Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202019Saturday

രോഗത്തിന് ഫലപ്രദമായ ചികിത്സ ലഭ്യമാണോ അല്ലയോ എന്നതാണോ, അതോ ചികിത്സ സമ്പ്രദായം സയന്റിഫിക്കലി പ്രൂവൻ ആവണമെന്നതാണോ ഫസ്റ്റ് പ്രിഫറൻസ് ? മൂന്നു തലമുറകളായി ഹോമിയോപ്പതിയെ ആശ്രയിച്ചിട്ടുള്ളവരാണ് ഞങ്ങൾ; 100 ശതമാനം ഫലപ്രദമായ ചികിത്സ ഹോമിയോപ്പതിയിൽ നിന്നും എനിക്കു ലഭിച്ചിട്ടുണ്ട്; ​ഗായത്രി സുരേഷ് എഴുതുന്നു

രോഗത്തിന് ഫലപ്രദമായ ചികിത്സ ലഭ്യമാണോ അല്ലയോ എന്നതാണോ, അതോ ചികിത്സ സമ്പ്രദായം സയന്റിഫിക്കലി പ്രൂവൻ ആവണമെന്നതാണോ ഫസ്റ്റ് പ്രിഫറൻസ് ? മൂന്നു തലമുറകളായി ഹോമിയോപ്പതിയെ ആശ്രയിച്ചിട്ടുള്ളവരാണ് ഞങ്ങൾ; 100 ശതമാനം ഫലപ്രദമായ ചികിത്സ ഹോമിയോപ്പതിയിൽ നിന്നും എനിക്കു ലഭിച്ചിട്ടുണ്ട്; ​ഗായത്രി സുരേഷ് എഴുതുന്നു

മറുനാടൻ മലയാളി ബ്യൂറോ

ഇവിടെ ധാരാളം പോസ്റ്റുകൾ കണ്ടു ഹോമിയോപ്പതിയെ അപഹസിച്ചുകൊണ്ട്, പല ഗ്രൂപ്പുകളിലും മറ്റു പലരുടേതായിട്ടും. അതിനെക്കുറിച്ച് ചിലത് പറയണമെന്ന് തോന്നി. അതിനു മുൻപേ പറയട്ടെ ഞാനൊരു ഹോമിയോ ഡോക്ടറല്ല, മുപ്പത് വർഷത്തിനു മേലെ ഹോമിയോ ചികിത്സയെ ആശ്രയിച്ചൊരാളെന്നതിലുപരി മറ്റേതെങ്കിലും തരത്തിലുള്ള വൈദഗ്ദ്ധ്യം ഈ മേഖലയിൽ അവകാശപ്പെടാനുമില്ല. അതുകൊണ്ടു തന്നെ എടുത്താൽ പൊങ്ങാത്ത 'ശാസ്ത്രീയമായ' ചോദ്യങ്ങളുന്നയിച്ച് തർക്കിക്കാൻ ദയവു ചെയ്ത് നിങ്ങളുടെ വിലയേറിയ സമയം പാഴാക്കി കളയേണ്ടതില്ല, എനിക്കറിയില്ല അത്തരം യാതൊരു വിവരങ്ങളും. പക്ഷെ ചികിത്സയുമായി ബന്ധപ്പെട്ട് എന്നെപ്പോലൊരു സാധാരണ വ്യക്തിയെ യഥാർത്ഥത്തിൽ ബാധിക്കുന്ന ചിലത് സൂചിപ്പിക്കാം

ഹോമിയോ ഹേറ്റേഴ്സ് ഉന്നയിക്കുന്ന ചില വാദങ്ങളുണ്ട്,

Stories you may Like

ഹോമിയോപ്പതിയെന്ന ചികിത്സ സമ്പ്രദായം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണോ ?

നേർപ്പിക്കുമ്പോൾ വീര്യം കൂടുന്നുവെന്ന് പറയുന്ന ഒന്നിൽ എന്ത് ശാസ്ത്രീയതയാണുള്ളത് ?

നിങ്ങളുടെ രോഗം ഭേദമായതുകൊണ്ട് അത് 'സയന്റിഫിക്കലി പ്രൂവൻ' ആവുന്നില്ല.

അത് ചക്ക വീണു മുയലു ചാകലാണ്.

രോഗം മാറിയെന്നത് നിങ്ങളുടെ തോന്നലാണ്.

എത്ര രാജ്യങ്ങളിൽ നിരോധിക്കപ്പെട്ട ചികിത്സ സമ്പ്രദായമാണെന്നറിയാമോ ? നെറ്റിൽ സെർച്ചു ചെയ്താൽ അതിന്റെ ഡേറ്റാസ് കിട്ടും...

ഇങ്ങനെ പോകുന്നു വാദമുഖങ്ങൾ...

ഞാനൊന്നു ചോദിക്കട്ടെ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ ആരാധക വൃന്ദത്തോടാണ്...

മുകളിൽ പരാമർശിച്ച യാതൊരു ചോദ്യങ്ങളും വാദമുഖങ്ങളുമൊന്നും ഒരു സാധാരണ മനുഷ്യനെന്ന നിലയിൽ എന്നെ അലട്ടുന്ന പ്രശ്നങ്ങളല്ല. ഒരു ചികിത്സ സമ്പ്രദായത്തെ ആശ്രയിക്കാൻ, വിശ്വസിക്കാൻ എന്നെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ..

രോഗം എത്രത്തോളം ഗുരുതരമാണ് ? ഹോമിയോയിൽ അതിനു ഫലപ്രദമായ ചികിത്സ ലഭ്യമാണോ ?

വിദഗ്ദ്ധനായ, വിശ്വസനീയനായ ഡോക്ടറുടെ സേവനം ലഭ്യമാണോ ?

ചികിത്സകൊണ്ട് എത്രയും പെട്ടെന്ന് അസുഖം ഭേദമാകുമോ..?

ചികിത്സയ്ക്ക് എത്ര രൂപ ചിലവഴിക്കേണ്ടതുണ്ട് ?

ഇതൊക്കെ പരിഗണിച്ചതിനു ശേഷം സമീപിച്ചിട്ടുള്ള എല്ലാ രോഗങ്ങൾക്കും 100% ഫലപ്രദമായ ചികിത്സ ഹോമിയോപ്പതിയിൽ നിന്നും എനിക്കു ലഭിച്ചിട്ടുണ്ട്. മൂന്നു തലമുറകളായി ഹോമിയോപ്പതിയെ ആശ്രയിച്ചിട്ടുള്ളവരാണ് ഞങ്ങൾ.

അതുകഴിഞ്ഞാൽ ആയുർവേദമാണ് ആശ്രയിച്ചിട്ടുള്ള മറ്റൊരു ചികിത്സ സമ്പ്രദായം‍. വളരെ വിരളമായേ മോഡേൺ മെഡിസിൻസ് കഴിച്ചിട്ടുള്ളൂ. അതിൽ ഫലം കാണാതെപോയവയ്ക്കും ഹോമിയോയിൽ നിന്നോ ആയുർവേദത്തിൽ നിന്നോ പരിഹാരം ലഭിച്ചിട്ടുണ്ട്.

ഹോമിയോയ്ക്ക് സർജറിയില്ലെന്നതാണ് മറ്റൊരു ആരോപണം, പെട്ടെന്ന് സർജറി വേണമെന്ന് പറയുന്ന അവസരങ്ങളിൽ അതൊരു പരിമിതിയാണെങ്കിൽ കൂടി, ചികിത്സയ്ക്ക് വേണ്ടത്ര സമയമുണ്ടെങ്കിൽ സർജറി കൂടാതെ തന്നെ വളരെ ഫലപ്രദമായ ചികിത്സ പല രോഗങ്ങൾക്കും ഹോമിയോയിൽ ലഭ്യമാണ്. അത്തരം അനുഭവങ്ങളും എനിക്കും എന്റെ കുടുംബാംഗങ്ങൾക്കും കുറവല്ല. (കിഡ്ണി സ്റ്റോൺ, ഓവറിയിലെ സിസ്റ്റ്, എൻഡോമെട്രിയോസിസ്, തൈറോയിഡ്, സിവിയർ ബാക്ക് പെയ്ൻ എന്നതെല്ലാം അവയിൽ ചിലതു മാത്രം)

ഹോമിയോ സയന്റിഫിക്കലി പ്രൂവൻ അല്ലെന്ന് പറയുന്നവരോട്...

നിങ്ങളുടെ രോഗത്തിന് ഫലപ്രദമായ ചികിത്സ ലഭ്യമാണോ അല്ലയോ എന്നതാണോ, അതോ ചികിത്സ സമ്പ്രദായം സയന്റിഫിക്കലി പ്രൂവൻ ആവണമെന്നതാണോ ഫസ്റ്റ് പ്രിഫറൻസ് ?

‍രണ്ടാമത്തേതാണ് ഉത്തരമെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ എന്തെല്ലാം കാര്യങ്ങൾ ശാസ്ത്രീയമായ അടിത്തറയോടെ, തെളിവുകളോടെ മാത്രം നിർവഹിക്കുന്നുണ്ട് ?

ഭക്ഷണശീലങ്ങൾ ? അതിന്റെ അളവുകൾ ? ഉണ്ടാക്കുന്ന രീതി ? ഉപയോഗിക്കുന്ന പാത്രങ്ങൾ ? ഫാസ്റ്റ് ഫുഡ് ? ഉറക്കം ? കുടിക്കുന്ന വെള്ളം ? ‍എനർജി ഡ്രിംങ്ക്സ് ? ഹോർളിക്സ് ? ബൂസ്റ്റ് ? ഉപയോഗിക്കുന്ന റ്റൂത്ത് പേസ്റ്റ് ? സോപ്പ് ? സൗന്ദര്യ വർദ്ധക വസ്തുക്കൾ ? പുകവലി ? മദ്യപാനം ? വ്യായാമം ? (അങ്ങനെ നീളുന്നു അവസാനിക്കാത്ത ആ നിര) (ഇവയിലെന്തെല്ലാം മറ്റു രാജ്യങ്ങളിൽ നിരോധിക്കപ്പെട്ടവയാണെന്ന് ഗൂഗിളിൽ തിരഞ്ഞിട്ടുണ്ടോ ?)

ഇനി, ഇത്തരം കാര്യങ്ങളിലുള്ള ശീലക്കേടുകളുടെ ഫലമാണ് രോഗങ്ങൾ എന്നു പറയുന്നവരോട്, അപ്പോൾ രോഗം വരുന്നതിനുള്ള കാരണങ്ങൾ ഇവയെല്ലാമാണെന്ന് തെളിവുകൾ സഹിതം ബോധ്യപ്പെട്ടിട്ടും നിങ്ങൾ ഈ ശീലങ്ങൾ തുടരുന്നതിൽ അപാകതയൊന്നുമില്ലേ ?

അതല്ല, ഇത്രയും കാര്യങ്ങൾ യാതൊരു ശാസ്ത്രീയ അടിത്തറയും തെളിവുകളും ഒന്നുമില്ലാതെ നിങ്ങൾക്ക് ചെയ്യാനാവുമെങ്കിൽ.. നിങ്ങൾക്കിണങ്ങുന്ന ഒരു ചികിത്സ സമ്പ്രദായം തിരഞ്ഞെടുക്കുന്നതിൽ, അതു ഫലപ്രദമാണെങ്കിൽ, മറ്റു സൈഡ് ഇഫക്ട്സൊന്നും ഇല്ലാത്ത സാഹചര്യത്തിൽ എന്താണൊരു തെറ്റ് ? ഹോമിയോയ്ക്ക് സൈഡ് എഫക്ടുകൾ ഉണ്ടെന്ന് തെളിയിക്കാൻ ശാസ്ത്രത്തിന് ഇനിയും കഴിഞ്ഞിട്ടില്ല എന്നതാണ് മറ്റൊരു രസകരമായ വസ്തുത.

ആധുനിക വൈദ്യ ശാസ്ത്ര വിരോധിയൊന്നുമല്ല ഞാൻ, ഇത്രയൊക്കെ ആരോപണങ്ങൾ ഇതര ചികിത്സ സമ്പ്രദായങ്ങളെക്കുറിച്ച് പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ ചിലത് സൂചിപ്പിക്കാതെ വയ്യ..

മറ്റു രാജ്യങ്ങളിൽ നിരോധിച്ച എത്രയോ ഇംഗ്ലീഷ് മരുന്നുകൾ ലഭ്യമായ ഇടങ്ങളിലൊന്നാണ് ഇന്ത്യ, അത്തരം മരുന്നുകളുടെ വലിയ ഉപഭോക്താക്കളാണ് നാം, യഥാർത്ഥത്തിൽ അതിന്റെ ഏറ്റവും വലിയ വിപണിയാണിവിടം.

സൈഡ് ഇഫക്ടുകൾ ഒന്നുപോലുമില്ലാത്ത എത്ര മരുന്നുകളുണ്ട് ആധുനിക വൈദ്യ ശാസ്ത്രത്തിന് ? എല്ലാ രോഗങ്ങൾക്കും 100% ഫലപ്രദമായ ഒരേയൊരു ചികിത്സ സമ്പ്രദായമാണോ അത് ? സർജറികളെല്ലാം അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമാണോ ഉപയോഗിക്കുന്നത് ? മരണ നിരക്ക് ? മരുന്ന് പരീക്ഷണങ്ങൾ...? അവയ്ക്കിരയാകുന്ന സാധാരണക്കാർ ? ചികിത്സയ്ക്ക് സാധാരണക്കാരന് താങ്ങാനാവാത്ത നിരക്കുകൾ ? സർക്കാർ സംവിധാനങ്ങൾ വഴി ലഭ്യമല്ലാത്ത ചികിത്സ സൗകര്യങ്ങൾ ? അവയവ മാഫിയകൾ ? സ്വകാര്യ ആശുപത്രികളിലെ ചികിത്സ ചെലവ് ? അനാവശ്യ ടെസ്റ്റുകൾ ? അവയ്ക്കു ചുമത്തുന്ന വലിയ നിരക്കുകൾ ? തെറ്റായ മരുന്ന് കഴിച്ച് മരിക്കുന്നവരുടെ എണ്ണം ? ഒരു രോഗത്തിനുള്ള മരുന്ന് കഴിച്ച് ഗുരുതരമായ മറ്റു രോഗങ്ങൾ വരാനുള്ള സാധ്യത ?

മുകളിൽ പരാമർശിച്ചവക്കെല്ലാം ഹോമിയോ ഹേറ്റേഴ്സ് നൽകുന്ന ഇളവുകളും ആനുകൂല്യങ്ങളും ചിന്തിക്കാനാവാത്ത വിധം ഭീകരമാണ്...

അവസാനമായി...

കൊറോണയ്ക്ക് ആധുനിക വൈദ്യശാസ്ത്രത്തിൽ മരുന്നൊന്നും ലഭ്യമാകാത്ത (വിപണിയിൽ ലഭിക്കാത്ത) സാഹചര്യത്തിൽ, സൈഡ് ഇഫക്ടുകളൊന്നും ഇല്ലാത്ത, ഇന്ത്യയിൽ ഇതുവരെ നിരോധിക്കാത്ത, സർക്കാർ ഹോമിയോ‍ ഡിസ്പെൻസറികളിലും, ഹോസ്പിറ്റലുകളിലുമെല്ലാം ലഭ്യമായ, വളരെ തുച്ഛമായ വിലയിലോ, സൗജന്യമായോ ലഭിക്കുന്ന ഒരു മരുന്ന് കഴിക്കുന്നതിൽ എന്താണൊരു പ്രശ്നം ? ഹോമിയോ ഗുളിക കഴിച്ച് ആരും മരിച്ചു പോയതായി അറിയില്ല.

ഇക്കാര്യത്തിൽ എതിർപ്പു പ്രകടിപ്പിക്കുന്നവരുടെ ഉദ്ദേശം യഥാർത്ഥത്തിൽ സംശയാസ്പദമല്ലേ ?

മരുന്ന് പരീക്ഷണ മാഫിയയുടേയോ, മരുന്ന് നിർമ്മാണ വിതരണ കമ്പനികളുടേയോ ബോധപൂർവ്വമായ ഇടപെടലുകൾ ന്യായമായും സംശയിക്കാവുന്ന സാഹചര്യങ്ങൾ നിലനിൽക്കുന്നില്ലേ ?

അവനവനിണങ്ങുന്ന, ഇന്ത്യയിൽ ഇതുവരെ നിരോധിക്കപ്പെടാത്ത ഏതൊരു ചികിത്സ സമ്പ്രദായവും തിരഞ്ഞെടുക്കാനുള്ള 'സ്വാതന്ത്ര്യം' ഇവിടത്തെ ഓരോ പൗരന്റേയും അവകാശമല്ലേ ? യഥാർത്ഥത്തിൽ അത്തരമൊരു സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നു കയറ്റമല്ലേ ഇവിടെ നടക്കുന്നത് ?

* ഇത് ആരേയും ഹോമിയോ ഉപയോഗിക്കാൻ നിർബന്ധിക്കുന്ന പോസ്റ്റല്ല. ഏത് ചികിത്സ സമ്പ്രദായം സ്വീകരിക്കണമെന്നത് നിങ്ങൾക്കെന്നതു പോലെ എന്റേയും അവകാശമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP