Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരുകാര്യം തീരുമാനിച്ചാൽ അതു നടത്തണം എന്ന വാശിയുള്ളയാളാണ്. കൃത്യമായ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുള്ളയാൾ; അതു പോലെ ആളുകളോടും; ഏകാഗ്രതയും നിശ്ചയ ദാർഢ്യവും അൽപ്പം അകന്നു നിൽക്കുന്ന പ്രകൃതവും; പിണറായി വിജയൻ നല്ല നേതാവോ? ജെ.എസ്.അടൂർ എഴുതുന്നു

ഒരുകാര്യം തീരുമാനിച്ചാൽ അതു നടത്തണം എന്ന വാശിയുള്ളയാളാണ്. കൃത്യമായ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുള്ളയാൾ; അതു പോലെ ആളുകളോടും; ഏകാഗ്രതയും നിശ്ചയ ദാർഢ്യവും അൽപ്പം അകന്നു നിൽക്കുന്ന പ്രകൃതവും; പിണറായി വിജയൻ നല്ല നേതാവോ? ജെ.എസ്.അടൂർ എഴുതുന്നു

ജെ എസ അടൂർ

പിണറായി വിജയൻ എന്ന മുഖ്യമന്ത്രി.

ഹുമാനപെട്ട മുഖ്യമന്ത്രി കേരളത്തിലെ എല്ലാ ജനങ്ങളുടെയും മുഖ്യമന്ത്രിയാണ്.

പ്രളയ സമയത്തും കോവിഡ് ദുരന്തകാലത്തും താൻ കേരളത്തിലെ എല്ലാ ജനങ്ങളോടും ഉത്തരവാദിത്തവും കരുതലുമുള്ള മുഖ്യമന്ത്രിയാണെന്ന് കേരളത്തിലെ സാധാരണക്കാരായ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുവാൻ ശ്രീ പിണറായി വിജയന് ഇത് വരെ സാധിച്ചുവെന്നാണ് അഭിപ്രായം.

പിണറായി ഭക്തൻ അല്ല. പിണറായി വിരുദ്ധനും അല്ല. ഒരു നേതാവിന്റെയും ഫാനോ ഭക്തനോ ചിന്തിച്ചു തുടങ്ങിയത് മുതൽ അല്ല. ആകുവാൻ താല്പര്യവും ഇല്ല.ഭരണത്തിൽ ഉള്ളവർ നല്ല കാര്യങ്ങൾ കണ്ടാൽ അഭിനന്ദിക്കുക. വിമർശിക്കണ്ടിടത്തു വിമർശിക്കുകഎന്നതാണു നയം.

ഞാൻ കമ്മ്യുണിസ്റ്റ്കാരനോ, മാർക്‌സിസ്റ്റ് വിശ്വാസിയോ അല്ല. കമ്മ്യുണിസ്റ്റ് വിരുദ്ധനും അല്ല. കാരണം ഇന്ത്യയിൽ കമ്മ്യുണിസ്റ്റ് രാഷ്ട്രീയം ഇന്ത്യൻ ഭരണഘടനക്കും ജനാധിപത്യത്തിനുമകത്തുള്ള മുഖ്യധാര പാർട്ടികൾ എന്ന നിലയിലാണ്.

ഈ പോസ്റ്റ് നേതൃത്വ നിപുണതെയെ(leadership skill analysis ) വിശകലനമാണ്. അല്ലാതെ രാഷ്ട്രീയ വിശകലനമല്ല. ഓരോ നേതാക്കളുടെയും പോസിറ്റീവ് വശങ്ങൾ പഠിക്കുകയെന്നത് ഒരുപാടു വർഷങ്ങളായി ചെയ്യുന്നയൊന്നാണ്. അവരോടു രാഷ്ട്രീയമായി യോജിപ്പോ, വിയോജിപ്പോ ഈ കാര്യത്തിൽ വിഷയമല്ല. രാഷ്ട്രീയമായി നഖശിഖാന്തം എതിർപ്പുള്ള നരേന്ദ്ര മോദിയുടെ നേതൃത്വ ഗുണങ്ങൾ സൂക്ഷിച്ചു പഠിക്കാറുണ്ട്.

കാരണം നേതൃത്വ പഠനം മുപ്പതുകൊല്ലമായി പഠിക്കുകയും പരിശീലിക്കുകയും പ്രവർത്തിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന particpant observer ആണ്. ലോകത്തിലെ വിവിധ രാജ്യങ്ങളിലെ നേതാക്കന്മാർ മന്ത്രിമാർ, അതുപോലെ ഇന്ത്യയിലും, ഇടപഴകാൻ അവസരരം കിട്ടിയിട്ടുണ്ട് എല്ലാ നേതാക്കളും ഒരു വലിയ പരിധിവരെ സാഹചര്യങ്ങളുടെ സൃഷ്ട്ടിയാണ്.

പിണറായി വിജയന്റെ നേതൃത്വ ശൈലി ആദ്യമായി ശ്രദ്ധിച്ചത് അദ്ദേഹം മുഖ്യമന്ത്രിയാകുന്നതിനു മുമ്പ് കേരളയാത്രവേളയിൽ പത്തനംതിട്ടക്ക് അടുത്തു കുമ്പഴ വച്ചു നടത്തിയ ഒരു കൻസൽറ്റെഷനിൽ പങ്കെടുത്തപ്പോഴാണ്. രണ്ടു മണിക്കൂർ അദ്ദേഹത്തെ നേരിട്ട് സസൂക്ഷ്മം വീക്ഷിക്കാൻ അവസരം കിട്ടി. മുഖ്യമന്ത്രി ആയ ശേഷം ദൂരെകാഴ്‌ച്ചകളെയുള്ളൂ. നേരിട്ട് കണ്ടിട്ടില്ല.

1) വളരെ ഏകാഗ്രതയും, ജാഗ്രതതയും സൂക്ഷ്മ നിരീക്ഷണ പാടവുമുള്ള നേതാവാണ്.

2) സമയ നിഷ്ഠയും, കാര്യക്ഷമതയും. അതുപോലെ നോ -നോൺ സെൻസ് സമീപനമുള്ള നേതാവാണ്.

3) പറയുന്നത് ശ്രദ്ധയോടെ മുഴുവനും കേട്ട് ഗ്രഹിച്ചു നോട്ട് എഴുതുന്നയാൾ. അതെ സമയം കാട് കയറി സംസാരിക്കുന്നവരോട് 'നിർത്തൂ ' എന്ന് പറയാനുള്ള ആജ്ഞ ശക്തി ഉപയോഗിക്കുന്നയാൾ.

4) കാര്യമാത്ര പ്രസക്തമായി മറുപടി പറഞ്ഞു വിയോജിപ്പ് പ്രകടിപ്പിക്കുവാൻ മടിയില്ല.

മൊത്തത്തിൽ അദ്ദേഹത്തിന്റെ രണ്ടു ഗുണങ്ങൾ ഏകാഗ്രതയും നിശ്ചയ ദാർഢ്യവും അൽപ്പം അകന്നു നിൽക്കുന്ന പ്രകൃതവുമാണ്. Focused, determined and detached.

അതുപോലെ task driven മാനേജീരിയൽ ലീഡർഷിപ്പാണ്. ടാസ്‌ക് മാസ്റ്ററാണ്.

അറിയാത്ത കാര്യങ്ങൾ നിരന്തരം പഠിക്കുന്നയാൾ. ഗൃഹപാഠം ചെയ്യുന്നയാൾ

ഒരുകാര്യം തീരുമാനിച്ചാൽ അതു നടത്തണം എന്ന വാശിയുള്ളയാളാണ്. കൃത്യമായ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുള്ളയാൾ. അതു പോലെ ആളുകളോടും. Strong likes and dislikes.

സാധാരണ അങ്ങനെയുള്ള നേതാക്കൾ കമാൻഡ് ആൻഡ് കൺട്രോൾ സ്പീഷിസിൽ പെട്ടവരായിരിക്കും. അവരുടെ എമ്പതി പോലും ഡിറ്റാച്ചഡ് ആയിരിക്കും. താഴെക്കിടയിൽ നിന്നും വളർന്നു വന്ന മിക്കവാറും നേതാക്കൾക്കുള്ള പക്വതയുണ്ട്. ഇതെല്ലാം പ്രതിസന്ധി നേതൃത്വത്തിന് പറ്റിയ കാര്യങ്ങളാണ്.മിക്കവാറും നേതാക്കളുടെ ചില ഗുണങ്ങൾ ഒരു ഒപ്റ്റിമം കഴിഞ്ഞാൽ ലിമിറ്റേഷനാകാം.

There are leaders who command respect and evoke fear. They have impressive leadership qualities, though not necessarily inspiring.

എന്തായാലും കഴിഞ്ഞ പ്രളയ കാലത്തും. അതു കഴിഞ്ഞു കോവിഡ് കാലത്തും കഴിവും, കരുതലും, കാര്യപ്രാപ്തിയും, ക്ഷമയും, ഏകാഗ്ര ജാഗ്രതയും, കാര്യക്ഷമതയും കാര്യമാത്ര പ്രസ്‌കതമായുള്ള സജീവ മുഖ്യ മന്ത്രിയെയാണ് കാണുന്നത്. സ്വതവേ ഗൗരവക്കാരൻ എന്ന ഭാവമുള്ളയാൾക്കും ചിരിക്കാനും അറിയാം എന്ന് അറിയിച്ച പിണറായി വിജയൻ

അഭിനന്ദനങ്ങൾ. അഭിവാദ്യങ്ങൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP