Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വൈക്കംകാരൻ മുഹമ്മദ് ബഷീറും വൈക്കം ചെമ്പുകാരൻ മമ്മൂട്ടിയും ആ അമ്മക്ക് മുസ്ലീങ്ങളായ നല്ല നാട്ടുകാരല്ലായിരിക്കാം; പ്രശസ്തർ ഉണ്ടായിട്ടും അശോകനും, ഭാര്യക്കും ഒരു ഷെഫിൻ ജഹാൻ വേണ്ടി വന്നു മുസ്ലീങ്ങൾ മുഴുവൻ മോശം എന്ന് മനസ്സിലാക്കുവാൻ; കേരളത്തിൽ ആദ്യത്തേതും അവസാനത്തേതുമല്ല മതം മാറിയുള്ള വിവാഹങ്ങൾ

വൈക്കംകാരൻ മുഹമ്മദ് ബഷീറും വൈക്കം ചെമ്പുകാരൻ മമ്മൂട്ടിയും ആ അമ്മക്ക് മുസ്ലീങ്ങളായ നല്ല നാട്ടുകാരല്ലായിരിക്കാം; പ്രശസ്തർ ഉണ്ടായിട്ടും അശോകനും, ഭാര്യക്കും ഒരു ഷെഫിൻ ജഹാൻ വേണ്ടി വന്നു മുസ്ലീങ്ങൾ മുഴുവൻ മോശം എന്ന് മനസ്സിലാക്കുവാൻ; കേരളത്തിൽ ആദ്യത്തേതും അവസാനത്തേതുമല്ല മതം മാറിയുള്ള വിവാഹങ്ങൾ

റമിസ് മുഹമ്മദ്

വൈക്കം കാരൻ 'മുഹമ്മദ് ബഷീറും' ചെമ്പിലുള്ള 'ഇസ്മായിൽ മുഹമ്മദ്' കുട്ടിയും ഒന്നും ഈ അമ്മക്ക് മുസ്ലീങ്ങളായ നല്ല നാട്ടുകാരല്ലായിരിക്കാം കേരളത്തിൽ ആദ്യത്തേതും അവസാനത്തേതുമല്ല മതം മാറിയുള്ള വിവാഹങ്ങൾ. അതും ഈ 'അമ്മ ഒന്ന് മനസ്സിലാക്കുന്നതും നന്നായിരിക്കും.

മനുഷ്യനു കാശ് കൊടുത്തും, ആഹാരം വാങ്ങികൊടുത്തും, പ്രേമിച്ചും,കൂട്ടുകൂടിയും ദിനംപ്രതി മനുഷ്യർ പലവിധത്തിൽ മതം മാറുന്നു അല്ലെങ്കിൽ മാറ്റിക്കുന്നു അങ്ങോട്ടും ഇങ്ങോട്ടും ഏതു മതത്തിലോട്ടും.കോടതി വരാന്തയിൽ തന്റെ മകളെ കാമുകൻ കൊണ്ടുപോകുന്നത് കണ്ടു മകളെ 'റാഹിലേ' എന്ന് നിലവിളിച്ച ആ പിതാവ് ഒരിക്കൽ പോലും പറഞ്ഞില്ല തന്റെ മകളെ വശീകരിച്ചു കൊണ്ട് പോയ ആളിന്റെ 'തീയ്യ' കുലം മുഴുവൻ മതം മാറ്റക്കാരെന്നോ അവർ കപട പ്രേമവാദികളാണെന്നോ അയാളുടെ മകളെ ഓർത്തുള്ള ആ നിലവിളി കോടതി പരിസരത്തു മുഴങ്ങി ചിലപ്പോൾ ഇന്നും ആ മനുഷ്യന്റെ വീടിന്റെ ചുമരുകൾ ആ തേങ്ങലുകൾ പങ്കിട്ടെടുക്കുന്നുണ്ടാവും.

അതെ അങ്ങനെയുള്ള ദുഃഖങ്ങൾ നമ്മെ വേദനിപ്പിക്കും എങ്കിലും അവയൊക്കെ എന്നും സ്വകാര്യ ദുഃഖങ്ങൾ ആയിരുന്നു ഇതുവരെ.ഈ 'അമ്മയെ' വർഗീയ കോമരങ്ങൾ കയ്യിലെടുത്തു വെച്ച് കളിക്കുംവരെ. അതെ അവർ നൊന്ത ആ മാതൃ ഹൃദയത്തെ നന്നായി തങ്ങളുടെ പൊതു ശത്രുവായ മുസ്ലീമുകൾക്കെതിരെ വിദഗ്ദ്ധമായി ഉപയോഗിച്ചിരിക്കുന്നു മുസ്‌ലിം എന്ന 'ഐടെൻടിറ്റി' നോർത്ത് ഇന്ത്യയിലെ പോലെ കേരളത്തിലും എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് 'അഖില/ഹാദിയയുടെ അമ്മയുടെ വാക്കുകളിലൂടെ അവർ നമ്മെ കേൾപ്പിച്ചത് അതാവാം. ഇന്നുവരെ മുസ്‌ലിം,ക്രൈസ്തവ,തീയ്യ,നായർ അമ്മമാരുടേം,അച്ചന്മാരുടേം മാത്രമായിരുന്ന സ്വകാര്യ ദുഃഖം അവയ്‌ക്കൊരു പൊതു ശത്രുവിനെ സൃഷ്ടിച്ചു കൊണ്ട് എന്നും നോർത്ത് ഇന്ത്യയിൽ ഞങൾ എതിർത്ത് നിർത്തിയിരുന്ന 'മുസ്‌ലിം' എന്ന പൊതു ശത്രുവിനെ തന്ത്രപരമായി ഈ 'അമ്മയിലൂടെ ' അവർ വിദഗ്ദ്ധമായി അവതരിപ്പിച്ചു.രാഷ്ട്രീയമായി അവർക്കിത് വലിയ നേട്ടം തന്നെ സംശയ ലേശമന്യേ.

ഇതിനോട് ചേർത്ത് കാണേണ്ട ഒന്നുണ്ട് കുറച്ചു കാലം മുൻപ് നടന്നത്: - അടൂരിൽ താലൂക്കിലെ പന്തളത്തു 3 വർഷം മുൻപ് നടന്ന ആർഎസ്എസ്‌, എസ്ഡിപിഐ സംഘർഷം മൂർച്ഛിച്ചു നില്ക്കുന്ന സമയം. പത്തനംതിട്ട,ആലപ്പുഴ അതിർത്തി പ്രദേശങ്ങളിൽ വ്യാപകമായ അക്രമം നടത്തുന്നു ഇരുകൂട്ടരും. എസ്ഡിപിഐ ആക്രമണങ്ങളിൽ ഇരയായവർആർഎസ്എസ്‌ പ്രവർത്തകരും പകരം ആർഎസ്എസ്‌ ആക്രമണത്തിൽ ഇരയായവർ ഡിവൈഎഫ്ഐ യൂത്തുകോൺഗ്രസ്സിൽ പെട്ട മുസ്‌ലിം യുവാക്കളും കണ്ണിൽ കണ്ടവരെയെല്ലാം പകൽ വെളിച്ചത്തിൽ വെട്ടി വീഴ്‌ത്തി. സംഗതി വളരെ വ്യക്തം ആർഎസ്എസിന്റെ ലക്ഷ്യം എസ്ഡിപിഐ അല്ലല്ലോ ഒരിക്കലും. അവർക്കു മുസ്‌ലിം പേര് മാത്രമേ വേണ്ടു.സ്ഥലത്തെ ഡിവൈഎഫ്ഐ നേതാവിനെതിരെയുള്ള അക്രമത്തിൽ പ്രതിഷേധിച്ചു സിപിഐഎം ചാരുംമൂട്ടിൽ നടത്തിയ യോഗത്തിൽ പിണറായി പറഞ്ഞതും ഇത് തന്നെ ആർഎസ്എസിന്റെ ലക്ഷ്യം മുസ്‌ലിം മാത്രം അവർ ഇനി ഏതു പാർട്ടിയിൽ പ്രവർത്തിച്ചാലും ഇതിനാലാവാം ആളിന്റെ പേരുനോക്കി വെട്ടുന്നത് .വളരെ സത്യവും വ്യക്തവും പിണറായി പറഞ്ഞതാണ് ശരി.ഈ പെരുകാർ പേരുകാർ ഇനി ഏതു രാഷ്ട്രീയ പാർട്ടിയിൽ പോയാലും രക്ഷയില്ല.ശത്രു എല്ലാ അർത്ഥത്തിലും ആളിനെ കണക്കു കൂട്ടി നില്കുന്നു.

3 വർഷത്തിനിപ്പുറം സമൂഹത്തിൽ കുറച്ചുകൂടി വിഷം കലർത്താൻ തല്പര കക്ഷികൾക്ക് കഴിഞ്ഞു.തങ്ങൾ ഇത്ര കിണഞ്ഞു ശ്രമിച്ചിട്ടും താളം തെറ്റാത്ത മലയാളിയുടെ സാമൂഹിക അന്തരീക്ഷം അവർ എല്ലാ കോണുകളിൽ നിന്നും വീണ്ടു വീണ്ടും പരിശ്രമിക്കുന്നു അതിനെ താളം തെറ്റിക്കുവാൻ .അത് വളരെ വ്യക്തവുമാണ് ഇപ്പോൾ നടക്കുന്ന സംഭവ വികാസങ്ങളിലൂടെ.

എല്ലാ രാഷ്ട്രീയ പാർട്ടികളിലും വർഗീയ,തീവ്ര വിഭാഗക്കാർ ശക്തമായുണ്ട് ഇനിയും രാഷ്ട്രീയ പാർട്ടികളിൽ രക്ഷ തേടുന്നതിൽ നല്ലതു നാമോരോരുത്തരും നമ്മൾ വഞ്ചിക്കപ്പെടുന്നതിലും,ഇരയാക്കപ്പെടുന്നതിലും ഒരു ആത്മ പരിശോധന നടത്തേണ്ടതിന്റെ ആവശ്യകത ഇനിയും വളരെ വൈകിയിട്ടില്ല എന്ന മനക്കരുത്തിൽ മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.സമൂഹത്തിന്റെ കെട്ടുറപ്പിനായ് അത് നാളെയും നിലനില്‌കേണ്ടതിന്റെ ആവശ്യകതക്കായ്.

എല്ലാ മത വിഭാഗങ്ങളിലും ഉള്ളവരുടെ സ്വകാര്യ ദുഃഖങ്ങൾ അത് സ്വകാര്യമായി തന്നെ ഇരിക്കട്ടെ. ആരും തല്പര കക്ഷികളുടെ വലയിൽ വീഴാതെയും ഇരിക്കേണ്ടിയിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP