫോൺ ചാർജ് പോയതോടെ അവർ ഒറ്റപെട്ടു. ബന്ധുക്കൾ സോഷ്യൽ മീഡിയയിൽ പാനിക് ബട്ടൺ അമർത്തി എസ ഓ എസ മെസ്സേജ് അയച്ചത് വൈറൽ ആയി. ജില്ല -താലൂക് ഭരണ സംവീധാങ്ങളും പകച്ചു നിന്ന്.

കേരള സർക്കാർ രക്ഷ പ്രവർത്തന ശ്രദ്ധ മുഴുവൻ പെരിയാർ പ്രദേശങ്ങളിൽ ആയിരുന്നതിനാൽ കോന്നി, റാന്നി, ആറന്മുള, കോഴഞ്ചേരി, മാരാമൺ, ചെങ്ങന്നൂർ, പാണ്ടാനാട്, തിരുവല്ല, പന്തളം ഭാഗങ്ങളിൽ ഡിസാസ്റ്റർ പ്രീപെർഡ്‌നെസോ റെസ്‌ക്യൂ കപ്പാസിറ്റിയോ ഇല്ലായിരുന്നു എന്ന വ്യക്തമായിരുന്നു. അത് മൊബിലൈസ് ചെയ്യുവാൻ താമസിച്ചപ്പോഴാണ് കാര്യങ്ങൾ കൈവിട്ടു പോകുമെന്ന് എല്ലാവർക്കും തോന്നിയത്. അവസാനം നിവർത്തി കെട്ടാണ് സജി ചെറിയാൻ കൈ കൂപ്പി കരഞ്ഞു പറഞ്ഞത്. അങ്ങനെയാണ് മൽസ്യതൊഴിലാളികൾ ബോട്ട് മായി ഇറങ്ങി അടിയന്തര രക്ഷ പ്രവർത്തനം നടത്തി കാര്യങ്ങൾ നിയന്ത്രണ വിധേയമാക്കിയത്.

അവിടെ പലയിടത്തും രണ്ടു നില വീടിലായിരുന്നുവെങ്കിൽ മരണ നിരക്ക് മൂന്നിരട്ടിയാകുമായിരുന്നു. മൽസ്യ തൊഴിലാളി സഹോദരങ്ങളുടെ ബോട്ട് രക്ഷ പ്രവർത്തനം ഉടനെ തുടങ്ങിയില്ലായിരുന്നെങ്കിൽ കാര്യങ്ങൾ പൂർണമായും കൈവിട്ടു പോയേനെ. ഇത് എനിക്ക് കൃത്യമായി അറിയാവുന്നത് എന്റെ ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ഒരു ദുഷ് പ്രഭാത്തിൽ ഒഴുക്കുള്ള വെള്ളത്തിൽ കുടുങ്ങയതിനാലാണ്. 85 വയസ്സുള്ള എന്റെ അമ്മ മാത്രം ജീവിക്കുന്ന വീട്ടിൽ അവിചാരിതമായി വെള്ളം കയറിയാൽ ഈ പറയുന്ന ഞാനും ആശങ്കപ്പെടും. എന്റെ വീട് സേഫ് സോണിൽ ആയിരുന്നതിനാൽ അങ്ങനെ ആശങ്കപെടേണ്ടി വന്നില്ല.

ഇതു പോലെയാണ് ചാലക്കുടിയിലും നടന്നത് എന്നാണ് അറിഞ്ഞത്. ഇത്രയും മഴ പെയ്താൽ പ്രളയ മുണ്ടാകും എന്നത് കോമ്മൺ സെൻസ് ആണ്. മഴ പെയ്തതും പ്രളയമുണ്ടായതിനും ആരെയും പഴിച്ചിട്ടു കാര്യമില്ല. എന്നാൽ എല്ലായിടത്തും ഡിസാസ്റ്റർ പ്രീപെട്‌നെസ്സ് അസ്സെസ്സ്‌മെന്റും, ഏർലി വാണിങ്ങും, ഇവാക്വേഷനും ഒരു പോലെ ഇല്ലായിരുന്നു എന്നതുകൊണ്ടാണ് ഓഗസ്റ്റ് 17 മുതൽ മൂന്നു ദിവസം കാര്യങ്ങൾ കൈവിട്ടു പോകുമോ എന്ന് എല്ലാവര്ക്കും തോന്നിയത്.

ഇപ്പോൾ പരസ്പരം ചെളി വാരി എറിഞ്ഞു വിഴുപ്പലാക്കാനുള്ള സമയമല്ല. ഭാഗ്യവശാൽ രക്ഷ പ്രവർത്തനങ്ങൾ അധികം മരണ നിരക്ക് കൂടാതെ അവസാനിച്ചു. ഇപ്പോൾ ഇതിൽ നിന്ന് പാഠങ്ങൾ പഠിച്ചു എല്ലാവരും ഒരുമിച്ച് പുനരധിവാസത്തിൽ പങ്കെടുത്തു കേരള സമൂഹത്തിന്റെയും രാഷ്ട്രീയത്തിന്റെയും പക്വതയും സഹവർത്തിത്തവും തെളിയിക്കുകയാണ് ചെയ്യണ്ടത്. അത് മാത്രമല്ല ഇനിയെങ്കിലും എല്ലാ ജില്ലകളിലും, ബ്ലോക്കുകളിലും പഞ്ചായത്തിലും ഡിസാസ്റ്റർ പ്രീപെട്‌നെസ്സ് പ്ലാൻ വേണം.

ഇത് 2012 ഇൽ തിരുവനന്തപുരത്തു വച്ച് ഞാനുൾപ്പെടെയുള്ളവർ നടത്തിയ സുരക്ഷായൻ എന്ന അന്തരാഷ്ട്ര ദുരിത നിവാരണ കോൺഫെറെൻന്റ തീരുമാങ്ങളിൽ ഒന്നായിരുന്നു.. കാര്യങ്ങൾ എല്ലാം പേപ്പറിൽ ഉണ്ടായിരുന്നു. പക്ഷേ ഗ്രൗണ്ടിൽ കാര്യങ്ങൾ വിചാരിച്ചത് പോലെ പോയില്ല. അത്‌കൊണ്ട് തന്നെ നമുക്ക് ഒരു സമഗ്ര ഡിസാസ്റ്റർ പ്രീപെട്‌നെസ്സ് എല്ലാ തലത്തിലും വേണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP