Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിഷപ്പുമാരോ മെത്രാന്മാരോ പുരോഹിതരോ ഒന്നുമല്ല ക്രിസ്തീയവിശ്വാസികളുടെ വോട്ടുകൾ ഇന്ന് നിശ്ചയിക്കുന്നത്; അതൊക്കെ പണ്ട് അറിവില്ലാത്തവരുടെ കാലത്തായിരുന്നു; കേരള സർക്കാർ അടിയന്തരമായി ചെയ്യേണ്ടത്: ഗീവർഗീസ് ഇടിച്ചെറിയ കിഴക്കേകര എഴുതുന്നു

ബിഷപ്പുമാരോ മെത്രാന്മാരോ പുരോഹിതരോ ഒന്നുമല്ല ക്രിസ്തീയവിശ്വാസികളുടെ വോട്ടുകൾ ഇന്ന് നിശ്ചയിക്കുന്നത്; അതൊക്കെ പണ്ട് അറിവില്ലാത്തവരുടെ കാലത്തായിരുന്നു; കേരള സർക്കാർ അടിയന്തരമായി ചെയ്യേണ്ടത്: ഗീവർഗീസ് ഇടിച്ചെറിയ കിഴക്കേകര എഴുതുന്നു

ഗീവർഗീസ് ഇടിച്ചെറിയ കിഴക്കേകര

കേരളസർക്കാർ അടിയന്തരമായി ചെയ്യേണ്ടത്

ക്രിസ്തീയസഭകൾ അവരുടെ വിശ്വാസികളെ ചൂഷണം ചെയ്യുന്നതു തടയാനും അവരെ മെത്രാൻ-ബിഷപ്പ്- വൈദികരുടെ അടിമത്തത്തിൽ നിന്നു മോചിപ്പിക്കാനും ജനങ്ങളോടു പ്രതിബദ്ധതയുള്ള കേരളസർക്കാർ രണ്ടു കാര്യങ്ങൾ അടിയന്തരമായി ചെയ്യേണ്ടതായിട്ടുണ്ട്.

1) വൈദിക കുമ്പസാരം എന്ന പീഡനം അവസാനിപ്പിക്കാൻ നിയമം ഉണ്ടാക്കണം.

വൈദികകുമ്പസാരം എന്നത് പൗരാവകാശത്തിന്മേലുള്ള കടന്നുകയറ്റവും പുരോഹിതരുടെ പീഡനോപാധിയും സംസ്‌കാരമുള്ള ഒരു രാജ്യത്തിനും ജനതക്കും യോജിച്ചതുമല്ല.

കൂടാതെ അത് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കാൻ ഉപയോഗിക്കുന്നതും, വിശ്വാസികളെ അവഹേളിക്കുന്നതുമാണ്. പാപമോചനത്തിന് പുരോഹിതരുടെ മുമ്പിൽ കുമ്പസാരിക്കണമെന്ന് ബൈബിളിൽ എവിടെയും ഒരു പ്രമാണമായി പറഞ്ഞിട്ടില്ല. അതിനാൽ അത് ക്രിസ്തീയവിശ്വാസവുമായി ബന്ധപ്പെടുത്തേണ്ട കാര്യവുമില്ല.

2) എല്ലാ ഇടവകപ്പള്ളികളും സ്വതന്ത്രമായി നിൽക്കുന്ന ഒരു സൊസൈറ്റി അഥവാ അസ്സോസിയേഷൻ ആയി രൂപീകരിച്ച് അതിലെ സ്വത്തുക്കളുടെ അവകാശവും ഇടവകഭരണവും എല്ലാ അംഗങ്ങളും ചേർന്നു തെരഞ്ഞെടുക്കുന്ന ഭരണസമിതിക്കു കൈമാറണം.

കേന്ദ്രീകൃതമായ രീതിയിൽ ഇപ്പോൾ കൈവശം വെച്ചുകൊണ്ട് മെത്രാന്മാരുടെയും കത്തനാർമാരുടെയും അധികാരത്തിലും ഭരണത്തിലും ആയിരിക്കുകയും അവരിലൂടെമാത്രം പരിപാലിക്കപ്പെടുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്ന ക്രിസ്തീയസഭകളുടെ എല്ലാ സ്വത്തുക്കളും ആ സഭയുടെ കീഴിലുള്ള ഇടവകപ്പള്ളികൾക്കു തുല്യഅവകാശമുള്ളതാക്കി മാറ്റി അവയുടെ ഭരണവും പരിപാലനവും ഒരു കേന്ദ്രീകൃതസൊസൈറ്റി ഉണ്ടാക്കി അതിനെ ഏൽപ്പിക്കണം.

സഭയിലെ എല്ലാ ഇടവകപ്പള്ളികളിലെയും എല്ലാ അംഗങ്ങളും ചേർന്നു തെരഞ്ഞെടുക്കുന്നവരായിരിക്കണം ആ സൊസൈറ്റിയുടെ ഭരണം നിർവ്വഹിക്കേണ്ടത്.

അതിനായി Christian Church Act എന്ന പുതിയനിയമം ഉണ്ടാക്കി നടപ്പിലാക്കണം.

അങ്ങനെ മെത്രാൻ-പാതിരിമാരുടെ ചൂഷണങ്ങൾ നിർത്താനും വിശ്വാസികളെ അവരുടെ അടിമത്തത്തിലാക്കുന്ന പ്രവണത അവസാനിപ്പിക്കാനും വിശ്വാസികളുടെ വോട്ടിനുമേൽ അവർക്ക് എന്തെങ്കിലും പിടി ഇപ്പോൾ ഉണ്ടെന്നു തോന്നുവെങ്കിൽ അതിൽ നിന്ന് അവരെ വിടുവിക്കാനും സാധിക്കും.

ഈ സർക്കാർ വിചാരിച്ചാൽ അതു വളരെവേഗം ചെയ്യാൻ സാധിക്കും. ഈ സർക്കാരിന്റെ കാലത്തുതന്നെ അതു നടപ്പിലാക്കി ക്രിസ്തീയ വിശ്വാസത്തിലുള്ള ജനങ്ങളെ മെത്രാന്മാരുടെ ബന്ധനത്തിൽനിന്നും അടിമത്തത്തിൽനിന്നും സ്വതന്ത്രരാക്കാനും വളരെ എളുപ്പം സാധിക്കും.

ബിഷപ്പുമാരോ മെത്രാന്മാരോ പുരോഹിതരോ ഒന്നുമല്ല ക്രിസ്തീയവിശ്വാസികളുടെ വോട്ടുകൾ ഇന്ന് നിശ്ചയിക്കുന്നത്. അതൊക്കെ പണ്ട് അറിവില്ലാത്തവരുടെ കാലത്തായിരുന്നു. ഇന്ന് വോട്ടു ചെയ്യുന്നവർക്ക് തീരുമാനം എടുക്കാൻ കഴിവുമുണ്ട് എന്ന് എല്ലാവർക്കും അറിയാം. അതിനാൽ ഈ ക്രിസ്തീയസഭാ നടത്തിപ്പുകാരെയും അതിക്രമക്കാരെയും ഭയപ്പെടരുത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP