Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രൈസ് വാട്ടർ കൂപ്പേഴ്‌സിൽ സ്വപ്‌നയെ എങ്ങനെ നിയമിച്ചു? സ്വപ്ന സുരേഷിന് ബാങ്കിൽ ലോക്കർ എടുക്കാൻ സഹായിച്ചത് ആരാണ്? എന്തുകൊണ്ടു? ലോക്കറിൽ സൂക്ഷിച്ച പണം ആരുടേത്? എന്താണ് സോഴ്‌സ്? ലൈഫ് മിഷനിൽ നടന്ന അഴിമതി മുഖ്യമന്ത്രി അറിഞ്ഞില്ലേ? മുഖ്യമന്ത്രിയോട് പത്ത് ചോദ്യങ്ങളുമായി ജെ എസ് അടൂർ

പ്രൈസ് വാട്ടർ കൂപ്പേഴ്‌സിൽ സ്വപ്‌നയെ എങ്ങനെ നിയമിച്ചു? സ്വപ്ന സുരേഷിന് ബാങ്കിൽ ലോക്കർ എടുക്കാൻ സഹായിച്ചത് ആരാണ്? എന്തുകൊണ്ടു? ലോക്കറിൽ സൂക്ഷിച്ച പണം ആരുടേത്? എന്താണ് സോഴ്‌സ്? ലൈഫ് മിഷനിൽ നടന്ന അഴിമതി മുഖ്യമന്ത്രി അറിഞ്ഞില്ലേ? മുഖ്യമന്ത്രിയോട് പത്ത് ചോദ്യങ്ങളുമായി ജെ എസ് അടൂർ

ജെ എസ് അടൂർ

 രോപണങ്ങൾ ആരോപണങ്ങൾ മാത്രമാണ്. എല്ലാ ആരോപണങ്ങളും വസ്തുതകൾ അറിഞ്ഞെങ്കിൽ മാത്രമേ വിശ്വസിക്കുവാനോ അവിശ്വസിക്കുവാനോ സാധിക്കുകയുള്ളൂ. അതു വിശ്വസിക്കാമോ ഇല്ലയോ എന്നൊക്കെ ചിന്തിക്കുന്നതിനു ചില ചോദ്യങ്ങൾ സഹായിക്കും.

1. തിരുവനന്തപുരം എയർപോർട്ടിൽ അനധികൃതമായി ഡിപ്ലോമാറ്റിക് ബാഗിൽ കൊണ്ടു വന്ന സ്വർണം പിടിച്ചു. അതു ആരു ആർക്ക് വേണ്ടിയാണ് അയച്ചത്? അതു എവിടേക്ക് പോകണ്ട സ്വർണം ആയിരുന്നു? അതിന് മുമ്പ് അയച്ച സ്വർണം എവിടെ പോയി? സ്വർണം സോഴ്‌സ് ചെയ്യാനുള്ള പണം എവിടെ നിന്നു ആരുടെത്? ഇതിൽ അറെസ്റ്റ് ചെയ്യപ്പെട്ടവരുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് എന്താണ് ബന്ധം?

കുറ്റാരോപിതനായാളുടെ ഷോപ്പ് ഉത്ഘാടനം ചെയ്യാൻ അന്നത്തെ ബഹുമാനപ്പെട്ട സ്പീകർ പോയത് എന്തുകൊണ്ടു? അദ്ദേഹത്തെ ക്ഷണിച്ചത് സ്വപ്ന സുരേഷ് അല്ലെ? സ്വപ്ന സുരേഷിന് സർക്കാർ ഉന്നത തലങ്ങളിൽ എങ്ങനെയാണ് ബന്ധം ഉണ്ടായത്? എങ്ങനെ? എന്തുകൊണ്ടു?
മുഖ്യമന്ത്രിക്ക് സ്വപ്ന സുരേഷിനെ അറിയുമോ? അദ്ദേഹതിന്റെ വസതിയിൽ ഒരു സർക്കാർ റോളോ, ഭരണ പാർട്ടി റോളോ ഇല്ലാത്ത അവർ പല പ്രാവശ്യം പോയത് എന്തുകൊണ്ടു?

2..ആവശ്യമായ വിദ്യാഭ്യാസ യോഗ്യതയൊ സ്പേസ് പാർക്കിൽ ഒരു പരിചയമൊ ഇല്ലാത്ത വ്യാജ ഡിഗ്രി സർട്ടിഫിക്കേട്ടുള്ള സ്വപ്ന സുരേഷിനു ആരാണ് സർക്കാർ സംവിധാനത്തിൽ പ്രൈസ്വാട്ടർ കൂപ്പർ വഴി പുറവാതിൽ നിയമനം കൊടുത്തത്? എന്തുകൊണ്ടു? അതിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ചുമതലയുള്ളൂ പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറിറിയുടെ റോൾ എന്തായിരുന്നു?

3.എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമൊത്തു സ്വപ്ന സുരേഷ് 14 തവണ ഔദ്യോഗിക യാത്യിലും അല്ലാതെയും ദുബായിലും ദോഹയിലുമൊക്കെ പോയത്? ബഹുമാനപെട്ട മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനനൊടു അനുബന്ധിച്ചു സ്വപ്ന സുരേഷ് എന്തുകൊണ്ടാണ് പ്രിൻസിപ്പൽ സെക്രട്ടറിക്കൊപ്പം യാത്ര ചെയ്തത്? അവർക്കു സർക്കാരിൽ എന്തെങ്കിലും റോൾ ഉണ്ടായിരുന്നോ?

4) മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വപ്ന സുരേഷും പല പ്രാവശ്യം ബാംഗ്ലൂരിൽ പോയിട്ടുണ്ടോ?

5)ലൈഫ് മിഷൻ കമ്മീഷൻ ആർക്കൊക്കെ കിട്ടി? ലൈഫ് മിഷൻന്റെ ചെയർ പേർസൺ ആരാണ്? മൂക്കിന്റെ കീഴിൽ കമ്മീഷൻ വാങ്ങുമ്പോൾ അതു അറിയാനുള്ള ഇന്റലിജിൻസ് സംവിധാനം ആരാണ് നോക്കുന്നത്?

6) ലൈഫ് മിഷൻ അഴിമതിയുടെ ഭാഗമായി കിട്ടിയ ആപ്പിൾ ഫോണുകൾ ഭരണത്തിൽ ഉള്ള എത്ര പേർക്ക് കിട്ടി? എന്തുകൊണ്ടു കിട്ടി?

7. സ്വപ്ന സുരേഷിന് ബാങ്കിൽ ലോക്കർ എടുക്കാൻ സഹായിച്ചത് ആരാണ്? എന്തുകൊണ്ടു? ലോക്കറിൽ സൂക്ഷിച്ച പണം ആരുടേത്? എന്താണ് സോഴ്‌സ്?

9) സ്വർണ്ണ കള്ളകടത്തിൽ അറെസ്റ്റ് ചെയ്ത് എല്ലാവരുമായി അടുത്ത വ്യക്തി ബന്ധം മുഖ്യമന്ത്രിയുടെ ഓഫിസിന്റ തലവനായ പ്രിൻസിപ്പൽ പ്രൈവറ്റ് എങ്ങനെയുണ്ടായി? അത്രയും തന്ത്ര പ്രധാന പോസ്റ്റിൽ ഉണ്ടായിരുന്ന ഒരാളുടെ ബന്ധ -ബന്ധവങ്ങളെ കുറിച്ചു മുഖ്യമന്ത്രിക്ക് ഇന്റലിജൻസ് റിപ്പോർട്ട് കിട്ടിയോ? കിട്ടിയില്ലങ്കിൽ എന്തുകൊണ്ടു കിട്ടിയില്ല. ഇതൊന്നും മുഖ്യമന്ത്രിക്ക് അറിവില്ലായിരുന്ന എങ്കിൽ വിജിലൻസ് /ആഭ്യന്തര മന്ത്രി എന്ന നിലയിൽ തികഞ്ഞ പരാജയമല്ലേ?

10)സ്വന്തം മൂക്കിന് താഴെ മുഖ്യമന്ത്രി ചെയർമാനായ ലൈഫ് മിഷനിൽ നടന്ന അഴിമതി മുഖ്യമന്ത്രി അറിഞ്ഞില്ലേ?
സ്വന്തം ഓഫീസിന്റെ ചുമതലയുള്ളൂ പ്രിൻസിപ്പൽ സെക്രട്ടറി സർക്കാരുമായി ഒരു ബന്ധവും ഇല്ലാത്ത ഒരാളുമായി സ്ഥിരം ഉദ്യോഗികവും സ്വകാര്യ വിദേശ /സ്വദേശ യാത്ര ചെയ്യുന്നത് മുഖ്യമന്ത്രി അറിഞ്ഞില്ലേ?

ഈ സ്വർണ്ണ കള്ള കടത്തു വിവാദത്തിന്റ തുടക്കത്തിൽ മുഖ്യമന്ത്രി എന്തുകൊണ്ടാണ് അടിസ്ഥാന അന്വേഷണം പോലും നടത്താതെ അദ്ദേഹതിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയെ പരിരക്ഷിച്ചത്? ഒരു കുറ്റവും പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി ചെയ്തില്ലെങ്കിൽ എന്തുകൊണ്ടാണ് പിന്നെ അദ്ദേഹത്തെ സസ്‌പെൻഡ് ചെയ്തത്.?

കേരളത്തിലും ഇന്ത്യയിലും കുറ്റാരോപിതർ ജനങ്ങൾ മറുപടി പറയും എന്ന് പറഞ്ഞാൽ ഇന്ത്യൻ നീതി ന്യായ വ്യവസ്ഥക്കും ഭരണഘടനക്കും എന്ത് പ്രസക്തി? ഇപ്പോഴത്തെ മുഖ്യമന്ത്രി 2015/16 ൽ പറഞ്ഞ അന്നത്തെ മുഖ്യമന്ത്രിക്ക് എതിരെ നിലപാടുകൾ ഇപ്പോൾ എടുക്കാൻ ധൈര്യവും ആർജവും ഇല്ലാത്തത് എന്തുകൊണ്ടു? അന്ന് ചോദിച്ച ചോദ്യം ഇന്നും പ്രസക്തം.ആ കസേരയിൽ ഇരിക്കാൻ അല്പം പോലും ഉളുപ്പില്ലേ?

ഇന്ത്യൻ നീതി ന്യായം വ്യവസ്ഥയിൽ ഉത്തരം പറയേണ്ടത് ജനങ്ങൾ അല്ല. ഇത് ഒരു മോബോക്രസി അല്ല. ഉത്തരങ്ങൾ പറയേണ്ടത് ആരൊപണ വിധേയരും കുറ്റാരോപിതരുമാണ്? അതു പറയേണ്ടത് നീതി ന്യായ വ്യവസ്ഥ സംവിധാനത്തിലാണ്. ആരോപണ വിധേയനായ മുൻ മുഖ്യമന്ത്രി രാവിലെ തൊട്ട് വൈകുന്നേരം വരെ മണിക്കൂറുകളോളം ജുഡീഷ്യൽ കമ്മീഷന് മുമ്പിൽ മറുപടി പറഞ്ഞു? അങ്ങനെ ചോദ്യം ചെയ്യപ്പെടാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP