Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബ്രാഞ്ച് തലത്തിൽ കേരളത്തിലെ ഏറ്റവും സംഘടിതമായ പാർട്ടി ഇപ്പോഴും സിപിഎമ്മാണ്; മുസ്ലിം -ക്രിസ്ത്യൻ വിഭാഗങ്ങളിലുള്ളവരെ തങ്ങളിലെക്ക് കൂടുതൽ അടുപ്പിക്കാൻ അവർക്ക് സാധിച്ചു; ഫുഡ് കിറ്റുകളും, പെൻഷനകളും കോവിഡ് കാലത്ത് ആരോഗ്യ വകുപ്പിന്റെ നല്ല പെർഫോമൻസും ഫലം കണ്ടു; എൽഡിഎഫ് എന്തുകൊണ്ട് നല്ല പ്രകടനം കാഴ്‌ച്ചവെച്ചു? ജെഎസ് അടൂർ എഴുതുന്നു

ബ്രാഞ്ച് തലത്തിൽ കേരളത്തിലെ ഏറ്റവും സംഘടിതമായ പാർട്ടി ഇപ്പോഴും സിപിഎമ്മാണ്; മുസ്ലിം -ക്രിസ്ത്യൻ വിഭാഗങ്ങളിലുള്ളവരെ തങ്ങളിലെക്ക് കൂടുതൽ അടുപ്പിക്കാൻ അവർക്ക് സാധിച്ചു; ഫുഡ് കിറ്റുകളും, പെൻഷനകളും കോവിഡ് കാലത്ത് ആരോഗ്യ വകുപ്പിന്റെ നല്ല പെർഫോമൻസും ഫലം കണ്ടു; എൽഡിഎഫ് എന്തുകൊണ്ട് നല്ല പ്രകടനം കാഴ്‌ച്ചവെച്ചു? ജെഎസ് അടൂർ എഴുതുന്നു

ജെ എസ് അടൂർ

ന്തുകൊണ്ട് എൽ ഡി എഫ് നല്ല പ്രകടനം കാഴ്ചവച്ചു? വീണ്ടും അഞ്ചു വർഷത്തിന് ശേഷം കേരളത്തിലെ തദ്ദേശ തിരെഞ്ഞെടുപ്പ് കഴിഞ്ഞു. ത്രിതല പഞ്ചായത്തുകൾ മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ എന്നിവക്ക് പുതിയ ഭരണ സമിതികൾ വരും. തിരെഞ്ഞെടുപ്പ് ഫലങ്ങൾ ഒട്ടുമിക്കവാറും പ്രതീക്ഷിച്ചപോലെ. കേരളത്തിൽ തദ്ദേശ തിരെഞ്ഞെടുപ്പ് ലോജിക്കും, നിയമ സഭ തിരെഞ്ഞെടുപ്പും പാർലിമെന്റ് തിരെഞ്ഞെടുപ്പ് ലോജിക്കും വ്യത്യസ്തങ്ങളാണ്. അവക്ക് ഓരോന്നും വിവിധ തരങ്ങളിലാണ് ജനങ്ങൾ വോട്ടു ചെയ്യുന്നത്. ചെയ്തിട്ടുള്ള്ളത്. കഴിഞ്ഞ തദ്ദേശ തെരെഞ്ഞെടുപ്പിലും കണ്ടത്‌പോലെ ഇപ്രാവശ്യവും എൽ ഡി എഫ് നല്ല തിരെഞ്ഞെടുപ്പ് പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിന്റെ

പ്രധാനമായ കാരണങ്ങൾ പലതാണ്.

1)വാർഡ് /ബൂത്ത് /ബ്രാഞ്ച് തലത്തിൽ കേരളത്തിലെ ഏറ്റവും സംഘടിതമായ പാർട്ടി ഇപ്പോഴും സിപിഎം തന്നെയാണ്.

2) അടിസ്ഥാനത്തിൽ ജനങ്ങൾ അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന ഒരുപാടു പ്രവർത്തകൾ സിപിഎം /സിപിഐ /എൽ ഡി എഫ് എന്നിവയിലുണ്ട്.

3)കേരളത്തിലെ മുസ്ലിം -ക്രിസ്ത്യൻ വിഭാഗങ്ങളിലുള്ളവരെ തങ്ങളിലെക്ക് കൂടുതലടിപ്പിക്കാൻ സി പി എം /സിപിഐ /എൽ ഡി എഫ് കഴിഞ്ഞ പത്തുകൊല്ലമായി നടത്തുന്ന ശ്രമങ്ങൾ തദ്ദേശ /നിയമ സഭ തിരെഞ്ഞെടുപ്പിലെ പൊളിറ്റിക്കൽ സോഷ്യോലെജി മാറിയിരിക്കുന്നു.

4)കേരളത്തിലെ സർക്കാർ കഴിഞ്ഞ ഒരുവർഷം നൽകിയ ഫുഡ് കിറ്റുകളുടെ ഗുണമേന്മ, സാമൂഹിക സുരക്ഷ പെൻഷൻ സമയത്തുള്ള വിതരണം, ലൈഫ് വീടുകൾ, മിക്കവാറും പഞ്ചായത്തുകളും /കോർപ്പറേഷൻ മുനിസിപ്പാലിറ്റികളും പ്രളയ/കോവിഡ് സമയങ്ങളിലുള്ള നല്ല പ്രവർത്തനം, കോവിഡ് കാലത്ത് ആരോഗ്യ വകുപ്പിന്റെ നല്ല പെർഫോമൻസ് എല്ലാം പോസിറ്റീവ് ഘടകങ്ങളാണ്.

5) സി പി എം /സിപിഐ /എൽഡിഎഫ് സീറ്റ് ചർച്ചയും തീരുമാനവും നേരെത്തെ നടത്തി സമവായമുണ്ടാക്കിയതുകൊണ്ടും റിബൽ സ്ഥാനാർത്ഥികൾ ഇല്ലായിരുന്നു. പാർട്ടി അച്ചടക്കം കൂടുതലും അവനവനിസം പ്രായണേ കുറവായതിനാലും ഒറ്റകെട്ടായാണ് എല്ലാം തലത്തിലും പ്രവർത്തിച്ചത്.

ഇതെല്ലാം തിരെഞ്ഞെടുപ്പിൽ എൽഡിഎഫിനു കൂടുതൽ ജയമുണ്ടാക്കി. കേരളത്തിലെ കഴിഞ്ഞ ഒരുമാസത്തെ രാഷ്ട്രീയ /തിരെഞ്ഞെടുപ്പ് അടുത്തു നിന്ന് വീക്ഷിച്ചയാർക്കും തിരെഞ്ഞെടുപ്പ് റിസൾട്ട് പ്രവചിക്കാമായിരുന്നു.

കോൺഗ്രസും യുഡിഎഫും തകർന്ന് അടിഞ്ഞോ?

കഴിഞ്ഞ പല തവണത്തെ അപേക്ഷിച്ചു നോക്കിയാൽ തദ്ദേശ തിരെഞ്ഞെടുപ്പിൽ കോൺഗ്രസ് /യു ഡി എഫ് ഇങ്ങനെയൊക്കെയായിരുന്നു. അതു കൊണ്ട് ഇപ്പോൾ പ്രത്യേകിച്ച് ' തകർന്ന് ' ഇടിഞ്ഞൊന്നും ഇല്ല. തദ്ദേശ തിരെഞ്ഞെടുപ്പിൽ എല്ലാവരും തോൽക്കുന്നതും വിജയിക്കുന്നതും രണ്ടക്ക, മൂന്നു അക്ക മാർജിനിലാണ്. മൊത്തത്തിലുള്ള വോട്ടിന്റെ ശതമാനം നോക്കിയാൽ പ്രതീക്ഷിച്ചതാണ് സംഭവിച്ചത്.

ഇതുപോലെയാകാണമെന്നില്ല നിയമസഭ തിരെഞ്ഞെടുപ്പ്. അതിന്റ പൊളിറ്റിക്കൽ ഡൈനാമിക്‌സ് വേറെയാണ്. പക്ഷെ ഈ പരുവത്തിൽ കോൺഗ്രസ്സും യു ഡി എഫും പോകുകയാണെങ്കിൽ ' കക്ഷത്തിൽ ഇരിക്കുന്നത് പോകുകയും ചെയ്യും ഉത്തരത്തെൽ ഇരിക്കുന്നത് ' കിട്ടുകയും ഇല്ല.' എന്ന സ്ഥിതിയിലാകും കാര്യങ്ങൾ.

ഒരു ലാപ്‌ടോപ് വൈറസ് അടിച്ചു ഹാങ്ങായിപോയാൽ അതു ശരിയാക്കി റീബൂട്ട് ചെയ്തില്ലേൽ കലഹരണപ്പെടും. 1970 അമ്പാസ്സിഡർ കാർ ഒരു കാലത്ത് ഏത് റോഡിലും ഓടുന്ന നല്ല കാർ ആയിരുന്നു. പക്ഷെ ഇപ്പോൾ റോഡ് മാറി. കാറുകളും മാറി. പഴയ കാറു പുതിയ റോഡിൽ ഓടിയെത്താൻ സ്പീഡില്ല. ഇടക്കിടെ ബ്രേക്ക് ഡൗണായിട്ട് പുതിയ റോഡിനെയും കാറിനെയും കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം!
തുടരും

അടുത്തത് :
കൊണ്‌ഗ്രെസ്സ് കൊണ്‌ഗ്രെസ്സിനെ തോൽപ്പിച്ചതെങ്ങനെ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP