Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തസ്ലീമാ നസ്രീൻ ഇന്ത്യയിൽ അഭയം പ്രാപിച്ചപ്പോൾ ആരെങ്കിലും സഹായിച്ചുവോ; മുസ്ലിം മതമൗലീക വാദികൾ കനത്ത പ്രതിഷേധം ഉയർത്തിയതിനാൽ അവർക്ക് ബംഗാളിൽ താമസിക്കാൻ സാധിച്ചില്ല; ഹൈദരാബാദിൽ മത ഭ്രാന്തന്മാർ, സ്റ്റേജിലേക്ക് കയറിയാണ് അവരെ മർദ്ദിച്ചത്; ഇപ്പോൾ, പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം ചെയ്യുന്നവർ അന്ന് ഭരണഘടനയെക്കുറിച്ചും ആർട്ടിക്കിൾ 14 നെക്കുറിച്ചും ഒരക്ഷരം പോലും മിണ്ടിയിട്ടില്ല; പൗരത്വവും മതവും; എം ടി ഋഷികുമാർ എഴുതുന്നു

തസ്ലീമാ നസ്രീൻ ഇന്ത്യയിൽ അഭയം പ്രാപിച്ചപ്പോൾ ആരെങ്കിലും സഹായിച്ചുവോ; മുസ്ലിം മതമൗലീക വാദികൾ കനത്ത പ്രതിഷേധം ഉയർത്തിയതിനാൽ അവർക്ക് ബംഗാളിൽ താമസിക്കാൻ സാധിച്ചില്ല; ഹൈദരാബാദിൽ മത ഭ്രാന്തന്മാർ, സ്റ്റേജിലേക്ക് കയറിയാണ് അവരെ മർദ്ദിച്ചത്; ഇപ്പോൾ, പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം ചെയ്യുന്നവർ അന്ന് ഭരണഘടനയെക്കുറിച്ചും ആർട്ടിക്കിൾ 14 നെക്കുറിച്ചും ഒരക്ഷരം പോലും മിണ്ടിയിട്ടില്ല; പൗരത്വവും മതവും; എം ടി ഋഷികുമാർ എഴുതുന്നു

മറുനാടൻ ഡെസ്‌ക്‌

പൗരത്വവും മതവും

പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും മതപീഡനങ്ങൾ കാരണം, 2014 ഡിസംബർ 31 വരെ ഇന്ത്യയിൽ അഭയം തേടി വന്നിട്ടുള്ള, ഹിന്ദു, സിഖ്, പാഴ്സി, ബൗദ്ധ, ജൈന,ൈക്രസ്തവ മതങ്ങളിൽപ്പെട്ടവർക്ക് ,പൗരത്വം നല്കുമെന്നാണ് പുതിയ പൗരത്വ ഭേദഗതി നിയമത്തിൽ പറയുന്നത്. അതിൽ നിന്നും മുസ്ലിം വിഭാഗത്തെ ഒഴിവാക്കി എന്നുള്ളതാണ് വിവാദത്തിന് കാരണം.

അതായത്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും മത പീഡനം കാരണം ഇന്ത്യയിലേക്ക് വരുന്ന മുസ്ലീങ്ങൾക്കും പൗരത്വം നല്കണമെന്നർത്ഥം.അത് ന്യായമായ കാര്യമാണ്, തർക്കമില്ല.

എന്നാൽ, ,'ലജ്ജ ' എന്ന ഒരു നോവൽ എഴുതിയതിന്റെ പേരിൽ മതമൗലീക വാദികൾ വധഭീഷണി മുഴക്കിയപ്പോൾ, ജീവൻ രക്ഷിക്കുന്നതിനു വേണ്ടി, തസ്ലീമാ നസ്രീൻ എന്ന പ്രശസ്തയായ ഒരു സാഹിത്യകാരി , ജന്മനാടായ ബംഗ്ലാദേശിൽ നിന്നും പലായനം ചെയ്ത് ഇന്ത്യയിൽ അഭയം പ്രാപിച്ചപ്പോൾ, ഈ 'ലോ പോയിന്റ് 'ആരും പറഞ്ഞു കേട്ടിട്ടല്ലോ.അവർ ബംഗാളിൽ താമസിച്ച വേളയിൽ മുസ്ലിം മതമൗലീക വാദികൾ കനത്ത പ്രതിഷേധം ഉയർത്തിയതിനാൽ അവർക്ക്, അവിടെ താമസിക്കാൻ സാധിച്ചില്ല. ഹൈദരാബാദിൽ, അവർ ഒരു മീറ്റിങ്ങിൽ സംബന്ധിച്ചു കൊണ്ടിരിക്കുമ്പോൾ, മുസ്ലിം മത ഭ്രാന്തന്മാർ, സ്റ്റേജിലേക്ക് കയറി അവരെ മർദ്ദിച്ചു.. ഇന്ത്യയിലെങ്ങും താമസിക്കാൻ അനുവദിച്ചില്ല.

ഇപ്പോൾ, പൗരത്വ ഭേദഗതി ബില്ലിനെതിരെ സമരം ചെയ്യുന്ന മുസ്ലിം സംഘടനകളും മനുഷ്യാവകാശക്കാരും, ബുദ്ധിജീവികളും, സാംസ്‌കാരിക നേതാക്കളും രാഷ്ട്രീയക്കാരുമൊന്നും, അന്ന് ഭരണഘടന യെക്കുറിച്ചും ആർട്ടിക്കിൾ 14 നെക്കുറിച്ചും ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. തസ്ലീമക്കെതിരെ ,ഇന്ത്യയിൽ മുസ്ലിം മത ഭ്രാന്തന്മാർ അഴിഞ്ഞാടിയപ്പോൾ, അവരെല്ലാം അത് കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
യുക്തിവാദികൾ മാത്രമാണ് അന്നും ഇന്നും തസ്ലീമ ക്കു വേണ്ടി നിർഭയം സംസാരിക്കുന്നത്.

എന്റെ ചോദ്യമിതാണ്
പൗരത്വ ഭേദഗതി നിയമത്തിൽ മുസ്ലീങ്ങളേയും ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന മുസ്ലീങ്ങൾ, ഇസ്ലാം മതത്തെ വിമർശിച്ചതിന്റെ പേരിൽ ബംഗ്ലാദേശിൽ വധഭീഷണി നേരിടുന്ന തസ്ലീമയെ ഇന്ത്യയിൽ സമാധാനപരമായി ജീവിക്കാൻ അനുവദിക്കുമോ ?
ഇല്ലാ എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ, ബിജെപി.യുടെ നിലപാട് ശരിയാണ് എന്ന് കരുതേണ്ടതായി വരും.

( എഴുത്തുകാരനും സ്വതന്ത്രചിന്തകനുമായ ലേഖകൻ ഫേസ്‌ബുക്കിൽ കുറിച്ചത്)

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP