Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിക്ടേഴ്‌സിലെ മനോഹരമായ ക്ലാസിലൂടെ കൈയടി നേടിയ സായി ശ്വേത ടീച്ചറും അഞ്ജു ടീച്ചറും ജോലി ചെയ്യുന്ന സ്‌കൂളിനുമുണ്ട് ഒരുപാട് പ്രത്യേകതകൾ; ലോകോത്തര നിലവാരമുള്ള വി.വി.എൽ.പി.സ്‌കൂളിന്റെ വിശേഷങ്ങൾ എഴുതുന്നു ഫൈസൽ കുരുന്നോലി

വിക്ടേഴ്‌സിലെ മനോഹരമായ ക്ലാസിലൂടെ കൈയടി നേടിയ സായി ശ്വേത ടീച്ചറും അഞ്ജു ടീച്ചറും ജോലി ചെയ്യുന്ന സ്‌കൂളിനുമുണ്ട് ഒരുപാട് പ്രത്യേകതകൾ; ലോകോത്തര നിലവാരമുള്ള വി.വി.എൽ.പി.സ്‌കൂളിന്റെ വിശേഷങ്ങൾ എഴുതുന്നു ഫൈസൽ കുരുന്നോലി

ഫൈസൽ കുരുന്നോലി

 വിക്ടേഴ്സ് ചാനലിലൂടെ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികൾക്ക് മനോഹരമായി ക്ലാസ്സ് എടുത്ത് ശ്രദ്ധേയയായ സായി ശ്വേത ടീച്ചറും, അഞ്ജു ടീച്ചറും ജോലി ചെയ്യുന്ന വി.വി.എൽ.പി.സ്‌കൂളിനും ഒരുപാട് പ്രത്യേകതകളുണ്ട് പറയാൻ...

കോഴിക്കോട് ജില്ലയിലെ, വടകര താലൂക്കിലെ പുറമേരി പഞ്ചായത്തിലെ ,മുതുവടത്തൂർ എന്ന ചെറു ഗ്രാമത്തിലെ ,മുതുവടത്തൂർ വി.വി.എൽ.പി സ്‌കൂൾ കെട്ടിടമാണ് ചിത്രത്തിൽ....

ടൈൽ പാകിയ മുറ്റം, പൂന്തോട്ടം, ലിഫ്റ്റ് ,ആധുനിക സൗകര്യമുള്ള പാചകപ്പുര, ഡൈനിങ്ങ് ഹാൾ, എയർ കണ്ടീഷൻ ചെയ്ത സ്മാർട്ട് ക്ലാസ് റൂമുകൾ തുടങ്ങി ലോകോത്തര നിലവാരത്തിലുള്ള സൗകര്യമാണ് സ്‌ക്കൂളിൽ ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ തന്നെ ഇത്രയും സൗകര്യങ്ങൾ ഒരുക്കിയ ഒരു എയ്ഡഡ് വിദ്യാലയം അപൂർവ കാഴ്ചയാണ്.

ഖത്തറിലെ യുവവ്യവസായിയും ടീം ടൈം ഗ്രൂപ്പ് ഡയറക്ടറുമായ ബഷീർ സാഹിബാണ് സ്‌കൂളിന്റെ മാനേജർ. തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലുള്ള മുതുവടതൂരിലെ സാദാരണക്കാരായ കുട്ടികൾക്കും ലോകോത്തര നിലവാരത്തിലുള്ള പഠനാന്തരീക്ഷം ഒരുക്കുക എന്ന തന്റെ അഭിലാഷമാണ് ഇവിടെ പൂവണിയുന്നത്. ജീവകാരുണ്യ പ്രവർത്തന രംഗത്തും സജീവമാണ് ബഷീർ സാഹിബ്.

ക്ലാസ്സുകൾ നടക്കുന്നുണ്ടെങ്കിലും ഔപചാരികമായ ഉദ്ഘാടനം ഇതുവരെ കഴിഞ്ഞിട്ടില്ല. ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെ കിട്ടുന്നതിനു വേണ്ടിയുള്ള ശ്രമത്തിലാണ് മാനേജരും അദ്ധ്യാപകരും നാട്ടുകാരും.

കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിൽ പ്രദേശവാസികൾക്ക് അഭയ കേന്ദ്രമായത് ഈ കെട്ടിടമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP