Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കുറഞ്ഞ വിലക്ക് ജനറിക്ക് മരുന്നുകൾ ഉണ്ടാക്കിയപ്പോൾ കണ്ണുരുട്ടിയത് അമേരിക്ക; ഭീഷണി മറികടന്നത് ഇന്ദിരാഗാന്ധിയുടെ കരുത്തിൽ; മുഹമ്മദ് അലി ജിന്ന പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചിട്ടും പോകതിരുന്ന ദേശീയവാദി ഖ്വാജ ഹമീദായിരുന്നു സിപ്ല എന്ന ഈ ഇന്ത്യൻ കമ്പനിയുടെ ഉടമ; ട്രംപിന്റെ ഭീഷണിയെത്തുടർന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത മരുന്നിന്റെ ചരിത്രം ഇങ്ങനെയാണ്; ജയൻ സുരേന്ദ്രൻ എഴൂതുന്നു  

കുറഞ്ഞ വിലക്ക് ജനറിക്ക് മരുന്നുകൾ ഉണ്ടാക്കിയപ്പോൾ കണ്ണുരുട്ടിയത് അമേരിക്ക; ഭീഷണി മറികടന്നത് ഇന്ദിരാഗാന്ധിയുടെ കരുത്തിൽ; മുഹമ്മദ് അലി ജിന്ന പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചിട്ടും പോകതിരുന്ന ദേശീയവാദി ഖ്വാജ ഹമീദായിരുന്നു സിപ്ല എന്ന ഈ ഇന്ത്യൻ കമ്പനിയുടെ ഉടമ; ട്രംപിന്റെ ഭീഷണിയെത്തുടർന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത മരുന്നിന്റെ ചരിത്രം ഇങ്ങനെയാണ്; ജയൻ സുരേന്ദ്രൻ എഴൂതുന്നു   

ജയൻ സുരേന്ദ്രൻ

CIPLA എന്ന ചുരുക്ക പേരിലറിയപ്പെടുന്ന ഇൻഡസ്ട്രിയൽ ഫാർമസ്യൂട്ടിക്കൽ ലബോറട്ടറിയെന്ന മരുന്ന് കമ്പനി ഇന്ത്യയിൽ സ്ഥാപിച്ചത് 1935ൽ ഖ്വാജ ഹമീദ് എന്ന ഒരു ബോംബെക്കാരനാണ്.

മഹാത്മാഗാന്ധിയുടെയും പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെയും കടുത്ത ആരാധകനായിരുന്ന ഖ്വാജാ ഹമീദ്, യഥാർത്ഥ ദേശീയവാദിയായിരുന്നു. അദ്ദേഹം സാധാരണക്കാർക്ക് വിലകുറഞ്ഞ ജനറിക് മരുന്നുകൾ നിർമ്മിക്കാൻ തയ്യാറായി. മലേറിയ, ക്ഷയം എന്നിവയ്ക്കുള്ള മരുന്നുകൾ മാത്രമല്ല മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, ആർത്രൈറ്റിസ് തുടങ്ങിയ പതിവ് രോഗങ്ങൾക്കുള്ള മരുന്നുകളും സിപ്ലയുടെ ലബോറട്ടറിയിൽ വികസിപ്പിച്ചെടുത്തു.

CIPLA ജനറിക് മെഡിസിൻ നിർമ്മിക്കാൻ തുടങ്ങിയപ്പോൾ അന്നത്തെ അമേരിക്ക ഇന്ത്യ ഗവണ്മെന്റിനോട് സിപ്ലക്കെതിരെ പേറ്റന്റ് ലംഘനത്തിന് കേസെടുക്കാനാവശ്യപ്പെട്ടു. അന്നത്തെ സിപ്ലയുടെ മേധാവിയായിരുന്ന കേംബ്രിഡ്ജിൽ നിന്ന് കെമിസ്ട്രിയിൽ ബിരുദമെടുത്ത ഖ്വാജയുടെ മകൻ യൂസഫ് ഹമീദിനെ ശ്രീമതി ഇന്ദിരാഗാന്ധി വിളിച്ച് അമേരിക്കയുടെ പരാതിയെ കുറിച്ച് സംസാരിച്ചു, പാവപ്പെട്ടവർക്ക് വാങ്ങാൻ കഴിയുന്ന വിലകുറഞ്ഞതും, ഗുണനിലവാരമുള്ളതുമായ മരുന്നുകൾ നിർമ്മിക്കുകയെന്ന തന്റെ പിതാവിന്റെ ആശയമാണ് താൻ പിൻപറ്റുന്നതെന്ന് യുസുഫ് ഹമീദ് ഇന്ദിരാഗാന്ധിയോട് പറഞ്ഞു. പിതാവ് കമ്പനി തന്നെ ഏൽപ്പിക്കുമ്പോൾ ഈ കമ്പനി എന്തിനു സ്ഥാപിതമായിയെന്ന് എപ്പോഴും ഓർമയിലുണ്ടാവണമെന്ന് ഉപദേശിച്ചിരുന്നു. ആ ഉപദേഷം ഇങ്ങനെയായിരുന്നു, ''ലോകമെമ്പാടുമുള്ള മറ്റ് ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്ന് വ്യത്യസ്തമായി, ലാഭമുണ്ടാക്കാനല്ല, മറിച്ച് ഗുണനിലവാരമുള്ള മരുന്നുകളുടെ അഭാവത്തിൽ മരിക്കേണ്ടിവരുന്ന ദരിദ്രർക്ക് ആശ്വാസവും ആരോഗ്യ സംരക്ഷണവും എത്തിക്കുന്നതിനാണ്.''

പാവപ്പെട്ടവർക്കും, സ്വന്തം പൗരന്മാരുടെ താൽപ്പര്യങ്ങൾക്കും മുൻഗണന നൽകിയശ്രീമതി ഇന്ദിരാഗാന്ധി സിപ്ലക്കൊപ്പം നിന്നു, മരുന്ന് ഉൽപാദനം നിർത്തണമെന്ന യുഎസിന്റെ കൽപ്പനയെ ഇന്ത്യ നിരസിച്ചു. മാത്രവുമല്ല പാവപ്പെട്ടവർക്കായി കുറഞ്ഞ വിലയ്ക്ക് ജനറിക് മരുന്നുകൾ നിർമ്മിക്കാൻ കഴിയുന്ന രീതിയിൽ ഇന്ത്യ ഗവണ്മെന്റ് നിയമങ്ങൾ പരിഷ്‌കരിച്ചു. അതിനുശേഷം സിപ്ല എച്ച്ഐവി ചികിത്സിക്കുന്നതിനായി കുറഞ്ഞ ചെലവിൽ മരുന്ന് നിർമ്മിക്കുകയും ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള നിരവധി വികസ്വര രാജ്യങ്ങളിലേക്ക് കയറ്റിയയക്കുകയും ചെയ്തു, അന്ന് ലോകത്തിലെ ദരിദ്രരായ എച്ച്ഐവി രോഗികൾ അധികവും ആഫ്രിക്കൻ രാജ്യങ്ങളിലായിരുന്നു.

ഈ സിപ്ലയാണ് മലേറിയ, ല്യൂപ്പസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ ഉൽപാദിപ്പിക്കുന്ന ഇന്ത്യയിലെ പ്രധാന കമ്പനി. ട്രംപ് ഭരണകൂടത്തിന്റെ ഭീഷണിയെത്തുടർന്ന് ഇത്രയും വലിയ തോതിൽ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്ത മരുന്നിന്റെ ചരിത്രമിതാണ്.

സിപ്ലയെ പോലെ ഇന്ത്യയിലോ ലോകത്തിലെയോ മറ്റൊരു കമ്പനിയും, തീർച്ചയായും പാവപ്പെട്ട ഇന്ത്യക്കാർക്ക് മിതമായ നിരക്കിൽ ആരോഗ്യ സംരക്ഷണം എത്തിക്കുന്നതിന് വേണ്ടത്ര ശ്രമം നടത്തിയിട്ടില്ല.

ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ ബോംബെ നിവാസിയും അതേ സാമൂഹിക വൃത്തത്തിലുണ്ടായിരുന്ന മുഹമ്മദ് അലി ജിന്ന ഖ്വാജയെ ന്യമായ ചില വാഗ്ദാനങ്ങൾ നൽകി പാക്കിസ്ഥാനിലേക്ക് ക്ഷണിച്ചെങ്കിലും ഗാന്ധിജിയുമായുള്ള ആത്മ ബന്ധം അദ്ദേഹത്തെ ഇന്ത്യൻ മണ്ണിൽ ഉറപ്പിച്ചു നിർത്തി.

ലോകമാകമാനം പടർന്നു പിടിച്ച കോവിഡ് വൈറസിന്റെ വ്യാപനത്തെ ഇന്ത്യയിൽ മാത്രം ഒരു മതത്തിന്റെ പേരിൽ കെട്ടിവെക്കാൻ ശ്രമിക്കുന്ന മീഡിയകളും വർഗീയ പ്രചാരകരും ഇന്ത്യയുടെ ചരിത്രവും അതിന്റെ പുരോഗതിയിൽ വ്യത്യസ്ത വിഭാഗങ്ങൾക്കുമുള്ള സംഭാവനയും മനസിലായിലാക്കണം. ഏതെങ്കിലും ചെറിയ വിഭാഗത്തിന്റെ അവിവേകതിന് ഒരു സമുദായത്തെ മൊത്തത്തിൽ അവമതിക്കുന്നത് നീതിയല്ല.

വിവരങ്ങൾക്ക് കടപ്പാട് : സുജാത ആനന്ദൻ
നാഷണൽ ഹെറാൾഡ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP