Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കോവിഡ് 19 മഹാമാരിക്ക് കൃത്യമായ മരുന്നോ വാക്സിനുകളോ ഒന്നും കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ കേരളത്തെ പുർണ്ണമായും സുരക്ഷിതമാക്കാൻ എന്താണ് പോവഴി; യൂറോപ്യൻ രാജ്യങ്ങളുടെ മാതൃകയാക്കി ഹെൽത്ത് കാർഡുകൾ ഇവിടെയും കൊണ്ടുവരണം; അശോക് പരിയാരത്ത് എഴുതുന്നു

അശോക് പരിയാരത്ത്

കേരളം സുരക്ഷിതമാക്കാൻ

കോവിഡ് 19 മഹാമാരിക്ക് കൃത്യമായ മരുന്നോ വാക്സിനുകളോ ഒന്നും കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ കേരളത്തെ പുർണ്ണമായും സുരക്ഷിതമാക്കാൻ എന്താണ് പോവഴി. യൂറോപ്യൻ രാജ്യങ്ങളുടെ മാതൃകയാക്കി ഹെൽത്ത് കാർഡുകൾ ഇവിടെയും കൊണ്ടുവരണം.
ലോക്ഡൗൺ സമയത്ത് തന്നെ ഈ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കാൻ സാധിച്ചാൽ രോഗവ്യാപന സുരക്ഷാ പദ്ധതിയിൽ വിജയമുണ്ടായേക്കാം.

ഹെൽത്ത് കാർഡുകൾ എന്തിന് എങ്ങനെ?

കോവിഡിന് നമുക്കും പരമാധി ചെയ്യാൻ കഴിയുക ട്രേസ്, ടെസ്റ്റ്, ഐസോലേറ്റ്, ട്രീറ്റ് എന്ന ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോൾ കൃത്യമായി പാലിക്കുക എന്നതാണ്. അതിനായി പൊതുജനത്തിന് സർക്കാർ പരിശോധന നടത്തി പകർച്ചവ്യാധികൾ ഒന്നും ഇല്ലെന്ന് ഉറപ്പുവരുത്തി നൽകുന്ന കാർഡാണ് ഹെൽത്ത് കാർഡ്.

ഹെൽത്ത് കാർഡ് ഗവ. പ്രസിൽ നിർമ്മിക്കുകയും റേഷൻ കട വഴിയും താലൂക്ക്, വില്ലേജ്, പഞ്ചായത്ത്, സ്‌കൂൾ എന്നിവയും മറ്റു സർക്കാർ ഓഫീസുകളിൽ കൂടിയും മൊത്തമായും കേരള ജനതക്ക് വിതരണം ചെയ്യാം. ലോക്ഡൗൺ റിലീസ് ചെയ്യുന്ന മുറയ്ക്കോ/ഇതിന് മുമ്പായോ കാർഡ് വിതരണം നടത്തുകയും ഇതിൽ പറഞ്ഞിരിക്കുന്ന രോഗങ്ങളുടെ ടെസ്റ്റിന് ഗവ. ടെസ്റ്റിങ് സെന്ററിൽ ഓൺലൈൻ വഴി ബുക്ക് ചെയ്യാൻ സാഹചര്യമൊരുക്കണം. അങ്ങനെ ടെസ്റ്റുകൾ ചെയ്ത് പകർച്ചവ്യാധികൾ ഇല്ലാ എന്ന് റിസൽട്ട് ലഭിക്കുന്നവർക്ക് ലോക്ക് ഡൗൺ വിലക്കിൽ നിന്ന് നിത്യജീവിതത്തിലേക്ക് കടക്കുവാൻ അനുമതി നൽകാവുന്നതാണ്.

ടെസ്റ്റ് പ്രസ്തുത സാഹചര്യമനസുരിച്ച് 15 ദിവസമോ 30 ദിവസത്തിനോ ഉള്ളിൽ വീണ്ടും നടത്തേണ്ടതാകുന്നു. മേൽപറഞ്ഞിരിക്കുന്ന ഹെൽത്ത് കാർഡ് ഇന്ത്യൻ പൗരനായ ആൾ എല്ലാ സ്ഥലങ്ങളിലും കാണിക്കുന്നതിന് ബാധ്യസ്ഥനാകേണ്ടതാണ്. ഹെൽത്ത് കാർഡ് ഏത് ട്രെയിൻ യാത്രയ്ക്കും കാണിച്ചതിന് ശേഷം മാത്രം ട്രെയിൻ ടിക്കറ്റ് ലഭിക്കുന്നതിനുള്ള അവസരമൊരുക്കുക.

ഇതുപോലെ മറ്റുള്ള യാത്രകൾക്കും ഹെൽത്ത് കാർഡ് ദൂരെ യാത്രകൾക്ക് സ്റ്റേറ്റ് ബോർഡർ ചെക്ക് പോസ്റ്റുകളിൽ കാണിക്കേണ്ടതും നിർബന്ധമാക്കുക.അന്യ സംസ്ഥാന തൊഴിലാളികളുടെ തിരിച്ചുവരവ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടുള്ള നിർദ്ദേശം. തൊഴിലാളികൾക്ക് മുകളിൽ കാണിച്ചിരിക്കുന്ന ഹെൽത്ത് കാർഡ് പോലെ തന്നെ ലേബർ കാർഡ് നിർബന്ധമാക്കുക. ലേബർ കാർഡിൽ ടിയാന്റെ രോഗ വിവരണങ്ങളും മറ്റു വിവരണങ്ങൾക്കുമുള്ള പേജുകൾ സജ്ജമാക്കുക.

ലേബർ കാർഡ് കൈവശമില്ലാതെ അന്യ സംസ്ഥാന തൊഴിലാളികളെ ജോലിക്ക് നിയമിക്കുന്ന ഉടമക്ക് പിഴ അടക്കുന്നതിന് അവസരമുണ്ടാക്കുക.

ആവശ്യമായി വരുന്ന ഇടങ്ങൾ

1. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന്
2. സ്‌കൂൾ അഡ്‌മിഷൻ ലഭിക്കുന്നതിന്
3. ജി.എസ്.ടി ഫയൽ ചെയ്യുന്നതിന്
4. ഇലക്ട്രിസിറ്റി ബിൽ പേ ചെയ്യുന്നതിന്
5. ഡോക്ടേഴ്സ് വിസിറ്റിന്
6. വോട്ടിങ്ങിന്
7. കോളേജ് അഡ്‌മിഷന്
8. ട്രെയിൻ ടിക്കറ്റ് എടുക്കുന്നതിന്
9. ദീർഘദൂര ബസ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്

വിദേശ ഇന്ത്യാക്കാർക്കും ബാധകം

വിദേശ രാജ്യങ്ങളിൽ നിന്ന് ലക്ഷകണക്കിന് വ്യക്തികൾ മടങ്ങിവരാൻ ഇരിക്കുന്ന ഈ അവസരത്തിൽ ഇത് നിയന്ത്രണങ്ങൾ എങ്ങനെ ചെയ്യാം എന്ന് നോക്കാം. ഉദാഹരണം വിദേശ രാജ്യത്തുള്ള പൗരന്മാർ മറ്റു രാജ്യങ്ങളിൽ വെക്കേഷന് പോകുന്ന സമയം അവരവരുടെ രാജ്യത്തിന്റെ നിയമമനുസരിച്ച് തങ്ങൾ ഏത് രാജ്യത്തേക്കാണോ പോകാൻ ഉദ്ദേശിക്കുന്നത് ആ രാജ്യത്തിന് അനുസൃതമായി അവിടെ നിന്നും വ്യാപിക്കാനിടയുള്ള വൈറസുകൾക്കുള്ള വാക്സിനേഷൻ എടുത്തതിന് ശേഷം മാത്രമേ ഇവർക്ക് മറ്റു രാജ്യങ്ങളിലേക്ക് ടൂർ പോകുന്നതിന് വിസ ലഭിക്കുകയുള്ളൂ. ഈ രീതി ഇവിടെ ഉപയോഗിക്കാവുന്നതാണ്.

വിദേശ രാജ്യത്ത് നിന്ന് ഇന്ത്യയിലേക്ക് മടങ്ങാനിക്കുന്ന പൗരന്മാർ എയർപോർട്ടിൽ ചെക്കിങ് ചെയ്യുന്നതിനും ബോർഡിങ് പാസ് ലഭിക്കുന്നതിനും കൊറോണ വൈറസ് ടെസ്റ്റ് റിപ്പോർട്ട് നിർബന്ധമാക്കുക. കാര്യങ്ങൾക്ക് വിദേശകാര്യ വകുപ്പുമായി ബന്ധപ്പെടാവുന്നതാണ്. ഈ രീതിയിൽ പുറമെ നിന്ന് വരുന്ന ഇന്ത്യൻ പൗരന്മാർ ഒരുപരിധിവരെ രോഗവിമുക്തരാണെന്ന് ഉറപ്പിക്കാനാകും.
കൂടാതെ എയർപോർട്ടിൽ ഇവർ എമിഗ്രേഷൻ ക്ലിയറൻസിന് മുമ്പായി കേരള സ്റ്റേറ്റ് ഗവൺമെന്റിന് ഇവരുടെ പേരും പാസ്പോർട്ട് വിവരണങ്ങളും പൂരിപ്പിക്കുന്നതിനുമുള്ള ഫോറം നൽകേണ്ടതാണ്. എമിഗ്രേഷൻ ക്ലിയറൻസിന് ശേഷം ഇറങ്ങിവരുന്ന പാസഞ്ചേഴ്സിന്റെ ടി ഫോറം പാസ്പോർട്ട് നമ്പറുമായി ഒത്തുനോക്കേണ്ടതും അവിടെ വെച്ചുതന്നെ കേരള ഗവൺമെന്റിന്റെ ഹെൽത്ത് കാർഡ് ഇവർക്ക് കൊടുക്കേണ്ടതുമാണ്.

ഹെൽത്ത് കാർഡ് ലഭിക്കുന്ന വിദേശത്ത് നിന്ന് വരുന്ന പൗരന്മാർ വീണ്ടും രണ്ടുദിവസ സമയത്തിനുള്ളിൽ തന്നെ ഇവർക്ക് കിട്ടിയ ഹെൽത്ത് കാർഡ് ഉപയോഗപ്പെടുത്തേണ്ടതും കേരളത്തിൽ ഈ മുകളിൽ പറയുന്ന ടെസ്റ്റുകൾ വീണ്ടും നടത്തേണ്ടതും ഹെൽത്ത് കാർഡ് പതിപ്പിക്കേണ്ടതും വിവരങ്ങൾ ഓൺലൈനിൽ ഗവൺമെന്റിന് ലഭ്യമാക്കേണ്ടതുമാണ്.മേൽപറഞ്ഞ കാര്യങ്ങൾ പ്രായോഗിക തലത്തിലാക്കുന്നതിന് കേരള ഗവ. ഈ അസുഖം കണ്ടുപിടിക്കുന്നതിന് ഏറ്റവും കുറഞ്ഞ നിരക്കിലുള്ള കേരള ജനതക്ക് വഹിക്കാൻ പറ്റുന്ന രീതിയിലുള്ള ടെസ്റ്റ് കിറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ ചെയ്യേണ്ടതാണ്.ഹെൽത്ത് കാർഡ് വെഹിക്കിൾ നമ്പർ രജിസ്ട്രേഷൻ പോലെ ജില്ലാ അടിസ്ഥാനത്തിൽ കളർ രീതിയിൽ തരംതിരിക്കാവുന്നതാണ്.

പ്രയോജനങ്ങൾ

ഗവ. തങ്ങളുടെ സംസ്ഥാനത്ത് താമസിക്കുന്നതും വന്നുപോകുന്നതുമായ എല്ലാ വ്യക്തികളുടെയും വിശദാംശങ്ങൾ ഇതിലൂടെ എളുപ്പം മോണിറ്റർ ചെയ്യാവുന്നതാകുന്നു.ഇന്ത്യക്ക് വെളിയിൽ നിന്ന് വെക്കേഷൻ ആഘോഷിക്കാൻ വരുന്ന 30 ദിവസത്തിന് മുകളിൽ നിൽക്കുന്ന വിദേശികൾക്കും മേൽപറഞ്ഞ പോലെ താൽക്കാലിക ഹെൽത്ത് കാർഡ് നൽകുക.ഇതിൽ നിന്ന് സമൂഹത്തിൽ ജനങ്ങൾക്ക് അസുഖമുള്ളവരെ ഭയപ്പെടാതെ എല്ലായിടങ്ങളിലും യാത്ര ചെയ്യുവാനുള്ള സാഹചര്യം ലഭിക്കുന്നു.ഹെൽത്ത് കാർഡ് വാഹന പരിശോധനയോടൊപ്പമോ ഏത് സ്ഥലങ്ങളിൽ വെച്ചോ ലോ ആൻഡ് ഓർഡർ കൈകാര്യം ചെയ്യുന്ന പൊലീസുകാർക്ക് പരിശോധിക്കുന്നതിനുള്ള അനുവാദങ്ങൾ നൽകുക.

ഇതിലൂടെ ലോക്ഡൗൺ ടൈം ചുരുക്കുന്നതിനും ജനങ്ങൾക്ക് തങ്ങളുടെ ദൈന്യംദിന ജീവിതത്തിലേക്ക് കടക്കുന്നതിന് ഗവൺമെന്റിന് ഭീമമായ നഷ്ടങ്ങളിൽ നിന്നും കരകയറുന്നതിനും സാധ്യമാകും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP